Home Latest ഞമ്മക്ക് ആദ്യരാത്രി പിന്നെ കൂടാട്ട മണിയറയിലെ ജിന്നെ

ഞമ്മക്ക് ആദ്യരാത്രി പിന്നെ കൂടാട്ട മണിയറയിലെ ജിന്നെ

0

മണിയറയിലെ_ജിന്ന്

അല്ല ബീരാനെ അന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ മോൾക്ക് ഒരു പുതിയാപ്പളയെ കണ്ടുപിടിച്ചു തരണമെന്ന്. എന്നിട്ടെന്താ ഇജ്ജ് ഇതുവരെ അത് ചെയ്യാത്തത്. അനക്ക് പത്തോ അയ്മ്പതോ കായി കൂടുതൽ തരാന്ന്

എന്റെ പോക്കർക്കാ ഇങ്ങള് പറയുംപോലെ ഉദ്യോഗവും പത്രാസുമുള്ള പുതിയാപ്പളയെ കിട്ടണ്ടേ വേണമെങ്കിൽ വെല്ല ഡ്രൈവർമാരുടെ പണിയുള്ള ചെക്കനെ കാണിച്ചു തരാ….

ഇജ്ജ് എന്താ പറയണേ ബീരാനെ ന്റെ കുട്ടി പത്താം ക്ലാസ്സ് ഫസ്റ്റ് ക്ലാസ്സോടെ പാസായ കുട്ടിയ ഓൾക്ക് ഡ്രൈവർ പുതിയാപ്പളയൊന്നും ശെരിയാവൂല്ല..

എന്നാ പിന്നെ ഇങ്ങള് തന്നെ നോക്കിക്കോളിൻ പറ്റിയ പുതിയാപ്പളയെ.ഞാൻ പൂവാ ഇങ്ങള് വരുന്നോ.

ഇല്ല ബീരാനെ ഇജ്ജ് ഇക്ക് ആ കവല വരെ പോണം
എന്നാ ശെരി അങ്ങനെ ആയിക്കോട്ടെ പിന്നെ പത്താംക്ലാസ്സ് കഴിഞ്ഞ കുട്ടിക്ക് ഇപ്പൊ കിട്ടും കലക്ടറെ ( അയാൾ മനസ്സിൽ പറഞ്ഞു നടന്നു നീങ്ങി )

ഓൻ പറയണ പോലെ ന്റെ കുട്ടിയെ വല്ല ഡ്രൈവർക്കൊന്നും കെട്ടിക്കൂല മിനിമം ഒരു ഗൾഫ് കാരനെ കൊണ്ടെങ്കിലും കെട്ടിക്കൂ (പോക്കർക്ക മനസ്സിൽ പിറുപിറുത്തു നടന്നു… )

അല്ല ഇതാരാ അക്ബറോ ഇജ്ജ് എന്നാണ്ട ഗൾഫിന്നു വന്നത്

രണ്ടീസായി പോക്കർക്കാ..

ഇന്നിട്ട് എന്താ ഇജ്ജ് നമ്മുടെ പെരേല്ക്കൊന്നും ബരാഞ്ഞെ

സമയം കിട്ടീല്ല ക്കാ ഞാൻ വരണ്ട്

ഇനി എന്നാ ഇജ്ജ് തിരിച്ചു പോണത്….

മൂന്നു മാസം ലീവുണ്ട്..

ഉം ഇജ്ജ് ഇടക്ക് മ്മടെ പൊരേല്ക്ക് ഒന്നിറങ്

വരാം ഇക്കാ ഞാൻ ഇപ്പൊ ഒരു സ്ഥലം വരെ പോക…..

എന്നാ ഇജ്ജ് നടന്നോളിൻ.

ശെരി പോക്കർക്കാ… ( വന്നിട്ട് ഒരാഴ്ച്ച ആയില്ല അപ്പോഴേക്കും എന്നാ തിരിച്ചു പോണത് എന്ന് അറിയണം അക്ബറും മനസ്സിൽ പിറുപിറുത്തു നടന്നു )

അപ്പോഴാണ് പോക്കർക്കാടെ മനസ്സിൽ ഒരു ബുദ്ധി ഉദിച്ചത് എന്റെ മോളെകൊണ്ട് ഇവനെ കെട്ടിച്ചാലോ ഇവനാണെങ്കിൽ ഒര് ഗൾഫ് കാരനും അത്യാവശ്യം നല്ല ജോലിയുമാണ് പോക്കർക്കാടെ മനസ്സിൽ ഒരുമിച്ച് അഞ്ചാറു ലഡ്ഡു പൊട്ടി…. എന്തായാലും ഓന്റെ ബാപ്പാട് ഒന്ന് സംസാരിച്ചു നോക്കാം ഓന്റെ വീട് വരെ പോയിട്ട് വരാം..

