Home Article എട്ടും പൊട്ടും തിരിയാത്ത നിന്നെ കെട്ടീത ഞാൻ ചെയ്ത മണ്ടത്തരം. അല്ല നീയിത് ആരോടെങ്കിലും പറഞ്ഞോ...

എട്ടും പൊട്ടും തിരിയാത്ത നിന്നെ കെട്ടീത ഞാൻ ചെയ്ത മണ്ടത്തരം. അല്ല നീയിത് ആരോടെങ്കിലും പറഞ്ഞോ ?

0

ഇക്കാ ……പണി കിട്ടീന്ന് തോന്നുന്നു. ഞാൻ പറഞ്ഞില്ലേ ഡേറ്റ് തെറ്റീട്ടുണ്ടെന്ന് ,ഞാൻ പ്രഗ്നന്റ് ആണ്.

“നീ എന്താ പറയുന്നെ ദിയാ
കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആയിട്ടില്ല. ഇങ്ങനെ സംഭവിക്കോ ബോധം ഇല്ലേ നിനക്ക്. പ്രഗ്നന്റ് ആണ് പോലും

എട്ടും പൊട്ടും തിരിയാത്ത നിന്നെ കെട്ടീത ഞാൻ ചെയ്ത മണ്ടത്തരം. അല്ല നീയിത് ആരോടെങ്കിലും പറഞ്ഞോ ? ഡി പെണ്ണേ ഇതൊക്കെ ഇത്ര പെട്ടെന്ന് നടക്കൂല ഹോ ബുദ്ധിയില്ലാത്ത കഴുത! ”

ഇക്കാ ഞാനിത് വെറുതേ പറഞ്ഞതല്ല , ശെരിക്കും ഉണ്ട്.ഞാൻ പ്രെഗ്നൻസി കിറ്റ് വാങ്ങി നോക്കീതാ

അയ്യേ നാണക്കേട് എനിക്ക് ചിന്തിക്കാൻ കൂടി വയ്യ. ഡീ എന്നെ എല്ലാരും കൂടി കളിയാക്കി കൊല്ലും. ആൾക്കാരുടെ മുഖത്ത് എങ്ങനെ നോക്കും.

എന്റെ എല്ലാ വിലയും ഇതോടെ പോകും ,നമ്മുടെ കല്യാണം കഴിഞ്ഞ് ടൂർ പോകാൻ ഇരിക്കുവാ ഫ്രണ്ട്സ് ഒക്കെ ഡേറ്റ് വരെ തീരുമാനിച്ചിട്ടുണ്ട്.
എല്ലാം കുളമായല്ലോ ” .

ഇങ്ങടെ വർത്താനം കേട്ടാൽ തോന്നും ഇതിപ്പൊ എന്റെ കുറ്റം കൊണ്ട് മാത്രം വന്നതാണെന്ന്.

എന്റെ ഇക്കാ ,ഇങ്ങക്ക് മാത്രമല്ല. എനിക്കും ഉണ്ട് നാണക്കേട്
ഞാനിനി എങ്ങനെ ക്ലാസ്സിൽ പോകും ഇക്ക തന്നല്ലേ പറഞ്ഞത് പഠിപ്പിക്കാം എന്ന്.

ഡിഗ്രിക്ക് ചേർന്നതല്ലേ ഉള്ളൂ, ഞാൻ എത്ര ആഗ്രഹിച്ചതാ എന്നറിയോ?

ഇനീപ്പോ എന്താ ചെയ്യാ?

ഇക്കാ … ഇക്കോയ് …
“എന്താടി പറയ് ”

നമുക്കിത് ഉമ്മച്ചിയോട് പറഞ്ഞാലോ

“ഹേയ് വേണ്ട. ”

എന്നാ ഇത്താത്ത ?

“അയ്യോ ഒട്ടും വേണ്ട കളിയാക്കി കൊല്ലും അവൾ

ഡീ ഇതൊക്കെ ഇപ്പൊ കളയാൻ സൗകര്യങ്ങൾ ഉണ്ട്. നിനക്ക് വിശേഷം ഉണ്ടെന്ന് ഉറപ്പാണല്ലോ അല്ലേ?”

