Home ഷെഹർ ബാൻ ഒരു അവസരം വരാൻ ഞാനും കാത്തിരുന്നു… പക്ഷെ കാത്തിരിപ്പിന്റെ ത്രില്ലിൽ ദിവസങ്ങൾ കഴിഞ്ഞു പോയത് ഞാൻ...

ഒരു അവസരം വരാൻ ഞാനും കാത്തിരുന്നു… പക്ഷെ കാത്തിരിപ്പിന്റെ ത്രില്ലിൽ ദിവസങ്ങൾ കഴിഞ്ഞു പോയത് ഞാൻ ശ്രദ്ദിച്ചില്ല

0

“ഞാൻ അത്രക്ക് വൃത്തികെട്ടവൻ ഒന്നും അല്ല അജാസ്….. വീണയെ കണ്ടത് മുതൽ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് പക്ഷെ…. ഒരു അവസരം ഒത്തു വന്നില്ല… അവളൊന്നു പുറത്തേക്ക് പോകുവാണേൽ കൂടെ നിന്നെ കൂട്ടിയെ പോകൂ.

വീണ

രചന : ഷെഹർ ബാൻ

രാത്രി വൈകി കമ്പനിയിൽ നിന്നും വന്ന് ബെഡിലേയ്ക്ക് ചായ്ഞ്ഞതും ക്ഷീണം കാരണം ഉറങ്ങിപ്പോയി വിനു..

ഇടതടവില്ലാതെ ഫോൺ റിങ് ചെയ്യുന്നത് അലോസരമായപ്പോൾ മനസ്സിൽ പ്രാകിക്കൊണ്ടാണു വിനു ഫോണെടുത്തത്..

ഉറ്റ കൂട്ടുകാരൻ അനൂപായിരുന്നു അത്..

ഇവനീ പാതിരാത്രിക്ക് എന്തിന്റെ കേടാണു,മനുഷ്യന്റെ ഉറക്കം കളയാൻ..

മനസ്സിൽ ഈർഷ്യതയോടെ പിറുപിറുത്ത് ഫോൺ അറ്റൻഡ് ചെയ്തു..

“ഹലോ..എന്താടാ അനൂപെ,.”

മറുതലയ്ക്കൽ അനൂപിന്റെ കിതപ്പോടെയുള്ള സ്വരം..

“ഡാ..ഡാ വിനൂ..”

അവനു വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു..

“എന്താടാ..എന്താ പ്രശ്നം,എന്തിനാ നീ വിളിച്ചെ..പറ..”

“ഡാ,ഞാൻ പറയുന്നത് നീ ക്ഷമയോടെ കേൾക്കണം..നിന്റെ ഭാര്യ..”

അത് കേട്ടതും വിനുവാകെ വിറച്ചു..

“അവൾക്കെന്ത് പറ്റി..ഡാ പറയെടാ..എന്ത് പറ്റി..””ഡാ അത് പിന്നെ ഉള്ളതാണോന്ന് അറിയില്ല..

ബഹളം കേട്ടിട്ടാ ഞാൻ നിന്റെ വീട്ടിലേയ്ക്ക് ചെന്നത്..

ചെന്നപ്പൊ നമ്മുടെ അജാസിനേം,അവളേം നാട്ടുകാർ വളഞ്ഞിരിക്കുവാരുന്നു..

അവരു തമ്മിൽ കുറേ കാലമായി എന്തൊക്കെയോ നടക്കുന്നുണ്ടെന്നാ എല്ലാരും പറയണെ..”

അനൂപിന്റെ കാൾ കട്ട് ചെയ്തതും ബെഡിലേയ്ക്ക് തളർന്നു വീണിരുന്നു വിനു..

ഗൾഫിൽ ഒരു കമ്പനിയിലെ സെയിൽസ് മാനേജരാണു വിനു..
അനാഥനായി ജനിച്ചു വീണ വിനുവിനെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ ഓർഫനേജിലെ ഫാദറാണു..

