Home Latest റബ്ബേ ഈ ദജ്ജാലിനെയാണോ ഞാൻ ബഹുമാനിച്ചത്

റബ്ബേ ഈ ദജ്ജാലിനെയാണോ ഞാൻ ബഹുമാനിച്ചത്

0

കോഴിക്കാല്..,

സാന്യോ..,
ടാ ചുക്ക് കാപ്പി മാണോടാ’ അനക്ക്..,

പനിച്ച് പനിച്ച് പണ്ടാരമടങ്ങി റൂമിൽ കിടക്കുമ്പഴാ മ്മടെ ഉമ്മീടെ ചോദ്യം..,
ഞാനൊന്നു മൂളി എന്നിട്ട് തുടർന്നു,

ചക്കര ഇട്ടാൽ മതീട്ടാ നിക്കതാ ഇഷ്ടം ഉമ്മീ..,
എന്നും പറഞ്ഞ് ഫോണും എടുത്ത് ബാൽക്കണിയിൽ ഇരുന്ന് നോട്ടിഫിക്കേഷൻ തപ്പുവായിരുന്നു..,

മുൻപ് എന്നോ എഴുതിയ ”ഭാര്യ ”എന്ന കഥ ഏതോ പഹയൻ കുത്തിപ്പൊക്കി ലൈക്കടിച്ചിരിക്കുന്നു.,

ന്തായാലും കുത്തി പൊക്കിയതല്ലേ കമന്റ്സ് വായിക്കാം എന്ന് കരുതി തപ്പി തപ്പി പുതിയ കമന്റ്സ് ‘ വായിച്ചു തുടങ്ങി.,

വളരേ നന്നായിട്ടുണ്ട്,
സാനുക്ക ഇങ്ങള് ഇതൊക്കെ എവിടുന്ന് ഉണ്ടാക്കുന്നു ,
ഒരു ഭാര്യയുടെ യഥാർത്ഥ കഷ്ടപ്പാട് വളരേ നന്നായിട്ട് എഴുതിയിരിക്കുന്നു ,
ഇത് സത്യത്തിൽ ആരും പുറത്ത് പറയാറില്ല എന്നേ ഉള്ളൂ യഥാർത്ഥമായി തന്നെ എഴുതിയത്,
സൂപ്പർ ,
അങ്ങനെ തുടങ്ങി അഭിനന്ദനങ്ങളുടെ പ്രവാഹം തന്നെയായിരുന്നു,
അതൊക്കെ വായിച്ച് എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നിപോയി..,

സാനു ഇജ്ജ് മുത്താണ്ടാ ലവ്യൂടാ എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞ് ആനന്ദപുളകിതനാവുന്നതിനിടക്കാണ്..,

പാഷാണത്തിൽ കൃമി എന്ന് പറയണ പോലെ ഒരു ഹിമാറ് കമന്റ് ഇട്ടിരിക്കുന്നു .,
കുഞ്ഞോൾക്ക് ഒരു പശൂനെ കൂടി വാങ്ങി കൊടുത്തൂടാർന്നോ എന്ന്.,

ങെ

കുഞ്ഞോൾക്ക് പശൂനെ വാങ്ങി കൊടുക്കാൻ കമന്റ് ഇട്ടവളെ ബാപ്പ കായ് തരോ എന്ന് ചിന്തിച്ച് വീണ്ടും താഴേക്ക് തള്ളവിരൽ ചലിപ്പിച്ചപ്പോൾ ദേ കിടക്കുന്നു ഒരു എസ്സേ എഴുതിയ പോലെ കമന്റ്.,

കഥാകൃത്തിന് എന്തും ആവാലോ പക്ഷേ ഡോക്ടർ പെണ്ണ് അടുക്കള പണി എടുക്കുമോ ,ഇവൻ ഏത് നാട്ടാരാനാ പെണ്ണ് റോബോർട്ടല്ല , ഈ പണികളൊക്കെ ചെയ്യാൻ..,
അത് ലൈക്കാനും ഷെയർ ചെയ്യാനും കാണും കുറേ മന്ദബുദ്ധികൾ എന്നൊക്കെ.,

