Home Latest അവള്‍ വിവാഹം കഴിച്ചത് നേരത്തേയായിപ്പോയി, 26 വയസ് അങ്ങനെ ചെയ്തിരുന്നു എങ്കില്‍ വേര്‍പിരിയല്‍ സംഭവിക്കില്ലായിരുന്നു, അമൃത...

അവള്‍ വിവാഹം കഴിച്ചത് നേരത്തേയായിപ്പോയി, 26 വയസ് അങ്ങനെ ചെയ്തിരുന്നു എങ്കില്‍ വേര്‍പിരിയല്‍ സംഭവിക്കില്ലായിരുന്നു, അമൃത സുരേഷ്- ബാല വിവാഹബന്ധത്തിലെ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞ് പിതാവ്

0

ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ഗായിക അമൃത സുരേഷും നടന്‍ ബാലയും പ്രണയിച്ചതും വിവാഹം കഴിച്ചതും.

എന്നാല്അതിലേറെ ഞെട്ടലുണ്ടാക്കിയതാണ് ഇരുവരുടെയും വേര്‍പിരിയല്‍. നാലു വര്‍ഷം മാത്രമാണ് ഇരുവരുടെയും ദാമ്പത്യം നീണ്ടുനിന്നത്. ഇരുവരും തമ്മിലുള്ള വിവാഹമോചന ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. പരസ്പരം അകന്നെങ്കിലും തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളെന്തെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ അമൃതയുടെ അച്ഛന്‍ സുരേഷ് ദാമ്പത്യം തകരാനുള്ള കാരണത്തെപ്പറ്റി തുറന്നുപറയുന്നു.

കൈരളി ടിവിയിലെ ജെബി ജംഗഷനില്‍ അമൃതയ്ക്ക് കൂട്ടായി വന്നപ്പോഴാണ് അമൃതയുടെ അച്ഛന്‍ പ്രതികരിച്ചത്. അദേഹം പറയുന്നതിങ്ങനെ- അമൃതയുടെ വിവാഹ കുറച്ച് നേരത്തെ ആയിപ്പോയി. ഇത്ര നേരത്തെ വേണ്ടായിരുന്നു. ജീവിതത്തില്‍ അമൃതയ്ക്ക് ഒരു പാകതക്കുറവ് ഉണ്ട് എന്നാണ് അച്ഛന്റെ അഭിപ്രായം. അത് വിവാഹത്തിലും സംഭവിച്ചു. പാട്ട് പാടി നടക്കുന്ന സമയത്ത്, വളരെ നേരത്തെ തന്നെ അമൃതയുടെ വിവാഹം നടന്നു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ 26 വയസ് വരെയൊക്കെ കാത്തിരിക്കാമായിരുന്നു. ആ പക്വത കുറവാണ് അമൃതയുടെ ദാമ്പത്യത്തില്‍ സംഭവിച്ചത് എന്നാണ് അച്ഛന്‍ പറയുന്നത്.

നന്നായി വിശ്വസിക്കാന്‍ പറ്റുന്ന ആളെ തന്നെയാണ് അമൃത വിവാഹം ചെയ്തത്. പക്ഷെ ആ പ്രായമായിരുന്നു പ്രശ്നം. ആരെ വിവാഹം ചെയ്താലും എത്ര സന്തോഷമുള്ള ജീവിതം കിട്ടിയാലും വിവാഹം നേരത്തെ ആയിപ്പോയത് പാകപ്പിഴ തന്നെയാണ്- സുരേഷ് പറഞ്ഞു. ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയില്‍ വച്ചാണ് അമൃതയും ബാലയും കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃത. ഷോയില്‍ സ്പെഷ്യല്‍ ഗസ്റ്റായി വന്ന ബാലയുമായി പ്രണയത്തിലായി. 2010 ലാണ് അമതൃതയും ബാലയും വിവാഹിതരായത്. രണ്ട് സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്.

വേര്‍പിരിഞ്ഞശേഷം മകളെ കാണാന്‍ അമൃതയും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് ബാല പരാതി പറഞ്ഞിരുന്നു. അനിയത്തി അഭിരാമി സുരേഷിനൊപ്പം സ്റ്റേജ് ഷോകളില്‍ സജീവമാണ് അമൃത. ഇവര്‍ക്ക് സ്വന്തമായി ബാന്‍ഡും ഉണ്ട്. പുലിമുരുകനില്‍ ഉള്‍പ്പെടെ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത ബാല ഇടയ്ക്ക് ഒരു സിനിമ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. ഇടയ്ക്ക് ഒരു നടിയുമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും ഗോസിപ്പ് ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here