Home Viral തീർച്ചയായും എല്ലാവരും വായിച്ചിരിക്കണം ഈ കുറിപ്പ് – സമയം രാത്രി 10.45 .ഒരു പ്രസവക്കേസ് അറ്റൻഡ്...

തീർച്ചയായും എല്ലാവരും വായിച്ചിരിക്കണം ഈ കുറിപ്പ് – സമയം രാത്രി 10.45 .ഒരു പ്രസവക്കേസ് അറ്റൻഡ് ചെയ്യാൻ പോയ ശ്രീമതി തിരിച്ച് വന്ന് ഭക്ഷണം കഴിച്ചതിപ്പോൾ … ഇനിയും ആശുപത്രിയിലേക്ക് രാത്രിയിൽ പോകേണ്ടതായി വരാം.. ഒരു താലൂക്ക് ആശുപത്രിയിൽ ഏക ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുക എന്നത് അത്ര സുഖകരമായ ഒന്നല്ല

0

സമയം രാത്രി 10.45 .ഒരു പ്രസവക്കേസ് അറ്റൻഡ് ചെയ്യാൻ പോയ ശ്രീമതി തിരിച്ച് വന്ന് ഭക്ഷണം കഴിച്ചതിപ്പോൾ … ഇനിയും ആശുപത്രിയിലേക്ക് രാത്രിയിൽ പോകേണ്ടതായി വരാം.. ഒരു താലൂക്ക് ആശുപത്രിയിൽ ഏക ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുക എന്നത് അത്ര സുഖകരമായ ഒന്നല്ല. പ്രത്യേകിച്ചും ഒരു ഗൈനക്കോളജിസ്റ്റ് ആവുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ റിസ്ക് ആയി മാറിയിരിക്കുന്ന ഇക്കാലത്ത് …..

നിയമങ്ങൾ ഏറെ രസകരമാണ് .ആശുപത്രിയിലെ ഏക അനസ് തെറ്റിസ്റ്റാണെങ്കിൽ ഡ്യൂട്ടി ഇളവുണ്ട് .കാഷ്വാൽറ്റി ഡ്യൂട്ടിയും മറ്റും എടുക്കേണ്ട .എന്നാൽ 24 മണിക്കൂറും കർമ്മനിരതയായിരിക്കുന്ന ,ഏറെ സമ്മർദ്ദങ്ങൾ അനുഭവിക്കുന്ന ഒരു ഗൈനക്കോളജിസ്റ്റ്, കാഷ്വാൽറ്റി ഡ്യൂട്ടിയെടുക്കാൻ ബാദ്ധ്യസ്ഥയാണ് .രാത്രി മുഴുവൻ ഉറക്കമിളച്ച് പ്രസവമെടുത്താലും ഗവണ്മെന്റ് അനുവദിച്ചിരിക്കുന്ന ഇളവ് പിറ്റേ ദിവസം ഒരു മണിക്കൂർ വൈകി വരാമെന്നത് മാത്രമാണ് ..പറവൂരിൽ സ്വപ്ന മാത്രമല്ല ഇങ്ങനെ ഏക ഗൈനക്കോളജിസ്റ്റായി എറണാകുളം ജില്ലയിൽ ജോലി ചെയ്യുന്നത് .തൃപ്പൂണിത്തുറയിൽ ഡോ.ധന്യ ,പെരുമ്പാവൂരിൽ ഡോ.സീന …. ഇങ്ങനെ നിരവധി പേരുണ്ടാവും കേരളത്തിലങ്ങോളമിങ്ങോളം ..

ആശുപത്രിയിലെ പതിവു ജോലികൾക്ക് പുറമേയാണ് ലൈംഗിക പീഡനത്തിരയായ ഹതഭാഗ്യരായ സ്ത്രീകളുടെ പരിശോധനയും അതുമായി ബന്ധപ്പെട്ട് നിരവധി തവണ എക്സ്പർട്ട് വിറ്റ്നസ് ആയി കോടതിയിൽ ഹാജരാവുന്നതും .പ്രതികളുടെ എണ്ണവും സ്ഥലവും അനുസരിച്ച് കേസുകൾ വിഭജിക്കപ്പെടുമ്പോൾ ഒരേ മജിസ്ട്രേറ്റിനു മുമ്പിൽ ഒരേ സർട്ടിഫിക്കറ്റ് തന്നെ പലവട്ടം സാക്ഷ്യപ്പെടുത്തേണ്ടി വരുന്നു .ഓൺ കോൾ ആയി ജോലി ചെയ്യാൻ ചുരുങ്ങിയത് 3 ഗൈനക്കോളജിസ്റ്റുകളെങ്കിലും വേണമെന്നിരിക്കെയാണ് വണ്ടിക്കാളകളെപ്പോലെ ഈ ഏക ഗൈനക്കോളജിസ്റ്റുകൾ 24×7 ഡിപ്പാർട്ട്മെന്റായി ജോലി ചെയ്യുന്നത് …