ഞാൻ വീണ്ടും ങെ.,

എന്നിട്ട് ലൈക്ക് പോയി നോക്കി. 1 k കടന്നിട്ടുണ്ട് .,
റബ്ബേ ഇത്രേം പേർ മന്ദബുദ്ധികളായിരുന്നോ .,

കഥാകൃത്തിന് എന്തും എഴുതാലോ ..,

ശരിയാണല്ലോ അയാൾക്ക് അയാൾടെ ഭാവനയേ തൂലികയിൽ പകർത്താലോ .,
അവൾടെ രോഷം കണ്ടാൽ തോന്നും ഒളെ വീട്ടിലെ അടുക്കള ഞാൻ കുത്തി പൊളിച്ചതാണന്ന്.,
അതോണ്ട് പാവത്തിന് പുല്ലും വൈക്കോലുമാണ് തിന്നാൻ കിട്ടുന്നതെന്ന് അതാവും പശു കരയണ പോലെ കാറുന്നത് എന്ന് ചിന്തിച്ച് ആ കമന്റിന് താഴേ 4 ഡയലോഗ് മ്മളാ പെടച്ചു.,

അത് ഇട്ടതും ബോഡീഗാർഡ് സിനിമയില് നയൻസിനെ തിരഞ് ബാത്ത് റൂമിൽ വരുന്ന ദിലീപിനെ പോലെ ഒരു പഹയൻ വന്നിട്ട് പറയുവാ.,

അരുത് കുഞ്ഞേ ആ പെണ്ണൊരു ബല്യ എഴുത്തുകാരിയാ.,
സൗമ്യമായ് സംസാരിക്കണം എന്ന്.,

അത് കേട്ട് എന്റെ കണ്ണ് നിറഞ്ഞു .,
ശ്ശോ, വേണ്ടായിരുന്നു
വല്യ ഒലക്ക മ്മലെ എഴുത്തേരിയല്ലേ ന്നാൽ പിന്നെ മ്മളെ മാസ്റ്റർ പീസ് കമന്റായ വായനക്ക് നന്ദി എന്നങ്ങട് പെടച്ചു ..

വേം കമന്റിൽ നിന്നും ചാടി അന്നമ്മയോട് ഇൻബോക്സിൽ പോയി ഫോട്ടോ തന്നില്ലേൽ മിണ്ടൂലടി എന്ന് പറഞ്ഞ് പഞ്ചാരയടിയിൽ മുഴുകി..,

അന്നമ്മ പ്ലീസ് ഇക്ക ഞാൻ തിരൂർക്ക് വരാം ന്നിട്ട് കണ്ടാൽ പോരെ ഫോട്ടോ ചോദിക്കല്ലിം എന്ന് പറഞ്ഞ് സെന്റി അടിക്കാനും തുടങ്ങി.,
കള്ള പടുവ തിരൂര് വന്ന് എന്നെ കൊലക്ക് കൊടുക്കാനാവും എന്ന് ചിന്തിച്ച് സസിയായത് മുഖത്ത് കാണിക്കാതെ കമന്റിന് റീപ്ലേ ഇച്ചിരി ഗൗരവത്തിൽ തന്നെ കൊടുത്തു തുടങ്ങി.,

ഞാൻ ഫോട്ടോ ചോദിക്കും പക്ഷേ ഒരിക്കലും തരരുത് തന്നാൽ അപ്പോൾ തന്നെ നിന്നെ ഞാൻ ബ്ലോക്കും എന്ന് ഒരു ഡയലോഗ് പെടച്ചു.,

ഹ ഹ ഹ .,
ആ പാവം ഹാപ്പിയായതിൽ കൂടുതൽ പേടിച്ചിട്ടുണ്ട് ,
ഇല്ല ഇക്ക ഞാൻ തരൂല ന്നെ ബ്ലോക്കരുത് ട്ടോ എന്ന് പറഞ്ഞു കെഞ്ചി..,

