Home Article ആള്‍ക്കാരു കാണിക്കെ പച്ചയായി തൊട്ടുരുമ്മി നടക്കുനവരെ നിങ്ങളുടെ പ്രായത്തില്‍ എനിക്കും ഒര് മാതിരിയായിരുന്നു

ആള്‍ക്കാരു കാണിക്കെ പച്ചയായി തൊട്ടുരുമ്മി നടക്കുനവരെ നിങ്ങളുടെ പ്രായത്തില്‍ എനിക്കും ഒര് മാതിരിയായിരുന്നു

0

ഇത് വായിക്കുന്നവരുടെ കണ്ണ് നിറയും തീര്‍ച്ചയായും അവരറിയാതെ

നട്ടപ്പൊരി വെയിലത്ത് അണ്ണാക്ക് വരണ്ടതിനാല്‍ എന്തേലും തണുത്ത വെള്ളം
കുടിക്കാമെന്ന് കരുതി നവാസും ഞാനും അടുത്തുള്ള കൂള്‍ബാറില്‍ കയറി.
കായ് കുറവായതിനാല്‍ ലെെം ജ്യൂസിനോഡര്‍ ചെയ്തിരിക്കുമ്പോഴാണ് ഒര് ഒലിപ്പിക്കല്‍ പ്രണയവുമായി നട്ടാലുച്ചക്കെ രണ്ടെണ്ണം കയറിവരുന്നത്.

ബെെക്ക് നിര്‍ത്തിയപ്പളേ ഞങ്ങള്‍ അവരെ ശ്രദ്ധിച്ചു. ബെെക്കില്‍ നിന്നും അവനാദ്യം ഇറങ്ങി കണ്ണടവെച്ച സുന്ദരിയായ പെണ്‍കുട്ടിയെ എടുത്ത് ഇറക്കി വെക്കുന്നു. പിന്നെ കെെപിടിച്ച് കൊച്ച് കുഞ്ഞുങ്ങളെപ്പോലെ കെയര്‍ ചെയ്ത് കൂള്‍ബാറിലേക്ക് കൊണ്ട് വരുന്നു.

അവരെ കാട്ടിക്കൂട്ടലു കണ്ട് ഞങ്ങള്‍ പരസ്പരം കമന്‍റിടാന്‍ തുടങ്ങി. അയാള്‍ കേട്ട് കാണും ഞങ്ങളെ തുറിച്ചൊന്ന് നോക്കി.
ഞങ്ങളുടെ മുന്‍സീറ്റിലിരുന്ന് ഗ്രേപ് ജ്യൃസിനോടര്‍ ചെയ്തു.

സ്ട്രായിട്ട് അയാള്‍ അവളുടെ ചുണ്ടിലേക്കടുപ്പിച്ച് പിടിച്ച് കൊടുക്കുന്നതും കുടിച്ച് തീരാനായപ്പോ അയാളുടെ നിറഞ ഗ്ളാസിലെ പകുതി കൂടി അവളുടെ ഗ്ളാസ്ലേക്കൊഴിച്ച് കൊടുക്കുന്നതും മതിയെന്ന് പറഞ്ഞ് നിര്‍ത്തിയപ്പോ അവളു കുടിച്ചതിന്‍റെ ബാക്കിയും തന്‍റെ ഗ്ളാസിലുള്ളതും അയാള്‍ കുടിക്കുന്നതും അയാളുടെ കയ്യിലെ കര്‍ച്ചീഫ് കൊണട്‌ അവളുടെ മുഖത്തെ അവശിഷ്ട്ടം തുടച്ച് കൊടുക്കുന്നതും കണ്ട് സഹികെട്ട എന്‍റെ സുഹൃത്തിന്‍റെ ഒച്ച അല്പം കൂടിപ്പോയി.
പെണ്‍കൂസന്‍.

