Home ഗുൽമോഹർ ഞാൻ പറഞ്ഞതൊന്നും ഇനിയും നിനക്ക് വിശ്വാസമായില്ലേ ? നിനക്കൊരു കാര്യം അറിയുമോ , അവടെ പലരും...

ഞാൻ പറഞ്ഞതൊന്നും ഇനിയും നിനക്ക് വിശ്വാസമായില്ലേ ? നിനക്കൊരു കാര്യം അറിയുമോ , അവടെ പലരും വന്നു പോകുന്നുണ്ട്…

0

രചന : ഗുൽമോഹർ

അവൾ ഒരു പോക്ക് കേസാണെടാ , അവളുടെ ഇളക്കം കണ്ടാലേ അറിയാം .പിന്നെ ഗള്ഫുകാരന്റ ഭാര്യ അല്ലേ . അവൾക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ . പോരാത്തതിന് അവളുടെ കെട്ടിയോൻ ഗൾഫിൽ പോയിട്ട് വർഷം രണ്ട് ആകുന്നു . ”

വിനോദിന്റ വാക്കുകൾ കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു മനു .
” ഏയ്യ് അവർ അത്തരക്കാരി ഒന്നും അല്ലേടാ ..എല്ലാവരേം ഒരേ കണ്ണുകൊണ്ട് കാണരുത് . ഭർത്താവ് നാട്ടിൽ ഇല്ലെന്നു വിചാരിച്ച് എല്ലാ ഭാര്യമാരും അങ്ങിനെ ആകണോ ? ഇത് നീ എന്നോട് പറഞ്ഞത് പറഞ്ഞു .വേറെ ആരും കേൾക്കണ്ട .”
മനു വിനോദിന്റെ വാക്കുകൾ അവഗണിച്ചപ്പോൾ വിനോദിന് ചിരിയാണ് വന്നത് .
“നിനക്ക് പറഞ്ഞാൽ മനസ്സിലായില്ല ..കാരണം നീ എപ്പോഴും കിടക്കപ്പായിൽ മുള്ളുന്ന കുട്ടിയാ .നിനക്കത് ഞാൻ തെളിയിച്ചു തരാം . ഞാൻ പറയുന്ന ദിവസം നീ ആ ചേച്ചിയുടെ വീട്ടിൽ വാ , ഞാനും ഉണ്ടാകും അവിടെ . നേരിൽ കാണാമല്ലോ എല്ലാം. അപ്പൊ നിനക്ക് എല്ലാം മനസ്സിലാകും . ”
വിനോദ് വെല്ലുവിളിപോലെ മനുവിനോട് പറയുമ്പോൾ മനുവിന്റെ മനസ്സിൽ ഗായത്രിയുടെ രൂപം ആയിരുന്നു .

” തന്നോടൊക്കെ എത്ര സ്നേഹത്തോടെയാ ആ ചേച്ചി സംസാരിക്കാറുള്ളത് . ആ വീട്ടിൽ ഒരുപാട് തവണ പോയിട്ടുണ്ട് . ഒരുപാട് നേരം ചിലവഴിച്ചിട്ടുണ്ട് .ആ ചേച്ചി ഉണ്ടാക്കിത്തന്ന ചായയും പലഹാരവും ഒരുപാട് കഴിച്ചിട്ടുണ്ട് .പക്ഷേ ,ഇതുവരെ വേണ്ടാത്ത ഒരു നോട്ടം പോലും ചേച്ചിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ആ ചേച്ചിയെ കുറിച്ചാണ് ഇപ്പോൾ വിനോദ് പറയുന്നത് .അവർ പിഴച്ചവൾ ആണെന്ന് ”

അത്‌ വിശ്വസിക്കാതിരിക്കാൻ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു മനു .

“ന്താടാ നീ ആലോചികുന്നത് . ഞാൻ പറഞ്ഞതൊന്നും ഇനിയും നിനക്ക് വിശ്വാസമായില്ലേ ? നിനക്കൊരു കാര്യം അറിയുമോ , അവടെ പലരും വന്നു പോകുന്നുണ്ട് . ”
വിനോദ് പിന്നെയും അവരെ കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ മനുവിന് ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു .

” ഡാ , നിനക്കറിയോ , ഞാനും അവരെ കുറിച്ച് ങ്ങനെ ഒക്കെയാ കരുതിയത് . പക്ഷേ , ……….”

“പക്ഷേ ?”

“ആ ..അതിപ്പോ നീ അറിയണ്ട ,നീ നാളെ ഉച്ച സമയത്ത് ന്റെ കൂടെ അവരുടെ വീട്ടിൽ വാ , അപ്പൊ നിനക്ക് മനസ്സിലാകും എല്ലാം .”

