Home Health പൂ പോലുള്ള ഇഡ്ഡലി എങ്ങനെ ഉണ്ടാക്കാം

പൂ പോലുള്ള ഇഡ്ഡലി എങ്ങനെ ഉണ്ടാക്കാം

0

പൂ പോലുള്ള ഇഡ്ഡലി ഉണ്ടാക്കുന്ന വിധം : രണ്ടു ഗ്ലാസ് അരി മുക്കാല്‍ ഗ്ലാസ്‌ ഉഴുന്ന് ഇവ രണ്ടും രാവിലെ വെള്ളത്തില്‍ ഇട്ടു വെക്കുക ( വേറെ വേറെ)

വൈകിട്ട് അത് നന്നായി അരയ്ക്കുക..(വേറെ വേറെ) നന്നായി അരയണം.അരയ്ക്കുമ്പോള്‍ അരിയുടെ കൂടെ ഒരു കൈ പിടി ചോറ് കൂടി ചേര്‍ത്ത് അരയ്ക്കുക.

ഇനി ഇവയെല്ലാംകൂടി നന്നായി ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് അലുമിനിയം പാത്രത്തില്‍ വെക്കുക.

അടുത്ത ദിവസം രാവിലെ അരച്ച് വച്ച മാവ് നന്നായി ഇളക്കി ഇഡ്ഡലി പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ വേവിക്കുക .

ഉപ്പ് രാവിലെ ഉണ്ടാക്കുന്ന സമയത്ത് ആയാലും ചേര്‍ത്താല്‍ മതിയാവും.
സോഡാ കാരം ആവശ്യമെങ്കില്‍ ചേര്‍ക്കാം സോഡാ കാരം ചേര്‍ത്താല്‍ ഉപ്പ് ചേര്‍ക്കേണ്ട കാര്യം ഇല്ല.

ഓര്‍ക്കുക സോഡാകാരം ആരോഗ്യത്തിന് നല്ലതല്ല.

ഇഡലി തന്നെ റവ ഇഡലി, സാമ്പാർ ഇഡലി(സാധാരണ ഇഡ്ഡലി സാമ്പാറിൽ മുങ്ങി കുളിച്ച്), രസ ഇഡലി, നെയ്യ് ഇഡ്ഡലി (ആഡ്രാ), ഉലുവ ചേർത്തുള്ള ഇഡ്ഡലി(ഒരു കാലത്ത് സിനിമാനടി കുശ്ബുവിന്റെ പേരിൽ അറിയപ്പെട്ടിന്നു ) എന്നിങ്ങനെ പല രൂപത്തിലും ലഭിക്കുന്നു. . ചെന്നൈയിലെ മുരുകൻ ഇഡലി ഷോപ്പ്, ഇഡലി മാത്രം വിൽക്കുന്ന ഒരു കടയാണ്. അതിൽ നിന്നു തന്നെ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളിൽ ഇഡലിയുടെ സ്ഥാനം ഊഹിക്കാവുന്നതാണ്.

രാമശ്ശേരി ഇഡ്ഡലി

കേരളത്തിൽ പാലക്കാട് ജില്ലയിലുള്ള രാമശ്ശേരി എന്ന ഗ്രാമത്തിലാണ് രുചിയിൽ വളരെ വ്യത്യാസമുള്ള രാമശ്ശേരി ഇഡ്ഡലി എന്ന പ്രത്യേക തരം ഇഡ്ഡലിയുള്ളത്. പാലക്കാടുനിന്നും വാളയാറിലേയ്ക്കുള്ള വഴിയിൽ പുതുശ്ശേരിക്ക് അടുത്ത് എലപ്പുള്ളി പഞ്ചായത്തിലാണ് രാമശ്ശേരി എന്ന ഗ്രാമം.