എന്താ പോക്കർക്ക ഇങ്ങള് ഈ വയിക്കൊക്കെ ഇങ്ങള് ഈ വഴിയൊക്കെ അറിയോ….

കാദറേ ഇക്ക് ഇങ്ങോട്ടൊന്നും വരാൻ പാടില്ലേ..

അല്ല പോക്കർക്കാ ഇങ്ങളെ കാണാഞ്ഞത് കൊണ്ട് ചോദിച്ചതാ..

ഇക്ക് ഇങ്ങോട്ട് വരാൻ വല്ല വിശേഷം വേണോ
അന്റെ മോനെ ഞമ്മള് വയീൽ വെച്ചു കണ്ടു ഓൻ എങ്ങോട്ടോ തിരക്കിട്ടു പോക

ആ ഓന്റെ ചെങ്ങായിക്ക് പെണ്ണ് കാണാൻ പോക

അല്ല കാദറേ അന്റെ മോനെ കൊണ്ട് പെണ്ണൊന്നും കെട്ടിക്കണില്ലെ.ഓന്ക്ക് വയസ്സ് കൊറേ ആയിക്കാണല്ലോ.

അതിന് ഓൻ സമ്മതിക്കണ്ടേ. ഇനി അടുത്ത വരവിന് മതീന്നാ ഓൻ പറയണത്.

അതെന്താ അന്റെ മോനോട് ഇജ്ജ് പറഞ്ഞാ കേക്കൂല്ലേ…

അതല്ല പോക്കർക്കാ.ഓനെ ഞമ്മള് നിർബന്ധിക്കുന്നതിനേക്കാൾ നല്ലത് ഓന്ക്ക് സ്വയം തോന്നുന്നതല്ലേ…

ആ ഇജ്ജ് അങ്ങനെ പറഞ്ഞിരുന്നോ. ഇനി എപ്പളാ കുഴീല്ക്ക് കാലും നീട്ടി ഇരിക്കുമ്പോഴാ. എന്റെ കാദറേ ഇജ്ജ് അവനെ കൊണ്ട് വേഗം ഒരു പെണ്ണ് കെട്ടിക്കാൻ നോക്ക്.

അതിനിപ്പോ ഇത്ര പെട്ടന്ന് ഓന്ക്ക് പറ്റിയ ഒരു കുട്ടിയെ കിട്ടണ്ടേ.

അതിന് ഇജ്ജ് വിഷമിക്കണ്ടറോ. ഓനേകൊണ്ട് എന്റെ കുട്ടീനെ കെട്ടിച്ചാളിന്ന്.

അതൊക്കെ നടക്കോ പോക്കറിക്ക.

അതെന്തേ നടക്കാത്തെ.

നിങ്ങളൊക്കെ ബലിയ ബലിയ ആൾക്കാരല്ലേ….

എന്റെ കാദറേ ഈ പൈസയും പത്രാസ്സും എന്നാ ഉണ്ടായേ. ഓനേ ഇജ്ജ് എന്റെ പൊരേൽക്ക് വിട് പെണ്ണ് കാണാൻ. ബാക്കിയെല്ലാം ഞമ്മക്ക് തീരുമാനിക്കാന്ന്.

ഞാൻ എന്നാ ഓനോട് ഒന്ന് പറയട്ടെ..

ബേണ്ടാന്ന്. ഓൻ അറിയണ്ട. ഓൻ അറിയാത്ത ഒരു പെണ്ണ് കാണലായിക്കോട്ടെ ഇത്.

ഓൻ സമ്മതിക്കൂല്ലങ്കിലോ….

അന്റെ മോനെകൊണ്ട് എന്റെ മോളെ കെട്ടിക്കണ കാര്യം ഞമ്മള് ഏറ്റീക്കണ്. എന്നാ ശെരി ഞമ്മള് വരട്ടെ.

അല്ല ഇക്കാ ഒരു ചായ പോലും കുടിക്കാതെ.