അതും പറഞ്ഞ് വിനോദ് ബൈക്ക് എടുത്ത് പോയപ്പോൾ മനു അതെ ഇരിപ്പിരിക്കുകയായിരുന്നു .
മനസ്സിൽ ഒരായിരം ചിന്തകളുമായാണ് അവൻ വീട്ടിൽ എത്തിയത് . ഭക്ഷണം കഴിക്കുമ്പോഴും രാത്രി ഉറങ്ങുമ്പോഴും എല്ലാം അവന്റെ മനസ്സിൽ വിനോദ് പറഞ്ഞ വാക്കുകൾ മാത്രമായിരുന്നു .

‘നാളെ അവന്റെ കൂടെ അവിടെ പോയാൽ , അവൻ പറഞ്ഞ പോലെ ചേച്ചി ചീത്ത ആണെന്ന് അറിഞ്ഞാൽ ….”
അവന്റെ മനസ്സിലൂടെ പല ചോദ്യങ്ങൾ ഓടിമറിയാൻ തുടങ്ങി .
*****************************************

” ഡാ , സമയം 11 ആയി ..നീ ഇതെവിടാ .”
വിനോദ് ഫോണിൽ വിളക്കുമ്പോളും മനു പോകണോ വേണ്ടയോ എന്ന ചിന്തയിൽ ആയിരുന്നു .
‘പോയാൽ ചിലപ്പോൾ മനസ്സിൽ കൊണ്ടുനടന്ന അവരെ കുറിച്ചുള്ള നല്ല വിചാരങ്ങൾ എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാകും .പോയില്ലെങ്കിലും അത്‌ തന്നെ ആണ് പ്രശ്നം , വിനോദ് പറഞ്ഞ വാക്കുകൾ മനസ്സിൽ ഉള്ളിടത്തോളം കാലം അവരെ കാണുമ്പോൾ എല്ലാം മനസ്സിൽ ആദ്യം വരുന്നത് ഈ ചിന്ത ആയിരിക്കും .”

മനു മനസ്സിലെ ആശയകുഴപ്പങ്ങൾക്കൊടുവിൽ ചേച്ചിയുടെ വീട്ടിൽ പോകാൻ തന്നെ തീരുമാനിച്ചു . ചിലപ്പോൾ വിനോദ് പറഞ്ഞത് സത്യമല്ലെങ്കിൽ അവരെ തെറ്റിദ്ധരിച്ചു മാറി നിൽക്കുന്നത് ശരിയല്ലാലോ .. അപ്പൊ എല്ലാം നേരിട്ടറിഞ്ഞു തീരുമാനിക്കുക തന്നെ .

വിനോദിന്റ കൂടെ ബൈക്കിൽ ഗായത്രിയുടെ വീടിന്റ പരിസരത്തെത്തുമ്പോൾ അവൻ മെല്ലെ ബൈക്ക് നിർത്തി .
“മനു ,നീ ഇവിടെ ഇറങ്ങിക്കോ .ഞാൻ ബൈക്കുമായി ഉള്ളിലേക്ക് പോകാം . എന്നിട്ട് ചേച്ചി വാതിൽ തുറന്ന് ഞാൻ ഉള്ളിൽ കേറിയതിന് ശേഷം നീ മെല്ലെ വന്നാൽ മതി , ആരും കാണരുത്ട്ടോ .”

അവനെ ഗെയ്റ്റിന് മുന്നിൽ ഇറക്കി വിനോദ് വീട്ടിലേക്ക് ബൈക്ക് ഓടിച്ചുപോയി .
പുറത്ത് അക്ഷമയോടെ നോക്കി നിൽക്കുകയായിരുന്നു മനു .
വിനോദ് കോളിംഗ്ബെൽ അടിക്കുന്നതും ചേച്ചി വാതിൽ തുറന്ന് അവനെ അകത്തേക്ക് കയറ്റി വാതിലടക്കുന്നതും കണ്ടപ്പോൾ മനുവിന്റെ മനസ്സ് വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു .
” അപ്പൊ അവൻ പറഞ്ഞപോലെ ചേച്ചി ശരിക്കും ……”