സത്യത്തിൽ അവളാണ് യഥാർത്ഥ ഉശിരുള്ള പെണ്ണ് എന്ന് എനിക്ക് മനസ്സിലായിരുന്നു..,

ന്നാലും ഓളറിയുന്നില്ലല്ലോ ഓളെ കാണാതെ സസിയായത് പുറത്തറിയിക്കാതിരിക്കാനാണ് മ്മള് അങ്ങനെ പറഞ്ഞതെന്നും സങ്കടം കൊണ്ടാ രണ്ടൂസം മിണ്ടാണ്ട് നടന്നതെന്നും ചിന്തിച്ചിരിക്കുമ്പഴാ ..,

മ്മടെ ബല്യ എഴുത്തേരി ഒരുമാതിരി ഓളെ ഉമ്മുമ്മാനെ കെട്ടിച്ച സ്ത്രീധന തുക കൊണ്ടാ ഞാൻ ഫ്ബീല് കഥ എഴുതുന്നത് എന്ന ഭാവത്തില് നാലഞ്ച് ആളെ വടിയാക്കുന്ന ഡയലോഗ് കാച്ചിയത് കണ്ണിൽ പെട്ടത്.,

റബ്ബേ ഈ ദജ്ജാലിനെയാണോ ഞാൻ ബഹുമാനിച്ചത് എന്ന ഭാവത്തില് ഓളെ പ്രൊഫൈല് നോക്കി ..,
ഒരു മാതിരി വെള്ള പന്നിയുടെ പോലെ കൂർത്ത മോന്തയുള്ള ഒരു ജന്തു.,
അവള് പശു നേം ആടിനേം ഡോക്ടർക്ക് വാങ്ങി കൊടുത്തോളാൻ വീണ്ടും പറയുന്നു.,

ശ്ശഡാ..,
ഇവൾടെ അപ്പൻ വല്ല കറവക്കാരനുമാണോ എന്ന് ചിന്തിച്ചിരിക്കുമ്പഴാ മറ്റേ സാറ് ഓളെ കമന്റിന് ലൗ ലൈക്ക് ഇടുന്നത് ശ്രദ്ധയിൽ പെട്ടത്..,

അവൾ എന്ത് പറഞ്ഞാലും ലൗ ലൈക്കും മ്മളെന്ത് പറഞാലും അവൾ വല്യ എഴുത്തുകാരി അവളോട് സൗമ്യമായും കദീജയായും, രമ്യയായും സംസാരിക്കാനും പറയുമ്പഴേ മ്മക്ക് കാര്യം പിടികിട്ടി മൂപ്പര് ബോഡീ ഗാർഡിലെ ദിലീപ് അല്ല ക്ലാസ് മേറ്റ്സിലെ ഇന്ദ്രജിത്ത് ആണന്ന്.,

ഈ വക സൈത്താന്മാര് താങ്ങി കൊടുക്കാനുണ്ടന്ന് കരുതിയാവും മ്മള് ഉറക്കമൊഴിച്ച് കുത്തിയിരുന്ന് എഴുതിയുണ്ടാക്കിയത് അംഗീകരിച്ചവരോടും ,ഷെയർ ചെയ്തവരോടും ഇവൾക്ക് ഇത്ര പുച്ഛം , അവളൊക്കെ എവിടുത്തെ എഴുത്തുകാരിയാ ,
—————–

സത്യത്തിൽ വായനക്കാരാണ് തീരുമാനിക്കേണ്ടത് ആരാണ് എഴുത്തുകാർ ,ഏതൊക്കെ എഴുത്തുകളാണ് അവർ അംഗീകരിക്കേണ്ടത് എന്നും..,
എത്ര വലിയ എഴുത്തുകാരായാലും അവർ എഴുതുന്നത് ജനം അംഗീകരിച്ചാൽ മാത്രമേ കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കുന്ന സൃഷ്ടികൾ ക്ക് ജീവൻ ലഭിക്കൂ എന്ന് ചിന്തിക്കാതെ എനിക്ക് അഭിപ്രായ സ്വന്തന്ത്രം ഉണ്ടന്ന് കരുതി അഹങ്കാരത്തോടെ വായനക്കാരെ അപ്പന് വിളിക്കുന്ന ശൈലിയിൽ കമന്റ് ഇടുന്നത് തെറ്റ് തന്നെയാണ് ‘.,
—————

