Home Viral കുഴല്‍ക്കിണറില്‍ വീണ മകനുവേണ്ടി തുണിസഞ്ചി നെയ്യുന്ന അമ്മയുടെ ചിത്രമാണ് സോഷ്യൽ ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്.

കുഴല്‍ക്കിണറില്‍ വീണ മകനുവേണ്ടി തുണിസഞ്ചി നെയ്യുന്ന അമ്മയുടെ ചിത്രമാണ് സോഷ്യൽ ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്.

0

കുഴല്‍ക്കിണറില്‍ വീണ മകനായി തുണിസഞ്ചി തുന്നി അമ്മ;
മനോധൈര്യത്തിന്റെ പ്രതീകമായി കലൈ റാണി.

കുഴല്‍ക്കിണറില്‍ വീണ മകനുവേണ്ടി തുണിസഞ്ചി നെയ്യുന്ന അമ്മയുടെ ചിത്രമാണ് സോഷ്യൽ ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്. നാടുകാട്ടുപ്പാട്ടി എന്ന തിരുച്ചിറപ്പള്ളിയിലെ ഒരു ഗ്രാമം മുഴുവൻ സുജിത്തിന്റെ ജീവന് വേണ്ടിയുള്ള പ്രാർഥനയിലാണ്. 20 മണിക്കൂറിലേറെയായി സുജിത്ത് എന്ന രണ്ടരവയസുകാരൻ കുഴൽക്കിണറിൽ വീണിട്ട്. സമാന്തര പാതയുണ്ടാക്കി കുഞ്ഞിനെ രക്ഷിക്കാനാണ് ശ്രമം. രക്ഷാപ്രവർത്തനത്തിന്റെ ഇടയിൽ കുഞ്ഞ് 25 അടി താഴ്ചയിൽ നിന്നും വീണ്ടും ആഴത്തിലേക്ക് വീണു. ഈ സമയമൊക്കെയും മകന്റെ ജീവനുവേണ്ടി പ്രാർഥിച്ചുകൊണ്ട് അച്ഛനും അമ്മയും കിണറിന് സമീപത്ത് തന്നെയുണ്ടായിരുന്നു.

കണ്ണാ കണ്ണടയ്ക്കല്ലേ, തളരല്ലേ എന്നെല്ലാം ഇരുവരും മൈക്കിലൂടെ കുഞ്ഞിനോട് വിളിച്ചുപറയുമ്പോഴാണ് ക്ഷാപ്രവർത്തകരിൽ ഒരാൾ കുഞ്ഞിനെ പുറത്തെടുക്കാൻ ഒരു തുണിസഞ്ചി കിട്ടിയാൽ നന്നായിരുന്നു എന്നു പറഞ്ഞത്. പുലർച്ച അഞ്ചരമണിയോട് അടുത്തിരുന്നു സമയം. ആ സമയത്ത് ഒരു തയ്യൽക്കാരനെ കണ്ടെത്തുക ദുഷ്ക്കരമായിരുന്നു. ആരുണ്ട് തുണിസഞ്ചി തുന്നാൻ എന്ന ചോദ്യത്തിന്, കണ്ണീരടക്കി ഞാനുണ്ടെന്ന് മറുപടി പറഞ്ഞു സുജിത്തിന്റെ അമ്മ കലൈറാണി.

കണ്ണീരിനിടയിലും മനോധൈര്യം വിടാതെ പഴയ തയ്യൽമെഷനിൽ അഞ്ചരവെളുപ്പിന് മകനുവേണ്ടി തുണിസഞ്ചി നെയ്യുന്ന അമ്മ യുടെ ചിത്രം നിരവധിപ്പേരാണ് പങ്കുവച്ചത്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന്‍റെ ലേഖകനായ ജയകുമാർ മദാലയാണ് ഈ ചിത്രം പുറത്തുവിട്ടത്. നിർണായകനിമിഷത്തിലും ആത്മധൈര്യം കൈവിടാത്ത അമ്മയുടെ അടയാളമായി മാറി കലൈറാണി.
(കടപ്പാട്)

LEAVE A REPLY

Please enter your comment!
Please enter your name here