അവൻ വേഗം വീട് ലക്ഷ്യമാക്കി നടന്നു . ആരും കാണുന്നില്ലെന്ന് ഉറപ്പ് വറുത്തി.
പിന്നേ പതിയെ റൂമിന്റെ ജനലിന്റെ അടുത്തെത്തി . ജനൽ പാളികൾ തുറക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം അകത്തു നിന്ന് അടച്ചിരിക്കുകയായിരുന്നു .
ഉള്ളിൽ നിന്നും ചെറിയ ശബ്ദം മാത്രം പുറത്തേക്ക് കേൾക്കുന്നുണ്ട് .അവൻ പതിയെ ജനലിനോട് ചെവി ചേർത്ത് വെച്ച് ഉള്ളിലെ അടക്കിപ്പിടിച്ച സംസാരങ്ങൾക്ക് കാതോർത്തു . പതിഞ്ഞ സംസാരം ആയതുകൊണ്ട് കേൾക്കാൻ കഴിയുന്നില്ലെങ്കിലും പെണ്ണിന്റ ശബ്ദം ആയിരുന്നു കൂടുതൽ കേട്ടതും . അതിനിടയിൽ ചില മൂളലുകളും മറ്റും മനുവിന്റെ മനസ്സിനെ അസ്വസ്ഥനാക്കി.

‘ അപ്പൊ വിനോദ് പറഞ്ഞതെല്ലാം ശരിയായിരുന്നോ , ചേച്ചി ഇത്തരക്കാരി ആയിരുന്നോ ‘

അവന്റെ മനസ്സിൽ ഗായത്രിയോടുള്ള സ്നേഹം വെറുപ്പായിമാറിത്തുടങ്ങിയിരുന്നു .

” സ്വന്തം ചേച്ചിയെപോലെ കരുതിയതാ , പക്ഷേ ഒരു പിഴച്ചവൾ ആയിരുന്നോ ‘
മനുവിന്റെ മനസ്സിൽ നുരഞ്ഞുപൊന്തിയ ദേഷ്യം അടക്കിപ്പിടിച്ച് അവിടെ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു വീടിന്റ വാതിൽ തുറന്നത് . ഷർട്ട് നേരെയാക്കി മുഖം തുടച്ചുകൊണ്ട് വേഗം ബൈക്ക് എടുത്ത് പുറത്തേക്ക് ഓടിക്കുമ്പോൾ അതും നോക്കി ചിരിച്ചുകൊണ്ട് ഗായത്രി വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു . വിനോദ് പോയെന്നുറപ്പ് വരുത്തി വാതിൽ അടക്കാൻ തിരിയുമ്പോൾ ആണ് കുറച്ചപ്പുറത്തു നിൽക്കുന്ന മനുവിനെ ഗായത്രി കാണുന്നത് ,

” ഡാ ,നീ എന്താ അവിടെ ചെയ്യുന്നത് . ഈ സ്വഭാവം ഒക്കെ നീ എവിടുന്നാ പഠിച്ചേ ”

അവന്റെ അരികിലേക്ക് വന്ന് ശാസിക്കും പോലെ പറയുന്നത് കേട്ടപ്പോൾ മനുവിന് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല .

” ഇപ്പോൾ ഞാൻ വന്നതും കണ്ടതും കേട്ടതും ഒക്കെയാണ് കുറ്റം അല്ലേ . നിങ്ങൾക്ക് എന്തും ചെയ്യാം അല്ലേ . കെട്ടിയോൻ ഗൾഫിൽ ആകുമ്പോൾ പിന്നെ ആര് ചോതിക്കാൻ , ആര് അറിയാൻ അല്ലേ .”

അവന്റെ ദേഷ്യം കലർന്ന ചോദ്യം കേട്ട് അവൾ എന്ത് പറയണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു .
” നീ എന്തൊക്കെയാടാ ഈ പറയുന്നേ , ആരേലും കേട്ടാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യം ഉണ്ടോ ”

” ഓഹ് ,ആരേലും കേൾക്കുന്നതിനാണോ പ്രശ്നം , കാണിക്കുമ്പോൾ പ്രശ്നം ഒന്നുമില്ലാല്ലേ . വിനോദ് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല . പക്ഷേ , ഇപ്പോൾ തോനുന്നു നിങ്ങൾ ഒരു പിഴച്ചവൾ ആണെന്ന് ”

അവൻ വാക്കുകൾ പറഞ്ഞ് മുഴുവനാക്കും മുന്നേ അവന്റെ കവിളടക്കം ഒന്ന് പൊട്ടിച്ചിരുന്നു ഗായത്രി .

” നീ എന്ത് കണ്ടെന്നാടാ പറയുന്നേ .വല്ലവരും വല്ലതും പറയുന്നത് കേട്ട് വായിൽ തോന്നിയത് വിളിച്ചു പറയുന്നോ ”
അവൾ രോഷത്തോടെ അവന്റെ കവിളിൽ ഒന്നുകൂടി പൊട്ടിച്ചുകൊണ്ടു അവന്റെ കയ്യിൽ പിടിച്ച് അകത്തേക്ക് നടന്നു .

