Home Latest അതും പോരാതെ മറ്റൊന്നു കൂടി ആവശ്യപ്പെട്ടതോടെ ഞാൻ ഒന്നു കൂടി ഞെട്ടി!

അതും പോരാതെ മറ്റൊന്നു കൂടി ആവശ്യപ്പെട്ടതോടെ ഞാൻ ഒന്നു കൂടി ഞെട്ടി!

0

ആദ്യരാത്രിയിൽ അവളുടെ ആഗ്രഹം കേട്ട് ഞാൻ ഞെട്ടി……,

ഇംഗ്ലണ്ടിലെ ആവോണിലെ ഹോളിട്രിനിറ്റി പള്ളിയിൽ പോണത്രെ അവൾക്ക് ഹണിമൂണിന്……,

നാട്ടിലുള്ള ഒരു സ്ഥലവും അവൾക്ക് പോരാ അവൾക്ക് ഇംഗ്ലണ്ടിൽ തന്നെ പോണന്ന്….,

അതും പോരാതെ മറ്റൊന്നു കൂടി ആവശ്യപ്പെട്ടതോടെ ഞാൻ ഒന്നു കൂടി ഞെട്ടി…,

പോയാൽ മാത്രം പോര അവൾക്കവിടെ മൂന്നു മാസം താമസ്സിക്കണമത്രെ….,

എന്റെ പടച്ചോനെ ഇതെന്തു പുലിവാൽ ?

അതാണത്രെ അവളുടെ ഏറ്റവും വലിയ ആഗ്രഹം…!

അങ്ങിനെ ഒരു പള്ളിയെക്കുറിച്ച് ഞാനാണെങ്കിൽ ആദ്യായിട്ടു കേൾക്കുവാണ്…,

അവിടെ ഇപ്പം എന്തത്ഭുതമാണെന്ന് ചോദിച്ചിട്ട് അവളൊന്നും പറയുന്നുമില്ല….,

അവൾക്കവിടെ പോയേ പറ്റൂ….,

കല്ല്യാണത്തിനു മുന്നേ അറിഞ്ഞിരുന്നെങ്കിൽ സ്പ്പോട്ടിൽ ഞാൻ ഡൈവോഴ്സ് ചെയ്തേനെ…,

ഇതിപ്പം ഇത്രേം ആൾക്കാരെയും വിളിച്ചു വരുത്തി ഫുഡും കൊടുത്ത് ഇത്രേം പൈസ്സയും മുടക്കി ആദ്യരാത്രി ആഘോഷിക്കാൻ പറ്റീല്ലാന്നു
പറഞ്ഞാൽ എങ്ങിനെ സഹിക്കും….,

ഇതിപ്പം പണിപ്പാളി….,
വല്ലതും നടക്കണമെങ്കിൽ ഇതിപ്പം സമ്മതിച്ചെ മതിയാവൂ….,
ഇതൊരു വല്ലാത്ത പൊല്ലാപ്പായല്ലോ…,

ആദ്യരാത്രിയിൽ ഇങ്ങനെ ഒരു ചതി ശത്രുക്കൾക്കു പോലും വരുത്തരുതേ പടച്ചോനെ….,
അവളെ ഒന്നു തണുപ്പിക്കാനായി ഞാനവളോട് ചോദിച്ചു

ന്റെ ഷാനു മ്മ്ക്ക് നാട്ടിൽ തന്റെയുള്ള വല്ല ക്രിസ്റ്റ്യൻ പള്ളിലും പോയാപ്പോരെന്ന് ?

അപ്പോൾ അവൾ എന്നെ നോക്കിയ ഒരു നോട്ടമുണ്ട് അതു കണ്ടാൽ കല്ല്യാങ്ങാട്ട് നീലി വരെ തോറ്റു പോവും…,

അതൊടെ ആമയെ കൈയ്യിൽ കിട്ടിയ കുറുക്കനേപ്പോലെ എന്തു ചെയ്യണമെന്നറിയാതെ താടിക്ക് കൈയ്യും കൊടുത്ത് ഞാനിരുന്നു….,

ഇതൊരുമാതിരി കൈയ്യിലെ പൈസ്സയും കൊടുത്ത് കടിക്കണ പട്ടിയെ വാങ്ങിയ സ്ഥിതിയായി എന്റെത്…,

അവളും വാശിയിലാണ് ഇതിനു സമ്മതിക്കാതെ മേലു തൊടീക്കില്ലെന്ന കട്ടകലിപ്പിൽ….,

പ്രശ്നം പരിഹരിച്ചേ പറ്റൂ ആദ്യരാത്രിയാണ് സംഭവബഹുലമൊന്നുമായില്ലെങ്കിലും കുറച്ചൊക്കെ മധുരമുള്ള ഒാർമ്മകൾ കിട്ടേണ്ട രാത്രിയല്ലെ…,

എന്നിട്ടും എന്റെ ഗതി നോക്കണേ…,
ഒന്നാമതായി ഇന്ത്യയിലല്ല ഈ സ്ഥലം ഒരു വിദേശയാത്രയെന്നു വെച്ചാൽ തന്നെ ലോൺ എടുക്കേണ്ടി വരും..,
അപ്പോൾ പിന്നെ മൂന്നു മാസം അവിടെ താമസ്സിക്കണമെന്നു വെച്ചാൽ തറവാട് പണയം വെക്കേണ്ടി വരും….,

