Home വൈദേഹി വൈഗ തന്നെ ഇന്ന് തന്നെ വിളിച്ചിറക്കി കൊണ്ട് പോകണം എന്ന് അവൾ ഇന്നലെ രാത്രി വിളിച്ചു പറഞ്ഞപ്പോൾ...

തന്നെ ഇന്ന് തന്നെ വിളിച്ചിറക്കി കൊണ്ട് പോകണം എന്ന് അവൾ ഇന്നലെ രാത്രി വിളിച്ചു പറഞ്ഞപ്പോൾ മറുത്തു ചിന്തിക്കാൻ ഞാനും തയ്യാറല്ലായിരുന്നു…

0

ചൊവ്വാദോഷം

രചന : വൈദേഹി വൈഗ

പ്രണയിച്ച പെണ്ണിനെ ജാതിയുടെയും ജാതകത്തിന്റെയും പേരിൽ കല്യാണം കഴിക്കാൻ പറ്റാതെ ജീവിച്ച നാളുകൾക്ക് ഇന്ന് തിരശീല വീഴും.
വർക്ഷോപ്പിൽ പണിക്ക് പോവാൻ എന്ന വ്യാജേന വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഉമ്മറക്കോലായിയിൽ പത്രം വായിച്ചു ഇരിക്കുന്ന അച്ഛനേയോ മുറ്റം അടിച്ചു വരുന്ന അമ്മയെയോ ഞാൻ ശ്രദ്ധിച്ചില്ല..

മുപ്പത്തഞ്ചു വയസ്സായ കെട്ടുപ്രായം കഴിഞ്ഞ മോന്റെ ആഗ്രഹത്തിന് എതിര് നിന്ന് കൊണ്ട് കെട്ടിച്ചയച്ച എന്റെ പെങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഇവരോട് ഞാൻ മിണ്ടിയിട്ട് തന്നെ വർഷങ്ങൾ കഴിഞ്ഞു.

കോളേജിൽ പഠിക്കുമ്പോൾ മുതൽ തുടങ്ങിയ പ്രണയമാണ് എന്റെ നാട്ടുകാരി കൂടിയായ സുരഭിയോട്. മഴയും വേനലും വകവെക്കാതെ നാട്ടിലെ ഇടവഴിയിലൂടെ കൈ പിടിച്ചു നടക്കാൻ തുടങ്ങിയിട്ട് ഏകദേശം പതിനഞ്ചു വർഷം അവറായിരിക്കുന്നു.

കൗമാരത്തിൽ നിന്നും മാറി ഇന്ന് രണ്ടു പേരും യുവത്വത്തിൽ എത്തി നിൽക്കുന്നു. എനിക്ക് മുപ്പത്തിയഞ്ചും അവൾക്കു മുപ്പതും.

ചൊവ്വാദോഷക്കാരിയെ ഈ വീടിന്റെ പടി ചവിട്ടാൻ സമ്മതിക്കില്ല എന്ന എന്റെ അമ്മയുടെയും താഴ്ന്ന ജാതിയിൽ പെട്ട ഒരുത്തന് എന്റെ മകളെ കൈ പിടിച്ചു കൊടുക്കില്ല എന്ന അവളുടെ അച്ഛന്റെയും വാശിയാണ് ഞങ്ങളെ ഒന്നാവാൻ സമ്മതിക്കാതെ ഇത്രയും കാലം ഇരു വശത്തായി നിർത്തിയത്.

സുരഭിയുടെ അച്ഛൻ മരിച്ച് ഇന്നലെ ഒരു വർഷം തികഞ്ഞിരിക്കുന്നു. തന്നെ ഇന്ന് തന്നെ വിളിച്ചിറക്കി കൊണ്ട് പോകണം എന്ന് അവൾ ഇന്നലെ രാത്രി വിളിച്ചു പറഞ്ഞപ്പോൾ മറുത്തു ചിന്തിക്കാൻ ഞാനും തയ്യാറല്ലായിരുന്നു… കാരണം ഇനിയൊരു കാഞ്ചനയും മൊയിദീനും ആകാൻ ഞങ്ങളും ആഗ്രഹിചിരുന്നില്ല.

