Home Latest നിരാശരായി ഇരിക്കുന്നവര്‍ ഒരിക്കലെങ്കിലും വൈദ്യരുടെ ഈ നാടന്‍ പ്രയോഗം കണ്ടിരിക്കണം – ആയുര്‍വേദ അറിവ് പങ്കിടുക!...

നിരാശരായി ഇരിക്കുന്നവര്‍ ഒരിക്കലെങ്കിലും വൈദ്യരുടെ ഈ നാടന്‍ പ്രയോഗം കണ്ടിരിക്കണം – ആയുര്‍വേദ അറിവ് പങ്കിടുക! മുടി കൊഴിച്ചിലിനും മുടി വളരാനും മോഹനൻ വൈദ്യരുടെ ഒറ്റമൂലി .

0

സൗന്ദര്യ ബോധം അല്പം കൂടുതൽ ഉള്ളവർ ആണ് മനുഷ്യർ .അണിഞ്ഞൊരുങ്ങി നടക്കാനും മറ്റുള്ളവർ നല്ലതു പറയാനും ആഗ്രഹിക്കുന്ന കൂട്ടത്തിൽ തന്നെ ആണ് മനുഷ്യർ .സൗന്ദര്യ സങ്കല്പങ്ങളിൽ മുടിക്ക് വളരെ ഏറെ പ്രാധാന്യം നൽകുന്നു മനുഷ്യർ .തഴച്ചു വളർന്ന മുടി ഉള്ളവർക്ക് സൗന്ദര്യം ഏറെ കല്പിക്കുന്നു ആളുകൾ .

ജീവിത ശൈലികളിൽ വന്ന മാറ്റങ്ങളും മാറിയ ഭക്ഷണ രീതികളും കാരണം മുടി കൊഴിച്ചിൽ ഇന്നത്തെ ആളുകൾക്ക് വലിയ പ്രശ്നം ആയിരിക്കുകയാണ് .സൗന്ദര്യ രക്ഷയ്ക്ക് വേണ്ടി എത്ര പണം മുടക്കി എണ്ണയും ഷാംപൂകളും വാങ്ങി പരീക്ഷിക്കാൻ ആളുകൾ ഒരുക്കമാണ് .രാസവസ്തുക്കൾ ഉള്ള ഇവ വാങ്ങിച്ചു ഉപയോഗിച്ചാൽ പാർശ്വഫലം ഉണ്ടാകുമെന്നു തീർച്ച .മനുഷ്യർക്കുള്ള ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരം എല്ലാം പ്രകൃതിയിൽ തന്നെ ഉണ്ട് .അഴകും കട്ടിയുമുള്ള മുടിക്ക് പ്രകൃതിദത്തമായ പരിഹാര മാര്ഗങ്ങള് സ്വീകരിക്കുക .

*ഇരുമ്പിന്റെ ചീനച്ചട്ടിയിൽ അമ്പതു ഗ്രാമ ഉണക്ക നെല്ലിക്ക വേവിച്ചു കുഴമ്പ് പരുവത്തിലാക്കി അടുത്ത ദിവസം അരച്ച് തലയിൽ പൊത്തി വെക്കണം .ഇത് അര മണിക്കൂർ അങ്ങനെ വെച്ച് കഴുകി കളയണം .മുടി കൊഴിച്ചിൽ അകറ്റാനും മുടി കറക്കാനുമുള്ള ഉത്തമ മാർഗം ആണിത് .*നെല്ലിക്ക തൈരിൽ കുതിർത്തി വെച്ച് അടുത്ത ദിവസം അരച്ച് ശിരോചർമത്തിലും മുടിയിലും അറ മണിക്കൂർ പുരട്ടി വെച്ചതിനു ശേഷം കഴുകി കളയുന്നത് താരം അകാലനും നര മാറ്റാനും നല്ലതാണ് *രാമച്ചവും നെല്ലിക്കയും ഇട്ട വെള്ളത്തിൽ തല കഴുകുന്നത് നല്ലതാണ് .*മൈലാഞ്ചി ഉണക്കി പിടിച്ചതിൽ തേങ്ങാ വെള്ളം ചാലിച്ച് തലയിൽ പുരട്ടുന്നത് മുടിയുടെ നിറം വർധിപ്പിക്കുന്നു.