ബേണ്ട കാദറേ. ഇനി ഞമ്മള് ബന്ധുക്കളാവാൻ പോവല്ലെ ഇനി പള്ള നിറയെ പിന്നെ കുടിക്കാല്ലൊ……

( പിറ്റേ ദിവസം അവനെ കൊണ്ട് കാദർ പോക്കർക്കാടെ വീട്ടിൽ പെണ്ണ് കാണാൻ എത്തി.)

ആ ഇങ്ങള് വന്നോ വരി വരി കേറി കുത്തീരിക്ക്.
എന്താ അക്ബറെ അനക്ക് സുഖല്ലേ…

ആ പോക്കർക്കാ….

എന്നാ ചായ കുടിച്ചിട്ടാവാ ബാക്കി വർത്തമാനൊക്കെ…

എടിയെ മോളോട് ചായ കൊണ്ടരാൻ പറ..
അക്ബറെ ഇത് എന്റെ മോളാ. മോളെ ചായ ആദ്യം ഓന്ക്ക് കൊടുക്ക്.

മോനെ അക്ബറെ ഓളെ നന്നായി ഒന്ന് നോക്കിക്കോ. ഇനി കണ്ടീല്ലാന്ന് പറയരുത്.

എന്താ ബാപ്പ ഇതൊക്കെ..

അനക്ക് ഇതൊന്നും കണ്ട് മനസ്സിലായില്ലേ. ഓളെ കൊണ്ട് അന്നെ കെട്ടിക്കാൻ പൂവാ ഞങ്ങള്.

ബാപ്പ ഇങ്ങള് ഇതിനാണോ എന്നെ ഇത്ര തിരക്കിട്ട് കൊടുന്നത് നിങ്ങളോട് ഞാൻ പറഞ്ഞതല്ലെ ഇപ്പോ ഒന്നും കല്ല്യാണം വേണ്ടാന്നു.

എന്താ കാദറേ ബാപ്പയും മോനും കൂടി പിറുപിറുക്കണത്.

ഒന്നൂല്ല്യാ പോക്കർക്കാ.

എനിക്ക് മനസ്സിലായി ഓന്ക്ക് ഇപ്പോയൊന്നും കല്യാണം വേണ്ടാന്നല്ലേ.അന്നേ ഞമ്മക്ക് പെരുത്ത് ഇഷ്ട്ടായെക്കണ് അനക്ക് എന്റെ കുട്ടീനെ ഇഷ്ട്ടായെങ്കില് മാത്രം കെട്ടിയാൽ മതി. ഞമ്മള് അന്നെ നിർബന്ധിക്കണില്ലാ.

ഹേയ് അതല്ലാ പോക്കറിക്കാ എനിക്ക് ഇത്ര പെട്ടന്ന് കല്യാണം വേണ്ടാന്നാ പറഞ്ഞത്.

അപ്പോ അനക്ക് ഞമ്മടെ മോളെ പിടിച്ചീക്ക്ണ്. അനക്ക് രണ്ട് മൂന്ന് മാസം ലീവില്ലേ അതിന് മുൻപ് നടത്തിയാമതീന്നു കല്ല്യാണം. കാദറേ എന്താ അന്റെ അഭിപ്രായം.

എനിക്ക് അങ്ങനെ പ്രത്യേകിച്ചു അഭിപ്രായം ഒന്നും പറയാനില്ലാ. മോളെ അഭിപ്രായം ഒന്ന് ചോദിക്കണ്ടേ.

അതില് ഇങ്ങള് ബേജാറാകേണ്ട എന്റെ കുട്ടി ഞാൻ പറഞ്ഞാ അനുസരിക്കും. ഇനി ഇങ്ങടെ സമാധാനത്തിനു വേണമെങ്കില് ചോദിക്കാം.

മോളെ അനക്ക് ഓനെ പിടിച്ചെക്കണ.

ഉം ബാപ്പ….

ഇയ്യ് മൂളാതെ കാര്യം പറ പെണ്ണെ.

ഇഷ്ട്ടായെക്കണ് ബാപ്പ.

എന്നാ അക്ബറെ അനക്ക് എന്തേങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടങ്കില് ചോദിച്ചോളീ.

ഇല്ലാ പോക്കറിക്ക. എല്ലാം ഇങ്ങളും ബാപ്പയും തീരുമാനിക്കണത് പോലെ.