ആണെന്നാ തോന്നുന്നെ ,രണ്ട് ലൈൻ ഉണ്ടെങ്കിൽ ഉറപ്പാ.

“ദിയാ നമുക്ക് നാളെ ഡോക്ടറെ കണ്ട് ഉറപ്പിക്കാം എന്നിട്ട് തീരുമാനിക്കാം.”

കല്യാണം കഴിഞ്ഞ് ഒരു മാസം ആകുന്നതിന് മുൻപ് ഗർഭിണിയാവുക എന്നു പറഞ്ഞാൽ നാണക്കേട ല്ലേ
ബന്ധുക്കളുടെ വീട്ടിൽ പോലും പോയിട്ടില്ല.
മാത്രമല്ല ഇപ്പൊ ഒരു കുട്ടി അത് വേണ്ടന്നാ ഞങ്ങളുടെ അഭിപ്രായം
ഒന്നിനും ഒരു സ്വാതന്ത്രം ഉണ്ടാവില്ല.
അടിച്ച് പൊളിച്ച് നടക്കണം ഒന്ന് രണ്ട് വർഷം.

ഇപ്പൊ ഞങ്ങളുടെ ചർച്ച ഇതാണ്.
എന്റെയുള്ളിൽ തുടിക്കുന്ന ആ കുഞ്ഞു ജീവനെ സ്വീകരിക്കണോ വേണ്ടയോ എന്ന്.

പിറ്റേന്ന് ഡോക്ടറെ കണ്ടു സംഗതി ഉറപ്പായി ,അതേ എന്റെയുള്ളിൽ ഒരു കുഞ്ഞു ജീവനുണ്ട്!!!

ഇക്ക നല്ല വിഷമത്തിലാണ്. എങ്ങിനെയാണ് ആരുമറിയാതെ ഈ പ്രശ്നം പരിഹരിക്കുന്നത്.

ഇക്ക ഫോണെടുത്ത് ആരെയൊക്കെയോ വിളിക്കുന്നുണ്ട് .ഇതറിഞ്ഞതിൽ പിന്നെ ഞങ്ങൾ ഉറങ്ങിയിട്ടില്ല.

അവസാനം ഇക്കാടെ ഒരു ഫ്രണ്ട് പറഞ്ഞതനുസരിച്ച് ഒരു ഡോക്ടറെ വിളിച്ചു. നാളെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.

ഇക്കാ…. എനിക്ക് പേടിയാകുന്നുണ്ട് ,എങ്ങനാ ഇത് ഇല്ലാതാക്കുന്നത്?
എനിക്ക് വേദനിക്കോ ഇക്കാ…?

ഇക്കാ….. നമ്മടെ മോന് വേദനിക്കില്ലേ അപ്പൊ ?…..!!!

“ദിയാ നീ ഒന്ന് മിണ്ടാതിരിക്ക് ,നീ ഇപ്പൊ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ടോ ഇല്ലല്ലോ അതുപോലെ ഞാനും ആഗ്രഹിക്കുന്നില്ല.

നമുക്കിപ്പൊ നമ്മുടെ ലൈഫ് പ്രധാനം ഞാൻ ഒന്ന് പിടിച്ച് നിക്കട്ടെ ആദ്യം ,ഗർ ഫിൽ പോയിട്ട് നാലു വർഷം ആയിട്ടുള്ളൂ കടം ഇനീം ബാക്കിയാ അതെക്കെ തീർക്കട്ടെ . അത് കഴിഞ്ഞ് ചിന്തിച്ചാ മതി മറ്റെന്തും ”

അന്ന് രാത്രി ഞങ്ങൾ രണ്ടാളും ഉറങ്ങിയില്ല . പരസ്പരം മിണ്ടാതെ കിടന്ന് നേരം വെളുപ്പിച്ചു.

“ദിയാ ,ഉമ്മച്ചിയോട് ഫ്രണ്ടിന്റെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞാ മതി.”

ഉമ്മച്ചിയോട് യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി.

