Home Latest “സ്നേഹം”

“സ്നേഹം”

0

“സ്നേഹം”

“” ഇങ്ങക്ക് ഇന്നോടൊരു സ്നേഹുല്ല ….
ഒരൊരോ കെട്ട്യോന്മര് അവരെ പെണ്ണ്ങ്ങളെയൊക്കെ സ്നേഹിക്ക്ണത് കാണുമ്പോണ്ടല്ലൊ … ഇങ്ങളൊക്കെ പിടിച്ച് ഒരു പതിനാറ് തരാൻ തോന്നും… “”

സുനീറാ നിന്ന് പരിഭവം പറഞ്ഞു…

“” അയ്ന് ഞാനെന്താപ്പൊ അന്നെ കാട്ടീത് … എന്തിനാ ഇജ്ജിങ്ങനെ കെടന്ന് ചാടി കളിക്ക്ണത് ….. കാര്യയൊക്കെ ഷെര്യയന്നെ മറ്റ്ള്ള ആണ്ങ്ങള് കാട്ട്ണ പോലേ നാട്ട്കാരെ കാണിച്ച് ഇക്ക് സ്നേഹിക്കാനറീലാ…. അതൊക്കെ ഇപ്പൊരു കൊയപ്പാണോ സുനി “””

“” അത് തന്നല്ലെ ഇങ്ങളെ ഒന്നാമത്തെ കൊയപ്പം… ഞാൻ അട്ക്കളേല് പണി എടുക്കുമ്പൊ ..
സുനി ഞാൻ എന്തേലും സഹായിക്കണോന്ന് ചോയിച്ച്.. പൊറകീലൂടെ വന്ന് ഇന്നൊന്ന് കെട്ടിപ്പിടിച്ചാലെന്താ ങ്ങക്ക് ….
പിന്നെ ഈ സിൽമേൽ ഒക്കെ കാണുന്ന പോലെ ഇന്നെങ്ങനെ എട്ത്ത് ഒന്ന് വട്ടം ചുറ്റിയാലെന്താ… “””

“” ചില്ലറ പൂതിയൊന്നല്ലല്ലോ അനക്ക്…. ഫൈസൽ ഇടക്ക് കേറി പറഞ്ഞു… “””

“” അങ്ങനെ ഭാര്യയമരോട് സ്നേഹല്ല ഭർത്താക്കാന്മാരൊക്കെ ച്ചെയ്യാ … അല്ലാതെ ഇങ്ങളെ പോലെ…. രാത്രി മാത്രം സ്വന്തം പെണ്ണിനെ സ്നേഹിക്കല്ല ചെയ്യാ … “””

“” ന്റെ സുനി ഇജ്ജിങ്ങനെ ചങ്കി കൊള്ള്ണ വർത്താനൊന്നും പറയല്ലെ…. അതാപ്പൊ അന്റെ പ്രശ്നം …എടി പൊട്ടി അതൊക്കെ അവര് സിൽമക് വേണ്ടി വെറ്തെ കാട്ടി കുട്ട്ണതല്ലെ … “”

“” അല്ലാതെ ഇങ്ങക്ക് കയ്യാഞ്ഞിട്ടല്ല…..
അന്നാ പിന്നെ ഈ സിൽമാക്കാരൊക്കെ വെറ്തെ കാട്ടാണെങ്കിൽ പോട്ടേന്ന് വെക്കാം…
ഈ കഥോള് എഴുതുന്നോരൊ… ഒരൊര്ത്തര് എഴ്തിയ കഥകളൊക്കെ വായിക്കുമ്പൊ തോന്നും ആ കഥയൊക്കെ എഴ്തിയോരെ പെണ്ണ്ങ്ങളെ ഭാഗ്യന്ന് … “”

“” മ്മ് …അതും പറഞ്ഞ് ഇജ്ജവരോട്ക്ക് ഒന്ന് ചെന്നോക്ക് അപ്പോ കാണാ… ആ കഥ എയ്തിയോനും ഓന്റെ പെണ്ണുതന്നെ മുണ്ടീട്ട് അഞ്ചാറ് ദിവസായിട്ട്ണ്ടാവും … “””

“” പിന്നെ ഒലക്കാ ….ഇങ്ങക്ക് അയിന് കയ്യൂലെങ്കിൽ കയ്യൂലാന്ന് പറഞ്ഞാപോരെ …. ,വെറ്തെ ഉര്ണ്ട് കളിക്കണൊ… “””

അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് നടന്നു..

