Home Article എട്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; മധുവിധുവിന് ശേഷം യുവതി പോയത് ഭര്‍ത്താവിന്റെ ആത്മാര്‍ഥ സുഹൃത്തിനോപ്പം

എട്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; മധുവിധുവിന് ശേഷം യുവതി പോയത് ഭര്‍ത്താവിന്റെ ആത്മാര്‍ഥ സുഹൃത്തിനോപ്പം

0

മധുവിധു കഴിഞ്ഞ യുവതി ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി – പ്രണയ വിവാഹങ്ങൾ ഇന്നത്തെ കാലത്ത് സർവസാധാരണം ആയിരിക്കുന്നു. പണ്ട് കാലങ്ങളിൽ ഏറെ കോലിളക്കം സൃഷ്‌ടിച്ച ഒരു കാര്യമായിരുന്നു പ്രണയ വിവാഹം. വീട്ടിൽ നിന്നും പുറത്താക്കുകയും പിന്നീടൊരിക്കലും അവരെ കാണാതിരിക്കുകയും ചെയ്തിരുന്നു.

എന്നാൽ കാലം മാറിയപ്പോൾ വിശാലമായി ചിന്തിക്കാനും ആളുകൾ പഠിച്ചു. പ്രണയ വിവാഹങ്ങൾ അംഗീകരിക്കുന്ന രക്ഷിതാക്കൾ ഉണ്ടായി. എട്ടു വർഷം നീണ്ട പ്രണയം വിവാഹത്തിൽ ചെന്നെത്തുന്നത് ഏറെ സന്തോഷകരമായ ഒരു കാര്യമാണ്.

എന്നാൽ പ്രണയ സാഫല്യത്തിന് ശേഷം വീടിനു പുറത്തേക്കു ഇറങ്ങാൻ വയ്യാത്ത അവസ്ഥ ആണ് കായംകുളം ചിങ്ങോലി സ്വദേശിയായ യുവാവിന്. ആണുങ്ങൾ ചിലപ്പോൾ ഭാര്യമാരേക്കാൾ ഏറെ അവരുടെ ചങ്ങാതിമാരെ വിശ്വസിക്കും. ബാല്യകാല സുഹൃത്തും അയല്വാസിയുമായ ഉറ്റമിത്രം ആണ് ഈ കൊടും ചതി ചെയ്തിരിക്കുന്നത്.

എട്ടു വർഷങ്ങൾക്കു മുമ്പ് ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയപ്പോൾ ആണ് യുവതിയെ ആദ്യമായി കാണുന്നതും പ്രണയത്തിലാവുകയും ചെയ്യുന്നത്. എം എഡ് പാസായ പെൺകുട്ടി ഒരു റ്റിയൂഷന് കേന്ദ്രത്തിലും പിന്നീട് സ്വകാര്യ കോളേജിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുക ആയിരുന്നു. യുവാവ് ഗൾഫിൽ നേഴ്സ് ആയി ജോലി ചെയ്യുക ആയിരുന്നു.

കഴിഞ്ഞ മാസം ഇരുപതിന്‌ ആയിരുന്നു ഇവരുടെ വിവാഹം. ഇരുകുടുംബങ്ങളുടെയും സമ്മതത്തിൽ ആർഭാടമായി തന്നെ ആയിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് ശേഷം വാഗമണും മറ്റു സ്ഥലങ്ങളിലും ഇവർ മധുവിധു ആഘോഷിച്ചു .വിവാഹത്തിന് ശേഷവും രാത്രികളിൽ പെൺകുട്ടിക്ക് സന്ദേശങ്ങൾ വരുന്നതായും വിഷാദപ്പെടുകയും ചെയ്യുന്നത് യുവാവിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു .

പ്രശ്നമുണ്ടോ എന്ന് ചോദിച്ചപ്പോഴൊക്കെ ഒഴിഞ്ഞു മാറുകയായിരുന്നു യുവതി .പിന്നീട് കാണാതായ അന്ന് രാവിലെ റ്റിയൂഷൻ സെന്ററിൽ ഭാര്യയെ ആക്കി മടങ്ങി എത്തിയ യുവാവിന്റെ ഫോണിൽ ഒരു സന്ദേശം എത്തി .യുവാവിനൊപ്പം ഉള്ള ജീവിതം മടുത്തു എന്നും അയൽവാസിയായ സുഹൃത്തിനൊപ്പം പോവുകയാണ് എന്നും ആയിരുന്നു സന്ദേശം .

ഉടൻ തന്നെ യുവതിയുടെ പിതാവിനെ വിവരം അറിയിക്കുകയും ഇരുവരും കൂടി ഹരിപ്പാട് ഉൾപ്പെടെ പോയി നേരിട്ട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.പിന്നീട് പോലീസിൽ പരാതിപ്പെട്ടു .മൂന്ന് ദിവസം പിന്നിട്ടിട്ടും അവരെ കണ്ടു പിടിക്കാനായില്ല .ഇവരുടെ പ്രണയത്തിനും ,വിവാഹത്തിനും എല്ലാം ഒരു ഉത്തമ സുഹൃത്തായി നിന്ന് എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്ന കൂട്ടുകാരൻ ആയിരുന്നു യുവാവ് ഗൾഫിൽ ആയിരുന്ന സമയത്തു പെൺകുട്ടിക്ക് നൽകേണ്ട സമ്മാനങ്ങൾ കൈ പറ്റി യുവതിക്ക് കൈമാറിയത് .

കല്യാണത്തിന് വസ്ത്രങ്ങളും ആഭരണങ്ങളും എടുക്കുവാൻ ഇരുവീട്ടുകാർക്കൊപ്പം ഈ സുഹൃത്തും ഉണ്ടായിരുന്നു .എല്ലാറ്റിനും മുൻപന്തിയിൽ നിന്ന സുഹൃത്തിൽ നിന്നും ഇത്തരമൊരു തിരിച്ചടി യുവാവ് ദുഃസ്വപ്നങ്ങളിൽ പോലും കണ്ടിട്ടുണ്ടാകില്ല

LEAVE A REPLY

Please enter your comment!
Please enter your name here