പിന്നെ ..,
പച്ചാളത്തൊരു പട്ടി കുരച്ചാൽ ബ്റ്ട്ടൻ ഞെട്ടൂല..,
എന്ന ഭാവത്തിൽ മ്മള് ഇനീം എഴുതും ഇയ്യ് വിമർഷിച്ച് ചാവടീ എന്ന് ചിന്തിച്ച് കൊണ്ട്…,

ഉമ്മി ഉണ്ടാക്കി തന്ന ചുക്ക് കാപ്പി കുടിച്ചിരിക്കുമ്പഴാണ്..,

കഴുത്തിൽ തൂക്കുന്ന കുഴല് ഒരു കയ്യിലും ,ഒരു കയ്യിൽ കോഴി ഇറച്ചി കവറും പിടിച്ച് ഓട്ടോയിൽ വന്നിറങ്ങി ഗേറ്റ് തുറന്ന് നുണക്കുഴി കാണിച്ച് മ്മടെ ബീവി പശൂനെ മേക്കണമെന്ന് ബല്യ എഴുത്തുകാരി പറഞ്ഞ ഡോക്ടർ ഷഹന എന്ന കുഞ്ഞോൾടെ വരവ്..,

വന്നതും കോഴിക്കവറ് അകത്ത് വെച്ച് നേരെ വരുന്നത് കമന്റിട്ട എഴുത്തുകാരി പറഞ്ഞ രാജ്യദ്രോഹിയായ കെട്ട്യോന്റെ അടുത്തേക്ക് ന്നിട്ട് ഒരു ഡയലോഗ്.,

സാനുക്കാ മോനെ ബടായി കഥാകൃത്തേ പനി കുറഞ്ഞോടാ ചക്കരേ എന്നും പറഞ്ഞ് കഴുത്തിലും നെറ്റിയിലും ‘ കൈ വെച്ച് തൊട്ടു നോക്കിയ ശേഷം ,
ഓളെ കുഴല് ചെവിയിൽ കുത്തി എന്റെ മുതുകിലും നെഞ്ചിലും വെച്ച് ഇളയരാജയുടെ മ്യൂസിക്ക് കേൾക്കണ പോലെ എന്റെ ഹൃദയമിടിപ്പിന്റെ താളം അളന്ന് തിട്ടപ്പെടുത്തി നുണക്കുഴി കാണിച്ചൊരു ചിരിയായിരുന്നു.,
എന്നിട്ട് തുടർന്നു..,

കൊയപ്പം ഒന്നും ഇയ്യ മോനെ സാനുക്കാ ഞാൻ പോയി ഫ്രഷ് ആവട്ടേ ഇന്ന് കോഴി പൊരിച്ചതും ചപ്പാത്തിയും ആണ് ഡിന്നർ എന്ന്..,

ആഹാ കോഴിയാണോ ന്നാൽ കോഴിക്കാല് എനിക്ക് മാണം കുഞ്ഞോളെ എന്ന് ഞാനും..,

രണ്ട് കാല് ഉള്ളൂ ഒന്ന് എനിക്ക് മാണം ഒന്ന് ഐഷൂനും..,
ഇന്റെത് ഞാൻ തരൂല ഇങ്ങള് മാണങ്കില് ഐഷൂനോട് ചോദിച്ചോളീം എന്ന് പറഞ്ഞ് കൊഞ്ഞനം കാണിച്ചു തന്നിട്ട് അവൾ പോയി.,

