Home Solo-man ചുമ്മാ ഒരു രസത്തിനു വേണ്ടിയാണു ഞാനൊരു ഫൈക് ഐഡി ക്രിയേറ്റ് ചെയ്തത്….

ചുമ്മാ ഒരു രസത്തിനു വേണ്ടിയാണു ഞാനൊരു ഫൈക് ഐഡി ക്രിയേറ്റ് ചെയ്തത്….

0

*പെണ്ണായി മാറിയ ഒരുദിനം*

രചന : സോളോ- മാൻ

ചുമ്മാ ഒരു രസത്തിനു വേണ്ടിയാണു ഞാനൊരു ഫൈക് ഐഡി ക്രിയേറ്റ് ചെയ്തത്,അതും ഒരു പെൺ ഐഡി..

ഒരുപാട് തല പുകഞ്ഞാലോചിച്ച് നല്ലൊരു വ്യത്യസ്ഥമായ പേരും കൊടുത്തു..

സന ഫാത്തിമ,ഫാത്തിമ നസ്രിൻ,അശ്വതി അച്ചു,ശ്രീക്കുട്ടി ശ്രീ..സാധാരണ പഴയ കാല ഫൈക് ഐഡികൾക്കുള്ള നാമധാരണം ഏതാണ്ട് ഇതൊക്കെയാണു..

ഇപ്പൊ പിന്നെ പല പല വെറൈറ്റി പേരുകളും ഉണ്ട്..

അതീന്നൊക്കെ മാറി വിശ്വാസ്ഥതയ്ക്ക് വേണ്ടി നല്ലൊരു പേരാണു സെലക്ട് ചെയ്തത്..നല്ലൊരു ഡിപി യും വെച്ചു..

അക്കൌണ്ട് ഓപൺ ചെയ്യേണ്ട താമസം ഒരു തരം ഫ്രണ്ട് റിക്വസ്റ്റുകളുടെ മഴയായിരുന്നു..

എല്ലാം ആൺ ഐഡികളിൽ നിന്നാണു..

അതിപ്പൊ അവരെ കുറ്റപ്പെടുത്താൻ പറ്റില്ല,എതിർ ലിംഗത്തോടുള്ള ആകൃഷ്ടതയാണെന്ന് കരുതി സമാധാനിക്കാം..

അതിനേക്കാൾ രസം റിക്വസ്റ്റ് കൂടുതലും വന്നത് ബംഗാളികൾടെയാണു..

മലയാളത്തിൽ പേരെഴുതിയിട്ടും ഇവറ്റകളെന്തിനാണു ഇമ്മക്ക് റിക്വസ്റ്റ് അയക്കുന്നതെന്നാണു പിടുത്തം കിട്ടാത്തത്..

ഇനീപ്പൊ ബംഗാളികൾടെ ഗൾഫായ കേരളത്തോടുള്ള പ്രത്യേക മമതയാണൊ മമതാ ബാനർജീടെ നാട്ടുകാർക്കെന്നും അറിയില്ല..

പക്ഷെ അവന്മാരെ കൊണ്ട് പ്രത്യേകിച്ച് ശല്ല്യമൊന്നുമില്ല..

ശല്ല്യം ഇമ്മടെ നാട്ടാരെ കൊണ്ടു തന്നാണു..

അത് പറയുന്നതിനു മുൻപ് റിക്വസ്റ്റ് വന്ന ചില പേരുകൾ കൂടി പറയാം..

മൊഞ്ചന്റെ മൊഞ്ചത്തി,മുഹബ്ബതിന്റെ സുൽത്താൻ,അമീബയുടെ കൊച്ചു മോൻ,കീടം,കരിക്കിന്റെ മിഴിയുള്ള പെണ്ണ്,ഒലക്കേടെ മൂട്,മണ്ണാങ്കട്ട..

ഓരോ പേരും കാണുമ്പോൾ കണ്ണ് തള്ളിപ്പോകും..

ഒരുപാട് മിഴിയൊക്കെ കേട്ടിണ്ട്,ഈ കരിക്കിന്റെ മിഴിയൊക്കെ ഏതാന്ന് ഒരു പിടുത്തോം കിട്ടണില്ല..

