Home Article വീട്ടുകാരോട് എന്ത് പറയും.. ??  സകല ധൈര്യവും എടുത്തു അവൾ വീട്ടുകാരോട് പറഞ്ഞു..

വീട്ടുകാരോട് എന്ത് പറയും.. ??  സകല ധൈര്യവും എടുത്തു അവൾ വീട്ടുകാരോട് പറഞ്ഞു..

0
പ്രണയം

“ഇക്കാ.. എണീക്ക്… വേഗം.. ഒരു ഗുഡ് ന്യൂസ് ഉണ്ട്.. ”
.
രാവിലെ തന്നെ ശിഹാന അജൂനെ കുലുക്കി വിളിക്കാൻ തുടങ്ങി..
” ഒന്ന് പോടീ .. ചുമ്മാ ദേഷ്യം പിടിപ്പിക്കല്ലേ.. ”
“ഇങ്ങളൊന്ന് എണീക്കോ.. നമ്മുടെ റംസി പ്രസവിച്ചു.. ”
.
അത് കേട്ടതും അവൻ ശ്ശടാ ന്നും പറഞ്ഞു പൊങ്ങി..
“ഹേ.. നീ എങ്ങനെ അറിഞ്ഞു?? ”
“അവളെന്റെ ചങ്കല്ലേ.. ഞാൻ അറിയൂലെ.. ദേ നോക്ക് വാട്ട്സപ്പിലെ മെസ്സേജ്.. പുലർച്ചെ 1: 10 നു അയച്ചത്..’ ശിഹാനാ.. വി ബ്ലെസ്സഡ് വിത്ത്‌ എ ബേബി ഗേൾ.. ടെൽ അജു ടൂ..’

‘ഇവൾക്കിതെന്ത് പറ്റി..? രാവിലെ തന്നെ ഇത് പറയാനാണോ വിളിച്ചെഴുന്നേല്പിച്ചത്..??’
” മാഷാ അല്ലാഹ്.. നല്ലതു തന്നെ.. ഇനി ഉറങ്ങിക്കോട്ടെ ”
അതും പറഞ്ഞു അജു വീണ്ടും കിടന്നു.. പക്ഷെ ഉറങ്ങാനല്ല..
.
ഒരു നിമിഷം പലതും ഓർത്തു പോയി.. അജ്മൽ.. പേരു പോലെ സുന്ദരൻ.. .
തന്റെ ബീവി വന്നു പ്രസവിച്ചു എന്നു പറഞ്ഞ റംസിയ ആരാണെന്നല്ലേ.. .. പറഞ്ഞു തരാം..

..പലരോടും ക്രഷ് തോന്നിയിട്ടുണ്ട്.. പത്താം ക്ലാസ് മുതൽ ആരെയെങ്കിലുമൊക്കെ വൺ വേ ലൈനടിക്കും.. ആ ക്രഷ് ടീമിനൊക്കെ പേരിൽ ഒരു സാമ്യം ഉണ്ടായിരുന്നു..