കണ്ട കണ്ട പോക്കറിക്കാ ഇപ്പോയൊന്നും കെട്ടണ്ടാന്ന് പറഞ്ഞ ചെക്കനാ.ഇപ്പോ പറയണത് കേട്ടാ.

എന്നാ പിന്നെ ബാക്കി കാര്യങ്ങൾ തീരുമാനിക്കല്ലേ. എന്താ കാദറേ.

ഇനി എന്ത് തീരുമാനിക്കാനാ. നല്ലൊരു ദിവസം നോക്കി ഞമ്മക്ക് ഇത് നടത്താം.

എന്നാ അടുത്ത മാസം ആദ്യം തന്നെ നടത്താം. ഇനി നോമ്പും പെരുന്നാളുമൊക്കെ വരല്ലെ അതിന് മുന്നേ നടത്താം.

എന്നാ അടുത്ത മാസം പത്താം തീയതി ആയാലോ. പിന്നെ അങ്ങോട്ട് നീട്ടിയാൽ നടക്കൂല്ലാ. പെരുന്നാൾ കയിഞ്ഞാൽ ഓന്ക്ക് പോവാനുള്ള സമയമായി.

അപ്പോ ഇനി അധികം ദിവസം ഇല്ലാല്ലോ. അങ്ങനെ തീരുമാനിക്കാം.

എന്നാ ഞങ്ങള് ഇറങ്ങട്ടെ. ബാക്കി എല്ലാം പറഞ്ഞ പോലെ.

ആ അക്ബറെ ഓളോട് ഒന്ന് യാത്ര പറഞ്ഞിട്ട് പോ. ഇനി ഓള് അന്റെ ബീവിയല്ലേ.

( അങ്ങനെ അക്ബറ് ഓളോട് യാത്ര പറഞ്ഞ് ഇറങ്ങി.ഇറങ്ങാൻ നേരം ഓളും അവനെ നോക്കി ഒന്ന് ചിരിച്ചു. )

ദിവസ്സങ്ങൾ കടന്നു പോയി അവരുടെ കല്ല്യാണം ഭംഗിയായി നടന്നു. കല്യാണത്തിന് മുന്നേ അങ്ങനെ പ്രതേകിച്ചു ചടങ്ങൊന്നും ഇല്ലാത്തത് കൊണ്ട് അവർക്ക് ശരിക്കും ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ കഴിഞ്ഞില്ലാ. എല്ലാരും കല്യാണത്തിന് മുന്നേ എല്ലാം പരസ്പരം സംസാരിക്കും. ഇത് ഇപ്പോ ഒന്ന് ശെരിക്കും സംസാരിക്കാൻ പോലും സാധിച്ചില്ല.എന്തായാലും ഇനി ബാക്കിയെല്ലാം മണിയറയിൽ വെച്ച്.

അവൻ അവളെയും കാത്ത് മണിയറയിൽ ഇരുപ്പ് ഉറപ്പിച്ചു.
സമയം ഒരുപാട് ആയല്ലോ ഇനിയും ഓളെ കാണാനില്ലല്ലോ. അപ്പോഴാണ് അവൾ ഒരു ഗ്ലാസ് പാലുമായി മണിയറയിലേക്ക് കടന്ന് വന്നത്. അവൾ ആ പാൽ ഗ്ലാസ് അവന് നേരേ നീട്ടി. പകുതി അവൻ കുടിച്ച് പകുതി അവൾക്ക് നേരേ നീട്ടി.
അവൾ തല ആട്ടി.

എന്താ പടച്ചോനെ പെണ്ണ് കാണാൻ വന്നപ്പോൾ ഓള് സംസാരിച്ചിരുന്നതാണല്­ലോ.
ഇപ്പോ ഓൾക്ക് മിണ്ടാട്ടം മുട്ടിയോ.

അവൻ വീണ്ടും പാൽ അവൾക്ക് നേരേ നീട്ടി..

അവൾ പറഞ്ഞു ഇങ്ങള് തന്നെ മുഴുവൻ കുടിച്ചോളീൻ. എനക്ക് ബേണ്ട.

അതെന്താ ഞാൻ കുടിച്ചേന്റെ ബാക്കി ഇയ്യ് കുടിക്കില്ലെ.

അതല്ല എനിക്ക് പാൽ ഇഷ്ടല്ല്യാ. ഞാൻ കുടിക്കില്ലാ.

