Home Article ഒന്നിനും ഭാഗ്യം ഇല്ലാത്തവളാണ് ഞാൻ അല്ലെ സഖാവേ…

ഒന്നിനും ഭാഗ്യം ഇല്ലാത്തവളാണ് ഞാൻ അല്ലെ സഖാവേ…

0

സത്യം പറയ് ഏട്ടാ ഏട്ടന് ഞാൻ ഉമ്മ തരുമ്പോഴാണോ അതോ തിരികെ എന്നെ ചുംബിക്കുന്നതാണോ ഏട്ടന് കൂടുതൽ ഇഷ്ടം…

ഇതറിയാനാണോ നീ എന്നെ ഈ പാതിരാ നേരത്തു എന്നെ വിളിച് ഉണർത്തിയത്….

ഞാൻ വിളിച് ഉണർത്തിയതല്ലല്ലോ ഏട്ടൻ ഉറങ്ങാതെ എന്തോ ആലോചിച്ചു സങ്കടപ്പെട്ട് കിടക്കുന്നത് കണ്ട് വിഷമം മാറ്റാൻ വേണ്ടി ഞാൻ ഓരോ വട്ട് പറയുന്നതല്ലേ….

എനിക്ക് ഒരു സങ്കടവും ഇല്ല എന്റെ മീനൂട്ടിയെ നിനക്ക് വെറുതെ തോന്നുന്നതാ…

ഉം എനിക്ക് വെറുതെ തോന്നിയതാവും ഏട്ടാ എന്തായാലും ഏട്ടന് ഉറക്കം വരുന്നില്ലെന്നു എനിക്ക് മനസ്സിലായി അതോണ്ട് എന്റെ ചക്കര കുട്ടന് വേണ്ടി ഞാൻ ഒരു കഥ പറയാൻ പോവ്വാ അതുകേട്ട് മിണ്ടാതെ കിടന്ന് ഉറങ്ങണം കേട്ടല്ലോ….

ഉം എന്നാൽ എന്റെ മീനൂട്ടി പറയ്….

യവ്വനത്തിളപ്പിൽ വിപ്ലവം തലയ്ക്ക് പിടിച്ചു നടന്ന നാളുകളിൽ സിന്താബാത് പറഞ് കോളേജ് വരാന്തയിലൂടെ നടന്ന അവന്റെ കണ്ണുകളെ ആദ്യമായി ആകർഷിച്ച ഒരു പെൺകുട്ടി…

അമ്മു എന്നായിരുന്നു ആ സുന്ദരിയുടെ പേര്…

അച്ഛനും അമ്മയും ഇല്ലാത്ത ഒരു തൊട്ടാവാടി പെണ്ണ്…

ഏതോ ആനാഥാലയത്തിൽ ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് വളർന്ന ഒരു തൊട്ടാവാടി…

അവളുടെ കൈകളിൽ നോട്ടുകെട്ടുകൾ ഇല്ലായിരുന്നു എങ്കിലും സങ്കടപ്പെടുത്തുന്നവർക്ക് പോലും സ്നേഹം വാരി കൊടുക്കുന്ന ഒരു മനസ്സ് ഉണ്ടായിരുന്നു…

അതായിരിക്കാം അവളിലേക്ക് അവനെ ആകർഷിച്ചത്…

കോളേജിലെ ധീര സഖാവ് എന്ന് അറിയപ്പെടുന്ന കണ്ണനെ ഇഷ്ടപ്പെടുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ടായിട്ടും അവൻ അമ്മുവിനെ ഇഷ്ടപ്പെട്ടു…

ആരുടെ മുന്നിലും അടിപതറാതെ നിൽക്കുന്ന മനസ്സും കൈക്കരുത്തും ഉള്ള അവൻ അമ്മുവിന്റെ മുന്നിൽ മാത്രം ഭീരുവായി….

അവസാനം രണ്ടും കൽപ്പിച്ചു അവൻ അമ്മുവിനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞു…

അമ്മു ഞാൻ നിന്നെ എന്റെ ഭാര്യയാക്കാൻ ആഗ്രഹിക്കുന്നു…

അതെ സഖാവേ എത്ര നല്ല പെൺകുട്ടികൾ ഉണ്ട് ഈ ക്യാമ്പസിൽ സഖാവിന് പ്രേമിക്കാൻ എന്നിട്ടും ആരോരും ഇല്ലാത്ത ഈ അനാഥപെണ്ണിനെയെ കിട്ടിയുള്ളോ സഖാവിന് പ്രേമിക്കാൻ…..

പക്ഷെ നിന്നെപ്പോലെ ഒരുത്തി ഇല്ലല്ലോ അമ്മു…

വേണ്ടാ സഖാവേ എനിക്ക് സഖാവിനോട് ഇഷ്ട്ടക്കുറവ് ഉണ്ടായിട്ടല്ല ഞാൻ സഖാവിന് സ്വന്തം ആയാൽ നാളെ ഒരിക്കൽ മറ്റുള്ളവർ ഈ അനാഥപ്പെണ്ണിനെ കുറ്റപ്പെടുത്തുന്നതും നോവിക്കുന്നതും കണ്ട് എന്നെക്കാൾ കൂടുതൽ സഖാവിന് വേദനിക്കേണ്ടി വരും അത് കൊണ്ട് വേണ്ടാ സഖാവേ..

നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞു തീർത്തു…

അമ്മു ഞാൻ സ്നേഹിക്കുന്നത് നിന്നെയാണ് അല്ലാതെ മറ്റുള്ളവരുടെ വാക്കുകളെ അല്ല… പിന്നെ നീ പറഞ്ഞത് പോലെ നിന്നെ കെട്ടി എന്റെ വീട്ടിൽ ചെല്ലുമ്പോൾ ആരുമില്ലാത്തവൾ അനാഥ ഒന്നുമില്ലാത്തവൾ എന്നൊന്നും പറഞ് നോവിക്കാൻ അവരാരും വരില്ല കാരണം നീ എന്നെ വിളിച്ചത് പോലെ എന്റെ അച്ഛനും ഒരു സഖാവാണ്….
അവർ നിന്നെ ഒരു മരുമകൾ ആയിട്ടല്ല ഒരു മകളായിട്ട് തന്നെ സ്വീകരിക്കും…

പഠനം പൂർത്തിയായതോടെ അവരുടെ വിവാഹവും നടന്നു…

വിവാഹത്തിന് അമ്മുവിൻറെ മാതാപിതാക്കളായി നിന്നത് കണ്ണന്റെ അച്ഛനും അമ്മയും തന്നെ ആയിരുന്നു…

അവസാനം വിവാഹം കഴിഞ്ഞ ആ ദിവസം തന്നെ വിധി അവരെ തട്ടി മാറ്റി…

കൂട്ടുകാരെ കാണാൻ ബൈക്കിൽ യാത്ര ഇറങ്ങിയ അവരെ മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിച്ചു…

റോഡിന്റെ വക്കിൽ ചോര വാർന്ന് കിടക്കുന്ന അവളുടെ അരികിലേക്ക് അവൻ ഇഴഞ്ഞു നീങ്ങി…

അവന്റെ കണ്ണുകളിലേക്ക് നോക്കി ദയനീയമായി അവൾ അവളുടെ ആ അവസാന വാക്കുകളും പറഞ്ഞു…

ഒന്നിനും ഭാഗ്യം ഇല്ലാത്തവളാണ് ഞാൻ അല്ലെ സഖാവേ…

അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു…

ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഓര്മയാക്കി അവൾ ഈ ലോകത്തോട് വിട പറഞ്ഞു…

പക്ഷെ അവൻ ഇന്നും ജീവിക്കുന്നു…

മസ്തിഷ്ക മരണം സംഭവിച്ച അവളുടെ ഹൃദയം തുടയ്ക്കുന്നത് ഇപ്പോൾ അവന്റെ നെഞ്ചിലാണ്…

കലങ്ങിയ കണ്ണുകളുമായി കിടന്ന എന്റെ നെഞ്ചിൽ കൈ വച്ച് പൊട്ടികരഞ്ഞു കൊണ്ട് മീനൂട്ടി പറഞ്ഞു ഈ നെഞ്ചിലാണ് സഖാവേ…

ഏട്ടാ എല്ലാം ഞാൻ അറിഞ്ഞു പണ്ട് ഏട്ടൻ ഡയറിയുടെ താളുകളിൽ എഴുതിയ അമ്മുവിൻറെ സഖാവിന്റെ എന്റെ ഏട്ടന്റെ ആ ഭൂതകാലം ഞാൻ വായിച്ചു…

വീണ്ടും സങ്കടപ്പെടുത്തണ്ടാ എന്ന് കരുതി ഞാൻ ഒന്നും ചോദിച്ചില്ല…

നാളെ അല്ലെ ഏട്ടാ അമ്മുവിന്റെ ഓർമ ദിവസം…

വിതുമ്പുന്ന എന്റെ ചുണ്ടിൽ അവളോട് പറയാൻ വാക്കുകൾ ഇല്ലായിരുന്നു…

കണ്ണേട്ടാ ഞാനും ഒന്ന് വിളിച്ചോട്ടെ സഖാവേ എന്ന്…

ഉം..

അതെ സഖാവേ ജീവനേക്കാൾ കൂടുതൽ ഒരാളെ പ്രണയിച്ചിട്ടും ഒരുപാട് സങ്കടപ്പെട്ടിട്ടും കടമകൾക്കും കടപ്പാടുകൾക്കും മുന്നിൽ എന്നെ വിവാഹം കഴിച് ഒരു വാക്ക് കൊണ്ട് പോലും നോവിക്കാതെ എന്നെ സ്നേഹിച്ചില്ലേ സഖാവേ ഇതിൽ കൂടുതൽ ഒരു പെണ്ണിന് വേറെന്താ വേണ്ടത്… ഇഷ്ടമാണ് സഖാവേ ഒരായിരം വട്ടം…

പിന്നെ നമുക്ക് ഉണ്ടാവുന്ന കുഞ്ഞിന് അമ്മു എന്ന് പേര് വിളിക്കണം എന്നിട്ട് എന്റെ സഖാവ് എന്നെക്കാൾ കൂടുതൽ കൊതി തീരുവോളം അവളെ സ്നേഹിച്ചോളൂ ലാളിച്ചോളൂ……

എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്ന് അവൾ പറഞ്ഞു…

അവളുടെ മുടിയിഴയിൽ തലോടി ഞാനും പറഞ്ഞു… ഇനിയുള്ള ഈ ജന്മം ഞാൻ നിനക്ക് വേണ്ടി മാറ്റി വച്ചിരിക്കയാ….

രചന: നിലാവിനെ പ്രണയിച്ചവൻ….

LEAVE A REPLY

Please enter your comment!
Please enter your name here