ഇവർക്കും കുടുംബമുണ്ട് …മക്കളുണ്ട് …സ്ക്കൂളുകളിൽ പി.ടി.എ മീറ്റിംഗുകളുണ്ട് …ബന്ധുക്കളുണ്ട് …വിവാഹങ്ങളും ചോറൂണുമുണ്ട്മരണങ്ങളും അടിയന്തിരങ്ങളുമുണ്ട് …ഉറക്കവും സ്വപ്നങ്ങളുമുണ്ട് …മറ്റേതൊരു മനുഷ്യനേയും പോലെ …പക്ഷേ …പലപ്പോഴും പലതും മാറ്റിവെയ്ക്കേണ്ടതായി വരുന്നു …ഓ…. അല്ലെങ്കിലും ഏതു ഡോക്ടറുടേയും ജീവിത കഥ ഇങ്ങനെയൊക്കെത്തന്നെയല്ലേ?!വാൽക്കഷ്ണം … പലപ്പോഴും നാട്ടിൽ വല്ല വിശേഷത്തിന് പോകാൻ നിൽക്കുമ്പോളായിരിക്കും ഒരു പ്രസവക്കേസ് വരിക … അപ്പോൾ നാട്ടിലേക്ക് കുട്ടികളെക്കൂട്ടി മാത്രമായി യാത്ര …ഇത് ഒരു തുടർക്കഥയായപ്പോൾ ഒരു ബന്ധു അമ്മയെ വിളിച്ച് സ്വകാര്യമായി ചോദിച്ചു ..” സുനീം സ്വപ്നേം ഇപ്പത്ര ചേർച്ചേലല്ലാലേ ?”

ഡോക്ടർമാർ ദൈവത്തിന്റെ കരങ്ങൾ ആണെന്നാണ് പറയാറുള്ളത് .ശരിയാണ് .മരണത്തിൽ നിന്നും ജീവിതത്തിലേക്ക് പല രോഗികളെയും കൈ പിടിച്ചു കൂട്ടി കൊണ്ട് വരുന്ന മാലാഖമാർ തന്നെ ആണ് ഡോക്ടർമാർ .ഒരുപാട് പ്രയാസങ്ങളും പ്രതിസന്ധികാലും നിറഞ്ഞ ജീവിതമാണ് ഡോക്ടർമാരുടേത് .

വിമർശനങ്ങളും പരാതികളും ശകാരങ്ങളും ഒരുപാട് കേൾക്കേണ്ടി വരുന്ന ഒരു തൊഴിൽ .തിരക്ക് മൂലം കുടുംബ പരിപാടികൾ ഒന്നും പങ്കെടുക്കാൻ ആവാത്തത് കാരണം വീട്ടുകാരുടെ ശകാരങ്ങളും ഇടയ്ക്ക് ഉണ്ടാകും .സാമൂഹ്യ സേവനം ആണ് തന്റെ രക്ഷിതാവ് ചെയ്യുന്നതെന്ന് മനസിലാക്കാതെ തങ്ങളുടെ കാര്യങ്ങൾ സാധിപ്പിക്കുന്നതിനു സമയം ചെലവാക്കാത്ത രക്ഷിതാവിനോട് ദേഷ്യം തോന്നുന്ന മക്കളുണ്ട് .മുന്നിൽ കിടക്കുന്ന രോഗിയോടു നീതി പുലർത്തണമെങ്കിൽ ഇത്തരം പ്രയാസങ്ങളെയും പ്രതിസന്ധികളെയും മറി കടന്നെ പറ്റൂ ഒരു ഡോക്ടർക്ക് .ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നതു മുതൽ പ്രസവം വരെ ഒരു സ്ത്രീക്ക് വൈദ്യ സഹായം നൽകുകയും താങ്ങായി നിൽക്കുന്നതും അവരുടെ ഗൈനക്കോളജിസ്റ്റ് ആണ് .

വളരെ വലിയ ഒരു ഉത്തരവാദിത്വം ആണ് ഗൈനക്കോളജിസ്റ്റിനു മുന്നിൽ ഉള്ളത് .ഒരു ജീവൻ ഭൂമിയിലേക്ക് പിറന്നു വീഴുന്നതിനു സാക്ഷ്യം വഹിക്കുന്ന ഇവർ അതിനു വേണ്ട എല്ലാ സഹായ സജ്ജീകരണങ്ങളും ഒരുക്കി കൊടുക്കുന്നു . ശാസ്ത്രം ഒരുപാട് പുരോഗമിച്ചപ്പോൾ പ്രസവത്തിൽ സംഭവിച്ചേക്കാവുന്ന ഒരുപാട് പ്രതിസന്ധികളെ കുറിച്ചും അറിവുണ്ടായി .നിസാരമായി കാണേണ്ട ഒന്നല്ല പ്രസവം .ചില സാഹചര്യങ്ങളിൽ അമ്മയുടേയോ കുഞ്ഞിന്റെയോ ജീവൻ പോലും അപകടത്തിൽ ആയേക്കാവുന്ന ഒന്നാണ് പ്രസവം . മനക്കരുത്തുള്ള ഒരു ഗൈനക്കോളജിസ്റ്റ് ആകുവാൻ എല്ലാവർക്കും സാധിക്കില്ല .ഒരുപാട് നന്മകൾ ചെയ്താലും ഒരുപാട് പഴികൾ കേൾക്കേണ്ടി വരുന്നു ഇവർക്ക് .സമയാസമയത്തിനു ഭക്ഷണം പോലും കഴിക്കാൻ ആവാതെ അർദ്ധരാത്രിയിൽ പോലും പ്രസവ കേസ് അറ്റൻഡ് ചെയ്യാൻ ഓടുന്ന ഗൈനക്കോളജിസ്റ്റുകളെ സ്തുതിക്കുക തന്നെ വേണം .

LEAVE A REPLY

Please enter your comment!
Please enter your name here