പിന്നെ എന്തിനാ പാലുമായി വന്നത്. അനക്ക് ഒരു ഗ്ലാസ് വെള്ളം കൊടുന്നാമതിയായിരുന്നില്ലേ.

അവൾ ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു ഇങ്ങള് മുഴുവൻ കുടിച്ചോളീൻ.

എന്നാ എനക്കും വേണ്ടാ.

പാൽ ഗ്ലാസ് മേശപ്പുറത്തു വെച്ച് കട്ടിലിൽ ഇരുന്നു.

ഇജ്ജ് എന്താ പെണ്ണെ നിക്കണത് ഇവിടെ അടുത്ത് വന്ന് ഇരിക്ക്.

അവൾ ആ കട്ടിലിന്റെ ഒരറ്റത്തു ഇരുന്നു അവൻ മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു

അല്ല ഇയ്യ് ഇങ്ങനെ ഇരുന്ന് നേരം വെളുപ്പിക്കാനാണോ പെരുപാടി.

എന്നാ ഇങ്ങള് കിടന്നോളീൻ ഞാൻ ഇവിടെ കിടക്കാം.

ഹ ഹ നീ ഇന്ന് ഉറങ്ങാനാണോ പരിപാടി. എന്തേങ്കിലും ഒന്ന് പറയടോ.

ഞാൻ എന്ത് പറയാനാ. എനിക്ക് ഒന്നും അറിയൂല്ല.ഇങ്ങള് പറയ് ഞാൻ കേട്ടോള.

ആ ഇത് നല്ല കാര്യായി പോയി. അനക്ക് ഒന്നൂല്ല്യേ എന്നോട് ചോദിക്കാനും പറയാനും.

ഇങ്ങളെ ഞാൻ ഇപ്പോ എന്താ വിളിക്കാഇങ്ങള് ന്ന് തന്നെ വിളിച്ചാൽ മതിയോ. എന്റെ ഉമ്മച്ചി ബാപ്പാനെ ഇങ്ങള് ഇങ്ങള് എന്നാ വിളിക്കണത്.

അത് അന്റെ ഉമ്മ അന്റെ ബാപ്പാനെ വിളിച്ചോളും. എന്നെ ഇയ്യ് ഇക്കാ ന്ന് വിളിച്ചാ മതി.

അത് ഞാൻ എന്റെ ഇക്കാനെ വിളിക്കണതാ. അത് എങ്ങനെ ഇങ്ങളെ വിളിക്കും.

എന്റെ ബദരീങ്ങളെ ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റല്ലോ. എന്നാ പിന്നെ അനക്ക് ഇഷ്ടമുള്ളത് വിളിച്ചോ.

എന്നാ ഇങ്ങളെ അക്കുക്ക എന്ന് വിളിച്ചാലോ.

ഇജ്ജ് എന്തെങ്കിലുമൊക്കെ വിളിക്ക്. ഇജ്ജ് കിടക്കാൻ നോക്ക് ആ ലൈറ്റ് കിടത്തിക്കോ.

അയ്യോ എനിക്ക് പേടിയാ. ഞാൻ ഉറങ്ങുമ്പോ ലൈറ്റ് ഇട്ടിട്ടാ കിടക്കാറ്.

എന്താ പെണ്ണെ നിനക്ക് വട്ടാണോ. രാത്രി ഉറങ്ങുമ്പോ ലൈറ്റ് ഇട്ട് കിടക്കാൻ.

ഞാൻ ഒറ്റക്കല്ലെ കിടക്കാറ് അതാ..

അതിന് ഇപ്പോ ഞാനില്ലെ കൂടെ ഇയ്യ് ആ ലൈറ്റ് കിടത്തിക്കെ….

അത് വേണോ അക്കുക്കാ. എനിക്ക് പേടിയാ.

നീ ആ ലൈറ്റ് കെടുത്തുന്നുണ്ടോ…..

ഇങ്ങള് ചൂടാവല്ലെ അക്കുക്കാ എനിക്ക് പേടിയാ ഇങ്ങള് ചൂടായാൽ.

ഇന്റെ പടച്ചോനെ ഈ പെണ്ണിന് എല്ലാതും പേടിയാണല്ലോ. എന്തായാലും ഓളെ ബാപ്പയും എന്റെ ബാപ്പയും നല്ല എട്ടിന്റെ പണിയാ തന്നത്. ഈ തൊട്ടാവാടി പെണ്ണിനെയാണല്ലോ എന്റെ തലയിൽ വെച്ച് തന്നത്.