കുറെ നേരത്തെ ആലോചനക്കു ശേഷം ഞാനങ്ങു സമ്മതിച്ചു…,

അതുപിന്നെ അങ്ങിനാണല്ലോ…,
രാത്രിയിൽ കാര്യം നടക്കാൻ ഭാര്യക്ക് സെക്രട്ടറിയേറ്റ് വേണമെന്നു പറഞ്ഞാലും വാങ്ങി കൊടുക്കാമെന്ന് നമ്മൾ സമ്മതിക്കുമല്ലൊ…..,

ചുരുങ്ങിയത് നലഞ്ചു ലക്ഷം രൂപ വേണല്ലോന്നോർത്തപ്പോൾ എന്റെ തലക്കറങ്ങുന്ന പോലെ….,

ഞാൻ സമ്മതിച്ചതോടെ അവൾ ബഡ്ഡിൽ നിന്ന് എഴുന്നേറ്റ് പോയി അവളുടെ ബാഗിൽ നിന്ന് ഒരു കവറുമായി തിരിച്ചു വന്ന് അവളെന്നെ ഞെട്ടിച്ചു കളഞ്ഞു….,

അവളുടെ പേരിലുള്ള ബാങ്ക് പാസ്സ്ബുക്കായിരുന്നു അതു
നിവർത്തിയതും അതിൽ പലിശയടക്കം
എട്ടു ലക്ഷത്തോള്ളം രൂപ….!

അവൾ കഴിഞ്ഞ നാലു വർഷമായി
തന്റെ ശമ്പളത്തിൽ നിന്നു മാസാമാസ്സം പതിനഞ്ചായിരം രൂപ വീതം മാറ്റി വെച്ച് ഉണ്ടാക്കിയതാണത്രേ
കല്ല്യാണം കഴിഞ്ഞാൽ അവിടെ പോകാൻ….,

അതിൽ നിന്ന് ഒരു കാര്യം വ്യക്തം
അവളുടെ ആ ആഗ്രഹം തീവ്രമാണ്….,

അങ്ങിനെ ഞങ്ങൾ ഇംഗ്ലണ്ടിലെത്തി
അതു വരെയും അവളെന്നോട് ആ രഹസ്യം പറഞ്ഞില്ല…,
വേണമെങ്കിൽ എനിക്ക് ഗൂഗിൽ ചെയ്തു നോക്കാം
പക്ഷെ
ഞാനത് അവിടെ എത്തും വരെഅറിയരുതെന്ന് അവൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ

അത് അപ്പോൾ അറിഞ്ഞാൽ മതിയെന്ന് ഞാനും തീരുമാനിച്ചു….,

ആവോണിലെത്തിയപ്പോഴാണ് ഞാനത് അറിയുന്നത്

” ലോകത്തെ അത്ഭുതപ്പെടുത്തിയ ആ മഹാനായ പ്രതിഭ ആവോണിലാണ് അന്ത്യവിശ്രമം കൊള്ളുന്നതെന്ന്…,

ചരിത്രപുരുഷനായ
വില്യം ഷേക്സ്പിയറിന്റെ
ശവക്കല്ലറ അവിടത്തെ
ഹോളിട്രിനിറ്റി പള്ളിയിലാണെന്ന്….,

അവളെന്നെ ഞെട്ടിച്ച് എനിക്ക് സസ്പെൻസ് തന്നു….!

അവളുടെ ഏറ്റവും ആഗ്രഹവും അതായിരുന്നു
ഷേക്സ്പിയറുടെ കല്ലറ സന്ദർശിക്കുക എന്നത്….,

പക്ഷെ അപ്പോഴും മൂന്നുമാസം അവിടെ താമസ്സിക്കണം എന്നു ആവശ്യപ്പെട്ടതിന്റെ ഗുട്ടൻസ് മാത്രം പിടിക്കിട്ടിയില്ല….,

അവസാനം അതും ദൃശ്യമായി
അവളുടെ അടിവയറ്റിൽ
ജീവന്റെ പുതുനാമ്പ് മൊട്ടിട്ടപ്പോൾ
അവൾ എന്നോട് അതു പറഞ്ഞു….,

മഹാനായ ഷേക്സ്പിയർ ജീവിച്ച മണ്ണിൽ വെച്ച് ഗർഭം ധരിക്കണമെന്ന അവളുടെ ആഗ്രഹത്തെക്കുറിച്ച്…,

അതോടെ ഞാനവളെ ഒന്നു നോക്കി

” ഇതെന്തു ജീവിയാണു പടച്ചോനെ
എന്ന സ്റ്റൈലിൽ….,

അപ്പോൾ അവളുടെ ചിരിക്ക് നക്ഷത്രങ്ങളെക്കാൾ തിളക്കമുണ്ടായിരുന്നു..,

കണ്ണില്ലാത്തതു പ്രണയത്തിനു മാത്രമല്ലാട്ടോ ചില ആഗ്രഹങ്ങൾക്കും കണ്ണില്ലാട്ടോ….!!!!

LEAVE A REPLY

Please enter your comment!
Please enter your name here