വിളിച്ചതയാള്‍ കേട്ടു. ഞങ്ങളെ നോക്കി . ഒന്ന് പുഞ്ചിരിച്ചു. അയാളുടെ പ്രിയതമയോട് കുറച്ച് നേരം അവിടെ ഇരിക്കൂന്ന് പറഞ്ഞ് അയാള്‍ ഞങ്ങളടുത്തേക്ക് വന്നു.
സഹോദരമ്മാരേ വിരോധമില്ലേല്‍ ഒന്ന് പുറത്തേക്ക് വരൂ.

പടച്ചോനേ അടിക്കാനാകുമോ. ചെറിയൊര് പേടി തോന്നെയെങ്കിലും ഞങ്ങള്‍ പുറത്തേക്ക് പോയി.
പ്രിയ കൂട്ടുകാരെ നിങ്ങളുടെ ഫീലിങ്ങ് എനിക്ക് മനസിലാവും.

ആള്‍ക്കാരു കാണിക്കെ പച്ചയായി തൊട്ടുരുമ്മി നടക്കുനവരെ നിങ്ങളുടെ പ്രായത്തില്‍ എനിക്കും ഒര് മാതിരിയായിരുന്നു.
പക്ഷെ ഈ പെണ്‍കുട്ടി എന്‍റെ ഭാര്യയാണ്. അവള്‍ക്ക് കണ്ണുകാണില്ല. അതോണ്ടാട്ടോ ഇങ്ങനെയൊക്കെ.

അതു പറഞ്ഞ് പോകാന്‍ തിരിഞ്ഞ അയാളുടെ കെെകളില്‍ ഞങ്ങളാഞ്ഞു പിടിച്ചു.
അല്ല ഇത്രേം സുമുഖനായ നിങ്ങളെന്തേ ഒര് അന്ധയായ പെണ്ണിനെ കെട്ടി.
അയാള്‍ പുഞ്ചിരിച്ചു.

അതൊര് കഥയാണ്.
വീട്ട് ജോലിക്ക് പോയായിരുന്നു ഉപ്പയില്ലാത്ത എന്നെ എന്‍റുമ്മ വളര്‍ത്തിയത്.

വലിയ പണക്കാരായ ഈ പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു ഉമ്മ പണിക്ക് പോയത്.

ഒര് ദിവസം തട്ടത്തില്‍ ചോരയുമായി വന ഉമ്മയെക്കണ്ട് ഞാന്‍ ചോദിച്ചു ഇതെന്ത് പറ്റി ഉമ്മാ.

ഉമ്മ ദയനിയമായി ആ കഥപറഞ്ഞു.
കണ്ണു കാണാത്ത മോളെ കിടകകയില്‍ കിടപ്പിലായ അതിന്‍റെ ഉമ്മ ചേര്‍ത്തു പിടിച്ച് എന്‍റെ ഉമ്മയോട് ഇങ്ങനെ പറഞ്ഞത്രേ. ഇത്താത്താ എനിക്ക് രണ്ട് സങ്കടമേ ഉള്ളൂ. ഒന്ന് കണ്ണ് കാണാത്ത എന്‍റെ മോളെ ആരും കല്ല്യാണം കഴിക്കില്ലല്ലോ. എന്‍റെ മരണശേഷം അവളൊറ്റക്കാവൂല്ലേ. മറ്റൊന്ന് എന്‍റെ മരണത്തിന് മുന്‍പ് എന്‍റെ മോളുടെ കെെകൊണ്ട് ഒരൃ ഗ്ളാസ് വെള്ളം എനിക്ക് കുടിക്കാനവുമോ.

ഇത് കേട്ട മോള് ഞാനിപ്പം കൊണ്ടത്തരാം ഉമ്മച്ചീ എന്ന് പറഞ്ഞ് നടന്ന് പരിചയമുള്ള വഴികളിലൂടെ ഓടി. വെള്ളമെടുക്കാന്‍. നടുവകത്തെ മലര്‍ക്കെ തുറന്നിട്ട ഡോറില്‍ നെറ്റിയടിച്ചു. ചോരയൊലിച്ചു.

എന്നിട്ടും ഗ്ളാസില്‍ വെള്ളവുമായി ഉമ്മക്കടുത്തേക്കവള്‍ വന്നു.

