Home Viral 17 ദിവസം കാട്ടില്‍ അമാന്‍ഡയ്ക്ക് ഇത് രണ്ടാം ജന്‍മം സാഹസികം കഠിനം അനുഭവം

17 ദിവസം കാട്ടില്‍ അമാന്‍ഡയ്ക്ക് ഇത് രണ്ടാം ജന്‍മം സാഹസികം കഠിനം അനുഭവം

0

[ad_1]

അമാൻഡ എല്ലറിന് തിരികെ കിട്ടിയത് രണ്ടാംജന്മം. പസഫിക് സമുദ്രത്തിന്റെ ഭാഗമായ ‘മൗയി’ ദ്വീപ് നിവാസിയായ അമാന്‍ഡ എല്ലറാണ്(35) കാട്ടില്‍ അകപ്പെട്ടത്. 17 ദിവസങ്ങൾക്ക് മുൻപ് കാണാതായ ഇവരെ ഒരിക്കലും തിരിച്ചുകിട്ടില്ലെന്നാണ് കരുതിയത്. 2,000 ഏക്കറില്‍ കൂടുതല്‍ വ്യാപിച്ചുകിടക്കുന്ന വനമാണ് മക്കാവാ റിസര്‍വ്. എന്നാൽ അനിശ്ചിതത്വത്തിന് വിരാമമിട്ട് രക്ഷാസംഘം കാട്ടുപുല്ലുകള്‍കൊണ്ട് മൂടപ്പെട്ട കാട്ടുപന്നികള്‍ താമസിക്കുന്ന ഒരു ഗുഹയില്‍ ഇവരെ തളർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

മെയ് 9-നാണ് അമാൻഡയെ കാണാതായത്. തലേദിവസം ഒപ്പം ഭക്ഷണം കഴിക്കാൻ എത്താമെന്ന് പറഞ്ഞെങ്കിലും അമാൻഡ എത്തിയില്ല. പിറ്റേദിവസമായിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്നാണ് കാമുകൻ പരാതി നൽകിയത്. കാടിന് സമീപത്തുവെച്ച് അമാൻഡയുടെ കാർ കണ്ടതോടെ തിരച്ചിൽ ആ ഭാഗത്തേക്കായി. കൊടുംകാട്ടിൽ നിന്നും ജീവനോടെ ഇവരെ കണ്ടെത്താനാകുമെന്ന് ആർക്കും പ്രതീക്ഷയില്ലായിരുന്നു.

കാടിനുള്ളിലേക്ക് കടന്ന അമാൻഡയ്ക്ക് വഴിതെറ്റി. കാറിനടുത്തേക്ക് എത്താൻ ശ്രമിച്ചപ്പോൾ പിന്നെയും നിബിഡവനത്തിനുള്ളിലേക്ക് എത്തുകയായിരുന്നു. വഴി തെറ്റിയെന്ന് മനസിലായതോടെ വെള്ളം തിരിഞ്ഞ് നടന്ന അമാൻഡ് ഒരു അരുവിയുടെ സമീപം എത്തി. മൂന്നാം ദിവസം ചെകുത്തായ പാറക്കെട്ടുകൾ കയറാൻ ശ്രമിക്കവെ, 20 അടി താഴ്ചയിലേക്ക് വീണ് കാലിന് പരുക്കേറ്റു.

നാലാം ദിവസം അമാൻഡയെ കാത്തിരുന്നത് മറ്റൊരു ദുർവിധി. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അമാൻഡയുടെ ഷൂസ് ഒലിച്ചുപോയി. ഇടയ്ക്കിടെ മഴപെയ്യാറുള്ള മൗയിയുടെ വടക്കേ അറ്റത്തെ മലനിരകളില്‍ നിന്നുമാണ് അമാന്‍ഡയെ കണ്ടെത്തിയത്. പേരക്കയും കാട്ടുപഴങ്ങളും കഴിച്ചാണ് ഇവർ ജീവൻ നിലനിർത്തിയത്.

ശനിയാഴ്ചയാണ് ഇവരെ കണ്ടെത്തുന്നത്. മക്കാവോ ഫോറസ്റ്റ് റിസര്‍വില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് ലക്ഷ്യം കണ്ടത്. കാട്ടരുവി കടലിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷയിലാണ് അതിന്റെ ഓരംപറ്റി നടന്നതെന്ന് അമാൻഡ പറഞ്ഞു. ഹെലികോപ്റ്ററുകൾ മുകളിലൂടെ പോയപ്പോഴെല്ലാം കൈ വീശി കാണിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ശാരീരികമായി അവശതകൾ ഉണ്ടെങ്കിലും മാനസികമായി അമാൻഡ ശക്തയാണെന്ന് കാമുകൻ പറഞ്ഞു. മൗയി ദ്വീപിലെ യോഗ പരിശീലകയാണ് അമാൻഡ.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here