Home Article മോദിരം ഇടുന്നവർ ഇത് വായിക്കാതെ പോകരുത്.

മോദിരം ഇടുന്നവർ ഇത് വായിക്കാതെ പോകരുത്.

0

മോദിരം ഇടുന്നവർ
ഇത് വായിക്കാതെ പോകരുത്!

തൃശൂര്‍: ചൈനീസ് മോതിരമുപയോഗിച്ചു വിരലുകള്‍ പഴുത്ത് അറ്റുപോകാറായ വയോധികന് അഗ്നിശമന സേനയുടെ ‘ഒരുകൈ’ സഹായം. അടിയന്തര ശസ്ത്രക്രിയ നടത്തി വിരലില്‍ ആഴ്ന്നുപോയ മോതിരങ്ങള്‍ പുറത്തെടുത്തു. ചൈനീസ് മോതിരം വിരലില്‍ കുടുങ്ങിയ ചിയ്യാരം സ്വദേശി ജോര്‍ജിന്‌റെ വിരലുകളാണു പഴുപ്പുകയറി അറ്റുപോകുന്ന നിലയിലായത്. വിരലില്‍ മോതിരം കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയെ തുടര്‍ന്നു വിരല്‍ നീരുവന്നു വീര്‍ക്കുകയും പഴുക്കുകയുമായിരുന്നു. വിരല്‍ പഴുത്തതിനെ തുടര്‍ന്നു മോതിരം ദശയ്ക്കുള്ളിലേക്കു താഴ്ന്നിരുന്നു.

ഇയാളെ അഗ്നിശമനസേന അധികൃരുടെ നേതൃത്വത്തില്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ കട്ടര്‍ ഉപയോഗിച്ചു മോതിരം മുറിച്ചു മാറ്റുകയായിരുന്നു.

ഈ വര്‍ഷം മാത്രം തൃശൂര്‍ അഗ്നമിശമനസേനയുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള 100 മോതിരം ഓപ്പറേഷന്‍സാണു നടത്തിയത്. ചൈനയില്‍ നിന്നും വരുന്ന സ്റ്റീല്‍ മോതിരങ്ങളാണു ഇത്തരത്തില്‍ അപകടമുണ്ടാക്കുന്നതെന്നു വിദഗ്ദര്‍ പറയുന്നു.
ന്യുജെന്‍ ഫ്രീക്കന്‍മാര്‍.

ആഴ്ചകള്‍ക്കു മുന്‍പാണു ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങിയ യുവാവ് മോതിരം മുറിച്ചു മാറ്റാനായി ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നു അഗ്നിശമനസേനയെ സമീപിച്ചത്. നീരുവെച്ചു വീര്‍ത്തിരുന്ന ജനനേന്ദ്രിയത്തിനു മുറിവു പറ്റാതെ ഒരു വിധത്തിലാണു അധികൃതര്‍ മോതിരം ഊരിയെടുത്തത്.

യുവാവിനോടു ചോദിച്ചപ്പോള്‍ കിട്ടയ ഉത്തരം ശരസകരമായിരുന്നു. ലഹരിയുടെ മുര്‍ധന്യാവസ്ഥയില്‍ കൈവിരലിലെ മോതിരം ഊരി ജനനേന്ദ്രിയത്തില്‍ ഇടുകയായിരുന്നു.

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

മോതിര സ്‌നേഹികള്‍ കഴിവതും സ്റ്റീല്‍ മോതിരം ഉപേക്ഷിക്കുകയാണു ആരോഗ്യത്തിനു നല്ലത്. ഇട്ടെ മതിയാകു എന്നുള്ളവര്‍ ഈ കാര്യം ഓര്‍മ്മയില്‍ സൂക്ഷിച്ചാല്‍ നല്ലത്.

ദിവസവും മോതിരം ഊരി വൃത്തിയാക്കുക, മുറുക്കമുണ്ടെന്നു തോന്നിയാല്‍ ഉടന്‍ അഴിച്ചു മാറ്റുക, ചൊറിച്ചല്‍ ഉണ്ടായാല്‍ ഉടന് ചികിത്സ തേടുക എന്നിവ മറക്കാതെ എല്ലാവരിലേക്കും ഷെയർ ചെയ്യൂ.

LEAVE A REPLY

Please enter your comment!
Please enter your name here