ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് അമ്മയാവുക എന്നത്. സ്ത്രീജന്മത്തിന് പൂര്‍ണത ലഭിക്കുന്നത് അമ്മയാകുമ്പോഴാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സന്തോഷപ്രദവുമായ ഒന്നാണ് ഗര്‍ഭധാരണവും പ്രസവവും. ആരോഗ്യപരമായും മാനസികപരമായും വളരെയധികം മാറ്റങ്ങളാണ് ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഉണ്ടാവുന്നത്. ഗര്‍ഭകാലത്ത് രണ്ട് പേരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള് ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും കൂടി സഹായിക്കുകയുള്ളൂ.
ഗര്‍ഭകാലം ആവുന്തോറും ഗര്‍ഭസ്ഥശിശുവിനും ആരോഗ്യം വര്‍ദ്ധിക്കുകയും വളര്ച്ചയാവുകയും വേണം.
എന്നാല്‍ പലപ്പോഴും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഗര്‍ഭാവസ്ഥയിലും പ്രസവസമയത്തും പ്രസവശേഷവും പല വിധത്തിലുള്ള സങ്കീര്‍ണതകളും അമ്മക്കും കുഞ്ഞിനും ഉണ്ടാവാറുണ്ട്. പലപ്പോഴും നമ്മുടെ അറിവില്ലായ്മയാണ് കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തില്‍ പ്രശ്നമുണ്ടാക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച ശരിയായ രീതിയില്‍ ആണോ എന്ന കാര്യം ആദ്യം അറിയണം. ശരിയായ രീതിയിലല്ല ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ വളര്‍ച്ചയെങ്കില്‍ ചില ലക്ഷണങ്ങള്‍ ഉണ്ടാവുന്നു.
ഗര്‍ഭപാത്രത്തിലെ കുഞ്ഞിന്റെ വളര്‍ച്ച ശരിയായ രീതിയില്‍ അല്ലെങ്കില്‍ എന്തൊക്കെ ലക്ഷണങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും എന്ന് നോക്കാം. ഇത്തരം ലക്ഷണങ്ങളെക്കുറിച്ച് നമ്മള് ആദ്യം അറിയണം. എന്നാല്‍ മാത്രമേ കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് നമുക്ക് കൃത്യമായി അറിയാന്‍ കഴിയുകയുള്ളൂ. എന്തൊക്കെയാണ് അനാരോഗ്യകരമായ രീതിയിലാണ് കുഞ്ഞ് വളരുന്നത് എന്ന് കാണിക്കുന്ന ലക്ഷണങ്ങള്‍ എന്ന് നോക്കാം.

ഹൃദയസ്പന്ദന നിരക്ക്
അമ്മയുടേത് പോലെ തന്നെ ബീജത്തിന് ഒരു പ്രായമെത്തിക്കഴിഞ്ഞാല്‍ ഹൃദയസ്പന്ദനം ഉണ്ടാവുന്നു. ആദ്യ മൂന്ന് മാസമെത്തുന്നതോടെ തന്നെ ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഗര്‍ഭത്തിന്റെ ഒമ്പതാമത്തേയോ പത്താമത്തേയോ ആഴ്ചയില്‍ തന്നെ ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ഗര്‍ഭസ്ഥശിശു അനാരോഗ്യകരമായ അവസ്ഥയിലാണ് എന്നുണ്ടെങ്കില്‍ ഹൃദയസ്പന്ദന നിരക്ക് കൃത്യമായിരിക്കില്ല. ഇത് പലപ്പോഴും പലതായിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തില്‍ ഹൃദയസ്പന്ദന നിരക്ക് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.