ഞാൻ വീണ്ടും ചിന്തയിൽ മുഴുകി..,

കുഞ്ഞോള് പിന്നേം സെന്റി അടിച്ചാൽ കോഴിക്കാല് തന്നെന്ന് വരും..,
പക്ഷേ എന്റെ പെങ്ങളൂട്ടി കുട്ടിക്കുറുമ്പി ഐഷു കൊന്നാലും കോഴിക്കാല് ആർക്കും വിട്ട് കൊടുക്കില്ല അത് ഉറപ്പാ.,
ഞാൻ വീണ്ടും തലച്ചോറ് കയ്യിലെടുത്ത് കറക്കാൻ തുടങ്ങി..,
അവസാനം ഐഡിയ കണ്ടു പിടിച്ചു.,

കോഴിക്ക് അസുഖമാ കോഴിപ്പനിയുടെ സീസണാ കോഴിയുടെ കാലിലാ ആ രോഗം പിടിപെടുന്നത് അത് കഴിച്ചാൽ ചൊറി പിടിക്കും ,
എന്നൊക്കെ പറഞ്ഞ് നോക്കാം എന്ന് ചിന്തിച്ച് തലവേദന എടുത്തപ്പോൾ പോയി കിടന്നു അറിയാണ്ട് ഉറങ്ങി പോയി…,

സാനുക്കാ സാനുക്ക എണീക്കിംന്നു വെരീം വല്ലോം കഴിക്കാം ന്നിട്ട് ഗുളിക കുടിച്ചിട്ട് ഇനി കിടക്കാം,
ഇപ്പോ വിയർത്തിട്ടുണ്ട് എന്ന് പറഞ്ഞ് മ്മടെ ബീവി കുഞ്ഞോള് വിളിക്കുമ്പഴാ മ്മള് ഉണർന്നത് ..,

കണ്ണ് തിരുമ്മി കോട്ടുവാ ഇട്ട് ഫോൺ എടുത്ത് സമയം നോക്കുമ്പോൾ 8, 30 ആയിട്ടുണ്ട്.,

റബ്ബേ അപ്പോ മയങ്ങിയതല്ല നല്ല ഉറക്കം തന്നെയാർന്നു ലേ ഞാൻ ഉറങ്ങിയത് ,
എന്ന് ചിന്തിച്ചു സ്റ്റപ്പിറങ്ങി ഹാളിൽ വന്നതും ചിരിതൂകി മ്മടെ ഉമ്മി ഒരു ചോദ്യം.,

സാനൂട്ടാ മ്മടെ കുട്ടിക്ക് പനി കുറഞ്ഞോ മോനെ എന്ന്..,

ആ കുയില് തോൽക്കും ഈണമുള്ള സ്വരം കേട്ടതും എന്റെ ക്ഷീണം ആരോ കട്ടോണ്ട് പോയിരുന്നു…,

പക്ഷേ അതിന് ഉത്തരം നൽകിയത് മ്മടെ ബീഡര് കുഞ്ഞോളാർന്നു..,

ഇല്ലുമ്മീ ഉള്ളില് നല്ല പനീണ്ട് , വിയർത്തിട്ടില്ല എന്നായിരുന്നു അവളുടെ മറുപടി.,

ങെ .
വിയർത്തു എഴുന്നേൽക്കീം എന്ന് പറഞ്ഞെല്ലേ പശു ഡോക്ടർ മ്മളെ വിളിച്ചുണർത്തിയത് ,
എന്ന് ചിന്തിച്ച്

ഡൈനിംങ്ങ് ഡാബിളിന് മുന്നിൽ പൈസ ഇല്ലാതെ ഇറച്ചികടയുടെ മുന്നിൽ നിൽക്കുന്ന പോലെ കൈ കെട്ടിവെച്ച് ഐഷുവിന്റെ അടുത്തായ് ഇരുന്നു എന്നിട്ട് പ്ലാൻ എക്സിക്യൂട്ട് ചെയ്ത് തുടങ്ങി..,

