Home Beauty ഏതു ഒട്ടിയ കവിളും ഒരാഴ്ചയിൽ നല്ലതുപോലെ തുടുക്കും ഇ ഒറ്റമൂലി വ്യായാമം മാത്രം മതി

ഏതു ഒട്ടിയ കവിളും ഒരാഴ്ചയിൽ നല്ലതുപോലെ തുടുക്കും ഇ ഒറ്റമൂലി വ്യായാമം മാത്രം മതി

0

കവിള്‍ തുടുക്കാന്‍ വ്യായാമം
………………………………..
ഒട്ടിയ കവിളിനെയോര്‍ത്തു ദുഃഖിക്കേണ്ട. കവിള്‍ കുറഞ്ഞതുകൊണ്ടു മാത്രം മുഖപ്രസാദവും സൗന്ദര്യവും കുറയില്ല.കവിള്‍ തുടുക്കാന്‍ ചില മുഖവ്യായാമങ്ങള്‍ ശീലിച്ചാല്‍ മതി.ഇടയ്‌ക്കെല്ലാം കവിള്‍ വീര്‍പ്പിച്ചു പിടിക്കുന്നത് കവിള്‍ തുടുക്കാന്‍ സഹായിക്കും. അഞ്ചുമിനിറ്റെങ്കിലും അടുപ്പിച്ച് ഇങ്ങനെ ചെയ്യണം.

രാവിലെയും വൈകുന്നേരവും അല്‍പനേരം വെള്ളം കവിള്‍ കൊള്ളുന്നതും നല്ലതാണ്.കവിള്‍ വീര്‍പ്പിച്ചു പിടിച്ചിട്ട് ഇരു കൈകളിലെയും മോതിരവിരല്‍, നടുവിരല്‍, ചൂണ്ടുവിരല്‍ ഇവ ചേര്‍ത്ത് താഴെ നിന്നു മുകളിലേക്ക് മസാജ് ചെയ്യുക. ദിവസം ഇരുപതു തവണയെങ്കിലും ഇതു ചെയ്യണം.

കവിളുകള്‍ തുടുക്കും.ഒട്ടിയ കവിള്‍ ഉള്ളവര്‍ മേക്കപ്പ് ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ചിരിക്കുമ്പോള്‍ കവിളെല്ലിനു താഴെ മുന്നോട്ട് തള്ളി വരുന്ന ഭാഗത്ത് ഒരല്‍പം റൂഷ് പുരട്ടിയാല്‍ കവിളിനു തുടുപ്പു തോന്നും.ദിവസവുംരാവിലെ എഴുന്നേറ്റയുടൻ കൈകൾ കൊണ്ട് കവിളുകൾ മുകളിലേക്ക് തടവണം. ഇതുവഴി രണ്ട് പ്രയോജനമുണ്ട്. രക്തയോട്ടം വർദ്ധിക്കും. പേശികൾ ഊർജ്ജസ്വലമാകും.

പച്ചവെള്ളം ഉപയോഗിച്ച്കഴുകി വൃത്തിയുള്ള ടൗവ്വൽ കൊണ്ട് മുഖം കൂടെ കൂടെ തുടയ്ക്കുന്നത് കവിളുകൾക്ക് നല്ലതാണ്.ഉറങ്ങുന്നതിനുമുമ്പ് ശുദ്ധമായ വെണ്ണ മുഖത്ത്പുരട്ടി രാവിലെ എഴുന്നേറ്റാലുടൻ ആദ്യം പച്ചവെള്ളത്തിലും പിന്നീട് ചൂട് വെള്ളത്തിലും കഴുകിയാൽ മുഖം മൃദുലവും മിനുസവും ആയിരിക്കും.

കവിളൊട്ടിയാൽ തൂങ്ങിയ കവിളുകളും കുഴിഞ്ഞ കവിളുകളും സൗന്ദര്യം കെടുത്തും.
കുഴിഞ്ഞ കവിളിലേക്ക് കൊഴുപ്പ് കുത്തിവെച്ചും തൂങ്ങിയ കവിളിൽ നിന്നും കൊഴുപ്പ് വലിച്ചെടുത്തും മനോഹരവും യുവത്വമുള്ളതുമായ കവിളുകളുടെ ആകൃതി വരുത്താം.

LEAVE A REPLY

Please enter your comment!
Please enter your name here