പത്താം ക്ലാസ്സിൽ കൂടെ പഠിച്ച ഷാഹിന ആയിരുന്നു .. പ്ലസ് ടു വിൽ പഠിക്കുമ്പോൾ അടുത്ത ക്ലാസ്സിലെ ശിഫാനയായിരുന്നു നോട്ടപ്പുള്ളി.. ഇടക്ക് വഴിയിൽ കാണാറുള്ള ശുഹൈല ലിസ്റ്റിൽ ഒരു ഇടം നേടി.. ഡിഗ്രിക്കു പഠിക്കുമ്പോൾ അടുത്ത ഡിപ്പാർട്മെന്റിലെ ഷമീന യെ ഒന്ന് നോട്ടമിട്ടപ്പോഴേക്കും അവൾ കോളേജ് തന്നെ മാറിപ്പോയി..
.
ഒടുവിൽ ബീവിയായത് ശിഹാനയും..
ഷാഹിന, ശിഫാന,ശുഹൈല,ഷമീന,കെട്ടിയോൾ ശിഹാന.. എല്ലാ പേരും സാമ്യം ഇല്ലേ.. ??
ഇതിനിടയിൽ പറയാതെ വെച്ച ഒരാളുണ്ട്.. പേരിലും കാഴ്ചയിലും സ്വഭാവത്തിലും വ്യത്യസ്തത ഉള്ള ഒരാൾ.. റംസിയ.. അവളെയായിരുന്നു പ്രണയിച്ചത്.. ഒരു കാലം ഹൃദയം കൈമാറിയവർ..
.
ഒരിക്കൽ അകന്ന ബന്ധുവായ അവൾക്ക് ഞാനയച്ച ഫ്രണ്ട് റിക്വസ്റ്റ് ആയിരുന്നു തുടക്കം.. അന്നവൾ ഓണ്ലൈനിൽ തന്നെ ഉണ്ടായിരുന്നെങ്കിലും ആക്സെപ്റ്റ് ചെയ്തു കിട്ടാൻ മണിക്കൂറുകൾ കഴിഞ്ഞിരുന്നു..
.
ഒരു പരിചയപ്പെടലിന്റെ ചാറ്റബോക്‌സ് പിന്നീട് അടുത്ത കൂട്ടുകാരാക്കി..
ഇന്നത്തെ കാലത്തു ഫേസ്ബുക്കിൽ പരിചയപ്പെട്ട ഉടനെ പല ബന്ധത്തിലേക്കും പോകുന്ന വാർത്തകൾ കേട്ടിട്ടുണ്ട്.. പക്ഷെ ഇതിൽ എന്തോ പ്രത്യേകത തോന്നിയിരുന്നു.. എല്ലാ ചോദ്യത്തിനും ആലോചിച്ചുള്ള മറുപടി തന്നെ അവളിൽ അവളറിയാതെ ആകർഷിച്ചു…
.
കുടുംബത്തിലെ ഏതൊക്കെയോ കല്യാണത്തിനും പാർട്ടിക്കും ഒക്കെ ദൂരേന്ന് കണ്ടിട്ടുണ്ട്.. അടുത്തു വന്നിട്ടില്ലെന്ന് മാത്രം.. കണ്ടാൽ ചിരിക്കുക മാത്രം..
.
എപ്പോഴോ അറിയാതെ ഹൃദയം കൈമാറി..
ഇടക്കിടെ ചാറ്റ് ചെയ്യുന്നത് തെറ്റല്ലേ എന്നു പറഞ്ഞു നിർത്തുമെങ്കിലും വീണ്ടും അത് പഴേ പോലെ പോകും.. കാണണം എന്നുണ്ടായിരുന്നു.. അതിനവൾ സമ്മതിച്ചില്ല.. ഒടുവിൽ കണ്ടേ മതിയാകൂ എന്ന് താൻ വാശി പിടിച്ചപ്പോൾ അവളുടെ മനസ്സില്ലാ മനസ്സോടെ കോളേജിൽ പോയി കണ്ടു..
” എന്നെ കണ്ടില്ലേ.. ഇനി പൊയ്ക്കോളൂ..”
പെട്ടെന്ന് അവളത് പറഞ്ഞു പോകാനൊരുങ്ങിയപ്പോൾ തന്റെ കൈ അറിയാതെ അവളുടെ കൈ പിടിച്ചു നിർത്തി..
.
എനിക്കു കിട്ടിയ രൂക്ഷമായ നോട്ടത്തിൽ ആ പിടി താനേ അയഞ്ഞു പോയി..
ഒന്നും പറയാതെ അവൾ പോയപ്പോൾ നോക്കി നിന്നു.. പിന്നീട് ഒരാഴ്ച ഇൻബോക്സ് കാലി ആയിരുന്നു..
.
സെന്റ് ബോക്സ് ഫുൾ..!!
.
ഒരു ദിവസം റിപ്ലൈ വന്നു..
” അന്നങ്ങനെ ചെയ്തത് ശരിയായില്ല..” എന്ന്
ഒരുപാട് സോറി അയച്ചു ഒടുവിൽ അത് സ്വീകരിച്ചു.. പിന്നീടൊരിക്കലും അവളോട് അങ്ങനെ ബിഹേവ് ചെയ്തില്ല…
മൂന്നു നാലു വർഷം ഒച്ചപ്പാടില്ലാത്ത ഒരു ഫ്രണ്ട്ഷിപ്പ് അങ്ങനെ തുടർന്നു..
.
ഒരിക്കൽ കരഞ്ഞു കൊണ്ടുള്ള കുറെ മെസ്സേജ് കണ്ടു താൻ ഭയന്നു..
അവൾക്ക് വിവാഹാലോചന വന്നു തുടങ്ങിയപ്പോഴാണ് തന്നെ വിട്ടു പോകാൻ കഴിയുന്നില്ല എന്നവൾ മനസ്സിലാക്കിയത്..
.
വീട്ടുകാരോട് എന്ത് പറയും.. ??
സകല ധൈര്യവും എടുത്തു അവൾ വീട്ടുകാരോട് പറഞ്ഞു.. ” ഒരാളെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന്.. ”
ആളെ പറഞ്ഞപ്പോൾ വീട്ടുകാർക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. ആ വീട്ടകാർ നമ്മുടെ ബദ്ധ ശത്രുക്കളാണെന്നും ഒരിക്കലും ഇതേ പറ്റി ചിന്തിക്കരുതെന്നും പറഞ്ഞു താക്കീത് കിട്ടി.. അങ്ങനെയൊരു ട്വിസ്റ്റ്‌ ഒരിക്കലും തങ്ങൾ പ്രതീക്ഷിച്ചില്ല..
.
വീട്ടുകാരോട് തന്നെയാണ് മുൻതൂക്ക സ്നേഹമെന്നും അത് കഴിഞ്ഞേ മറ്റെന്തും ഉള്ളൂ എന്നും അവൾ തീർപ്പിച്ചു പറഞ്ഞു.. അതേ. അത് തന്നെയാണ് ശരി.. വീട്ടുകാരെ എതിർത്തു ഇറങ്ങി വരുന്ന ഒരാളെ തനിക്കു വേണ്ട.. താനും വീട്ടിൽ ചെറുതായി അവളുടെ വീട്ടുകാരെ പറ്റി അന്വേഷിച്ചപ്പോൾ അറിഞ്ഞത് അതു തന്നെ ആയിരുന്നു.. അവർ നമുക്ക് ചേരില്ല എന്ന്..

