Home Latest എനിക്കൊരു ചെക്കനെ വേണം… കണ്ടാൽ കലിപ്പ് ലുക്കുള്ള ഒരുത്തൻ…

എനിക്കൊരു ചെക്കനെ വേണം… കണ്ടാൽ കലിപ്പ് ലുക്കുള്ള ഒരുത്തൻ…

0

എനിക്കൊരു ചെക്കനെ വേണം…

കണ്ടാൽ കലിപ്പ് ലുക്കുള്ള ഒരുത്തൻ…

കറുപ്പോ വെളുപ്പോ കാപ്പിയോ ആയിക്കോട്ടെ കൊമ്പൻ മീശയും കട്ട താടിയും ഉള്ളവൻ…

ചെറിയ കാര്യങ്ങൾക്ക് പോലും കളിയാക്കുന്ന വലിയ തെറ്റുകൾക്ക് മുഖത്തടിക്കുന്ന കയ്യബദ്ധങ്ങൾക്ക് സാരമില്ല്യഡോ ന്ന് നുണക്കുഴികൾ കൊണ്ട് വരച്ചു കാണിക്കുന്ന ഒരുവൻ…

പൊട്ടത്തരങ്ങൾക്കും കുറുമ്പുകൾക്കും കൂട്ടുനിൽക്കുന്ന നല്ല ഉയരമുള്ള അമ്മക്കുട്ടി…

നട്ടപ്പാതിരക്കും ഉച്ചവെയിലത്തും കണ്ട കാട്ടുമുക്കിലൂടെയെല്ലാം കറങ്ങി നടക്കാനും കൈ നിറയെ കുപ്പിവളകൾ വാങ്ങി തരാനും തേൻ മിട്ടായികൾ മത്സരിച്ചു കഴിക്കുവാനും ഒരു കൂട്ട്…

വായ്‌നോക്കുന്നവരുടെ പല്ല് കൊഴിക്കാനും അന്നമില്ലാത്തവരെ ഊട്ടാനും മനസുള്ളവൻ…

കൊടും തണുപ്പിൽ പുതപ്പാകാനും വരളുന്ന ചൂടിൽ തലോടലാകാനും ഇതെന്റെ പാതിയാണ്, ഇത് ഞാൻ തന്നെയാണ് എന്ന് പറയുന്ന ഒരുവൻ…

കൂലിപ്പണിയെടുത്തണേലും കെട്ടിയ പെണ്ണിനെ കാട്ടിലുപേക്ഷിക്കാത്തവൻ…

പരസ്പരം കണ്ണാടിയായി കണ്ണിമവെട്ടാതെ നോക്കിയിരിക്കാനും എന്റെ വിരലുകൾക്ക് ചന്ദനം ചാർത്താനും ഒരാൾ വേണം…

ഉള്ളവ കൊണ്ട് ഉള്ളതുപോലെ ഒരു കൊച്ചു സ്വർഗം ഞങ്ങൾക്ക് കെട്ടിപ്പടുക്കണം…

അവനിലൂടെ ഭാര്യയും അമ്മയും മകളും സഹോദരിയും ആകേണമെനിക്ക്….

രചന ;  Anu Aswin

LEAVE A REPLY

Please enter your comment!
Please enter your name here