Home Latest പ്രവാസിയായ ഞാൻ കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോഴാണ് എനിക്കൊരു അനുഭവം ഉണ്ടായതു…

പ്രവാസിയായ ഞാൻ കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോഴാണ് എനിക്കൊരു അനുഭവം ഉണ്ടായതു…

0

….. ബസ്സിലെ കാമം……

രചന : Sumesh Bhasker

നിങ്ങൾ ബസ്സിലോ, ട്രെയിനിലോ ജാക്കി വെച്ചിട്ടുണ്ടോ?….. അല്ലെങ്കിൽ ജാക്കി വെക്കപ്പെട്ടിട്ടുണ്ടോ…..?

സുമേഷ് ഭാസ്‌ക്കർ.

പ്രവാസിയായ ഞാൻ കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോഴാണ് എനിക്കൊരു അനുഭവം ഉണ്ടായതു. ഞാൻ പതിവുപോലെ ബസ്സിൽ യാത്ര ചെയ്യുന്ന ഒരവസരത്തിൽ പെട്ടെന്ന് ഒരു സ്ത്രീ പെട്ടെന്ന് ഒച്ച വെയ്ക്കുകയും ഒരു കോളേജ് പയ്യനെ മർദിക്കുകയും ചെയ്യുന്ന കാഴ്ച……

ബസ്സിലുള്ള എല്ലാവരും കൂടിനിന്നു കാര്യമന്വേഷിച്ചപ്പോൾ കാര്യം നിങ്ങളെല്ലാവരും ഉദ്ദേശിച്ചത് തന്നെ…. ഹഹ..
പക്ഷെ ചെക്കനെ കണ്ടപ്പോൾ ഒരു പാവം ചെക്കൻ.. നിഷ്കളങ്കനായ ഒരു പയ്യൻ…. ചെക്കൻ പറഞ്ഞു അറിയാതെ തട്ടിപ്പോയതാണെന്നും ഞാൻ ഒന്നും ചെയ്തിട്ടില്ല എന്നും… എന്താ ഇപ്പൊ ചെയ്യാ… എല്ലാവരും ആശയക്കുഴപ്പത്തിലായി.. പക്ഷെ എല്ലാവരും പതിവുപോലെ ആ സ്ത്രീയുടെ പക്ഷം തന്നെ… മനസ്സുകൊണ്ട് ഞാനും… ഒന്നുമില്ലാതെ ആ സ്ത്രീ പ്രശ്നമുണ്ടാക്കില്ലലോ… അതും സത്യം.. പക്ഷെ തിരക്കുള്ള ബസ്സ് അല്ലേ….തട്ടിപ്പോകാനുള്ള സാധ്യതയും ഇല്ലാതില്ല…. അല്ലേ.. നിങ്ങളെന്തു പറയുന്നു… എന്താണ് നിങ്ങളുടെ അഭിപ്രായം….?

അതൊക്ക കഴിഞ്ഞു ഞാൻ വീട്ടിലെത്തി ഉറങ്ങാൻ കിടന്നപ്പോൾ ആ കോളേജ് പയ്യന്റെ മുഖം എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു….എല്ലാവരുടെയും മുമ്പിൽ അപഹാസ്യനായി തല കുനിച്ചിരിക്കുന്നതു…..

…. അഥവാ അവൻ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ നമ്മൾ എല്ലാവരും അവനോടു ചെയ്തത് വലിയ ഒരു തെറ്റായിപോകും ..എന്നോർത്ത്… ഹോ…. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…അപ്പോഴാണ് എനിക്ക് നിങ്ങളോട് ഇതൊന്നു ഷെയർ ചെയ്യാൻ തോന്നിയത്… മറ്റൊന്നുമല്ല അങ്ങനെയുള്ള സാഹചര്യം വരുമ്പോൾ സ്ത്രീകൾ പെരുമാറേണ്ട രീതികളെ കുറിച്ച് തന്നെ യാണ്..

മറ്റൊന്നുമല്ല നിങ്ങളോട് മോശമായി പെരുമാറുന്നുണ്ടെങ്കിൽ ആദ്യം നിങ്ങൾ അത് ഉറപ്പു വരുത്തിയതിനു ശേഷം നിങ്ങള്ക്ക് അതിനോട് താല്പര്യമില്ല എന്ന് ആക്ഷനിലൂടെയോ, അല്ലെങ്കിൽ അയാളോട് പറയുകയോ ചെയ്യുകയാണ് വേണ്ടത്… അയാൾ മാന്യനായ സ്ത്രീ ലംബ ണനാണെങ്കിൽ അതോടുകൂടി നിർത്തും, കാരണം ഇങ്ങനെയുള്ള സാഹചര്യത്തിൽ കൂടുതൽ പേരും അവരോടു സഹകരിച്ചിട്ടുണ്ട് ആ ഒരു അനുഭവത്തിലായിരിക്കാം അത് വീണ്ടും വീണ്ടും ആവർത്തിച്ച് കൊണ്ടിരിക്കുന്നത്.. ഹ.. ഹ… ആഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാകില്ലേ….

നേരെമറിച്ചു വീണ്ടും ശല്യപ്പെടുത്തുമ്പോൾ നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് ഇവനൊരു ഞരമ്പ് രോഗിയാണ് എന്നുള്ളതാണ്.. പിന്നെ നിങ്ങൾക്ക് നിങ്ങളുടെ യുക്തിക്കനുസരിച്… ചൂടാകുകയോ,ഒച്ച വെച്ച് ആളെ കൂട്ടുകയോ, അടിക്കുകയോ, കുത്തുകയോ, മാന്തുകയോ, പോലീസിൽ ഏൽപ്പിക്കുകയോ ചെയ്യാം….. “താല്പര്യമില്ല”എങ്കിൽ ഒരിക്കലും പ്രതികരിക്കാതിരിക്കരുത്. അതാണ് അവരെ വീണ്ടും വീണ്ടും ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്ന് നിങ്ങൾ മനസ്സിലാക്കണം.. കുറച്ചു പേര് താല്പര്യമില്ലെങ്കിലും ക്ഷമിച്ചും സഹിച്ചും ഇരിക്കുന്നത് കാണാറുണ്ട്… അത് വലിയ തെറ്റ് തന്നെ ആണ്…..പ്രതികരിക്കാനുള്ള ഒരു ട്രെയിനിങ് നമ്മളുടെ കുട്ടികൾക്ക് കൊടുക്കേണ്ടതും ഒരു അത്യാവശ്യമായി മാറിയിരിക്കുന്നു….. അതിനു വീട്ടിലെ മുതിർന്നവരും രക്ഷിതാക്കളും മുൻകൈ എടുക്കുക തന്നെ വേണം..

സുമേഷ് ഭാസ്‌ക്കർ.

LEAVE A REPLY

Please enter your comment!
Please enter your name here