Home Article “ആ തീർന്നു …. ഇതൊക്കെയാരുന്നു കല്യാണത്തിന് മുമ്പ് എന്റെ സങ്കൽപ്പത്തിൽ ഉണ്ടായിരുന്നത് …”

“ആ തീർന്നു …. ഇതൊക്കെയാരുന്നു കല്യാണത്തിന് മുമ്പ് എന്റെ സങ്കൽപ്പത്തിൽ ഉണ്ടായിരുന്നത് …”

0

 വെറുതെ ഒരു മോഹം 

“” എനിക്കൊരു ചെക്കനെ വേണം… വെറും ചെക്കനല്ല… നല്ല ഉശിരും ചുണയും.. ആരാടാ എന്ന് ചോദിച്ച ഞാനേട എന്ന് നല്ല തന്റേടത്തോടെ പറയുന്ന ഒരു ചെക്കൻ …. “”

അതിരാവിലെ അലാറം അടിക്കുന്നതിനു മുൻബ് ഉണർന്നു …. എന്നെ എഴുന്നേൽപ്പിക്കണം …. കിടക്കാ വിട്ട് പോവാൻ നിൽക്കുന്ന എന്നെ … ഒന്നുകൂടി ആ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ച് ഇറുകെ പുണരണം …

ആ കരവലയത്തിൽ നിന്ന് കുതറി മാറി …. എനിക്കെഴുന്നേറ്റ് പോവണം …..

കുളിച്ച് ഈറൻ മുടിയുമായി വന്ന്….. ആ മുടിയിലെ വെള്ളം മുഖത്തേക്ക് കുടഞ്ഞ്…. ഉറങ്ങുന്ന അവനെ എനിക്കുണർത്തനം…

ഉണർന്നിട്ടും ഉറക്കം നടിക്കുന്ന അവൻ…. എന്നെ വീണ്ടും അവന്റെ ചാരത്തേക്ക് വലിച്ചിട്ട്….. എന്നിലെ ആ തണുപ്പ് കലർന്ന ചൂട് ആവോളം ആസ്വദിക്കണം ….

ചോറ് കഴിക്കാനിരിയ്ക്കുമ്പോൾ……. എന്നെ പിടിച്ച് അടുത്തിരുത്തി … ആ കൈ കൊണ്ട് രണ്ട് ഉരുള വാരി എന്റെ വായിൽ വെച്ച് തരണം …

വൈകുന്നേരം ഒരു ഗ്ലാസ്‌ ചായ കൊണ്ട്…. ഞങ്ങൾ രണ്ട്പേരും …. ഒരുമിച്ചിരുന്നു കുടിച്ച് തീർക്കണം…

പകൽ ഇരുട്ടിന് വഴിമാറുമ്പോൾ ….. ആകാശത്ത് കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളെയും …ഉദിച്ച് നിൽക്കുന്ന പൂർണ ചന്ദ്രനനെയും…. നോക്കി നിൽക്കുന്ന എന്നെ….. പിറകീലൂടെ വന്ന് …. ഇറുകെ പുണർന്ന് …. പുറം തിരിഞ്ഞ് നിൽക്കുന്ന എന്നെ …..ആ നെഞ്ചിലേക്കമർത്തി … കാതിൽ പതിയെ കിന്നാരം പറയണം ….

അവസാനം രാത്രിയുടെ യാമങ്ങളിൽ ….. ആ കരവലയത്തിനുള്ളിൽ കിടന്ന്…… ആ നെഞ്ചിലെ ചൂടും ചൂരും ആസ്വദിച്ച് എനിക്കൊന്ന് സുഖ നിദ്രയെ പുൽക്കണം …

“” ആഹാഹാ കേൾക്കാൻ എന്താ ഒരു സുഖം… തീർന്നോ ഡി പെണ്ണെ നിന്റെ ആഗ്രഹങ്ങൾ … “”

“” ആ തീർന്നു …. ഇതൊക്കെയാരുന്നു കല്യാണത്തിന് മുമ്പ് എന്റെ സങ്കൽപ്പത്തിൽ ഉണ്ടായിരുന്നത് …… “”

“” ഹും ന്നിട്ടിപ്പളൊ …. അതും കൂടി പറയ്… “”

“” ഹോ ഇനി എന്ത് പറയാൻ …ഈ സങ്കല്പവുമായി നടന്ന ഞാനിപ്പോ…. അമൽ നീരാദീന്റെ പടം പോലെയായി …
നിങ്ങളും ഞാനും എന്നും പൊരിഞ്ഞ സംഘട്ടനാ …
എന്നെങ്കിലും ഒരിക്കൽ പ്രിയദർശന് പടം പോലെ കളർ ഫുള്ളവും എന്നുള്ള പ്രതീക്ഷയില “”

രചന …. ഐശ റാഫി…. ( ഫമൽ )

( NB … കല്യയാണം കഴിക്കാൻ പോകുന്ന എല്ല പെൺകുട്ടികളോടും … സിനിമയല്ല ജീവിതം…. ഇതൊക്കെ സ്വപ്നം കണ്ടിട്ട് ആരും വിവാഹമെന്ന ആ വലിയ ചടങ്ങിലേക്ക് കാലെടുത്ത് വെക്കണ്ട ….. )

LEAVE A REPLY

Please enter your comment!
Please enter your name here