പഠനം കഴിഞ്ഞ് വിദേശത്ത് നല്ലൊരു ജോലിയൊക്കെ കിട്ടിയപ്പോൾ ഫാദർ തന്നെയാണു അതേ ഓർഫനേജിലെ അനാഥയായ വീണയെ വിനുവിനു കൈ പിടിച്ചു കൊടുത്തത്..ഓർഫനേജിനടുത്തായി ഒരു ചെറിയ വാടക വീട്ടിലാണു താമസം..

കുറച്ചു ഭൂമി വാങ്ങി വീടു പണിയും നടക്കുന്നുണ്ട്..

അവളെ തനിച്ചാക്കി പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടും ഗൾഫിലേയ്ക്ക് വീണ്ടും വന്നത് സ്വന്തമായൊരു വീട് എന്ന സ്വപ്നവും പേറിയാണു..

അടുത്ത വീട്ടിലെ താമസക്കാരാണു അജാസും കുടുംബവും..

താനിങ്ങോട്ട് പോരുമ്പൊ അവന്റെ ഉമ്മ നൽകിയ വാക്കിന്റെ ബലത്തിലാണു അവളെ തനിച്ചാക്കി ഇവിടേയ്ക്ക് വന്നത്..

അജാസും,കുടുംബവും തന്നെയൊരു അംഗത്തെ പോലെയാണു കാണുന്നതെന്നും,അജാസ് നല്ലൊരു ഉപകാരിയാണെന്നും അവളെപ്പോഴും പറയുമായിരുന്നു..പക്ഷെ,ഇതിപ്പൊ ഇങ്ങനൊക്കെ ആയിത്തീരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല..

അവൾക്കെന്നോട് അത്രയേറെ സ്നേഹമായിരുന്നു..

രണ്ട് വർഷക്കാലമായി രാപ്പകലില്ലാതെ പണിയെടുക്കുന്നു..

ഈ മാസം തന്നെ നാട്ടിലേയ്ക്ക് പോകാനുള്ള ടിക്കറ്റും റെഡിയാക്കി ദിനങ്ങളെണ്ണി ഇരിക്കുമ്പൊഴാണു സംഭവം..

കട്ടിലിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞൊടുവിൽ സങ്കടം കോപത്തിനു വഴി മാറി..

പിറ്റേന്നു തന്നെ നാട്ടിലേയ്ക്ക് പുറപ്പെട്ടു..

എയർപോർട്ടിൽ തന്നെ കൂട്ടാൻ വന്ന അനൂപിനു അയാൾ മുഖം കൊടുത്തില്ല..അവർക്കിടയിൽ മൌനം തളം കെട്ടിക്കിടന്നു..

വീട്ടിലെത്തിയ വിനു ക്രോധത്തോടെ അകത്തേയ്ക്ക് കുതിച്ചു..

ബെഡിൽ കരഞ്ഞു തളർന്നിരിക്കുന്ന വീണ അയാളുടെ വരവ് പ്രതീക്ഷിച്ചിരുന്നില്ല..

അവളുടെ മുടിക്കുത്തിൽ പിടിച്ചുലച്ച് വിനു ആക്രോശിച്ചു..

“ദുഷ്ടേ..എന്നെ ചതിക്കുകയായിരുന്നു അല്ലെ..എങ്ങനെ തോന്നിയെടീ തേവിടിശ്ശീ നിനക്ക്..”

“വിനുവേട്ടാ ഞാൻ..സത്യായ്ട്ടും എനിക്കൊന്നുമറിയില്ല..ഞാൻ തെറ്റ് ചെയ്തിട്ടില്ല..എന്നെ വിശ്വസിക്ക്..ഞാൻ പറയുന്നതൊന്ന് കേൾക്ക്..”അവൾ അയാൾക്കു മുന്നിൽ കെഞ്ചി..

അവൾ പറയുന്നതൊന്നും വിനു കേട്ടില്ല..

