Home Latest അന്ന് ഞാൻ ആരുമായും ഷെയർ ചെയ്യാത്ത രഹസ്യങ്ങൾ പിന്നെങ്ങനെ പരസ്യമായി…

അന്ന് ഞാൻ ആരുമായും ഷെയർ ചെയ്യാത്ത രഹസ്യങ്ങൾ പിന്നെങ്ങനെ പരസ്യമായി…

0

രചന : സോളോ- മാൻ

ഈ കഥയുടെ Part – 1  വായിക്കാൻ ഇവിടെ click ചെയ്യുക…

ഒരു തേപ്പിന്റെ ബാക്കി ഭാഗം -2

നെഞ്ചിലേയ്ക്കൊരു തീക്കനൽ കോരിയിട്ടാണു ടീന പോയത്..

അവളെ കണി കണ്ടപ്പോൾ തന്നെ മനുഷ്യന്റെ ഉറക്കമൊക്കെ മുഴുവനായ്ട്ട് പോയിരുന്നു..

ഇപ്പൊ ഇതൂടി കേട്ടപ്പോൾ ഇനി ഒരിക്കലും ഉറക്കമേ കിട്ടില്ലാന്നുള്ള അവസ്ഥയായി..

ഒരു തരം മൂഞ്ചിയ മുഖവുമായി വീട്ടിൽക് തിരിച്ചു കേറുമ്പൊ ദേ നിക്കണു പെങ്ങളൂട്ടി മുന്നിൽ..

“എന്നാ പറ്റി ഇച്ചായോ,ആകെയൊരു വശപ്പിശകാണല്ലൊ..”

അല്ലേലും കാര്യങ്ങൾ മണത്തറിയാൻ ഓൾക്ക് വല്ലാത്തൊരു മിടുക്കാണു..

അതിപ്പൊ ഓൾക്ക് മാത്രല്ല..ഈ ഹറാമ്പിറന്ന പെമ്പ്രന്നോത്തികൾക്കൊക്കെയും വല്ലാത്തൊരു കഴിവാണു..

ഇവളുമാർടെ മനസ്സിലിരിപ്പ് ആർക്കുമൊട്ടും മനസ്സിലാകേമില്ല..

“ഒന്നുല്ലെടീ..രാവിലെ തന്നെ മേലനങ്ങി പണിയെടുത്തോണ്ടുള്ള ക്ഷീണമാണു..”

“ഉവ്വ ഉവ്വ..നിങ്ങളു തമ്മിൽ മുന്നേ പരിചയമുണ്ടൊ..മാറി നിന്ന് സംസാരിക്കണത് കണ്ടു..”

കർത്താവേ..ഇവളതും കണ്ടോ..

ഇനീപ്പൊ നുണ പറയാൻ കയ്യൂല..

“ഹാ..എന്റൂടെ കോളജിൽ ഉണ്ടാരുന്നു..”

“ഉം..വെർതെയല്ല കാലത്ത് വന്ന സ്പീഡിൽ തിരിച്ചോടീത്..തേപ്പാണല്ലെ..”

ഈശോയേ,മൊട്ടേന്ന് വിരിഞ്ഞില്ല പെണ്ണ്..പറയണ കേട്ടാ..

“തേപ്പല്ല,വാർപ്പ്..കേറിപ്പോടീ കോപ്പേ..”

ഒന്നു കലിപ്പായതും അവൾ അകത്തേയ്ക്കോടി..

ഹാവൂ..തൽക്കാലം രക്ഷപ്പെട്ടു..

അവിടെ നിന്നും ഞാൻ അസ്വസ്ഥതയോടെ ബെഡിലേയ്ക്ക് ചാഞ്ഞു..

അന്നവളോട് ഗുഡ്ബൈ പറഞ്ഞ് പോരുമ്പൊ അവളുമായുള്ള എല്ലാ അവിഹിതമായ രേഖകളും ഡിലീറ്റ് ചെയ്തതാണു..

പിന്നീട് കോണ്ടാക്ട് ചെയ്യാതിരിക്കാൻ സിം കാർഡ് പോലും കളഞ്ഞു..

അന്ന് ഞാൻ ആരുമായും ഷെയർ ചെയ്യാത്ത രഹസ്യങ്ങൾ പിന്നെങ്ങനെ പരസ്യമായി..

ഇതിന്റെ കുരുക്കഴിക്കേണ്ടത് ഇവിടെ നിന്നല്ല..ഒരു രണ്ടു മൂന്നു കൊല്ലം പിറകിലേയ്ക്ക് പോണം..നമ്മുടെ കോളജ് പഠന കാലം..

ഇച്ചായൻ കോളജിലെ നക്ഷത്രമായിരുന്ന കാലം..

അന്നൊരു പരാതീമായിട്ടാണു ടീനയെന്നെ ആദ്യമായി കാണാൻ വരുന്നത്..