ഗര്‍ഭപാത്രത്തിന്റെ വലിപ്പം
ഗര്‍ഭപാത്രത്തിന്റെ വലിപ്പമാണ് മറ്റൊന്ന്. കുഞ്ഞിന്റെ വളര്‍ച്ചക്കനുസരിച്ച് ഗര്‍ഭപാത്രവും വലുതാവുന്നു. സാധാരണ ഗതിയില്‍ ആദ്യത്തെ മൂന്ന് മാസത്തിനു ശേഷം തന്നെ പ്രകടമായ മാറ്റങ്ങള്‍ കാണപ്പെടുന്നു. എന്നാല്‍ പിന്നീട് ഗര്ഭപാത്രത്തിന് മാറ്റം സംഭവിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ വളര്‍ച്ച അനാരോഗ്യകരമായ അവസ്ഥയിലാണ് എന്നാണ് മനസ്സിലാക്കേണ്ടത്. അതുകൊണ്ട് തന്നെ എത്രയും വേഗം ഡോക്ടറെ സമീപിച്ച് കുഞ്ഞിന്റെ വളര്‍ച്ചയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

ഐയുജിആര്‍ രോഗം
ഗര്‍ഭസ്ഥ ശിശുവിന് വേണ്ടത്ര വളര്‍ച്ച ഇല്ലാത്ത അവസ്ഥയാണ് ഐയുജിആര്‍ ഡയഗനോസിസ്. ഇത് ഗര്‍ഭത്തിന്റെ ആദ്യ മാസത്തില്‍ തന്നെ കണ്ടെത്താവുന്നതാണ്. ഇത്തരം പ്രതിസന്ധി അമ്മമാര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ എല്ലാ മാസവും ഉള്ള പരിശോധന മുടക്കാതിരിക്കണം. എന്നാല്‍ മാത്രമേ ആരോഗ്യത്തോടെയുള്ള കുഞ്ഞിനെ ലഭിക്കുകയുള്ളൂ.

എച്ച്സിജിയുട അളവ്
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍ ആണ് എച്ച് സി ജി. ഇത് ഗര്‍ഭകാലത്ത് സാധാരണ വര്‍ദ്ധിക്കുന്ന അവസ്ഥയായിരിക്കും. എന്നാല്‍ ചിലരിലെങ്കിലും ഇത് കുറവുള്ള അവസ്ഥയായിരിക്കും. അത് പലപ്പോഴും ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു.

ഭക്ഷണത്തോടുള്ള ആര്‍ത്തി
സാധാരണ ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഭക്ഷണത്തോടുള്ള ആര്‍ത്തി കൂടുതലായിരിക്കും. എന്നാല്‍ സാധാരണയില്‍ കവിഞ്ഞുള്ള ഇത്തരം പ്രശ്നങ്ങള്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷകരമായി മാറുന്ന ഒന്നാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ മിതത്വം പാലിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

രക്തസ്രാവം
ഗര്‍ഭകാലത്തുണ്ടാവുന്ന രക്തസ്രാവം പലപ്പോഴും അബോര്ഷന് വരെ കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് രക്തസ്രാവം വളരെയധികം ശ്രദ്ധിക്കുക. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും കുഞ്ഞിന്റെ വളര്‍ച്ചയില്ലായ്മയുമാണ് സൂചിപ്പിക്കുന്നത്.

കടുത്ത പുറം വേദന
ഗര്‍ഭിണികളില്‍ സാധാരണ അവസ്ഥകളില്‍ പുറം വേദന ഉണ്ടാവാറുണ്ട്. എന്നാല്‍ അതികഠിനമായ പുറം വേദനയാണെങ്കില്‍ ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് കാര്യമായ തകരാറുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ കാണുമ്പോള്‍ അത് അവഗണിക്കരുത് ഒരിക്കലും.

