Home Basil Joy Kattaassery “അങ്ങനെ കല്യാണം മാറി പോയപ്പോൾ സുമയ്ക്കു വിഷമം ആയില്ലേ ???” “അതേയ് …പെണ്ണ് കറുത്തിട്ടാണ് ..

“അങ്ങനെ കല്യാണം മാറി പോയപ്പോൾ സുമയ്ക്കു വിഷമം ആയില്ലേ ???” “അതേയ് …പെണ്ണ് കറുത്തിട്ടാണ് ..

0

“ഞാൻ കറുത്തതായതു കൊണ്ട് …” – ആ മറുപടി അവൾ ആനന്ദന്റെ മുഖത്ത് നോക്കിയാണ് പറഞ്ഞത് …

രചന : Basil Joy Kattaassery

“അതേയ് …പെണ്ണ് കറുത്തിട്ടാണ് … ആദ്യമേ പറഞ്ഞാൽ പിന്നീടുള്ള ആ രസക്കുറവ് അങ്ങ് ഇല്ലാതാവൂലോ …”

പെണ്ണ് കാണാൻ പോകുമ്പോൾ കാറിലിരുന്ന് കല്യാണ ബ്രോക്കർ അത് പറഞ്ഞപ്പോൾ ആനന്ദൻ മറുപടിയൊന്നും പറഞ്ഞില്ല … ആനന്ദൻ ഗൾഫിൽ നിന്ന് വന്നിട്ട് രണ്ടാഴ്ച ആയതേ ഒള്ളൂ …സുമുഖനും സൽസ്വഭാവിയും ആയ ചെറുപ്പക്കാരൻ …നല്ല ജോലി …
ആനന്ദൻ ഗൾഫിൽ പോയി ജോലിയെടുത്തു കിട്ടിയ കാശിനാണ് പെങ്ങന്മാരെ കെട്ടിച്ചയച്ചത് …ആനന്ദന്റെ അച്ഛനായിട്ടു വരുത്തി വെച്ച ഒരുപാട് കടങ്ങളും ബാധ്യതകളുമുണ്ട് ഇനിയും തീർക്കാൻ …

പെണ്ണിന്റെ വീട്ടിൽ ചെന്നതും പെണ്ണിന്റെ അച്ഛനും അമ്മാവന്മാരും ആനന്ദനെ സ്വീകരിച്ചു വീടിനകത്തേക്ക് കൂട്ടി കൊണ്ട് പോയി …
ചായയുമായി പെൺകുട്ടി വന്നപ്പോൾ ആനന്ദൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയെന്നു വരുത്തി …

ചായ കുടി കഴിഞ്ഞപ്പോൾ കാരണവന്മാരിൽ ആരോ ഒരാൾ പറഞ്ഞു ,”ഇനി ചെറുക്കനും പെണ്ണിനും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം …”

ആനന്ദൻ മനസ്സിലാമനസ്സോടെ എഴുന്നേറ്റു … പെൺകുട്ടിയുടെ മുറിയിലേക്ക് പതിയെ നടന്നു …അമ്മായി ആണ് വഴി കാണിച്ചു കൊടുത്തത് …
ആനന്ദൻ മുറിയുടെ ഉള്ളിൽ കയറി …രണ്ടു പേർക്കും പരസ്പരം നോക്കാൻ മടിയായിരുന്നു …മൗനം …

ആനന്ദൻ ആയിരുന്നു ആ മൗനത്തിനു വിരാമമിട്ടത് …
“എന്താ പേര് …??”

“സുമ …”

“സുമ ഏതു വരെ പഠിച്ചു ???”

“ഡിഗ്രി …”

“ഉം …”

വീണ്ടും മൗനം …

കുറച്ചു നേരത്തിനു ശേഷം ആനന്ദൻ ചോദിച്ചു …

The app was not found in the store. :-(

“ഇതിനു മുന്നേ സുമയെ പെണ്ണ് കാണാൻ ആരെങ്കിലും വന്നിരുന്നോ ???”

“ഉവ്വ് …”

“എന്ത് പറ്റി എന്നിട്ട് ???”

“അവർക്കൊന്നും എന്നെ ഇഷ്ടായില്ല …”

“കാരണം ???”

“ഞാൻ കറുത്തതായതു കൊണ്ട് …” – ആ മറുപടി അവൾ ആനന്ദന്റെ മുഖത്ത് നോക്കിയാണ് പറഞ്ഞത് …

“അങ്ങനെ കല്യാണം മാറി പോയപ്പോൾ സുമയ്ക്കു വിഷമം ആയില്ലേ ???”

