നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ കാണാൻ പ്രമുഖ താരങ്ങൾ എത്തിയപ്പോൾ മുതലാണ് ‘അവള്‍ക്കൊപ്പം’ എന്ന ടാഗോടെ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ ആരംഭിച്ചത്.
ഇപ്പോഴിതാ സിനിമ രംഗത്ത് നിന്നുള്ള കൂട്ടിക്കൽ ജയചന്ദ്രൻ
‘ഇത് മീനാക്ഷിദിലീപ്…
ഇതും ഒരു പെണ്ണാണ്.ഞാനിവൾക്കൊപ്പം’ എന്ന് കുറിപ്പോടെ മീനാക്ഷിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഗണേഷ് കുമാര്‍, ജയറാം, ആൻ്റണി പെരുമ്പാവൂര്‍, കെ.പി.എ.സി ലളിത എന്നിങ്ങനെ നിരവധി പ്രമുഖര്‍ സിനിമാ മേഖലയിൽ നിന്ന് ദിലീപിനെ സന്ദര്‍ശിക്കാൻ ജയിലിൽ എത്തിയിരുന്നു.
നാലാം തവണയും ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളിയിരുന്നു. ഇത് രണ്ടാം തവണയാണ് മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. നേരത്തെ ഹൈക്കോടതിയും രണ്ട് തവണ ജാമ്യം നിഷേധിച്ചിരുന്നു.