Home Latest കല്യാണം കഴിക്കാൻ ഐശ്വര്യാറായ് യെ പോലെ ഒരു പെണ്ണ് വേണം എന്നായിരുന്നു എനിക്ക്…

കല്യാണം കഴിക്കാൻ ഐശ്വര്യാറായ് യെ പോലെ ഒരു പെണ്ണ് വേണം എന്നായിരുന്നു എനിക്ക്…

0

കല്യാണം കഴിക്കാൻ ഐശ്വര്യാറായ് യെ പോലെ ഒരു പെണ്ണ് വേണം എന്നായിരുന്നു എനിക്ക്.

അതിനാണ് മാട്രിമോണിയിൽ കണ്ട സുന്ദരിമാർക്കൊക്കെ interest (താല്പര്യം ) ഉണ്ടെന്ന് കാണിച്ച് request അയച്ചത്

പക്ഷെ കൊടുത്തിട്ടൊന്നും ഒരു കാര്യവുമുണ്ടായില്ല…

പേരിനു ഒരെണ്ണം പോലും ഒരുത്തിയും തിരിച്ച് interest അയച്ചില്ല

പക്ഷെ ചന്തുനെ തോല്പിക്കാനാവുല്ലല്ലോ

ബ്രോക്കറായ ബ്രോക്കർമ്മാരെ ഒക്കെ
കണ്ട്‌ കൈമടക്ക് കൊടുത്ത്

ഓരോ ഞായറാഴ്ചയും അഞ്ചും ആറും പെണ്ണുകാണൽ വീതം നടന്നു.

നാലാം മാസം സെഞ്ചുറി അടിച്ചു……!
പക്ഷെ പെണ്ണുമാത്രം കിട്ടിയില്ല…,

സത്യത്തിൽ കണ്ടതിൽ 90% പേരെയും എനിക്കിഷ്ടപ്പെട്ടതാ അവര് വിചാരിക്കുന്നത് performance ൽ അല്ല
look ൽ ആണ് കാര്യമെന്നാണ്..

മാസങ്ങൾ പിന്നെയും നീളവേ ഡബിൾ സെഞ്ചുറി സ്വന്തമാക്കേണ്ടി വരുമോ
എന്ന് പോലും സംശയമായി..

പക്ഷെ 149. ൽ ഞാൻ ഔട്ട് ആയി…..

എനിക്ക് എന്നോട് തന്നെ സംശയം ആയി

ആ പെങ്കൊച്ച് എന്നെ തന്നെയല്ലേ കണ്ടതെന്ന്….

നമ്മളാണെങ്കിൽ രാത്രി കാക്ക പറക്കുന്നത് പോലെയാണ്…

രാത്രിയിൽ കാക്ക പറക്കുമെങ്കിലും
ആരും അത് കാണാറില്ല.

നമ്മളും ഏതാണ്ട് അതെ കളറാണ്
ആ പേടിയുണ്ട്
അതൊരു വല്ലാത്ത തരത്തിലുള്ള അവസ്ഥയാണ്…..
പ്രത്യേകിച്ച് പെണ്ണു കാണാൻ ചെല്ലുമ്പോൾ….!

അവളാണെങ്കിൽ
വെള്ളരി പ്രാവുപോലെ സുന്ദരി……!!

സത്യത്തിൽ അവളുടെ തന്തക്ക് വട്ടുണ്ടോ എനിക്ക് കെട്ടിച്ചു തരാൻ ?

അവളും ഞാനും കുടി നിന്നാൽ ഒരു മാതിരി ചായ പൊടിയിൽ പഞ്ചസാര തട്ടി പോയ പോലെയുണ്ടാവും.

പെട്ടെന്ന്
വേർതിരിച്ച് അറിയാം…,

സംഭവം സാൾട്ട് ആൻഡ് പെപ്പർ ലുക്ക് എന്നൊക്കെ പറഞ്ഞാലും

പക്ഷെ അതൊക്കെ വല്ല നീഗ്രോയും മദാമ്മയും കല്യാണം കഴിക്കുമ്പോഴേ ഉള്ളു…..

നമ്മളെ കാണുമ്പോൾ ആളുകൾ പറയും പൊട്ടന് ലോട്ടറി അടിച്ച പോലെയെന്ന്

അതങ്ങു കേൾക്കുമ്പോൾ ഒരുമാതിരി കുളിമുറി കഴുകിയ വെള്ളത്തിൽ മുഖം കഴുകിയ ഒരു ഫീലിങ്ങാണ്….

