Home Latest അമൃതയ്ക്ക്‌ മാത്രമല്ല നടൻ ബാലയ്ക്കും വിവാഹമോചനത്തെക്കുറിച്ച്‌ ചിലത്‌ പറയാനുണ്ട്‌!

അമൃതയ്ക്ക്‌ മാത്രമല്ല നടൻ ബാലയ്ക്കും വിവാഹമോചനത്തെക്കുറിച്ച്‌ ചിലത്‌ പറയാനുണ്ട്‌!

0

മലയാളികൾ ഏറെ ഇഷ്ടപ്പെട്ട താര ദമ്പതികളായിരുന്നു നടൻ ബാലയും ഗായിക അമൃത സുരേഷും. എന്നാൽ ഈ വർഷം ആദ്യത്തോടെ ഇരുവരും വിവാഹ മോചിതരാകാൻ തീരുമാനിച്ചത്‌ മലയാളികളെ ഏറെ നിരാശരാക്കിയിരുന്നു. പ്രമുഖ ചാനൽ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയും ഗസ്റ്റ്‌ ജഡ്ജും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. മലയാളികളുടെ പ്രീയപ്പെട്ട ഗായിക എന്ന നിലയിലേക്ക്‌ അമൃത വളർന്നു വരുന്ന സമയമായിരുന്നു അത്‌. അവിചാരിതമായി അമൃതയുടെ പാട്ട്‌ കേൾക്കാൻ ഇടയായ നടൻ ബാല അമൃതയുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട്‌ ഈ വർഷം ആദ്യം ഇരുവരും വിവാഹമോചിതരാകുന്നു എന്ന വാർത്തയാണ് പുറത്തു വന്നത്‌.

വിവാഹ മോചനത്തിന്റെ കാരണങ്ങൾ ഒന്നും ഇരുവരും ഇതുവരെയും പുറത്തു പറഞ്ഞിട്ടില്ല. ചോദിക്കുമ്പോഴെല്ലാം ബാല അതിൽ നിന്നും ഒഴിഞ്ഞു മാറി മാന്യത കാണിക്കുകയും ചെയ്തു. അതേ സമയം സംഭത്തിന്റെ വിശദീകരണവുമായി അമൃതയുടെ അച്ഛൻ തന്നെ ഇപ്പോൾ വന്നിരിക്കുകയാണ്. കൈരളി ടിവിയിലെ ജെ ബി ജംഗ്ഷൻ എന്ന ഷോയ്ക്ക്‌ അമൃതയുടെ ഒപ്പം വന്നപ്പോഴാണ് അച്ഛൻ സുരേഷ്‌ വിവാഹമോചനത്തിൽ എത്തിയതിന്റെ കാരണം വിശദീകരിച്ചത്‌. അച്ഛന്റെ അഭിപ്രായത്തിൽ അമൃതയുടെ വിവാഹം കുറച്ച്‌ നേരത്തേ ആയിപ്പോയി എന്നും അത്ര നേരത്തേ വേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നുവെന്നും ആയിരുന്നു. പാട്ട്‌ പാടി നടക്കുന്ന സമയത്ത്‌ വളരെ നേരത്തെ തന്നെ അമൃതയുടെ വിവാഹം നടന്നു. ഒരു ആർട്ടിസ്റ്റ്‌ എന്ന നിലയ്ക്ക്‌ ഒരു 26 വയസുവരെയൊക്കെ കാത്തിരുന്നിട്ട്‌ മതിയായിരുന്നു വിവാഹം. ജീവിതത്തിൽ അമൃതയ്ക്ക്‌ ഒരു പക്വതക്കുറവുണ്ട്‌. അത്‌ വിവാഹത്തിലും സംഭവിച്ചു. ആ പാകതക്കുറവാണ് അമൃതയുടെ ദാമ്പത്യത്തിലും സംഭവിച്ചത്‌ എന്നാണ് അച്ഛന്റെ അഭിപ്രായം.

വിവാഹമോചന കാരണങ്ങളെക്കുറിച്ച്‌ ബാലയിൽ നിന്നും ഇതുവരെയും പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ആ കാരണങ്ങൾ വ്യക്തിപരമാക്കി വയ്ക്കുന്നതിൽ ഏറെക്കുറെ ഇരുവരും മാന്യത പുലർത്തുന്നുമുണ്ട്‌. അതേ സമയം വിവാഹ മോചനം മാനസികമായി തളർത്തിയിരുന്നു എന്ന് ബാലയും വ്യക്തമാക്കി. സംഘർഷഭരിതമായ അത്തരം സന്ദർഭങ്ങളെ തരണം ചെയ്യാൻ തന്നെ പഠിപ്പിച്ചത്‌ നടൻ സുധീർ കരമനയും, സൂപ്പർ താരം അജിത്തുമാണെന്ന്‌ നടൻ ബാല വ്യക്തമാക്കി. ഒരു ചാനൽ പ്രോഗ്രാമിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ബാലയുടെ പ്രതികരണം. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ഒട്ടേറെപ്പേർ കരുത്തായി നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുധീർ കരമനോട്‌ വിഷമങ്ങൾ തുറന്നു പറഞ്ഞപ്പോൾ കൃത്യമായി വ്യായാമം ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. അങ്ങനെ ചലഞ്ച്‌ ഏറ്റെടുത്താണ്‌ പത്ത്‌ ദിവസത്തിനുള്ളിൽ പതിനാലു കിലോ കുറച്ചത്‌. ആ സമയങ്ങളിൽ ഒന്നും വാട്സ്‌ ആപ്‌, ഫേസ്ബുക്ക്‌ പോലെയുള്ള സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിച്ചില്ല. അജിത്തിനെ സൂപ്പർ താരമെന്ന നിലയിൽ മാത്രമല്ല വ്യക്തി എന്ന നിലയിൽ എനിക്ക്‌ നന്നായി അറിയാം. അത്രയ്ക്കും നല്ല മനുഷ്യനാണ്‌ അദ്ദേഹം. എന്നെ അദ്ദേഹത്തെ വീടിനു അടുത്ത്‌ താമസിപ്പിക്കുകയും പിന്നീടു കൗൺസലിങ്‌ നിർദ്ദേശിക്കുകയുമൊക്കെ ചെയ്തു. നിന്റെ കമ്മിറ്റ്മെന്റ്‌ ദൈവത്തോടു മാത്രമാണെന്നും. ചില സത്യങ്ങൾ തുറന്നു പറഞ്ഞാൽ കേൾക്കാൻ ആളുണ്ടാവില്ലെന്നും അദ്ദേഹം എന്നോട്‌ പറഞ്ഞിരുന്നുവെന്നും ബാല കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here