“ഇല്ല …കാരണം എനിക്ക് ജീവിതത്തിൽ അങ്ങനെ പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല …പ്രേത്യേകിച്ചും വിവാഹ കാര്യത്തിൽ …കാരണം നമ്മുടെ സമൂഹം അങ്ങനെ ആണല്ലോ …പണക്കാർക്കും സൗന്ദര്യമുള്ളവർക്കുമേ അവിടെ സ്ഥാനമുള്ളൂ …പക്ഷെ അച്ഛന് നല്ല വിഷമം ഒണ്ടു ..അതാവും ഈ വീടും സ്ഥലവും വിറ്റു ആ കിട്ടുന്ന പൈസ എന്നെ കെട്ടുന്ന ആൾക്ക് കൊടുക്കാമെന്നു ബ്രോക്കറോട് പറഞ്ഞത് …അങ്ങനെ എങ്കിലും എന്നെ വിവാഹം കഴിക്കാൻ ആരെങ്കിലും വരും എന്ന് ഓർത്തു കാണും പാവം …
നോട്ടു മാല ഇട്ടു വിവാഹചന്തയിൽ നിർത്തുന്ന ഒരു പ്രതീതി …”

“ഈ സ്ഥലം എത്ര cent ഉണ്ട് ???”

ആനന്ദന്റെ ആ ചോദ്യം ഇഷ്ടപെടാത്ത പോലെ സുമ പറഞ്ഞു ,”എനിക്കറിയില്ല …അച്ഛൻ പറയും …”

ആനന്ദൻ തുടർന്നു ,”പെങ്ങൾമാരെ കെട്ടിച്ചു വിട്ടതിനു ശേഷം എനിക്ക് സാമ്പത്തികമായി ഒരുപാട് ബാധ്യതകൾ ഉണ്ട് ഇനിയും …കൂട്ടുകാരൊക്കെ പറഞ്ഞു നീ നല്ല സ്ത്രീധനം വാങ്ങിച്ചു കല്യാണം കഴിക്കാൻ …ആ ഒരു പ്രതീക്ഷയിലാണ് ഇങ്ങോട്ടു വന്നതും …പക്ഷേ ….
താൻ പറഞ്ഞ ആ നോട്ടു മാല ഇല്ലേ ???അതങ്ങു ഊരി വെച്ചിട്ടു എന്റെ കൂടെ എന്റെ ജീവിതത്തിലേക്ക് വന്നൂടെ എന്നെ ഇഷ്ടമായെങ്കിൽ …???
തന്നെ മതി എനിക്ക് ..വേറൊന്നും വേണ്ട …എന്നെ ഇഷ്ടമായെങ്കിൽ മാത്രം …”

അത് കേട്ട് സുമ ആശ്ചര്യത്തോടെ ആനന്ദനെ നോക്കി …സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അവളുടെ കണ്ണുകൾ നിറഞ്ഞു …

“ഞാൻ …ഞാൻ ….എനിക്ക് …നിങ്ങളെ ആളുകൾ കളിയാക്കും എന്നെ വിവാഹം ചെയ്‌താൽ …”

“പോവാൻ പറയെടോ …നമ്മളിപ്പോ റോഡിലൂടെ വണ്ടിയിൽ പോകുമ്പോൾ ചില പട്ടികൾ വെറുതെ കിടന്നു കുരയ്ക്കുന്നതു കാണാറില്ലേ ???അത്രയും കണക്കു കൂട്ടിയാൽ മതി അവരെ …നമ്മളെ നമ്മൾ അറിഞ്ഞാൽ പോരെ ???
പിന്നെ ഇയാളെ കണ്ടാൽ കൊള്ളില്ല എന്ന് ആരാ പറഞ്ഞെ …എനിക്കിയാളെ കാണാൻ ഇഷ്ടമാണ് …പിന്നെ യഥാർത്ഥ സൗന്ദര്യം മനസ്സിനല്ലേ …അത് തനിക്കു ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു …
അത് പോട്ടെ ..തനിക്കു എന്നെ ഇഷ്ടമായോ എന്ന് ഇത് വരെ പറഞ്ഞില്ല ???”

ഒരു പൊട്ടിക്കരിച്ചിലായിരുന്നു അവളുടെ മറുപടി …
അതൊരു പുതിയ ജീവിതത്തിന്റെ തുടക്കമാവുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here