സംഭവം ഏതായാലും റെയിലിൽ കയറി ഇനി പാളം തെറ്റുന്നവരെ ഒാടിയേ പറ്റൂ…

ആറു മാസത്തെ സാവകാശം മാത്രമാണ് അവൾ ചോദിച്ചത് അതും പരീക്ഷ തീരാൻ…

ആയിക്കോട്ടെ വേവുന്നത്‌ വരെ കാക്കാമെങ്കിൽ ആറുന്ന വരെ കാക്കാലോ…

എന്ത് മധുരമാണെന്നോ അവളുടെ ശബ്ദത്തിന്…

അധിക നേരമൊന്നും സംസാരിക്കാൻ കിട്ടില്ല…
എപ്പോഴും പരീക്ഷയുടെ തിരക്കാണ്
അല്ലെങ്കിലും നല്ലതെന്തിനാ അധികം ?

അവൾ എന്നെ ഏട്ടനൊക്കെ വിളിക്കുമ്പോൾ
ഒരു കുളിരാ….

നല്ല മഴക്കാലത്ത് പുലർച്ചെ പുഴയിൽ കുളിച്ച് കരക്ക്‌ കയറി നിൽകുമ്പോൾ അടിക്കുന്ന കാറ്റ് ഏറ്റു ശരീരത്തിൽ ഉണ്ടാവുന്ന തണുത്ത ഒരു കുളിരില്ലേ അതുതന്നെ….

ചിലപ്പോഴൊക്കെ എനിക്ക് തോന്നും
ഈ time time എന്നൊക്കെ പറയുന്നത് ഇതാണെന്ന്…..

വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസനെയും പർവതിയെയും റോൾമോഡലാക്കി സ്വപ്നങ്ങൾ പെയ്തിറങ്ങി

വിവാഹം അടുക്കും തോറും എനിക്ക് ഭയം ഏറി വന്നു
നടക്കാൻ പോകുന്നത്ത് സത്യമാണോയെന്ന് ?

കനകം പോലൊരു പെണ്ണ് ഭാര്യയായി വരുകയെന്നത് വിശ്വസിക്കാനാകാതെ വിവാഹ നാൾ വരുന്നതും കാത്ത് ഞാൻ ഇരുന്നു..

അങ്ങനെ കല്യാണത്തിന്റെ
തലേ നാൾ എല്ലാ ഒരുക്കങ്ങളും സജിവമായി തന്നെ നടന്നു

വൈകുന്നേരത്തെ പാർട്ടി വരെ
ഘനഗംഭീരമായി കടന്നു പോയി

ഇനി ഈ രാത്രി കൂടി കഴിഞ്ഞു കിട്ടണം

നേരം ആരെയും കാത്ത് നില്കാതെ പെയ്തിറങ്ങിക്കൊണ്ടിരുന്നു

രാത്രി സമയം പതിനൊന്നായിട്ടും എനിക്കുറക്കം വന്നില്ല…,
മനസ്സിൽ അവളെ മാത്രം ഓർത്ത് ഞാനിങ്ങനെ കിടന്നു

മണിക്കൂറുകൾ മാത്രം ബാക്കി

ഫോൺ ഡിസ്‌പ്ലേയിലെ അവളുടെ
ഫോട്ടോ നോക്കി അങ്ങനെ കിടന്നു

സ്വപ്നങ്ങൾ പെയ്തിറങ്ങിയ
ആ രാത്രിയിൽ

എപ്പോഴോ ഞാനൊന്നുറങ്ങി പോയി

രാവിലെ
വാതിലിലെ നിർത്താതെയുള്ള മുട്ട് കേട്ടാണ് ഞാൻ ഉണർന്നത്…

ആ മുട്ടലിൽ എന്തോ അപകടം ഞാൻ മണത്തു

വാതിൽ തുറന്നതും കൂട്ടുകാർ നാലു പേരുമുണ്ട്.

അവർ എന്നെ തന്നെ നോക്കി അകത്ത് കയറി വാതിൽ അടച്ചു…..

അവർ എന്റെ കട്ടിലിൽ ഇരുന്നു.

