Home Article ഈ പത്ത് ചോദ്യങ്ങൾക്ക് നിങ്ങളുടെ അടുത്ത് ഉത്തരം ഉണ്ടോ ? എങ്കിൽ നിങ്ങൾക്കറിയാം നിങ്ങളുടെ കുട്ടി...

ഈ പത്ത് ചോദ്യങ്ങൾക്ക് നിങ്ങളുടെ അടുത്ത് ഉത്തരം ഉണ്ടോ ? എങ്കിൽ നിങ്ങൾക്കറിയാം നിങ്ങളുടെ കുട്ടി ഇന്റർനെറ്റ് അഡിക്റ്റ് ആണോ എന്ന്

0

ഇന്റർനെറ്റ് അടിമകളായ മക്കൾ – ഇന്റർനെറ്റ് ആണ് ഇന്ന് ലോകം ഭരിക്കുന്നത് .ഒരു മനുഷ്യന്റെ ജാതകം പണ്ട് താളിയോലകളിൽ ആയിരുന്നു എഴുതിയതെങ്കിൽ ഇന്ന് അത് സൂക്ഷിച്ചിരിക്കുന്നത് ഇന്റർനെറ്റിൽ ആണ് .എന്ത് വിഷയവും വേഗം തന്നെ ഇന്റർനെറ്റിൽ ഇട്ടു നാല്‌ ആളുകളെ അറിയിക്കണം എന്ന പ്രവണതയും ഇതിനോടൊപ്പം വളർന്നു കഴിഞ്ഞു .ഇത് വളരെ വലിയ ഒരു വിപത്താണ് .അപകടങ്ങൾ മുന്നിൽ കണ്ടാലും ആ സമയത്തു സഹായ ഹസ്തങ്ങൾ നൽകുന്നതിന് പകരം ഫോട്ടോ എടുത്തു സമൂഹ മാധ്യമങ്ങളിൽ ഇടുകയാണ് പലരും ചെയ്യുന്നത് .

അത്രമാത്രം ഇന്റർനെറ്റ് അടിമകൾ ആയിരിക്കുന്ന ഇന്നത്തെ ആളുകൾ.മനുഷ്യ വികാരങ്ങൾ പോലും യാന്ത്രികമായി മാറിയിരിക്കുക ആണ്.സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്ന ലൈക്കുകൾ ആയിരിക്കും മനുഷ്യന്റെ സന്തോഷം എന്നത് .ഈ കാരണങ്ങൾ കൊണ്ട് തന്നെ കുട്ടികളെ ഇത്തരം സമൂഹ മാധ്യമങ്ങളിൽ നിന്നും ഇന്റർനെറ്റ് ഉപയോഗത്തിൽ നിന്നും വിളക്കുന്നതാണ് നല്ലതു .അവർ പ്രകൃതിയോടൊപ്പം കളിച്ചു .അല്ലെങ്കിൽ അവരുടെ ബാല്യം യാന്ത്രികമായി മാറും .ബാല്യത്തിലെ അനുഭവങ്ങൾ ആണ് വ്യക്തിത്വം രൂപീകരിക്കാൻ ഏറെ പങ്കു വഹിക്കുന്നത് .

ഇന്റർനെറ്റിലൂടെ ലഭിക്കുന്ന സാങ്കൽപ്പിക അനുഭവങ്ങൾ ആവരുത് അത് .കുട്ടികളുടെ സുരക്ഷിതത്വം മാത്രം ഉദ്ദേശിച്ചു കുട്ടികക്ക് വാങ്ങിച്ചു കൊടുക്കുന്ന സ്മാർട്ട് ഫോണുകൾ അവരുടെ മനസിനെ തന്നെ മുറിവേൽപ്പിക്കുന്ന ഒന്നായി മാറുന്ന ഒരു ഉപകരണം ആണ് .ഒരുപാട് പേരുടെ ആത്മഹത്യക്ക് കാരണവും ഈ സ്മാർട്ട് ഫോണും ഇന്റർനെറ്റ് അഡിക്ഷനും ആണ് .

അത്രയേറെ ചതിക്കുഴികൾ നിറഞ്ഞ ഒരു ലോകം ആണ് ഇന്റർനെറ്റ് .നമ്മുടെ മക്കൾ ഇന്റെർനെറ്റിന് അടിമകളാണോ എന്നറിയാൻ ചില ചോദ്യങ്ങളുടെ ഉത്തരം നോക്കിയാൽ മതിയാവും .-പഠനകാര്യത്തിനേക്കാൾ കൂടുതൽ സമയം ഇന്റെർനെറ്റിൽ ആണോ ചിലവാക്കുന്നത് എന്ന് തിരിച്ചറിയുക

-മറ്റുള്ളവരോടൊപ്പം ഇടപഴകുന്നതിനേക്കാൾ കൂടുതൽ സമയം ഇന്റെർനെറ്റിലാണോ ചിലവാക്കുന്നത് എന്ന് ശ്രദ്ധിക്കുക -മൊബൈൽ ഇപ്പോഴും കയ്യിൽ കൊണ്ട് ഇടക്കിടയ്ക്ക് മെസേജ് വരുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നവർ ആണോ ?-വാട്സാപ്പ് സ്റ്റാറ്റസ് ഇടയ്ക്കിടയ്ക്ക് മാറ്റുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക

-ഇന്റർനെറ്റ് ഉപയോഗത്തെ ചോദ്യം ചെയ്യുമ്പോൾ വൈകാരികമായി പ്രതികരിക്കാറുണ്ടോ ?-രാത്രി ദീർഘ സമയം ഇന്റെര്നെറ്റി ചിലവഴിക്കുന്നത് -ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനിടയി ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോൾ ദേഷ്യപ്പെടാറുണ്ടോ?-ഇന്റർനെറ്റ് കിട്ടാത്ത അവസരത്തിൽ അസ്വസ്ഥരാകാറുണ്ടോ?-വീട്ടിലെ ഉത്തരവാദിത്വങ്ങൾ മറന്നു പോകും വിധം ഇന്റർനെറ്റ് ഉപയോഗിക്കാറുണ്ടോ? -പഠനത്തിൽ അലസത കാണിക്കാറുണ്ടോ ?

LEAVE A REPLY

Please enter your comment!
Please enter your name here