മോളെ ഐഷൂ കുഞ്ഞോൾ താത്ത വാങ്ങിയ കോഴിക്ക് കോഴിപ്പനിയാ ഇയ്യ് അത് തിന്നണ്ട ട്ടോ ചൊറി വരും ..,

TV ല് കാണിച്ചിരുന്നു കോഴീ ന്റെ കാലിലാണത്ര ആ അസുഖം കൂടുതല് ,

ബാക്കി ഭാഗം കൊയപ്പല്യാന്ന് ഓര് പറഞ്ഞീന് അതോണ്ട് കോഴിക്കാല് ഇയ്യ് തിന്നണ്ട ട്ടാ എന്ന് പറഞ്ഞതും..,

അയ്യട മോനെ അത് പള്ളീല് പോയി പറഞ്ഞാൽ മതി ,

ന്റെ കോയിക്കാല് ഞാൻ തരൂല ട്ടാ എന്ന് പറഞ്ഞ് ഐഷുവും കൊഞ്ഞനം കാണിച്ചു തന്നു,

ഞാനാകെ സസിയായന്ന് പറഞ്ഞാൽ മതിയല്ലോ ..,

അപ്പഴാണ് എന്റെ ഹൃദയം പൊട്ടുന്ന വേദനയോടെ ,
ആ കാഴ്ച കണ്ടത് ഐഷൂനും, കുഞ്ഞോൾക്കും ,ഉമ്മിക്കും ചപ്പാത്തിയും ഉള്ളിക്കറിയും, ഓരോ പീസ് ചിക്കനും..,

എനിക്ക് കഞ്ഞിയും ,ചുട്ട പപ്പടവും, കാന്താരി ഇടിച്ച് പിഴിഞ്ഞ ചമ്മന്തിയും.,

ഐഷുവും ,കുഞ്ഞോളും 10 ദിവസം പട്ടിണി കിടന്ന സിംഹത്തിന് മാൻ കുട്ടിയേ കിട്ടിയാൽ എങ്ങനെ ഇരിക്കും അതേ ആർത്തിയോടെ ,

മനുഷ്യ മനസാക്ഷി യേ ഞെട്ടിക്കുന്ന പോലെ കോഴിക്കാല് കടിച്ചുപറിച്ച് തിന്നുന്നത്
കണ്ട് ദയനീയ മായ് ഞാൻ ഉമ്മിയേ നോക്കിയപ്പോൾ ഉമ്മി ചിരിച്ചോണ്ട് തുടർന്നു..,

മ്മാടെ കുട്ടി കഞ്ഞി കുടിച്ചോ 4 കഷ്ണം മാത്രമേ ഇപ്പോ എടുത്തിട്ടുള്ളൂ ബാക്കി നാളെ ഉമ്മി മോന്റെ പനി മാറിയിട്ട് പൊരിച്ച് തരാട്ടോ എന്ന്..,

ഞാനൊന്ന് തലയാട്ടി..,
തകർന്ന ഹൃദയവുമായ് കഞ്ഞീം ചുട്ട പപ്പടവും കുടിക്കുവാണ് സൂർത്തുക്കളെ ..,

പെട്ടന്നായിരുന്നു ഐഷു വിന്റെ ഒരു ചോദ്യം..,

കുഞ്ഞോൾത്താ ഈ കോഴിക്ക് പനിയാണന്ന് സാനുക്ക പറഞ് അത് ശരിയാണോന്നും..,

കുഞ്ഞോള് ചിരിച്ച് ഹ ഹ ഹ..,

അവൾക്ക് മറുപടി കൊടുത്തു…,

ഐഷൂട്ട്യേ അത് ഈ കോഴിക്കല്ല മോളെ…,

ഫേസൂക്കിലെ ബഡായി രാമൻ കോയി സാനുക്കാക്ക് ..,
പനി ആണന്നാണ് പറഞ്ഞത് ഇയ്യ് കേട്ടത് മാറിയതാവും എന്ന് പറഞ്ഞതും ..,
വീട് മുഴുവൻ ചിരിയുടെ തൃശ്ശൂർ പൂരമായി.,