നീ ടെൻഷൻ ആവരുത് എന്ന മുഖവരെയോടെ അവർ പറഞ്ഞു

ഇന്ന് പുലർച്ചക്ക്

അവൾ ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയിന്ന്….,

നെഞ്ചിലൂടെ രാജധാനി എക്സ്പ്രസ്സ് കേറിയിറങ്ങിയ പോലെ തോന്നി

പഠിപ്പ് പരീക്ഷ എന്നൊക്കെ പറഞ്ഞപ്പഴേ ഞാൻ സംശയിക്കേണ്ടതായിരുന്നു

വഞ്ചകി….!

അവളുടെ മോന്ത കണ്ടപ്പോഴേ ഒരു ഇസ്തിരിപ്പെട്ടിയുടെ ഛായ അന്നേ തോന്നിയതാ …..

എന്നെ പറഞ്ഞാമതി കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്നു ഞാൻ ഒാർക്കണായിരുന്നു….,

നെയ്തു കൂട്ടിയ സ്വപ്നങ്ങൾ എല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നു

അല്ലെങ്കിലും ഈ സൗന്ദര്യം ഉള്ള പെണ്ണുങ്ങളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല

ഇനി എങ്ങനെ നാട്ടിൽ ഇറങ്ങി നടക്കും ?
നാട് വിട്ടു എങ്ങോട്ടെങ്കിലും പോയാലോ എന്നുവരെ തോന്നുന്നു

എന്നെക്കാളും ഭയം എന്റെ കാര്യത്തിൽ കൂട്ടുകാർക്കായിരുന്നു….

അവരാരും എന്നെ വിട്ടു പോകുന്ന ലക്ഷണമൊന്നും കാണുന്നില്ല

എനിക്ക് ഒന്ന് തനിച്ചിരിക്കണമെന്നു ഞാൻ അവരോടു ആവശ്യപ്പെട്ടൂ…

മനസ്സില്ലാമനസോടെയാണ് അവരു പോയത്
നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും എന്നുള്ളതായിരുന്നു എന്റെ പ്രശ്നം….

എന്നാൽ
വെച്ചുണ്ടാക്കിയ അല്ലെങ്കിൽ ഉണ്ടാക്കാൻ പോകുന്ന സാധനങ്ങൾ (ഭക്ഷണം ) വെറുതെ പാഴായി പോകാതിരിക്കാൻ ഏതെങ്കിലും പെണ്ണിനെ കണ്ടു പിടിച്ച് എന്നെകൊണ്ട് കെട്ടിച്ച് മുഖം സംരക്ഷിക്കാനുള്ള ചർച്ചയായിരുന്നു എന്റെ മുറിക്കു വെളിയിൽ.

ഇങ്ങനെ ഒരു സന്ദർഭത്തിൽ അവർ ആരെ തീരുമാനിക്കുന്നോ അവളെ കെട്ടണം എന്നതായിരുന്നു
എന്റെ അവസ്ഥ…

അതിനിടയിൽ കൂട്ടുകാരും അച്ഛനുമമ്മയും കൂടി പെട്ടന്ന് മുറിയിലേക്ക് കേറി വന്നു.

നിനക്ക് ആരെയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ ഇപ്പോൾ തന്നെ ആലോചിക്കാമെന്നു അച്ഛൻ പറഞ്ഞു

അച്ഛന്റെ ആ വാക്കുകൾ കേട്ട് എന്റെ കണ്ണൊന്നു തള്ളി

അച്ഛനുമമ്മയ്ക്കും ഒക്കെ ഇത്രക്ക് മഹാ മനസ്കതയോ ഈശ്വരാാാാ….. ?

എനിക്ക് ഉത്തരമില്ലെന്നു കണ്ടു അവർ മുറി വിട്ടു പുറത്തു പോയി….

ഞാൻ മനസ്സിൽ ഓർത്തു
അല്ലെങ്കിലും ഇതു പോലെ ഒരു പ്രശ്നം വരുമ്പോഴാണല്ലോ പ്രേമത്തിനും ഇഷ്ടപെട്ട പെണ്ണിനും ഒക്കെ മൂല്യം കൂടുന്നത്…

സ്വപ്നങ്ങൾ എല്ലാം തകർന്ന ഞാൻ മരണത്തെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്

ആ സംഭവത്തിനു ശേഷം കളിയാക്കലിൽ നിന്നും മറ്റും മുഖം രക്ഷിക്കാൻ മുന്നിൽ തെളിഞ്ഞ ഏക വഴി ആത്മഹത്യയാണ്…

സമയം കളയാനില്ല പെട്ടെന്ന് ഞാനൊരു മുണ്ടെടുത്ത് നടു കീറി ഫാനിൽ കുരുക്കിട്ടു

അപമാനഭാരത്തെക്കാൾ മരണമാണ് നല്ലതെന്ന് മനസ്സ് ആവർത്തിച്ചപ്പോൾ മുണ്ടിന്റെ മറ്റേയറ്റം എന്റെ കഴുത്തിലും കുരിക്കിട്ടൂ…..