ചുമ്മാ പറഞ്ഞു പിരിയാൻ കഴിയാത്തതിനാൽ ഒരു വിടവാങ്ങൽ കൂടിക്കാഴ്ച നടത്തി.. പരസ്പരം ഒരുപാട് ഉപദേശിച്ചു.. ഭാവിയിൽ ജീവിതപങ്കാളിക്ക് നാം എങ്ങനെ ആകണം .. അവരെ മാത്രേ സ്നേഹിക്കൂ എന്ന് പ്രതിജ്ഞയെടുത്തു മടങ്ങി..
.
പിന്നെ വിളിച്ചിരുന്നു.. വിവാഹത്തിന് ക്ഷണിക്കാൻ..
എങ്ങനെ പോകും..? ആരെങ്കിലും പോകുമോ?? പക്ഷെ ഞാൻ പോയി..
ഒരു വശം താൻ തളർന്നെങ്കിലും പോയി..
കണ്ടു.. അവളെ മണവാട്ടിയായി
. .
കണ്ടു അവളുടെ ജീവിതപങ്കാളിയെ.. പരിചയപ്പെട്ടു.. നല്ല ഒരു ചെറുക്കൻ.. പടച്ചവൻ അവളുടെ ദാമ്പത്യം മംഗളമാക്കട്ടെ എന്നു പ്രാർത്ഥിച്ചു മടങ്ങി..
.
മടക്കത്തിൽ ഒരു നഷ്ടഭാരം ഉണ്ടായിരുന്നു.. ആ മാനസികാവസ്ഥയിലാണ് ശിഹാന തന്റെ ജീവിതത്തിലേക്ക് വന്നത്.. തന്റെ കൂടെ പി.ജി ക്ക് പഠിക്കുന്നവൾ.. ആദ്യമേ കൂട്ടുകാരി ആയിരുന്നെങ്കിലും എന്റെ തകർന്ന ഹൃദയം ഒന്ന് തണുപ്പിച്ചത് അവളായിരുന്നു.. കൂട്ടികാരി എന്നതിനപ്പുറം ഒന്നും ആയിരുന്നില്ല ശിഹാന ..
.
അവളുടെ പാവപ്പെട്ട കുടുംബത്തിന് പലപ്പോഴും തന്റെ സഹായമെത്തി. അവളുടെ ഉപ്പ സുഖമില്ലാതെ ഹോസ്പിറ്റൽ കിടന്നപ്പോൾ കാവൽ നിന്നു.. താൻ പല പേപ്പറിലും എട്ടു നിലയിൽ പൊട്ടിയപ്പോൾ അവളുമായുള്ള കംപൈൻ സ്റ്റഡി കാരണം താൻ ഫുൾ പാസ് ആയി.. പക്ഷെ അവൾ ഫൈൽ ആയി..