അവിടെ നിന്നും ശരം പോലെ അജാസിനെയും തേടിയിറങ്ങി..പാതി നടന്നു നീങ്ങിയ വിനുവിനെ പിന്നാലെ ചെന്നു തടഞ്ഞു അനൂപ്… “വേണ്ട വിനൂ.. നീ അവിടെ പോയിട്ട് കാര്യമില്ല അവിടെ ആരും ഇല്ലാ… …
കയ്യോടെ പിടിച്ചപ്പോൾ ഇന്നലെ ഇറങ്ങി ഓടിയതാനു അജാസ്…. അതറിഞ്ഞപ്പോ കുഴഞ്ഞു വീണതാണ് അവന്റെ ഉമ്മ… ഇപ്പൊ ഹോസ്പിറ്റലിൽ ആണ്…. ”

“എനിക്കവനെ കാണണം….. ആ നായിന്റെ മോനെ….. !”

” നീയൊന്നടങ് വിനൂ….. അവനെ നമുക്ക് കണ്ടു പിടിക്കാം… ഞാനല്ലേ പറയുന്നത്….? ”

വിനു വീണ്ടും മൗനമായപ്പോൾ അനൂപ് പറഞ്ഞു..

” നീ വാ… ഒരുപാട് യാത്ര ചെയ്തു വന്നതല്ലേ ക്ഷീണം കാണും.. ഒന്ന് വിശ്രമിക്ക് നമുക്ക് അവനെ അതിന് ശേഷം തപ്പാം….. ”

ശേഷം അനൂപ് വിനുവിനെയും കൂട്ടി തങ്ങളുടെ സ്ഥിരം സ്ഥലമായ ക്ലബ്ബിലേക്ക് പോയി…. “നീ ഒന്ന് വിശ്രമിക്ക്… ഞാൻ വീട്ടിൽ പോയി നിനക്ക് മാറാൻ ഉള്ളതും കഴിക്കാൻ ഇത്തിരി ഭക്ഷണവും എടുത്തോണ്ട് വരാം…. ” എന്ന് പറഞ്ഞു അനൂപ് തന്റെ വീട്ടിലേക്ക് തിരിച്ചു….

യാത്ര ക്ഷീണം കൊണ്ട് തന്നെ വിനു പെട്ടന്ന് മയങ്ങി പോയി….

************************************
ക്ലബ്ബിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് വിനു പിന്നേ കണ്ണ് തുറന്നത്…. “നീ ഇത്ര പെട്ടെന്ന് വന്നോ…?” എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയ വിനു തന്റെ മുന്നിലുള്ള ആളെ കണ്ടു അരിശം കൊണ്ടു…. അതെ അജാസ്…

” എടാ %#%%% …… ” എന്നും അലറി കൊണ്ട് അജാസിന് നേരെ ഒരു സിംഹത്തെ പോലെ അവൻ പാഞ്ഞു…. അജാസിന്റെ കരണം നോക്കി ഒന്ന് കൊടുത്തു…

” വിനു… ഞാനൊന്നു പറഞ്ഞോട്ടെ…., ”

“നീയൊന്നും പറയണ്ട….. നിന്നെ കൊന്നാലെ എന്റെ ഉള്ളിലെ തീ അടങ്ങൂ…. ” എന്നും പറഞ്ഞു കൊണ്ട് വിനു വീണ്ടും അജാസിനെ തല്ലാൻ തുടങ്ങി….

പെട്ടന്ന് ഇടി വെട്ടേറ്റവനെ പോലെ വിനു പുറകിലേക്ക് തെറിച്ചു വീണു.. ഒരു ഞൊടിയിട കൊണ്ട് അജാസ് വിനുവിന്റെ കൈകളും കാലുകളും ഒരു കയറിനാൽ ബന്ധിച്ചു….