വജൈനല്‍ ഡിസ്ചാര്‍ജ്
ഗര്‍ഭിണികളില്‍ സാധാരണ ഗതിയില്‍ ഉണ്ടാവുന്ന വജൈനല്‍ ഡിസ്ചാര്‍ജിനേക്കാള്‍ കൂടുതല്‍ കാണപ്പെടുകയാണെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അത് പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. കുഞ്ഞിന്റേയും ആരോഗ്യത്തിന്റെ കാര്യത്തില്‍

അള്‍ട്രാസൗണ്ട്സ്
ചില സ്ത്രീകളെങ്കിലും ഗര്‍ഭകാലത്ത് അള്‍ട്രാസൗണ്ട് സ്കാനിംഗം നടത്താറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ഗര്‍ഭസ്ഥശിശുവിന് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കുക. ഇത് കുഞ്ഞിന്റെ വളര്‍ച്ചയെ വരെ ദോഷകരമായി ബാധിക്കുന്നു.

നെഗറ്റീവ് പ്രഗിനന്‍സി ടെസ്റ്റ്
ഗര്ഭലക്ഷണങ്ങളെല്ലാം ഉണ്ടെങ്കിലും ഗര്‍ഭം ധരിക്കാത്ത അവസ്ഥയാണെങ്കില്‍ ഇതും അടുത്തതായി ഉണ്ടാവാന്‍ പോവുന്ന കുഞ്ഞിന് പലപ്പോഴും ദോഷം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് ആരോഗ്യത്തിന്റെ കാര്യത്തില്‍ കുഞ്ഞിന് വേണ്ടി പ്ലാന്‍ ചെയ്യുന്ന സമയത്ത് അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കുഞ്ഞിന്റെ അനക്കം
കുഞ്ഞിന്റെ അനക്കം പലപ്പോഴും പല വിധത്തിലാണ് മാസങ്ങള്‍ക്കുള്ളില്‍ അനുഭവപ്പെടുന്നത്. പലപ്പോഴും ഗര്‍ഭത്തിന്റെ അവസാന നാളുകളില്‍ കുഞ്ഞിന് നല്ല രീതിയില്‍ അനക്കം ഉണ്ടാവുന്നു. എന്നാല്‍ ഇത്തരത്തില്‍ കുഞ്ഞിന് അനക്കമില്ലെങ്കില്‍ അത് കുഞ്ഞിന്റെ അനാരോഗ്യത്തേയും കുഞ്ഞ് വളര്‍ച്ച പ്രാപിച്ചിട്ടില്ലെന്നതിന്റേയും സൂചനയാണ്.

മോണിംഗ് സിക്നെസിന്റെ കുറവ്
സാധാരണ ഗര്‍ഭിണികളില്‍ ഗര്‍ഭകാല പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്. ചിലര്‍ക്ക് ഛര്‍ദ്ദിയും മനം പിരട്ടലും എല്ലാം സാധാരണമാണ്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതെയിരിക്കുന്ന അവസ്ഥയാണെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം അത് പലപ്പോഴും ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച കുറവാണ് എന്നതിന്റെ സൂചനയാണ്.

പനി
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ തലചുറ്റലും വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പലപ്പോഴും കുഞ്ഞിന്റെ വളര്‍ച്ചക്കുറവോ അനാരോഗ്യമോ ആണ്. അതുകൊണ്ട് തന്നെ ഇനി ഇത്തരം പ്രതിസന്ധികള്‍ കുഞ്ഞിന്റെ ഗര്‍ഭപാത്രത്തിലെ വളര്‍ച്ചയെയാണ് ദോഷകരമായി പറയുന്നത്.

സ്തനങ്ങളുടെ വലിപ്പക്കുറവ്
സ്തനങ്ങള്‍ക്ക് ഗര്‍ഭകാലത്ത് വലിപ്പം വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിനനുസരിച്ചായിരിക്കും. ഗര്‍ഭിണികളില്‍ സ്തനവലിപ്പം കുറവാണെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യവും ദോഷകരമായിരിക്കും എന്നാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ അനാരോഗ്യമുള്ള കുഞ്ഞ് ഉണ്ടാവാതിരിക്കാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കാം