എന്താ അക്കുക്കാ ഇങ്ങള് ആലോചിക്കുന്നത്.

ഹേയ് ഒന്നൂല്ല്യാ ഇയ്യ് പോയി ആ ലൈറ്റ് കെടുത്ത്.

ഞാൻ കെടുത്താം പക്ഷേങ്കില് കെടുക്കുമ്പള് എന്നെ മുറുക്കെ കെട്ടിപിടിച്ചു കിടക്കണം.

ഹായ് സന്തോഷത്തോടെ അവൻ സമ്മതിച്ചു.
ആ കാര്യം ഞമ്മള് ഏറ്റു.

അങ്ങനെ ലൈറ്റ് കിടത്തി അവർ കിടന്നു.
അവൾ പെട്ടന്ന് കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു
.
എന്താ പെണ്ണെ നിനക്ക് പറ്റീത്. അന്നേ എന്തേങ്കിലും കടിച്ചാ.

അക്കുക്കാ ഇങ്ങള് ഇങ്ങനെ കെട്ടിപിടിക്കല്ലേന്ന്.

പിന്നെ എങ്ങനെ കെട്ടിപിടിക്കേണ്ടത്.

എനിക്ക് ഇക്കിളി ആവുന്നു.

എന്റെ ബദരീങ്ങളെ പെട്ട്.
ഇനി ഇവളെ ദേഹത്തു തൊടാനും സമ്മതിക്കൂല്ലേ.

എന്റെ പൊന്നു ഭാര്യേ ഇയ്യ് ഒന്ന് ഇവിടെ വന്ന് കിടക്കുന്നുണ്ടോ.

ഇങ്ങള് എന്നെ ഇക്കിളി ആക്കല്ലെ ഞാൻ കിടക്കൂല്ലാ ഇങ്ങളുടെ അടുത്ത്.

ദേ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലെ. പെണ്ണ് കുട്ടികളെ പോലെ കൊഞ്ചാണോ.

അക്കുക്കാ ഇങ്ങള് വേണ്ടാ ട്ടോ. ഇങ്ങള് ആള് ശെരിയെല്ലാന്ന് എനിക്ക് ഇപ്പോഴാ മനസ്സിലായത്.

ടീ ഹമ്മ്ക്കേ ഇയ്യ് മര്യാദക്ക് ഇവിടെ വന്നു കിടന്നോ.

ഞാൻ കെടുക്കാം പക്ഷേങ്കില് എന്നെ ഇക്കിളി ആക്കരുത്.

ശരി ഞാൻ നിന്നെ തൊടുന്നില്ലാ പോരേ.

അയ്യോ എനിക്ക് പേടിയാ ഇങ്ങള് എന്നെ മെല്ലെ കെട്ടിപിടിച്ചാ മതി.

ഉം ശെരി…

അവൾ വീണ്ടും അവന്റെ അടുത്ത് വന്ന് കിടന്നു.
അവൻ അവളെ മെല്ലെ കെട്ടിപിടിച്ചു.
അവൾ വീണ്ടും ചാടി എണീറ്റു.

എന്താ പെണ്ണെ നിന്റെ ദേഹത്ത് വെല്ല ജിന്നും കേറിയോ.ഇടക്ക് ചാടി എണീക്കണത്.

ആ കേറി ഒരു ജിന്ന്. മണിയറ ജിന്ന്. ഇങ്ങളോട് ഞാൻ പറഞ്ഞതല്ലെ എന്നെ ഇക്കിളി ആക്കരുതെന്ന്.

ഈ പെണ്ണ് ഇന്ന് ഒന്നിനും സമ്മതിക്കൂല്ലാ ഇയ്യ് എന്തേങ്കിലും ചെയ്യ് ഞാൻ ഉറങ്ങാൻ പൂവാ.

അയ്യോ അക്കുക്കാ ഇങ്ങള് പിണങ്ങല്ലേ.

പിന്നെ ഞാൻ എന്താ പറയാ അന്നെ എവിടെ തൊട്ടാലും അനക്ക് ഇക്കിളി ആവ എന്നല്ലേ പറയണത്. പിന്നെ ഞാൻ എവിടെയാ തൊടാ.