” വിനൂ പ്ലീസ് ഞാൻ പറയുന്നതൊന്നു കേൾക്കു അത് കഴിഞ്ഞു നിനക്ക് എന്ത് വേണേലും എന്നെ ചെയ്യാം….. പ്ലീസ്…. ” ഒരു കൊച്ചു കുട്ടിയേ പോലെ അജാസ് തേങ്ങി

കൈ കാലുകൾ കെട്ടിയത് കൊണ്ടു അവൻ പറയുന്നത് കേൾക്കുകയല്ലാതെ വിനുവിനു വേറെ മാർഗം ഉണ്ടായിരുന്നില്ല…

അജാസ് പറഞ്ഞു തുടങ്ങി..
” വിനൂ…. ഞാൻ നല്ലവൻ ആണ് എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ വീണയുമായി ഒരു അവിഹിത ബന്ധവും എനിക്കില്ല…. ഒരു പരിധി വിട്ടു ഞാൻ അവളോടൊ അവൾ എന്നോടോ പെരുമാറീട്ടില്ല…….. ഇന്നലെ ഞാൻ അറിയാതെ പെട്ടു പോയതാണ് നിന്റെ വീട്ടിൽ…. ”

അജാസ് പറയുന്നത് എന്തെന്ന് മനസിലായില്ല… എന്നർത്ഥത്തിൽ വിനു അജാസിനെ നോക്കി… അജാസ് വീണ്ടും തുടർന്നു..

” ഇതെന്റെ ഫോൺ ആണ്…. ഇനി ഞാൻ കേൾപ്പിക്കാൻ പോകുന്നത് ഞാൻ വീണയോട് അവസാനമായി സംസാരിച്ച റെക്കോർഡ് ആണ്…. ”
അജാസ് അത് പ്ലേ ചെയ്തു..

“എന്തെ ഈ നേരത്ത്….? ”

“അജൂ….. ഇവിടെ ആരോ ഉള്ളത് പോലെ ഒരു കാൽ പെരുമാറ്റം ഒക്കെ കേൾക്കുന്നു ഞാൻ… എനിക്കെന്തോ പേടിയാകുന്നു…. ”

” ഹേയ് ഒന്നൂല്ല തോന്നുന്നതാകും…., ”

” അല്ല… ആരോ ഉണ്ട് ഒരു നിഴലും ഞാൻ കണ്ടു….. പ്ലീസ് ഒന്ന് ഇത് വരെ വരോ….? എനിക്ക് പേടിയാകുന്നുണ്ട് ഞൻ നിന്റെ ഉമ്മാന്റെ കൂടെ കിടന്നോളാം…. ”

” ദാ വരുന്നു…. ”

….. ഞാൻ ആ നേരത്ത് എണീറ്റ് നിന്റെ വീട്ടിൽ ചെന്നു… കതകിൽ മുട്ടിയപ്പോൾ വീണ വാതിൽ തുറന്നു.. പക്ഷെ പെട്ടന്ന് ആരോ എന്നെ ഉള്ളിലേക്ക് തള്ളിയിട്ടു വാതിൽ പുറത്ത് നിന്നും അടച്ചു…

പിന്നീട് വാതിൽ തുറന്നപ്പോൾ നാട്ടുകാർ നിറഞ്ഞിരുന്നു വീടിന്റെ മുന്നിൽ…… ഇറങ്ങി ഓടുകയല്ലാതെ വേറെ മാർഗം ഉണ്ടായിരുന്നില്ല എന്റെ മുന്നിൽ….

“നീ കള്ളം പറയുന്നു അജാസ്…. ഇതൊന്നും ഞാൻ വിശ്വസിക്കില്ല…. ”

” ഇനിയും നിനക്ക് വിശ്വാസം ആയില്ലേൽ….. ഞൻ ഒന്നൂടെ പറയാം…. വീണ കേട്ട ആ കാൽ പെരുമാറ്റം ആരുടേത് എന്ന്…. ”

പുച്ഛ ഭാവത്തിൽ നിന്നും ആകാംഷയിലേക്ക് മാറി വിനു..

വിനുവിന്റെ മുന്നിൽ വെച്ചു തന്നെ അജാസ് ആർക്കോ ഫോൺ ഡയൽ ചെയ്തു….

