Home Article നടന്‍ സൗബിന്‍ സാഹിർ വിവാഹിതനാകുന്നു

നടന്‍ സൗബിന്‍ സാഹിർ വിവാഹിതനാകുന്നു

0

നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രിയ താരം സൗബിൻ സാഹിർ വിവാഹിതനാകുന്നു. ജാമിയ സഹീർ ആണ് വധു. സംവിധാന സഹായിയായി സിനിമയിൽ എത്തിയ സൗബിൻ പെട്ടെന്നാണ് ശ്രദ്ധേയ താരമായി വളർന്നത്.

കോമഡി താരമായി ഉയരുമ്പോഴും സ്വാഭാവികമായ വേഷങ്ങളിലും മിഴിവു കാട്ടി.
ഇക്കൊല്ലമിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സൗബിനും മുനീർ അലിയും ചേർന്ന് തിരക്കഥയെഴുതിയ പറവ ഈ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. പ്രേമത്തിലെ പി.ടി മാഷ് എന്ന കഥാപാത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ സൗബിനെ ജനപ്രിയനാക്കിയത്.

2003–ൽ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ക്രോണിക് ബാച്ച്ലറിലൂടെ സംവിധാനസഹായിയായി രംഗത്തെത്തിയ സൗബിൻ ഫാസിൽ, സിദ്ദിഖ്, റാഫി മെക്കാർട്ടിൻ, പി സുകുമാർ, രാജീവ് രവി, അമൽ നീരദ് എന്നിവരുടെ അസോഷ്യേറ്റായും പ്രവർത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here