Home Latest “നിനക്ക് ഒന്ന് കരയാൻ പാടില്ലേ പെണ്ണെ “

“നിനക്ക് ഒന്ന് കരയാൻ പാടില്ലേ പെണ്ണെ “

0

രചന : ഞാൻ ആമി

“നീയൊരു പെണ്ണാണോ അസത്തെ… മനസ്സലിവ് ഇല്ലാത്തൊരു ജന്മം… ഇറങ്ങി പോ… എന്റെ മുന്നിൽ നിന്ന്. ഭർത്താവ് മരിച്ചാൽ കരയാത്തവൾ പെണ്ണല്ല…. ”

വേണുവിന്റെ മരണം എന്നെ തളർത്തിയില്ല എന്ന് ഓർത്ത് അദ്ദേഹത്തിന്റെ അമ്മ എന്നെ കുറെ ശാപ വാക്കുകൾ പറഞ്ഞു. എന്നിട്ടും ഒന്നും മിണ്ടാതെ ഞാൻ ജനാലയിലൂടെ തെക്കേ തൊടിയിൽ വേണുവിന്റെ ചിത എരിയുന്നതും നോക്കി നിന്നു.

“നിനക്ക് ഒന്ന് കരയാൻ പാടില്ലേ പെണ്ണെ ”

എന്നെ നോക്കി സതിയേടത്തി പറഞ്ഞു.

“ചേച്ചി…. എന്റെ ദുഃഖം തീരണമെങ്കിൽ ഈ ജന്മം ഒടുങ്ങേണം… വേണു എനിക്കെത്ര പ്രിയപെട്ടവനാണെന്നു ചേച്ചിക്ക് അറിയാമല്ലോ ”

ഞാനത് പറഞ്ഞതും അവരെന്നെ ചേർത്തുപിടിച്ചു പറഞ്ഞു.

“ആമി…. ജീവനുതുല്യം സ്നേഹിച്ചവന്റെ വിയോഗം എത്ര വലുതാണെന്ന് എനിക്കറിയാം… ”

പ്രണയിച്ചവനെ നഷ്ടമാക്കാൻ ഞാൻ തയ്യാറാകാതെ വന്നപ്പോൾ എനിക്ക് നഷ്ടമായത് എന്റെ അച്ഛനെയും അമ്മയെയും ആയിരുന്നു. കുത്തുവാക്കുകൾ കൊണ്ട് വേണുവിന്റെ അമ്മയെന്നെ ദഹിപ്പിച്ചു.

“ചേച്ചി…. ഇനിയും ഞാൻ എങ്ങോട്ട് പോകും…? ”

നിറഞ്ഞ മിഴികൾ തുടച്ചു ഞാൻ പറഞ്ഞു.

“ആമി….. നീയെന്താ ഓർത്തത്… ആരൊക്കെ നമുക്ക് നഷ്ടമായാലും നമ്മളെ ഓർത്തു കരയുന്ന കണ്ണുകൾ അത് മാതാപിതാക്കളുടെയാണ്. നിന്റെ മുന്നിൽ വരാൻ സാധിക്കാതെ അവർ ഉമ്മറത്തുണ്ട് ”

സീതേടതിയുടെ വാക്കുകൾ കേട്ട് ഞാൻ ഉമ്മറത്തേക്ക് ഓടി. ഉമ്മറത്തു ഭിത്തിയിൽ ചാരിനിന്ന ആ രണ്ടു രൂപങ്ങളുടെ അടുത്തേക്ക് ഞാൻ ഉറക്കെ കരഞ്ഞുകൊണ്ട് ഓടി….

The app was not found in the store. :-(

“അമ്മേ…. ”

“നിനക്ക് ഇനിയും ഞങ്ങൾ ഉണ്ട്… മോളെ…. ആർക്കൊക്കെ നിന്നെ വേണ്ടേലും നിന്നെ ഞങ്ങൾക്ക് വേണം ”

അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ കരഞ്ഞുകൊണ്ട് കത്തിയെരിയുന്ന എന്റെ വേണുവിന്റെ ചിതക്ക് അരികിൽ ചെന്നു.

“വേണു… എന്റെ മരണം വരെ നീ മാത്രമേ എന്നിലുള്ളു… എനിക്ക് കൂട്ടായി എന്റെ അച്ഛനും അമ്മയും വന്നു. ഞാൻ പൊയ്ക്കോട്ടേ ”

എന്റെ വാക്കുകൾ കേട്ട് എന്റെ അമ്മ കരഞ്ഞു തുടങ്ങിയിരുന്നു.

ആമി

LEAVE A REPLY

Please enter your comment!
Please enter your name here