Home Article പെണ്ണിന്റെ പാവാട ചുവപ്പിച്ചതും മറുവശത്തുനിന്നും അടക്കിപ്പിടിച്ച ചിരിയും വാക്കുകളും ശബ്‌ദമുയർത്തിയതും ഒരേ സമയത്താണ്

പെണ്ണിന്റെ പാവാട ചുവപ്പിച്ചതും മറുവശത്തുനിന്നും അടക്കിപ്പിടിച്ച ചിരിയും വാക്കുകളും ശബ്‌ദമുയർത്തിയതും ഒരേ സമയത്താണ്

0

പണ്ട് ഡസ്റ്റർ കൊണ്ട് പിന്നിലെറിഞ്ഞപ്പോൾ ചോറ്റുപാത്രം വച്ചു തലക്കടിച്ച പെണ്ണ് കുളിക്കടവിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ തുടകൾക്കിടയിലൂടെ ഇറ്റുവന്ന ചോര തുള്ളികൾ കണ്ടു അന്തിച്ചു നിന്നു, അന്ന് നെയ്യപ്പവും, ഉണ്ണിയപ്പവും അങ്ങനെ മാതുരപ്പലഹാരങ്ങളാൽ ആ ഒറ്റമുറി നിറഞ്ഞു,,,, വിളംബരം ചെയ്യാത്ത ഒരു ആഘോഷം അന്നുണ്ടായിരുന്നു,,,,

മംഗലാപുരം മാവേലി എക്സ്പ്രസ്സിൽ കൂട്ടുകാരിയുടെ ബാഗിൽ വിസ്പ്പറിന്റെ കവറു കണ്ട കൂട്ടുകാരൻ അതെടുത്തു സഹപാഠികളുടെ അടുത്തെല്ലാം ഓടിനടന്നു പിറകിൽ അവളും പൊട്ടിചിരിച്ചുകൊണ്ട് ഓടിനടന്നു,,, പണ്ട് പഠിക്കുന്ന സമയത്തു തൊടിയിലു കളിക്കുമ്പോൾ കൂട്ടുകാരനെ മാത്രം അടുത്തെത്തിയാലും തൊടില്ല, അവളുടെ പിന്നാലെ ഉള്ള ഓട്ടം കണ്ടപ്പോൾ തോന്നിയത് അതാണ്‌,,
അവർ അതൊരു ആഘോഷമാക്കി ആനന്ദത്തിൽ മുഴിയിരുന്നു,

ഇതേ സമയം വീട്ടിൽ TV യിൽ സംവാദം പരുപാടിയിൽ ആർത്തവത്തെക്കുറിച്ചുള്ള തർക്കങ്ങളുടെ ശക്തി കൂടിയിരുന്നു,,
ഈ സമയം പാഡ് വാങ്ങി ഒരുവൾ ക്ലാസ്റൂമിലെക്കു വന്നതും അടിവസ്ത്രത്തിനുള്ളിൽ തടയിടാൻ വച്ച തുണിയെയും തള്ളിമാറ്റി ആദിവാസി കോളനിയിലെ പെണ്ണിന്റെ പാവാട ചുവപ്പിച്ചതും മറുവശത്തുനിന്നും അടക്കിപ്പിടിച്ച ചിരിയും വാക്കുകളും ശബ്‌ദമുയർത്തിയതും ഒരേ സമയത്താണ്,,
പാഡ് വാങ്ങി വന്നവൾ അതും വച്ചു ക്ലാസ്സിൽ കയറി ഇരുന്നതും ചോരക്കറ പുരണ്ട പാവാടയും മറച്ചുപിടിച്ചു കോരന്റെ മകൾ ഇറങ്ങി വീട്ടിലേക്കോടുകയും ചെയ്തു,,
ബെഞ്ചിൽ പറ്റിയ ചോരക്കരയെ ആരോ ചുരുട്ടിയെറിഞ്ഞ കടാസുകൊണ്ട് ഒരുവൾ തുടച്ചു നീക്കി അവൾ അവിടെ സ്ഥാനം പിടിച്ചു, വീട്ടിലേക്കോടിയവളുടെ കണ്ണുനീരിലൊന്നു താഴെവീണപ്പോൾ ഉയരങ്ങളിലിരുന്ന തമ്പുരാൻ ഉണരുകയും ചോരക്കറയെയും കണ്ണുനീരിനെയും മറയ്ക്കാൻ ഒരു പെരുമഴ തന്നെ അവിടെ പെയ്തിറങ്ങി, വീടെത്തും വരെ മഴ കാരണം ഒരു കൊതുകുപോലും പുറത്തിറങ്ങിയില്ല ആ മഴയിൽ അവൾ വീട്ടിലേക്കു നടന്നു,
ഇത് കണ്ടുകൊണ്ട് അത്തിമരത്തിൽ ഇരുന്ന വേഴാമ്പൽ ഒരേ സമയം തമ്പുരാനോടും അവളോടും നന്ദി പറഞ്ഞു ഒരു മഴക്കായി ആണ് ഞാൻ കാത്തിരുന്നത് തന്റെ ഇണയോട് വേഴാമ്പൽ പറഞ്ഞു,,,