അന്ന് കോളജിൽ ഉണ്ടായിരുന്ന സുമാറു പെങ്കുട്ട്യോൾക്കിടയിൽ ഇങ്ങനൊരെണ്ണത്തിനെ അന്നാണു ഞാനും കണ്ടത്..

അവൾടെയാ നിർത്താതെയുള്ള വർത്താനോം,കുസൃതി നിറഞ്ഞ മുഖവുമൊക്കെ കണ്ടപ്പൊ ഇച്ചായനങ്ങ് പ്രേമം കേറി..

വേറൊരു ഡിപ്പാർട്ട് മെന്റിലെ സീനിയറു പയ്യൻ അജയ് അവളെ വല്ലാതെ ശല്ല്യം ചെയ്യുന്നൂന്ന്..

അവൾടെ പ്രശ്നം ഞാനന്ന് ഏറ്റെടുത്തു..അതിനൊരു കാരണോം ഉണ്ട്..

ഇത്രേം കാലം കോളേജീന്ന് കോലിട്ടെളക്കീട്ടും ഇമ്മക്കൊരു പ്രണയം പോലും ഉണ്ടായിട്ടില്ല..

ഇമ്മടെ മാസ്സ് പെർഫോമൻസ് കാരണം ഏതേലുമൊന്ന് വന്ന് പറയൂന്നും കർതി..എവടെ..

കുട്ട്യോൾക്കൊക്കെ ഭയങ്കര ബഹുമാനോം,പേടിയൊക്കെ ആയിരുന്നു..

അങ്ങോട്ട് പോയി മുട്ടാന്ന് വെച്ചാൽ അത് ഇമ്മടെ വില ഇടിയണ ഏർപ്പാടായിപ്പോകൂന്നുള്ള ഒരു പേടീം..

അവൾടെ മുന്നിലിട്ട് അവനു നല്ല പെട കൊടുത്താൽ ഈ പിടയിങ്ങ് പോരൂന്ന് നിക്ക് ഉറപ്പുണ്ടായിരുന്നു..

അന്നവന്റെ ക്ലാസ് റൂമിൽ കേറി അവനെ വലിച്ചു പുറത്തിട്ട് നല്ലോണം പെരുമാറി..

ആ സംഭവത്തോടെ ഞാൻ ആഗ്രഹിച്ച പോലെ തന്നെ ഉരുത്തിരിഞ്ഞു.. അവളെന്നോട് ഇഷ്ടവും പറഞ്ഞു..

അന്നത്തെ ആ ഇടിക്ക് ശേഷം അജയ് അവളോട് മാപ്പ് പറഞ്ഞ് ഞങ്ങളുമായി കൂട്ടായി..

അവനെ തല്ലിയതിന്റെ മാനസാന്തരവും എന്നിലുണ്ടായിരുന്നു..

വളരെ പെട്ടെന്ന് തന്നെ അവൻ ഞാനുമായി ദൃഢതയുള്ള ഫ്രണ്ട്ഷിപ്പിലുമായി..

ഞങ്ങളങ്ങനെ പ്രണയത്തിൽ നീരാടീം,ആറാടീം അടിച്ചു പൊളിച്ചങ്ങ് പോയി..

പിന്നീട് കോളജിലെ അവസാന നാളുകളിൽ ഞാൻ അവളോടുള്ള പ്രണയം അവസാനിപ്പിക്കുകയും ചെയ്തു..

കോളജിലെ അവളടക്കം എല്ലാ ബന്ധങ്ങളും അവസാനിച്ചിട്ടും, അവനിപ്പൊഴും എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണു..

ആ സമയത്ത് ഞങ്ങൾ പരസ്പരം ഫോണൊക്കെ കൈമാറുമായിരുന്നു..

ഇനി അവനെങ്ങാൻ ചതിച്ചതാണൊ..

എന്തായാലും ആ വഴി കൂടി ഒന്ന് ക്ലിയർ ചെയ്തേക്കാം..

ഉടനെ തന്നെ ഞാനവളെ കണ്ടു..

“ടീന,നമുക്കൊരിടം വരെ പോണം..”

“എന്തിനാ,ഇനീം ആൾക്കാരെക്കൊണ്ട് അതുമിതും പറയിക്കാനാണൊ..”

“അല്ല,എനിക്കീ തെറ്റിദ്ധാരണ മാറ്റണം..സത്യമെന്താണെന്ന് അറിയണം..”

എന്റെ നിർബന്ധത്തിനൊടുവിൽ അവളെന്റൊപ്പം വന്നു..

എന്റെ ബൈക്കിനു പിറകിൽ ഇരിക്കുമ്പോൾ അവളെന്നിൽ നിന്നും വല്ലാത്തൊരു അകലം പാലിച്ചിരുന്നു..

പക്ഷെ ഇപ്പോൾ എന്തൊ എന്റെ മനസ്സ് അറിയാതെ അവളുടെ സാമിപ്യം കൊതിച്ചു പോകുന്നു,..