” നീ എന്താ പറഞ്ഞെ , ഞാൻ പിഴച്ചവൾ ആണെന്നോ .. നിനക്ക് എങ്ങിനെ പറയാൻ തോന്നിയെടാ ഇത് . ദേ, ആ കിടക്കുന്നത് കണ്ടോ ”

താഴെ കിടക്കുന്നത് ചൂണ്ടിക്കാട്ടി അവൾ പറയുമ്പോൾ aഅനു മനു അങ്ങോട്ട് ശ്രദ്ധിച്ചത് . അത്‌ കണ്ട മനുവിന്റെ മനസ്സിൽ ആദ്യം ഒരു ഞെട്ടലാണ് ഉണ്ടായത് .

” ഇത് ……”

“അത്‌ എന്താണെന്ന് നിനക്ക് മനസ്സിലായില്ലേ . നിന്റ കൂട്ടുകാരന്റെ പല്ല് ആണത് . കുറെ കാലമായത്രേ അവനു എന്നോടൊരു മോഹം തോന്നിയിട്ട് . അത്‌ തീർക്കാൻ വന്നതാ അവൻ . പക്ഷേ , അവൻ ഒരു കാര്യം മറന്നു . എല്ലാ ഗള്ഫുകാരന്റെയും ഭാര്യമാർ ഒരുപോലെ അല്ല എന്ന് .
മരുഭൂമിയിൽ പോയി കഷ്ട്ടപ്പെടുന്ന അവരെ ചതിച്ചും അവർ അയച്ചു തരുന്ന പണം ധൂർത്തടിച്ചും നാട്ടിൽ രാത്രികൂട്ടിന് ചെറുപ്പക്കാരെ വിളിച്ചുവരുത്തുകയും ചെയ്യുന്നവർ ഉണ്ടാകും . പക്ഷേ അതുപോലെ ഭർത്താക്കന്മാർ ഗൾഫിലുള്ള ഭാര്യമാരെല്ലാം ആണുങ്ങളെ വശീകരിച്ചു കിടപ്പുമുറിയിൽ കേറ്റുന്നവൾമാരല്ല എന്ന് നിന്റ കൂട്ടുകാരന് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും .
കെട്ടിയോൻ ഗൾഫിൽ aആണെങ്കിൽ പിന്നെ നാട്ടുകാരുടെ എല്ലാം വിചാരം ഇങ്ങനൊക്കെ തന്നെ ആണ് . പക്ഷേ ,ആ ഗണത്തിൽ ഞാൻ പെടില്ല എന്ന് നിന്റ കൂട്ടുകാരന് ശരിക്കും മനസ്സിലാക്കികൊടുത്തിട്ടുണ്ട് ഞാൻ .”
ഗായത്രിയുടെ വാക്കുകൾ കേട്ടപ്പോൾ മനുവിന്റെ മനസ്സിൽ നിറഞ്ഞുനിന്ന വെറുപ്പ് മാറിത്തുടങ്ങിയിരുന്നു . ആ വെറുപ്പ് അതെ പടി വിനോദിനോട് തോന്നിത്തുടങ്ങി അവന് .

” ചേച്ചി … ഞാൻ ….. അവൻ അങ്ങിനെ ഒക്കെ പറഞ്ഞപ്പോൾ …….”

വാക്കുകൾ മുഴുവമാക്കാൻ കഴിയാതെ അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയപ്പോൾ ഗായത്രി അവനെ ചേർത്ത് പിടിച്ചു ,

” സാരമില്ല , അറിയാതെ പറ്റിയതല്ലേ .ചേച്ചിക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല .പക്ഷേ , ഒരു കാര്യം നീ എന്നും ഓർക്കണം . കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ നല്ലവരെ തിരഞ്ഞെടുക്കുക . ഇതുപോലെ ഉള്ള കൂട്ടുകാർ കാരണം ആണ് പലരും വഴി തെറ്റുന്നത് . ഇനിയെങ്കിലും അത്‌ മനസ്സിലാക്കുക ”

ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ അവൻ തലയാട്ടികൊണ്ട് സമ്മതിച്ചു .

” ചേച്ചി , ന്നോട് ക്ഷമിക്കണം ”

” നിന്നോട് ക്ഷമിക്കാൻ മാത്രം നീ ഒരു തെറ്റും ചെയ്തില്ലാലോ . പിന്നെ അങ്ങിനെ വല്ലതും മനസ്സുകൊണ്ടെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത്‌ തിരുത്താനുള്ള നിന്റ മനസ്സ് തന്നെ ആണ് അതിനുള്ള പരിഹാരവും .,”

അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞപ്പോൾ അവനും പുഞ്ചിരിച്ചു .
********************
.
ഗുൽമോഹർ

LEAVE A REPLY

Please enter your comment!
Please enter your name here