ഈ സമയം TV ൽ ആർത്തവത്തെക്കുറിച്ചുള്ള തർക്കങ്ങളുമായി ഒരു കൂട്ടർ എഴുനേൽക്കുകയും കരണ്ട് പോയതും ഒന്നിച്ചായിരുന്നു കയ്യിലിരുന്ന റിമോട്ട് വലിച്ചെറിഞ്ഞു കൊച്ചമ്മ മഴയെ ശപിച്ചു,,,

മഴ തോർന്നു വെയിലും വന്നു വേഴാമ്പൽ ദൂരെ ഏതോ വർമ്മരത്തിലേക്ക് പറന്നു പോയി,

ഈ സമയം റോഡിൽ അലഞ്ഞു തിരിഞ്ഞു നടന്ന ഭ്രാന്തിപ്പെണ്ണിന്റെ ആർത്തവം നിലച്ചു,
ഇരുട്ടിൽ ആരോ കുറേപ്പേർ വന്നു വലിച്ചിഴച്ചു ഇരുട്ടിൽ ജീവന്റെ വിത്തുകൾ പാകിയതിന്റെ ഫലമായി ആർത്തവത്തെ തോൽപ്പിച്ചുകൊണ്ട് ജീവന്റെ തുള്ളികൾ വയറിന്റെ അടിത്തട്ടിൽ സ്ഥാനം പിടിച്ചു,


അവളിൽ ജീവന്റെ വിത്തുകൾ പാകിയ ഒരാളിൽ അവളോട്‌ ആഗ്രഹം മൂത്തു അന്നുരാത്രി ഒറ്റയ്ക്ക് വന്നു വീണ്ടും ഒരു ബലപരീക്ഷണത്തിലൂടെ അവളെ കീഴ്പ്പെടുത്തി വിത്തുകൾ വീണ്ടും വീണ്ടും ആഴത്തിൽ ഒന്നു പാകി,
നാട്ടിലെ മാന്യന്റെ ഉള്ളിൽ ഒതുക്കി വച്ച ഭ്രാന്ത് അവളിൽ തീർത്ത സന്തോഷം അയാളെ വീണ്ടും രതിമൂര്ച്ഛയുടെ ആഴങ്ങളിലേക്ക് എത്തിച്ചു,

