Home Beauty മുഖകുരു,കരിവാളിപ്പ്‌,മുഖത്തെ കറുത്തപാടുകൾ അകറ്റി മുഖം തിളങ്ങാൻ 

മുഖകുരു,കരിവാളിപ്പ്‌,മുഖത്തെ കറുത്തപാടുകൾ അകറ്റി മുഖം തിളങ്ങാൻ 

0

മുഖക്കുരുവും ,കരിവാളിപ്പും ,മുഖത്തെ കറുത്ത പാടുകളും അകറ്റാൻ ഒറ്റമൂലി – മനുഷ്യർ സൗന്ദര്യ ബോധമുള്ളവർ ആണ് .അത് കൊണ്ടാണല്ലോ അണിഞ്ഞൊരുങ്ങി നടക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നത് .കൗമാര പ്രായത്തിൽ സൗന്ദര്യത്തിനു വളരെ ഏറെ പ്രാധാന്യം ചെറുപ്പക്കാർ നൽകുന്നു .കൗമാര പ്രായത്തിൽ കടന്നു വരുന്ന മുഖക്കുരുവും കറുത്ത പാടുകളും മുഖത്തിനെ മാത്രമല്ല യുവാക്കളുടെ മനസ്സിനെ വരെ ബാധിക്കുന്നു .

ഈ പാടുകൾ മാറ്റാൻ വേണ്ടി എത്ര പണം ചിലവാക്കിയും ക്രീമുകളും മരുന്നുകളും ഉപയോഗിക്കാൻ ഇവർ .തയ്യാറാവുന്നു.രാസവസ്തുക്കൾ അടങ്ങി ഇരിക്കുന്ന ക്രീമുകൾ തേച്ചാൽ പാർശ്വ ഫലങ്ങൾ ഉണ്ടാകും എന്നത് തീർച്ചയാണ് .മുഖക്കുരുവും കറുത്ത പാടുകളും അകറ്റാൻ വീട്ടുവൈദ്യം തന്നെ ഉണ്ട് . വീട്ടിൽ തന്നെ ചെയ്യാവുന്ന പ്രകൃതിദത്തമായ പരിഹാര മാർഗങ്ങളുണ്ട് .

1 .ചർമത്തിലെ സുഷിരങ്ങൾ ചുരുക്കി തവിട്ടു നിറം വ്യാപിക്കുന്നത് തടയാൻ തൈരിനു സാധിക്കും .ഒരു കപ്പു തൈരിൽ അല്പം തക്കാളി,വെള്ളരി കൂട്ടി ചേർത്തു ഒരു ദ്രാവകം ആക്കി അതിലേക്ക് അര കപ്പ് പയർ പൊടിയും ചേർത്ത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുന്നതാണ് രീതി .30 തൊട്ടു 45 മിനിട്ടു വരെ തേച്ചു പിടിപ്പിച്ചു ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക .

2 . പ്രകൃതിദത്തമായ രീതിയാണ് നാരങ്ങാ നീര് .പഴക്കമില്ലാത്ത നാരങ്ങ മുറിച്ച് അത് നിറം മാറ്റമുള്ള ശരീരഭാഗങ്ങളില്‍ തേച്ചു പിടിപ്പിക്കുക .അല്പം പഞ്ചസാര കൂടി ചേർക്കുന്നത് വെളുക്കാൻ സഹായിക്കും .ഉണങ്ങിയതിനു ശേഷം കഴുകി കളയുക .ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് ഫലപ്രദമാണ് .

3 .വിറ്റാമിൻ സി യാൽ സമ്പന്നമായ ഉരുളകിഴങ്ങ് തവിട്ട് നിറമായ ചര്‍മ്മത്തിന്‍റെ മേല്‍പാളി നീക്കം ചെയ്യാന്‍ ഉത്തമം ആണ് .രണ്ട് ചെറിയ ഉരുളക്കിഴങ്ങെടുത്ത് തൊലികളഞ്ഞ് ചെറുതായി മുറിച്ച് അരച്ച് എടുക്കുക .ഇത് തേച്ചു പിടിപ്പിച്ചു അര മണിക്കൂറിനു ശേഷം കഴുകി കളയുക .

4 .ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഏറെ ഉള്ള ഒന്നാണ് കറ്റാർവാഴ .കറ്റാർവാഴയുടെ നീര് ചർമത്തിൽ പുരട്ടിയാൽ നിറം വർധിക്കും എന്നത് നിശ്ചയമാണ് .ചർമത്തെ ശുദ്ധീകരിക്കുകയും ഉന്മേഷം നൽകുകയും ചെയ്യുമിത് .

5 .മുഖത്തെ കരിവാളിപ്പ് മാറാൻ ഓട്സിൽ തക്കാളി നീര് ചേർത്ത് മുഖത്ത് പുരട്ടി ഇടുന്നതു നല്ലതാണ് . 6 .മുഖത്തെ പാടുകൾ അകറ്റാൻ വളരെ നല്ല ഒരു പരിഹാര മാർഗം ആണ് കുക്കുമ്പർ .ബ്ലീച്ചിങ് ഏജന്റ് ഉള്ളതിനാൽ ഏറെ ഗുണങ്ങൾ ആണ് കുക്കുമ്പർ ജ്യൂസ് മുഖത്ത് തേക്കുന്നതിലൂടെ ലഭിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here