ഹ ഹ ഹ
ഇങ്ങളോട് പറയാൻ കുടിച്ച കഞ്ഞി നെറൂം തലയില് കയറിയ അവസ്ഥയായി എന്റേത്..,
ചമ്മി ചളമായ് ഹലാക്കിലെ അവലും കഞ്ഞി ആയന്ന് പറഞ്ഞാൽ മതിയല്ലോ..,

തല താഴ്ത്തിയിരുന്ന് കഞ്ഞി കുടിച്ച് ഇരുന്ന് ചിന്തയിൽ മുഴുകി..,

രണ്ടാഴ്ച മുൻപ് മഴ കൊണ്ട് ഐഷൂനും കുഞ്ഞോൾക്കും പനിപിടിച്ച ദിവസം രണ്ട് കോഴിക്കാല് അവരുടെ മുന്നിൽ നിന്ന് ഡാൻസ് കളിച്ച് കൊതിപ്പിച്ച് തിന്നപ്പോൾ അവരുടെ നെഞ്ച് എത്ര പിടച്ചു കാണും ലേ ..,

എന്ന് ചിന്തിച്ച് വേഗം കഞ്ഞി കുടിച്ച് തീർത്ത് തല താഴ്ത്തി തന്നെ റൂമിലേക്ക് ഓടി ..,

അത് കണ്ട് അവർ ചിരിക്കുന്നുണ്ടായിരുന്നു..,

ഞാൻ റൂമിലെത്തി ഫോണെടുത്ത് ഫേസൂക്ക് ഓപ്പണാക്കുമ്പഴാ ..
അൻസ സൈനുദ്ധീന്റെ മെസ്സേജ് , സാനുക്ക കഥ എവിടെ എഴുതീലെ പനി മാറിയില്ലേ എന്ന്..,

കഥയല്ല ഉണ്ടം പൊരി തരാടി ചെയ്താനെ അനക്ക് എന്ന് മറുപടി കൊടുത്തപ്പോൾ ഓള് പറയാ..,

ആ തള്ള നിന്റെ കമന്റില് പശൂനെ മേടിച്ചു കുഞ്ഞോൾക്ക് കൊടുക്കാൻ പറഞ്ഞതിന് ഇയ്യ് ന്റെ മെക്കട്ട് കേറണ്ട ടാ..,

ഓള് പശൂനെ അനക്ക് തരാതെ കുഞ്ഞോൾക്ക് മാത്രം കൊടുക്കാൻ പറഞ്ഞതിനല്ലേ അനക്ക് പിരാന്തായത് എന്ന് മറുപടിയും..,

ങെ..,
റബ്ബേ ഈ പോത്ത് ആ കമന്റ് മൊത്തം വായിച്ച് ഇതാണാ മനസ്സിലാക്കിയത് എന്നോർത്ത് ചിരിക്കണ സ്മൈലി അയച്ച് കൊടുത്തു.,

ആ സമയം അന്നമ്മ ഇൻ ബോക്സിൽ കെഞ്ചുന്നുണ്ടായിരുന്നു സാനുക്ക ഇനീം എഴുതണം വയിക്കാൻ ഇഷ്ടപ്പെടുന്നവരാ ഞങ്ങളൊക്കെ എന്ന്….!!

NB.,
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം ..,
ആർക്കെങ്കിലും സാമ്യം തോന്നിയിട്ടുണ്ടങ്കിൽ അത് നിങ്ങളുടെ വിധിയാണന്ന് കരുതി സമാധാനിച്ചോളൂ..,
അതിന് എഴുത്തുകാരേം വായനക്കാരേം അപ്പനെ വിളിക്കരുത് ട്ടോ.., ഹ ഹ ഹ

ദൈവത്തിൽ നിന്നും ആശയങ്ങളല്ല വാക്കുകൾ മോഷ്ടിക്കുന്നവരാണ് എഴുത്തുകാർ…..!!

,… ഷാഹുൽ സാനു…,

LEAVE A REPLY

Please enter your comment!
Please enter your name here