ഞാൻ താഴോട്ട് ചാടി

ഒരു വിറയലോടെ….

ഒരു പിടച്ചിലോടെ….

അവസാന ശ്വാസം തൊണ്ടയിൽ തന്നെ കുടുങ്ങി നിന്നു……,

ആത്മാവ് ശരീരത്തിൽ നിന്ന് വിട്ട് അകലവേ…..

എനിക്ക് മുന്നിൽ
ഒരു വാതിൽ പ്രത്യക്ഷപ്പെട്ടു …!

അതെ
ഞാൻ സ്വർഗ്ഗവാതിലിനു മുന്നിലാണ്
എന്ന് എനിക്ക് മനസിലായി

വാതിലിനകത്തു നിന്ന് നേർത്ത
ഒരു ശബ്ദം കേൾക്കുന്നുണ്ട്…

ഓരോ നിമിഷവും അതിന്റെ
ഒച്ച കൂടി കൂടി വന്നു
പതിയെ അത് വലിയ ഉച്ചത്തിലായി

ആ ശബ്ദം കതിനുള്ളിൽ പെരുമ്പറ കൊട്ടുന്ന പോലെ മുഴങ്ങിയതോടെ
ഞാൻ ഞെട്ടിയുണർന്നു

ശബ്ദം സ്വന്തം മുറിയുടെ വാതിലിൽ നിന്നുമാണ്

ചാടി എഴുന്നേറ്റു വാതിൽ തുറന്നതും ‘അമ്മ….!!!!

സ്വന്തം കല്യാണദിവസമായിട്ടും കിടന്നുറങ്ങുകയാ നീയ് ????

അമ്മയുടെ ആ ചോദ്യമാണ് ഇതുവരെ കണ്ടതെല്ലാം സ്വപ്നം ആണെന്ന് എനിക്ക് മാനസ്സിലാക്കി തന്നത്

കണ്ടതെല്ലാം,
അരുതാത്തത് നടക്കുമോ എന്ന ഭയത്താലുണ്ടായ എന്റെ മനസ്സിന്റെ വിഭ്രാന്തി മാത്രമായിരുന്നു എന്നെനിക്കു മനസ്സിലായി

തുടർന്ന് വിവാഹം മംഗളമായി നടന്നു…

വിവാഹ ശേഷമുള്ള ആദ്യ കാർ യാത്രയിൽ ഞാനവളോടു ചോദിച്ചു

എന്നെ പോലെ ഒരാളെ ഇഷ്ടപെടാനുള്ള കാരണമെന്തെന്ന് ?

ആ ചോദ്യം കേട്ടപ്പോഴേ അവൾക്ക് മനസ്സിലായി എന്റെ സൗന്ദര്യക്കുറവിൽ എനിക്ക് അതൃപ്തിയുണ്ടെന്ന്….

അവൾ അതിനു എന്നോട് പറഞ്ഞു….

എന്റെ അച്ഛനെയോ
എന്റെ അമ്മയെയോ
എന്റെ കൂടപ്പിറപ്പിനെയോ
സൗന്ദര്യം നോക്കിയല്ല ഞാൻ ഇഷ്ടപെട്ടത്

പിന്നെന്തിനാണ്
ഭർത്താവിന് സൗന്ദര്യം വേണമെന്ന്
ഞാൻ ആഗ്രഹിക്കുന്നത്….. ?

സ്നേഹവും കരുതലുമാണ് ഒരാളുടെ സൗന്ദര്യമെന്ന് ഞാൻ വിശ്വസിക്കുന്നു.

അതു കേട്ടതും എനിക്ക് സന്തോഷമായി

കാരണം

അവൾ ലക്ഷണമൊത്തവൾ
എന്നതിനേക്കാൾ
ലക്ഷത്തിലൊരുവളാണവൾ…..!!!

എന്നത് കൊണ്ടു തന്നെ….

രചന : പ്രതീഷ്

LEAVE A REPLY

Please enter your comment!
Please enter your name here