പൊള്ളാച്ചി റൂട്ടിൽ കുന്നാച്ചി യിൽ നിന്നും രണ്ട് കിലോമീറ്റർ പോയാലും രാമശ്ശേരിയിൽ എത്താം. മന്ദത്ത് ഭഗവതിക്ഷെത്രം ഇവിടേ ആണ്. ഈ ഗ്രാമത്തിന്റെ പേര് തന്നെ ഈ ഇഡ്ഢലിപെരുമ കൊണ്ടാണ്. മുതലിയാർ സമുദായക്കാരാണ് ഇതുണ്ടാക്കുന്നത്. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്നും പാലക്കാട്ടേയ്ക്ക് കുടിയേറിയവരാണ് ഇവിടെയുള്ള മുതലിയാർ കുടുംബങ്ങൾ. മുമ്പ് 60 ഓളം കുടുംബങ്ങൾ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നുന്നെങ്കിൽ, ഇന്ന് നാലഞ്ചു കുടുംബങ്ങളേ ഈ ഇഡ്ഡലി ഉണ്ടാക്കുന്നുള്ളൂ.

ഉണ്ടാക്കുന്ന വിധം

പത്തുകിലോ പൊന്നി അരിക്ക് ഒന്നരകിലോ ഉഴുന്ന് പരിപ്പ് എന്ന കണക്കിലാണ് ഇതിന് ഉപയോഗിക്കുന്നത്. ഇതിൽ 50 ഗ്രാം ഉലുവ കൂടി ചേർത്ത്, ഇവ മുന്നും കൂട്ടി നന്നായി അരച്ച് വെക്കയ്ക്കണം. പിറ്റേ ദിവസം കാലത്ത് എടുത്ത് ഇഡ്ഡലി ഉണ്ടാക്കാം. പുറത്ത് പലരും മേൽപ്പറഞ്ഞ രീതിയിൽ ഇത് ഉണ്ടാക്കി പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഉണ്ടാക്കുന്ന രുചി ലഭിക്കാത്തത് കൊണ്ട് വെളിപ്പെടുത്തുന്ന ചേരുവകൾക്കപ്പുറം മറ്റെന്തൊ രഹസ്യമുണ്ടെന്ന് ജനങ്ങളുടെ അനുഭവം.

വിറകടുപ്പിൽ അതും പുളി മരത്തിന്റെ വിറകാണ് ഇതിന് ഉപയോഗിക്കുന്നത്. മൺപാത്രത്തിന്റെ മുകളിൽ നുല് തലങ്ങനെയും വിലങ്ങനെയും കെട്ടി വെച്ചതിന്റെ മുകളിൽ തുണി വിരിക്കും അതിനു മുകളിലാണ് മാവ് കോരി ഒഴിക്കുന്നത്. തൊട്ടുമുകളിൽ നൂല് കെട്ടിയ മറ്റൊരു തട്ട് വെക്കും. അതിനു മുകളിലും മാവ് ഒഴിക്കും. ഇങ്ങനെ അഞ്ച് എണ്ണം വരെ വെക്കാം. ഇതെല്ലാം കൂടെ ആവി പുറത്തു പോകാത്ത രീതിയിൽ ഒരു പാത്രം കൊണ്ട് മൂടും. ആവിയിൽ നന്നായി വെന്ത ശേഷം ഇറക്കിവെച്ച് ഒരോന്നായി ഇളക്കിയെടുക്കും.

പ്രത്യേകതകൾ

ഒരാഴ്ച വെച്ചാലും ഇത് കേടുവവരില്ലെന്ന് അവകാശപ്പെടുന്നു. ചമ്മന്തിപ്പൊടിയും കൂട്ടി രാമശ്ശേരി ഇഡ്ഡലി തിന്നുന്നതിന് പ്രത്യേക രുചിയാണ്. ഇപ്പോൾ വിദേശികളടക്കം നിരവധി പേർ രാമശ്ശേരി ഇഡ്ഢലിയുടെ രുചിയറിയാൻ ഇവിടെയെത്തുന്നുണ്ട്. കൂടാതെ കല്യാണം തുടങ്ങിയ ചടങ്ങുകൾക്കും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.ചിറ്റൂരി മുത്തശ്ശി എന്ന മുത്തശ്ശി രാമശ്ശേരി ഇഡ്ഢലി ഉണ്ടാക്കുന്നതിൽ പേരുകേട്ടവരാണ്.

പൂ പോലുള്ള ഇഡ്ഡലി എങ്ങനെ ഉണ്ടാക്കാം ഈ വീഡിയോ കാണൂ ഉപകാരമെങ്കിൽ ഷെയർ ചെയ്യൂ

LEAVE A REPLY

Please enter your comment!
Please enter your name here