” ഹെലോ…… അനൂപ് അല്ലെ…? ”

“അതെ…. ആരാ ഇത്…? ”

“ഞാൻ അജാസ് ആണ്……. എല്ലാം കൂടെ എന്റെ തലയിൽ വെച്ചു തന്നപ്പോൾ നീ വലിയ പുണ്ണ്യാളൻ ആയി അല്ലെ…? ”

“ഞാൻ അത്രക്ക് വൃത്തികെട്ടവൻ ഒന്നും അല്ല അജാസ്….. വീണയെ കണ്ടത് മുതൽ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് പക്ഷെ…. ഒരു അവസരം ഒത്തു വന്നില്ല… അവളൊന്നു പുറത്തേക്ക് പോകുവാണേൽ കൂടെ നിന്നെ കൂട്ടിയെ പോകൂ…. ഒരു അവസരം വരാൻ ഞാനും കാത്തിരുന്നു… പക്ഷെ കാത്തിരിപ്പിന്റെ ത്രില്ലിൽ ദിവസങ്ങൾ കഴിഞ്ഞു പോയത് ഞാൻ ശ്രദ്ദിച്ചില്ല…. വിനു തിരിച്ചു വരുന്നു അപ്പൊ എല്ലാം വളരെ പെട്ടെന്ന് വേണം എന്ന ചിന്തയിലാണ് അവളെ തേടി ഞാൻ അവിടെ പോയത്… പക്ഷെ അവിടെയും എനിക്ക് വിലങ്ങു തടിയാകാൻ അവൾ പേടിയോടെ വിളിച്ചത് നിന്നെ…. പിന്നെ എനിക്കുറപ്പായി എന്റെ ആഗ്രഹം ഇനി നടക്കില്ല എന്ന്…. അത് കൊണ്ട് ഞാൻ തീരുമാനിച്ചു എനിക്കിലേൽ ഇനി ആർക്കും അവൾ വേണ്ട എന്ന്….. അത് കൊണ്ടാണ് പതുങ്ങി നിന്ന് നിന്നെ അവിടെ പൂട്ടിയിട്ടത്…. ആളുകളെ കൂട്ടിയത്…. വിനുവിനെ തെറ്റുധരിപ്പിച്ചത്… എല്ലാം…..”

“മതി നിന്റെ പുരാണം…. നീ കരണം എന്റെ ഉമ്മ ഇപ്പൊ ആശുപത്രിയിൽ ആണ്… ആ പാവത്തിന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നീ ഈ ഭൂമിയിൽ ഉണ്ടാകില്ല…. ” എന്നും പറഞ്ഞു അജാസ് ആഫോൺ വിളിക്ക് വിരാമം ഇട്ടു….

കണ്ണീർ പൊടിഞ്ഞ വിനുവിന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് അജാസ് പറഞ്ഞു ഇനിയും നിനക്ക് വിശ്വാസം ആയില്ലേൽ എന്നെ കൊല്ല് എന്ന് പറഞ്ഞു കൊണ്ട് വിനുവിന്റെ കെട്ടഴിച്ചു വിട്ടു…

ഒരു നിമിഷം അവിടെ തന്നെ ഇരുന്നു.. പിന്നെ ഒരു ഓട്ടമായിരുന്നു തന്റെ പ്രിയ പത്നിയെ കാണാൻ… പക്ഷെ ഓടി കിതച്ചു അവിടെ എത്തിയപ്പോഴേക്കും വിനുവിന് കാണാനായത് ഒരു മുഴം കയറിൽ തന്റെ ജീവിതം അവസാനിപ്പിച്ച വീണയെ ആയിരുന്നു….

തരിച്ചു നിന്ന വിനു… ഓടി ചെന്നു അവളുടെ ആ കാലിൽ കെട്ടിപിടിച്ചു മാപ്പ് കേണു…. കണ്ടു നിന്നവരിൽ പോലും കണ്ണുനീര് വരുത്തിയ അവസ്ഥയിൽ…..

******************************************ഉറ്റ കൂട്ടുകാരനെ കഴുത്തറുത്തു കൊന്നവൻ എന്ന പേരിൽ വിനു പിന്നീട് അറിയപ്പെട്ടു…..

LEAVE A REPLY

Please enter your comment!
Please enter your name here