ഞങ്ങളിപ്പോൾ ഗൈനക്കോളജിസ്റ്റിന്റെ ക്ലിനിക്കിലാണ്. 18 ആണ് നമ്പർ 6 ആയിട്ടുള്ളൂ.

എനിക്ക് ചെറിയ പേടിയുണ്ട്.ഇക്കയും ടെൻഷനിലാ .
അവിടെ കുറേ ഗർഭിണികൾ ഉണ്ട്.ഞാനവരെയൊക്കെ നിരീക്ഷിച്ച് കൊണ്ടിരുന്നു.

ചിലർ കുഞ്ഞു വാവകളുമായി വരുന്നുണ്ട്. എന്ത് ഓമനത്തമുള്ള വാവകൾ .ഞാൻ വാവകളെ നോക്കിയിരുന്നു.
ഇക്കയും കുഞ്ഞുങ്ങളെ തന്നെയാ നോക്കുന്നത്.

ഞാൻ ഇക്കയെ തോണ്ടി വിളിച്ചു .
എന്റെ മനസ്സ് വായിച്ചതു പോലെ ഇക്ക പറഞ്ഞു

“നമുക്കിനിയും സമയമുണ്ട് ദിയാ ,ഇപ്പൊ ഒരു കുട്ടി വേണ്ട.”

അടുത്തത് ഞങ്ങളാണ് ഇക്ക എഴുന്നേറ്റ് നിന്നു. ഞങ്ങൾക്ക് മുൻപ് കയറിയവർ ഇറങ്ങുന്നു.

ഭാര്യ പൊട്ടിക്കരയുന്നുണ്ട്. ഭർത്താവും വിഷമത്തിലാ ,അയാൾ വളരെ പ്രയാസപ്പെട്ട് ഭാര്യയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

അവരെ നോക്കി നിൽക്കുന്ന എന്നെ കൈ പിടിച്ച് വലിച്ചു ഇക്ക ഡോക്ടറെ റൂമിൽ കറയി

ഞാൻ നല്ലോണം പേടിച്ചിട്ടാ ഡോക്ടറുടെ മുൻപിൽ ഇരിക്കുന്നത്. നിറഞ്ഞ ചിരിയോടെ ഡോക്ടർ വിശേഷം ചോദിക്കാൻ തുടങ്ങി.

എല്ലാം മൗനമായ് കേട്ടതിന് ശേഷം ,ഡോക്ടർ എന്നോട് ചോദിച്ചു.

“ദിയ ഒട്ടും ആഗ്രഹിക്കുന്നില്ലേ ഒരു കുഞ്ഞിനെ ?”

ഞാൻ മൗനമായ് ഇക്കയെ നോക്കി.

ഇക്ക ഇടയ്ക്ക് കയറിപ്പറഞ്ഞു.

“ഞങ്ങൾക്കിപ്പൊ കുട്ടി ആയാൽ സ്വാതന്ത്രം പോകും ,ഞങ്ങൾക്കിപ്പൊ കുഞ്ഞ് വേണ്ട ഡോക്ടർ ,ഞങ്ങൾക്കിനിയും സമയമുണ്ട് മാത്രമല്ല. എനിക്ക് ലീവ് കുറച്ചേ ഉള്ളൂ.

ഉള്ള സമയം ഞങ്ങൾക്ക് സ്വതന്ത്രമായി നടക്കണം. രണ്ട് വർഷം കഴിയുമ്പൊ ഞാൻ വരും എന്നിട്ട് നോക്കിയാൽ മതി കുട്ടിയെ.”

എല്ലാം കേട്ട് കഴിഞ്ഞപ്പൊ ഡോക്ടർ ഞങ്ങളോട് പറഞ്ഞു. ശെരി ഞാൻ ചെയ്തു തരാം പക്ഷേ എനിക്ക് പറയാനുള്ള ഒരു കാര്യം നിങ്ങൾ ശ്രദ്ധയോടെ കേൾക്കണം.

അൽപം മുൻപ് ഇവിടെ ന്ന് ഇറങ്ങിപ്പോയ ദമ്പതികളെ നിങ്ങൾ കണ്ടോ

ഊവ്വ് എന്നർത്ഥത്തിൽ ഞങ്ങൾ തലയാട്ടി.