ഇങ്ങള് എന്നെ ഇക്കിളി ആവാതെ കെട്ടി
പിടിച്ചാമതി

ഉം ശെരി.
അവൾ അവന്റെ അടുത്ത് വന്ന് കിടന്നു.
അവൻ വീണ്ടും അവളെ കെട്ടിപിടിച്ചു.

ഈ പ്രാവശ്യം അവൾക്ക് ചാടി എണീക്കാൻ തോന്നീല്ലാ.

എന്താ അനക്ക് ഇപ്പോ ഇക്കിളി ആവുന്നില്ലെ.

അക്കുക്കാ ഇങ്ങള് ശെരിക്കും ആള് ഒരു ജിന്ന് തന്നെയാണ് ട്ടോ ഒരു മണിയറ ജിന്ന്. കൈ എടുത്തേ.

എന്താ പെണ്ണെ അനക്ക്.

ഇങ്ങള് ആള് ശെരിയല്ലാ വെറുതെ അവിടെയും ഇവിടെയും പിടിക്കാ.

ആ അതൊക്കെ സഹിച്ചോ. പിന്നെ ആദ്യരാത്രി എന്നൊക്കെ പറയുമ്പോ അങ്ങനെയൊക്കെ ഉണ്ടാകും.

അക്കുക്കാ ഇങ്ങള് കൈ എടുക്കുന്നുണ്ടോ. ഇല്ലങ്കിൽ ഞാനിപ്പോ ഓളിടും.

അയ്യോ ചതിക്കല്ലെ പെണ്ണെ.

എന്നാ ഇങ്ങള് ഒരു കാര്യം ചെയ്യ് അങ്ങട് നീങ്ങി കിടന്നോ ഞാൻ ഇവിടെ കെടന്നോളാ.

അപ്പോ അനക്ക് പേടിയാവൂല്ലേ.

അത് സാരല്ല്യാ ഞാൻ ലൈറ്റ് ഇട്ടോളാ.

അവൾ ലൈറ്റ് ഇട്ടു. അവൻ അവന്റെ വാച്ചിലേക്ക് നോക്കി സമയം 6 മണി കഴിഞ്ഞിരിക്കുന്നു.
അവൻ അവളെ ദേശ്യത്തോടെ നോക്കി.

ഇങ്ങള് എന്താ ഇങ്ങനെ നോക്കണത്.

ഇയ്യ് ആ ക്ലോക്കിലേക്ക് ഒന്ന് നോക്ക്യേ.

അവൾ ക്ലോക്കിലേക്ക് നോക്കി അവന്റെ മുഖത്തു നോക്കി ചിരിച്ചു.

അനക്ക് സമാധാനായല്ലോ ഈ ആദ്യരാത്രി കൊളമാക്കിയപ്പോ.

അയിന് ഇങ്ങള് എന്തിനാ ചൂടാവുന്നത് ആദ്യരാത്രി നമുക്ക് ഇനിയും ആഘോഷിക്കാല്ലോ.

അപ്പോഴും ഇതു തന്നെയല്ലെ ഉണ്ടാവാ. എന്റെ പടച്ചോനേ ഈ പെണ്ണിന്റെ ഇക്കിളി മാറീട്ട് എന്നാണാവോ ആദ്യരാത്രി ആഘോഷിക്കാ. എന്നും ലൈറ്റ് ഇട്ടിട്ട് കിടക്കേണ്ടി വരൂല്ലോ എന്റെ ബദരീങ്ങളെ.

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഇങ്ങള് ഇവിടെ കിടക്ക് ഞാൻ പോയി കുളിച്ചിട്ട് നിസ്ക്കരിച്ചിട്ട് വരാം അത് വരെ അക്കുക്കാ സുഖായി ഉറങ്ങിക്കോ.

അതിന് ഇപ്പോ ഇവിടെ എന്താ ഉണ്ടായെ കുളിക്കാൻ എന്ന് മനസ്സിൽ പറഞ്ഞ് കമഴ്ന്ന് ഒറ്റ കിടത്തം.

ഞമ്മക്ക് ആദ്യരാത്രി പിന്നെ കൂടാട്ട മണിയറയിലെ ജിന്നെ എന്നും പറഞ്ഞ് തോർത്ത് മുണ്ടും എടുത്തു അവൾ കുളിക്കാൻ പോയി.

ശുഭം….

രചന ; Shaan.Wky

LEAVE A REPLY

Please enter your comment!
Please enter your name here