Home Viral അത്തരമൊരു പരസ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഞാനെന്ത് ചെയ്യും

അത്തരമൊരു പരസ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഞാനെന്ത് ചെയ്യും

0

[ad_1]

രണ്ട് കോടിയുടെ ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ നിന്ന് പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി നടി സായ് പല്ലവി. ഒരുകാലത്ത് തനിക്കുണ്ടായിരുന്ന അരക്ഷിതാവസ്ഥയും അപകർഷതാബോധവും തന്നെയാണ് അത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് സായ് പല്ലവി ഒരഭിമുഖത്തിൽ വ്യക്തമാക്കി.

‘എന്നോട് അടുത്തുനിൽക്കുന്ന ആളുകൾ എന്റെ മാതാപിതാക്കളും സഹോദരി പൂജയും സുഹൃത്തുക്കളുമാണ്. പൂജക്ക് എന്നെക്കാൾ നിറം കുറവാണ്. കണ്ണാടിക്ക് മുന്നിൽ ഒരുമിച്ച് നിൽക്കുമ്പോൾ അവൾ എന്റെ മുഖത്തേക്കും സ്വന്തം മുഖത്തേക്കും മാറി മാറി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒരിക്കൽ അവളെ പറ്റിക്കാനായി ഞാൻ പറഞ്ഞു, പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ നിറം കൂടുമെന്ന്.

ഇഷ്ടമില്ലാതിരുന്നിട്ടും അവള്‍ അത് ചെയ്തു, കാരണം അവൾക്ക് നിറം കൂടണമെന്ന ആഗ്രഹമുണ്ടായിരുന്നു. അന്ന് ഞാൻ ചെയ്തതിനെ ഓർത്ത് വല്ലാത്ത ബുദ്ധിമുട്ട് തോന്നി. എന്നെക്കാൾ അഞ്ച് വയസ്സ് മാത്രം പ്രായം കുറവുള്ള ഒരു പെൺകുട്ടിയിൽ ഞാൻ പറഞ്ഞ കാര്യം എത്ര സ്വാധീനം ചെലുത്തിയെന്ന് ചിന്തിച്ചു.

അത്തരമൊരു പരസ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഞാനെന്ത് ചെയ്യും? വീട്ടിൽ പോയി മൂന്ന് ചപ്പാത്തി കഴിക്കുമായിരിക്കും, അല്ലെങ്കിൽ ചോറ്. എനിക്കതിൽ കൂടുതല്‍ ആവശ്യങ്ങളൊന്നുമില്ല. എനിക്ക് ചുറ്റുമുള്ളവർ സന്തോഷമായിരിക്കണം എന്നതാണ് വേണ്ടത്. ഇത് ഇന്ത്യൻ നിറമാണ്. വിദേശികളുടെ നിറത്തെ നോക്കി നിങ്ങളെന്തുകൊണ്ടാണ് ഇത്ര വെളുത്തിരിക്കുന്നത് എന്ന് ചോദിക്കുന്നത് മണ്ടത്തരമാണ്. കാരണം അതവരുടെ നിറമാണ്. ആഫ്രിക്കയിലെ ആളുകൾക്ക് ഇരുണ്ട നിറമാണ്, അവരാണ് ഈ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ആളുകൾ.

”പ്രേമം എന്ന സിനിമയിൽ അഭിനയിച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഞാനും ഫെയർനെസ് ക്രീമുകൾ മാറി മാറി പരീക്ഷിച്ചേനെ. മുഖക്കുരു മാറാനുള്ള ക്രീമുകൾക്ക് പിന്നാലെ പോയേനെ. ഇതുവരെ പുരികം പോലും ത്രെഡ് ചെയ്തിട്ടില്ല. ഞാൻ സംവിധായകൻ അൽഫോൺസിനോട് ചോദിച്ചു, ഞാൻ മുടി വെട്ടിയില്ല, ഒന്നും ചെയ്തിട്ടില്ല, എനിക്കെങ്ങനെ നായിക ആകാൻ കഴിയുമെന്ന്. ആളുകൾ തിയറ്ററിൽ നിന്നിറങ്ങിപ്പോകില്ലേ? ആണുങ്ങളെപ്പോലെ തോന്നിക്കുന്ന എന്റെ ശബ്ദത്തിലും എനിക്ക് തീരെ ആത്മവിശ്വാസമില്ലായിരുന്നു. ഇപ്പോഴും എന്റെ ഫോണിലേക്ക് വിളിച്ച് ‘സർ, മാഡത്തിന് ഫോൺ കൊടുക്കുമോ’ എന്ന് പലരും ചോദിക്കാറുണ്ട്.

ഇത്തരത്തിലുള്ള പല അരക്ഷിതാവസ്ഥകളിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്. കാര്യങ്ങളെ വ്യത്യസ്തമായ രീതിയിൽ സമീപിക്കാനുള്ള കരുത്തുള്ളപ്പോൾ, അത് ശരിയായ രീതിയിൽ ഉപയോഗിക്കാനാണ് എനിക്കിഷ്ടം”- സായ് പല്ലവി പറഞ്ഞു.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here