ആറ് വർഷായി കല്യാണം കഴിഞ്ഞിട്ട് ,ഒരു കുഞ്ഞിനു വേണ്ടി ചെയ്യാത്ത മരുന്നില്ല, മന്ത്രവുമില്ല.
ഒത്തിരി വിഷമിച്ചു. നാട്ടുകാരും വീട്ടുകാരും ഒരുപോലെ പരിഹസിച്ചു. മനസ്സ് വിഷമിച്ച് രണ്ടാളും ഒരു പോം വഴിയും കാണാതിരിക്കുമ്പോഴാണ് ആ സ്ത്രീ ഗർഭിണി യാകുന്നത്.

അവര് മതിമറന്ന് സന്തോഷിച്ചു ,പക്ഷേ അതിന് മൂന്നു മാസത്തെ ആയുസ്സേ ഉണ്ടായുള്ളൂ.
ആ ജീവൻ ഗർഭപാത്രത്തിൽ വെച്ച് തന്നെ ഇല്ലാതായി. !!!

അബോട്ട് ചെയ്യാൻ ഹോസ്പിറ്റലിലേക്ക് അയച്ചതാ അവരെ
ആ സ്ത്രീ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. പാവം !!

നമ്മൾ ആഗ്രഹിക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ്. ദൈവം തന്നാൽ വാങ്ങാം എന്നെല്ലാതെ.
ഹാ… അത് പോട്ടെ. നിങ്ങളുടെ കുഞ്ഞിനെ എപ്പൊഴാ ഇല്ലാതാക്കേണ്ടത്.?

ഇത് കേട്ട് ഇക്ക ചാടി എണീറ്റു.

ഞാൻ അത്രയും സമയം അടക്കി വെച്ചിരുന്ന സങ്കടം ഒരു പൊട്ടിക്കരച്ചിലായി അണപൊട്ടി ഒഴുകി .
ഞാൻ ഇക്കയുടെ അടുത്ത് ചെന്നു എനിക്ക് എന്റെ കുഞ്ഞാവ യെ വേണം ഇക്കാ എന്ന് പറഞ്ഞപ്പോഴേക്കും ഇക്ക എന്നെ കെട്ടിപ്പിച്ചു .ഞങ്ങൾ രണ്ടാളും തേങ്ങിക്കരഞ്ഞു.

ഇതു കണ്ട ഡോക്ടർക്കും സന്തോഷമായി .അദ് ദേഹം പറഞ്ഞു.
“നല്ല തീരുമാനം മക്കളേ ദൈവം തരുമ്പൊ കൈ നീട്ടി സ്വീകരിക്കണം. അതു കൊണ്ട് നല്ലതേ വരൂ
ഞാൻ ഒരിക്കലും ഇതിന് കൂട്ടുനിക്കില്ലാർന്നു. നിങ്ങളെ പിൻതിരിപ്പിക്കാൻ വേണ്ടി തന്നെയാ ഇങ്ങോട്ട് വിളിപ്പിച്ചത്. ഒന്നുമറിയാത്ത ആ പിഞ്ച് ജീവൻ എന്ത് തെറ്റ് ചെയ്തിട്ടാ…!!!

സമാധാനമായ് പോകൂ കുട്ടികളേ നിങ്ങൾക്ക് നന്മ മാത്രമേ വരൂ.”

ക്ലിനിക്കിൽ നിന്ന് തിരിച്ചു പോരുമ്പൊ ഞാനും ഇക്കയും കുഞ്ഞാവ യെ സ്വീകരിക്കാൻ മാനസീകമായ് ഒരുങ്ങിയിരുന്നു.

ഇപ്പൊ എനിക്ക് കേൾക്കാൻ കഴിയുന്നു.
എന്റെയുള്ളിൽ തുടിക്കുന്ന ആ കുഞ്ഞുജീവൻ ഞങ്ങളോട് നന്ദി പറയുന്നത് …..!!!!

LEAVE A REPLY

Please enter your comment!
Please enter your name here