ചൊവ്വാദോഷക്കാരിയെ കണ്ണനെ സാക്ഷിയാക്കി താലി കെട്ടി വീട്ടിൽ കൊണ്ട് വന്നപ്പോൾ നാട്ടുകാര് പറഞ്ഞറിഞ് ഞങ്ങളെയും കാത്ത് ഉമ്മറക്കോലായിയിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നു.. മുറ്റത്തേക്ക് നീട്ടി ഒന്ന് തുപ്പി ഉമ്മറ വാതിൽ ഞങ്ങൾക്ക് മുന്നിൽ കൊട്ടിയടച്ചാണ്‌ അമ്മ എന്നോടുള്ള പ്രധിഷേധം അറിയിച്ചത്.

സുരഭിയെ ചേർത്ത് പിടിച്ചു ഞാൻ ആ വീടിന്റെ പടിയിറങ്ങുമ്പോൾ അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി എന്നെ അല്ബുധപെടുത്തി.

‘അമ്മ ഇത്രയൊക്കെ അവഗണിച്ചിട്ടും നിനക്കെങ്ങനെ പെണ്ണേ ഇങ്ങനെ ചിരിക്കാൻ കഴിയുന്നു ‘ എന്ന എന്റെ ചോദ്യത്തിന് അവൾ പറഞ്ഞത്

‘സ്നേഹിച്ച പുരുഷൻ ഇങ്ങനെ എന്നും ചേർത്ത് പിടിക്കാൻ ഉണ്ടെങ്കിൽ ഒരു പെണ്ണും ഒന്നിലും അത്രപെട്ടെന്നൊന്നും തളർന്ന് പോവില്ല ‘ എന്നായിരുന്നു…

ഇതൊക്കെ മുൻകൂട്ടി കണ്ട് കൊണ്ട് നേരത്തെ ഒരു വാടക വീട് ഒരുക്കി വച്ചതിനാൽ താലികെട്ടിയ പെണ്ണിനേം കൊണ്ട് മറ്റാരുടെയും മുൻപിൽ തലകുനിക്കേണ്ടി വന്നില്ല.

ഋതുക്കൾ മാറിമറിയെ ആ കൊച്ചു വീട്ടിൽ എന്റെ നെഞ്ചിന് ചൂടേറ്റ് കിടക്കുമ്പോഴും അവൾ സന്തുഷ്ഠയായിരുന്നു..

മറ്റുള്ളവർക്ക് അവൾ ചൊവ്വാദോഷക്കാരി ആണെങ്കിലും എനിക്കവൾ മഹാലക്ഷ്മി ആയിരുന്നു.

പിന്നീട് വാടക വീടിൽ നിന്നും, സ്വന്തമായൊരു കൊച്ച് വീട്ടിലേക്ക് മാറാൻ ഞങ്ങൾക്കതികം സമയം വേണ്ടി വന്നില്ല.. അത് അവളുടെ ഐശ്വര്യം കൊണ്ടും കൂടിയായിരുന്നു

വർഷങ്ങൾക്ക് ശേഷം സ്വത്ത് തട്ടിയെടുത്ത് പെങ്ങൾ തെരുവിൽ ഉപേക്ഷിച്ച അച്ഛനെയും അമ്മയെയും എന്റെ കൊച്ച് വീട്ടിലേക്ക് കൈ പിടിച്ചു കയറ്റുമ്പോൾ അവർ കണ്ണീര് കൊണ്ട് ഞങ്ങളോട് മാപ്പ് പറയുന്നുണ്ടായിരുന്നു..

ഇന്ന് ഞങ്ങളുടെ പിഞ്ചോമനയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.. കൂടെ അച്ഛനും അമ്മയും…

ശുഭം.

വൈദേഹി വൈഗ

LEAVE A REPLY

Please enter your comment!
Please enter your name here