*കീഴാര്നെല്ലിയുടെ നീര് തലയിൽ പുരട്ടുന്നത് മുടി കൊഴിച്ചിൽ അകറ്റുന്നു *തേയില ഇട്ടു തിളപ്പിച്ച ഒരു കപ്പ് വെള്ളം ആറിയിട്ടു കോഴിമുട്ടയുടെ വെള്ള ചേർത്ത് ശിരോചർമത്തിലും മുടിയിലും പുരട്ടുന്നത് അകാലനര ഒഴിവാക്കാനുള്ള മാർഗം ആണ് . *നാലു വലിയ സ്പൂൺ ഉലുവ കുതിർത്തു അരച്ചതിലേക്ക് നാരങ്ങാനീര് ചേർത്ത് 15 മിനിറ്റ് തലയിൽ പുരട്ടി വെച്ചതിനു ശേഷം കഴുകി കളയുക .താരൻ അകലാൻ ഇത് ഉത്തമം ആണ് . മുടി വളരാൻ ആയി പ്രേത്യേകം എണ്ണകൾ തന്നെ ഉണ്ട് *നാലിരട്ടി വെളിച്ചെണ്ണയിൽ കയ്യോന്നിയില ഇടിച്ചു പിഴിഞ്ഞ നീര് അമ്പതു മില്ലി ലീറ്റര്‍ ചേർത്ത് കാച്ചിയത് അരിച്ചെടുത്തു ദിവസേന തേക്കുക

*കറിവേപ്പില, ചെമ്പരത്തിയില, ചെമ്പരത്തിപ്പൂവിന്റെ ഇതള്‍ എന്നിവ നാലിരട്ടി വെളിച്ചെണ്ണയിൽ കാച്ചി ദിവസേന തേക്കുക
*കറ്റാർവാഴയുടെ നീരെടുത്തു നാലിരട്ടി വെളിച്ചെണ്ണയിൽ കാച്ചി ഉപയോഗിക്കുക.*തുളസിയില നാലിരട്ടി എണ്ണയില്‍ കാച്ചിഎടുത്തു ദിവസേന തേക്കുക *നൂറ് ഗ്രാം ബദാം വെള്ളത്തില്‍ കുതിര്‍ത്ത് അരച്ചെടുത്ത് അര ലിറ്റർ വെളിച്ചെണ്ണയിൽ കാച്ചിയെടുക്കുക *മൈലാഞ്ചി, കയ്യോന്നി, ചിറ്റമൃത് ഇവ സമമെടുത്ത് പൊടിച്ചത് നാലിരട്ടി വെളിച്ചെണ്ണയിൽ കാച്ചിയെടുത്തു ദിവസേന ഉപയോഗിക്കുക *അഞ്ച് ഇതളുള്ള ചെമ്പരത്തി നാലിരട്ടി എണ്ണയില്‍ കാച്ചി ദിവസേന തേക്കുന്നത് മുടി നന്നായി വളരാൻ സഹായിക്കും

മുടിക്കും നൽകണം പോഷകം – പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിച്ചാൽ മാത്രമേ മുടിയുടെ ആരോഗ്യത്തെയും ഘടനയെയും ശക്തിപ്പെടുത്താൻ സാധിക്കുള്ളൂ .ഇതിനായി എള്ള് ,ചെറുപയർ മുളപ്പിച്ചത്,കാരറ്റ് ,ബീറ്റ്റൂട്ട്,കറ്റാർവാഴയുടെ നീര് വെള്ളത്തിൽ കുടിക്കുന്നത്,നെല്ലിക്ക ജ്യൂസ്,പയർ,പരിപ്പ്,പച്ചക്കറികൾ ,കയ്യോന്നിയിലയുടെ ജ്യൂസ്, എന്നിവ കഴിക്കുന്നത് നല്ലതാണ് .കഴിവതും ഏറ്റവും പുളിയും മസാലയും പരമാവധി കുറയ്ക്കുക.

,മുടിയുടെ പരിചരണത്തിനായി നൽകേണ്ടത് .- എണ്ണ തേച്ചു മസാജ് ചെയ്യുന്നതു മുടിയുടെ ആരോഗ്യത്തിനു വളരെ നല്ലതാണ് .എന്നാൽ കുറെ നേരം എണ്ണ തേച്ചു വെക്കുകയും ,ദിവസവും ഷാംപൂവും താലിയും തേക്കുന്നതും , ചൂടുവെള്ളത്തിൽ കുളിക്കുന്നതുമെല്ലാം മുടിയുടെ ആരോഗ്യത്തിന് ദോഷമാണ് .

മഴക്കാല സംരക്ഷണം – തലമുടി ഈറനോടെ വെക്കുന്നത് മുടി അത്ര നല്ലതല്ല .ഒരു വലിയ സ്പൂണ്‍ ത്രിഫല ചൂര്‍ണമിട്ട് വെള്ളം തിളപ്പിച്ച് ആവി കൊണ്ടാല്‍ മുടിയിലുള്ള കായ അകലും .

LEAVE A REPLY

Please enter your comment!
Please enter your name here