Home Viral പ്രിയപ്പെട്ടവളേ എന്റെ കൈകളിൽ ഇപ്പോഴും നിന്റെ ആ ചെറിയ ഭാരമുണ്ട് ഹൃദയം നിറച്ച് കജോളിന്റെ അമ്മമനസ്സ്

പ്രിയപ്പെട്ടവളേ എന്റെ കൈകളിൽ ഇപ്പോഴും നിന്റെ ആ ചെറിയ ഭാരമുണ്ട് ഹൃദയം നിറച്ച് കജോളിന്റെ അമ്മമനസ്സ്

0

[ad_1]

ബി ടൗണിലെ ക്യൂട്ട് ഫാമിലികളിൽ ഒന്നാണ് അജയ് ദേവ്ഗൺ – കജോൾ ദമ്പതികളുടെത്. സിനിമ വിട്ടാൽ കുടുംബത്തോടും മക്കളോടുമൊപ്പം ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കുന്നവരാണ് ഇരുവരും.

അജയുടെയും കജോളിന്റെയും മൂത്ത മകള്‍ നൈസയുടെ പതിനാറാം ജൻമദിനമായിരുന്നു ഇന്നലെ. പിറന്നാള്‍ ദിനത്തില്‍ മകളോടൊപ്പമുള്ള ചിത്രവും മകള്‍ക്കായി ഒരു മനോഹര കുറിപ്പും കജോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.

‘എന്റെ പ്രിയപ്പെട്ട കുഞ്ഞിന് പതിനാറാം പിറന്നാൾ ആശംസകൾ. എന്റെ കരങ്ങളിൽ ഇപ്പോഴും നിന്റെ ആ ചെറിയ ഭാരമുണ്ട്. നീ എത്ര വളര്‍ന്നാലും എപ്പോഴും എന്റെ ഹൃദയമിടിപ്പാണ്’ ചിത്രത്തോടൊപ്പം കജോൾ കുറിച്ചു.

മക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കജോളും അജയും വളരെയധികം ശ്രദ്ധാലുക്കളാണ്. മുൻപ് മക്കളുമായി ബന്ധപ്പെട്ടു വന്ന ചില ട്രോളുകൾക്കെതിരെ അജയ് ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചിരുന്നു.

[ad_2]

പഠനത്തിനായി നൈസ ആദ്യമായി വീട് വിട്ടതിനെക്കുറിച്ചും അതിനെക്കുറിച്ചുള്ള കുടുംബത്തിന്റെ ടെന്‍ഷനെക്കുറിച്ചും മുന്‍പ് അജയ് പറഞ്ഞിട്ടുണ്ട്

 

LEAVE A REPLY

Please enter your comment!
Please enter your name here