നാറിയ ശരീരത്തെ രുചിച്ചുകൊണ്ടിരുന്ന നാട്ടിലെ മാന്യന്റെ മകൾ ഈ സമയം പുറത്തിങ്ങി മതിലിൽ കയറി നിന്നുകൊണ്ട് മുറ്റത്തെ കപ്പയ്ക്ക മരത്തിൽ നിന്നും ഒന്നു പറിച്ചു ആരും കാണാതെ ഇരുട്ടിൽ നിന്നു കഴിച്ചു,
പിറ്റേദിവസം രാത്രി അവളുടെ തുടയിലൂടെ ഒഴുകിയ ചോരയെ നോക്കി ആശ്വാസത്തിന്റെ പുഞ്ചിരി തൂകി അവൾ കാമുകനെ വിളിച്ചു വിവരം പറഞ്ഞു,

പിറ്റേദിവസം കടൽ കാണാൻ കാമുകിയും വിളിച്ചുകൊണ്ടു വന്നവൻ ഇടക്കെപ്പോളോ അവളോട്‌ ശകാരിക്കുന്നത് കണ്ണിൽ പെട്ടു, അധികം വൈകാതെ കാര്യം പിടികിട്ടി അന്ന് ധരിച്ച നീല ചുരിധാറിന്‌ ചുറ്റും രക്തം നിറഞ്ഞു നിൽക്കുന്നു, അവൾക്കവിടുന്നു ഒരടി അനങ്ങാൻ വയ്യ,
അവന്റെ ഉള്ളിലെ അരപ്പ് അവന്റെ മുഖത്തു കാണാനും ഉണ്ട്, അതികം വൈകാതെ അവൻ സ്ഥലം വിടുകയും ചെയ്തു,
ആ കലിപ്പിന് ബസ്റ്റാന്റിൽ നിന്നു സിഗരറ്റും വലിച്ചു അവളെ ഫോണിൽ വിളിച്ചു തെറി പറയാൻ തുടങ്ങിയപ്പോൾ ആണ്, പരേഡിന് പോയി വന്ന കുട്ടിയുടെ വെള്ള പാവാട ചോരയിൽ കുതിർന്നതും അവിടെ നിന്നവരുടെ എല്ലാവരുടെയും കണ്ണ് അവളിലേക്ക് പതിഞ്ഞു,
നിസ്സഹായ അവസ്ഥയിൽ അവൾ നിന്നു പോയി,

, അകലെ നിന്നും ഓടി വന്ന ഒരുവൻ ഉടുത്തിരുന്ന മുണ്ട് അഴിച്ചു അവളെ പുതപ്പിച്ചിട്ടു ഒരു വണ്ടി വിളിച്ചു വീട്ടിലേക്കു അയച്ചിട്ടു അവൻ എങ്ങോട്ടോ മറഞ്ഞു,
ഇത് കണ്ട ഒരാളുടെ ഉള്ളിൽ നോവിന്റെ കനൽ എറിയാൻ തുടങ്ങി, അവൻ പെട്ടന്ന് തന്നെ ബീച്ചിലേക്കോടി, അവിടെ നീലച്ചുരിതാറിൽ ചോരയുമായി ഒരുവൾ മാറി നിന്നിരുന്നു, അവളുടെ അടുത്ത് ചെന്നു അവളെ നെഞ്ചോടു ചേർത്ത് അവൻ നടന്നകന്നു,,

ഈ സമയം എന്റെ ഭാര്യ ചെവിയിൽ വന്നു പതിയെ പറഞ്ഞു ദേ മനുഷ്യാ നിങ്ങൾ അച്ഛനാകാൻ പോകുന്നു, സന്തോഷത്തിന്റെ കടൽ ഉള്ളിൽ അലയടിച്ചു, രാത്രി അവളെ മാറോടു ചേർത്ത് കിടന്നപ്പോൾ അവൾ പറയുകയുണ്ടായി ഇനി കുറച്ചുനാളത്തേക്കു വേദനയെയും ചോരയെയും ഭയക്കേണ്ടല്ലോ എന്ന്, അതെ ആർത്തവം ഒരിക്കലും അശുദ്ധി അല്ലാ

നീലാംബരി

LEAVE A REPLY

Please enter your comment!
Please enter your name here