പഴയത് പോലെ അവളെന്നെ ഇറുകെ ചേർത്തു പിടിച്ചുവെങ്കിൽ എന്ന് അറിയാതെ ആശിച്ചു പോകുന്നു..

“ടോമീ,ഞാനൊരു കാര്യം ചോദിച്ചാൽ നീ എന്നോട് സത്യം പറയുവൊ?”

യാത്രയ്ക്കിടയിൽ അവളെന്നോട് ചോദിച്ചു..

“ഒരുപാടു കാലമായിട്ട് ഞാൻ സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണു..പക്ഷെ! എത്ര ആലോചിച്ചിട്ടും എനിക്കിതു വരെ ഒരുത്തരം കിട്ടിയിട്ടില്ല..”

“ഉം..ചോദിക്ക്..”

“നീ എന്നാത്തിനാടാ ചക്കരേ നീ എന്നെ ഇട്ടേച്ച് പോയത്..?”

പ്രതീക്ഷിക്കാതെയുള്ള ആ ചോദ്യത്തിൽ എന്റെ കൈകളൊന്ന് വിറച്ചു..മനസ്സാകെ അസ്വസ്ഥമായി..

സത്യം പറഞ്ഞാൽ ഞാനും പല തവണ ആലോചിച്ചിട്ടുണ്ട്,എന്തിനായിരുന്നു അന്നങ്ങനെ..

“എന്തിനാ ടീനേ ഇനി അതൊക്കെ..അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളല്ലെ..”

അവൾക്കു മുന്നിൽ മറുപടിയൊന്നുമില്ലാതെ ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു..

“അങ്ങനെയല്ല..എനിക്കതറിയണം..അന്ന് നീ പറയാതെ പോയപ്പോൾ അത് എന്നേക്കുമായ് പോകുവാണെന്നുള്ളത് സത്യമായിട്ടും ഞാൻ കരുതിയില്ല..

നീ വരുമെന്നും,എന്നെയൊന്ന് വിളിക്കുമെന്നും കരുതി ഒരുപാട് ദിനങ്ങൾ കാത്തിരുന്നു..

എന്നെ കേൾക്കാൻ,എന്താണെന്നറിയാൻ ഒരവസരം പോലും നീയെനിക്ക് തന്നീല്ല..

അത് വെറുമൊരു തേപ്പായിട്ട് ഞാൻ കരുതണില്ല..അതിനിടയിൽ ഒരു കാർമേഘം മൂടിക്കിടപ്പുണ്ട്..

പേടിക്കേണ്ട..വീണ്ടും നിന്റെ ലൈഫിലേയ്ക്ക് ഇടിച്ചു കേറി വരത്തൊന്നുമില്ല..പറയാൻ പറ്റുന്നതാണെങ്കിൽ പറ..”

അവളുടെ വാക്കുകൾ ശരിക്കുമെന്റെ ഹൃദയത്തിലേയ്ക്ക് കാര മുള്ളു പോൽ തറച്ചിറങ്ങുകയായിരുന്നു..

ഞാനന്നു കണ്ട കുസൃതി കാട്ടുന്ന ടീനയിൽ നിന്നും പക്വതയുള്ളൊരു പെണ്ണിലേയ്ക്ക് മാറിയിരുന്നു അവൾ..

അവളു പറഞ്ഞതാണു ശരി..എന്തിനാണെന്നൊ,എന്താണെന്നൊ അറിയാനും പറയാനും ഒരവസരം പോലും ഞാനവൾക്ക് നൽകിയില്ല..

അവളുടെ ഓർമ്മകൾ എത്രകാലം എന്നെ വിടാതെ പിന്തുടർന്നിരുന്നുവെന്നൊ..എത്രയെത്ര ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചിരുന്നുവെന്നൊ..

മനസ്സിന്റെ നിയന്ത്രണം നഷ്ടമാകുമെന്ന് തോന്നിയപ്പോൾ റോഡരുകിൽ കണ്ട മരത്തണലിലേയ്ക്ക് ഞാനെന്റെ വണ്ടിയൊതുക്കി നിർത്തി..

“എന്തെ..എന്തെ നിർത്തീത്..”

“ടീന എനിക്ക് തന്നോട് ഇത്തിരി സംസാരിക്കണം..നമുക്കിടയിൽ പെയ്യാതെ ഒഴിഞ്ഞ ആ കാർമേഘ പാളികളെ ഇന്നു പെയ്തൊഴിക്കണം..”

ഞങ്ങളവിടെ അരുകിലായുള്ള കലുങ്ക് ലക്ഷ്യമാക്കി നടന്നു..

*********************************************************

പറയാൻ ഇച്ചായൻ റെഡിയാണു,.ടീനയ്ക്കത് അറിഞ്ഞേ പറ്റുള്ളൂ..നിങ്ങൾക്കൊ..¿¿¿😉

*തുടരും*

*സോളോ-മാൻ*

LEAVE A REPLY

Please enter your comment!
Please enter your name here