റിക്വസ്റ്റ് ഇങ്ങനെ മിനുറ്റിൽ അമ്പത് എന്ന തോതിൽ നിറയുകയാണു..

ആഡ് ചെയ്ത് വെക്കാന്ന് കരുതി ഓരോന്നിനെയും ആഡ് ചെയ്തതെ നിക്കോർമ്മയുള്ളൂ..

എന്റെ പടച്ചോനേ..മെസഞ്ചർ നോട്ടി സൈറൺ നിർത്താതങ്ങ് മുഴങ്ങുവാണു..

ഹായ്,കൂയ്,പൂയ്..ഹോയ്..

സുഖാണോ,സുഖമല്ലെ,സുഖം വേണോ..

എന്തെ മിണ്ടാത്തെ,മിണ്ടിക്കൂടെ,മിണ്ടെടോ..

ഇത് തന്നെ കഥ..

പിന്നെ കുറച്ച് കൂട്ടരുണ്ട്..

സംഗതി ഞങ്ങൾ ആൺകുട്ട്യോൾക്ക് മോശമാണേലും പറയാതിരിക്കാൻ വയ്യ..

റിക്വസ്റ്റ് ആഡ് ചെയ്യേണ്ട താമസം വന്നൊരു ചോദ്യമാണു,

അവർക്കറിയേണ്ടത് ബ്രായുടെ വള്ളീം,ജെട്ടീടെ പുള്ളീമാണു..

ചോദ്യം കേട്ടാ തോന്നും ഉച്ചക്കുള്ള തോരനു വീട്ടീന്ന് ബ്രായുടെ വള്ളിയാണു അരിയുന്നതെന്ന്..

ജെട്ടീടെ പുള്ളീലൊക്കെ ഈനും മാത്രം വികാരം ഒളിഞ്ഞിരിപ്പുണ്ടൊ..

ഒരു വല്ലാത്തൊരു അവസ്ഥ തന്നെയാണു..

റിപ്ലൈ ചെയ്യാന്ന് വെച്ചാൽ തുടരെയുള്ള വെറുപ്പിക്കുന്ന ചോദ്യങ്ങൾ..വേണ്ടെന്ന് വെച്ചാൽ മെസ്സഞ്ചറിൽക് കാൾ ചെയ്യൽ,മെസേജയച്ചും,തെറി വിളിച്ചും വെറുപ്പിക്കൽ..

ആകെയൊരു നേട്ടം വാളിൽ എന്ത് ചവറെഴുതിയാലും ലൈകും കമന്റും അങ്ങട് കേറിക്കോളും..

പക്ഷെ അതിനേക്കാൾ വലുത് മനസ്സമാധാനമല്ലെ..ഞാനാ ഐഡി ഡിയാക്ടിവേറ്റ് ചെയ്തു..

ശരിക്കും പറഞ്ഞാൽ ഈ പെൺകുട്ടികളെ സമ്മതിക്കണം കേട്ടോ..

ഇത്രയും സഹനവും,ക്ഷമയും അവർക്കല്ലാതെ പറ്റില്ല ഭൂമിയിൽ..

പെണ്ണായി ജീവിച്ച് ഒരു ദിനം കൊണ്ട് മടുത്ത ഞാൻ..😬

ഇതൊരു കഥയായി കാണണ്ട..സുക്കറണ്ണന്റെ എഫ്ബിയിലെ പുതിയ സുരക്ഷാ പരസ്യമായി കണ്ടാൽ മതി..

മാന്യ മഹാ സ്ത്രീ ജനങ്ങളെ,നിങ്ങൾക്ക് ഇൻബോക്സിലുള്ള തള്ളിക്കേറ്റം അസഹ്യമായി തോന്നാറുണ്ടൊ..

ഉണ്ടെങ്കിൽ പേടിക്കേണ്ട.. നിങ്ങൾക്ക് അവരെ ബ്ലോക് ചെയ്യാനുള്ള ഓപ്ഷൻ ഇവിടെയുണ്ട്..ബ്ലോക് ചെയ്യൂ,സമാധാനം നേടൂ..😇

*സോളോ-മാൻ*

LEAVE A REPLY

Please enter your comment!
Please enter your name here