ഇതിനിടയിൽ താനറിയാതെ അവൾ എന്റെ ഫോണിൽ നിന്നും റംസിയയുടെ നമ്പർ മോഷ്ടിച്ചു അവളെ വിളിച്ചു.. അവൾ വളരെ സുഖമായിരിക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി..
.

ശിഹാന വീണ്ടും വീണ്ടും അവളെ കോണ്ടാക്ട് ചെയ്തു.. അവർ നല്ല സുഹൃത്തുക്കളായി..

ഒരു ദിവസം ശിഹാനയോട് അവളുടെ ഉപ്പ വന്നു ചോദിച്ചു
” മോളെ.. നമുക്ക് അജ്മലിനെ ആലോചിച്ചാലോ.. അവൻ നല്ല പയ്യനാ.. മോൾക് ഇഷ്ടക്കുറവൊന്നും ഇല്ലെങ്കിൽ ഞങ്ങൾ അവന്റെ വീട്ടിൽ പോയ്‌ സസാരിക്കട്ടെ..
അവൾക്ക് തൽക്കടിയേറ്റ പോലെ തോന്നി.. പ്രിയ കൂട്ടുകാരനെ എങ്ങനെ ഭർത്താവായി കാണും.. കുറെ കഴിഞ്ഞു അവളുപ്പനോട് പറഞ്ഞു
” ഉപ്പാ.. അത് വേണ്ട. അവനെന്റെ നല്ല കൂട്ടുകാരൻ മാത്രം.. മറ്റൊന്നും ശരിയാവില്ല.. ”
പക്ഷെ ഉപ്പാക്ക് വിടാൻ മനസ്സു വന്നില്ല.. ആ വാർത്ത അവൾ എന്നെ അറിയിച്ചത് കരഞ്ഞു കൊണ്ടായിരുന്നു..
ഉപ്പാ പിന്നെ അജ്മലിനോട് അഭിപ്രായം ചോദിച്ചു..
അപ്പോൾ താൻ ചിന്തിച്ചത്.. തന്റെ വിഷമങ്ങൾ മനസ്സിലാക്കുന്ന ഒരാൾ എന്തു കൊണ്ട് തന്റെ ഭാര്യ ആയിക്കൂടാ??.
.
അവളുടെ ഉപ്പാനോട് തന്റെ വീട്ടിൽ അന്വേഷിക്കാൻ പറഞ്ഞു.. ആദ്യമൊക്കെ എതിർത്തു.. ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ചവർ ശരിയാവില്ല എന്നാ അവർ പറഞ്ഞത്.. കുറച്ചു കാലത്തെ മൗന പോരാട്ടങ്ങൾക്കൊടുവിൽ അത് നടന്നു.. ശിഹാന ന്റെ ബീവി ആയി..ആഗ്രഹിച്ച പോലെ തന്നെ മനസ്സിലാക്കിയ ഒരു പെണ്ണ്..
.
റംസിയയെ അവൾ വിവാഹം ക്ഷണിച്ചിരുന്നു.. പക്ഷെ റംസിക്ക് വരാൻ കഴിഞ്ഞില്ല.. അവൾ ഒരു കുഞ്ഞിന്റെ ഉമ്മയാവാനുള്ള തയ്യാറെടുപ്പിലായിരുന്നു..
.
എന്നിട്ടിപ്പോൾ തന്റെ പുന്നാര ബീവി കണി വാർത്ത അറിയിച്ചിരിക്കുന്നു.. റംസിയ പ്രസവിച്ചെന്ന്..
അങ്ങനെ ഓരോന്ന് ഓർത്തു കിടന്നു..
.
അപ്പോഴാണ് പുന്നാര ബീവിയുടെ അടുത്ത കൊട്ട്..

” ഇക്കാ.. നിങ്ങളിങ്ങനെ കിടന്നുറങ്ങല്ലേ.. എനിക്ക് കാണണം അവളേം കുഞ്ഞിനേം. കൊതി ആയിട്ടു വയ്യ.. വാ പോകണ്ടേ.. ”
.
” ഹേ.. അതു വല്ലാത്ത പൂതി ആയിപ്പോയല്ലോ.. ”
.
ഇനി നിങ്ങള് പറ.. ഞാൻ അവളെയും കൂട്ടി എന്റെ പഴയ പെണ്ണിന്റെ കുഞ്ഞിനെ കാണാൻ പോകണോ???! പ്ലീസ്.. ഹെല്പ് മീ…😨🙏..

 Sahla Rahees

LEAVE A REPLY

Please enter your comment!
Please enter your name here