നിറഞ കണ്ണോടെ അവളുടെ ഉമ്മ വെള്ളം കൂടിച്ചു.

എന്‍റെ ഉമ്മ തട്ടം കൊണ്ടാ പെണ്‍കുട്ടിയുടെ നെറ്റിയിലെ ചോരയൊപ്പി.
കഥകേട്ട് സങ്കടമായ ഞാനെന്‍റെ ഉമ്മ്ോട് പറഞ്ഞു ഞാന്‍ വലുതായിട്ട് കെട്ടിക്കോളാം ആ പെണ്‍കൊച്ചിനെ.
ഇതെല്ലാം കേട്ട് നിന്ന ഞങ്ങളു വല്ലാതെയായി.

എന്‍റെ കൂട്ടുകാരനയാളോട് ചോദിച്ചു.
നിങ്ങളുടെ ജീവിതം അതിലെ സന്തോഷങ്ങള്‍.അതൊക്കെ ഇല്ലാണ്ടായില്ലേ??
അയാളൊന്ന് ചിരിച്ചു.

”ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാനാണ് സഹോദരമ്മാരേ ഞാന്‍.ഒര് പാട് തെറ്റുകള്‍ മാത്രം ചെയ്ത എനിക്ക് കിട്ടിയതാരെയെന്നറിയോ.ഒര് കുഞ്ഞ് തെറ്റുപോലും ചെയ്യാത്ത നിഷ്കളങ്കയായ ഒര് പെണ്ണിനെയാണ. പാതിരാത്രിയില്‍ അതിമനോഹരമായി മനപാഠമാക്കിയ ഖുര്‍ആനോതി തഹജ്ജുത് നിസ്ക്കരിച്ച് അവള്‍ പ്രാര്‍ത്ഥിക്കുന്നതെന്തെന്നറിയോ.

ഒര് സന്തോഷവും നല്കാനാവാത്ത അന്ധയായ എനിക്കൊര് ജീവന്‍ നല്കിയ എന്‍റെ ഭര്‍ത്താവിന് നീ സ്വര്‍ഗ്ഗം നല്കണേ റബ്ബേ.
ഒര് ഭാര്യയുടെ പ്രാര്‍ത്ഥനയിലാണ് ഭര്‍ത്താവിന്‍റെ വിജയം.

പിന്നെ ആറുവയസുള്ള ഞങ്ങളുടെ മോള് രാവിലെ സ്കൂള്‍ വാന്‍ കയറുമ്പോ എന്‍റെ കവിളിലുമ്മ വെച്ച് പറയും. ഇത് ഞാന്‍ വരും വരെ എന്‍റെ ഉമ്മച്ചിയെ നോക്കാന്‍.
സ്കൂള്‍ വിട്ട് വന്ന് ഒരുമ്ഃതരും.
ഇത് ഇത്വരെ നോക്കിയതിന്.

എന്നിട്ടാ മോള് പറയും.
വാപ്പിച്ചീ ഇങ്ങക്കെപ്പളും ഞാന്‍ ദുആ ചെയ്യും. കണ്ണ് കാണാനാവാത്ത എന്‍റുമ്മച്ചിയെ സ്നേഹിച്ച എന്‍റെ വാപ്പിച്ചിക്കൊപ്പം ഞങ്ങളെ നീ സ്വര്‍ഗ്ഗത്തിലാക്കണേ പടച്ചോനേ. അവിടെ ന്‍റെ മ്മച്ചിക്ക് കാഴ്ച്ചയും കൊടുക്കണേ തമ്പുരാനേ…..

പറഞ്ഞ് നിര്‍ത്തി അയാള്‍ ചോദിച്ചു.ഇതിനേക്കാള്‍ വലിയ സന്തോഷമെന്തുണ്ട് കൂട്ടുകാരേ..???

റിപോസ്റ്റ്. പേരറിയാത്ത ഒരു സുഹുര്‍ത്ത്

LEAVE A REPLY

Please enter your comment!
Please enter your name here