“” പടച്ചോനെ ഓള് ഇന്ന് നല്ല കലിപ്പിലാണല്ലൊ …. ഓളെ ഇങ്ങനെ പെണക്കി വിട്ടാ പിന്ന ഇന്നെല്ലാം കൊണ്ടും പട്ടിണിയാവും … എങ്ങനേലും സോപ്പിട്ട് ഓളെ ദേശ്യം തിർക്കണം…””

ഫൈസൽ വേഗത്തിൽ അടുകളയിലേക്ക് നടന്നു…
അടുകളയിൽ തിരക്കിട്ട് പച്ചകറി നുറുക്കുകയായിരുന്നു സുനി… അവൻ പതിയെ പമ്മി പമ്മി ചെന്ന് രണ്ട് കൈയ്യും നീട്ടി അവൾടെ അരകെട്ടിൽ കടന്നുപിടിച്ചു ചെവിയിൽ “” സുനി “”
എന്ന് വിളിക്കാനൊരുങ്ങിയതും..
കറി കത്തിയുമായി അവൾ ഞെട്ടി തിരിഞ്ഞതും ഒരുമിച്ചു ..

അവൻ സുനീന്ന് വിളിച്ചെൻങ്കിലും … ” സു ” ന്ന് മാത്രേ പുറത്തേക്ക് വന്നോള്ളു…. പിന്നെ വന്നത് മുഴുവൻ കാറ്റായിരുന്നു…

അവൾ ദേശ്യവും സങ്കടവും കലർന്ന് അവനെ നോക്കി… അവൾടെ മട്ടും ഭാവവും കയ്യിലുള്ള കത്തിം ഒക്കെ കണ്ട് പേടിച്ച് അവൻ ഒരടി പിറകോട്ട് നീങ്ങി നിന്നു…

“” അത് …പിന്നെ … ഇജ്ജ് അന്നേ സ്നേഹിക്കാന് പറഞ്ഞപ്പോ …ഞാൻ… “” അവൻ വാക്കുകൾക്ക് വേണ്ടി തപ്പി തടഞ്ഞു…

“” ആന്നോ ഇങ്ങള് ഇന്നേ സ്നേഹിച്ചതായിരുന്നോ…
ഇങ്ങക്ക് കൊർച്ചെങ്കിലും ബുദ്ധിയുണ്ട്ന്ന് കരുതീത് ഇന്റെ തെറ്റ്….. ഇങ്ങള് മന്ത ബുദ്ധിയാന്ന് ഞാനും ഓർത്തില്ല…. “”

“” മന്ത ബുദ്ധി അന്റെ ബാപ്പ മൂസക്കായിക്ക്… “”

“” ദേ ന്റെ ബാപ്പനെ പറഞ്ഞാണ്ടല്ലൊ ഹും …
ഇങ്ങള് ന്നെ സ്നേഹിക്കണ്ട … ഇന്നാ കത്തി ഒറ്റ കുത്തിന് ഒന്ന് കൊന്ന് തന്നാ മതി…
ന്റെ പടച്ചോനെ ഒന്ന് സ്നേഹിക്കാൻ പറഞ്ഞപ്പോ … മിണ്ടാതെ വന്ന് പേടിപ്പിക്കാ മനുഷ്യന്മാരെ…..””

“” ഇജ്ജ് ഒന്ന് പെണങ്ങല്ലേ ന്റെ മുത്തേ… ഇക്കൊരബദ്ധം പറ്റീതല്ലെ … “”

“” എന്താപ്പോ അന്റെ പ്രശ്നം ഞാൻ അന്നെ രാത്രി മാത്രേ സ്നേഹിക്ക്ണൊള്ളു എന്നാ … ഇജ്ജൊന്നിങ്ങോട്ട് അട്ത്ത്ക്ക് വാ പെണ്ണ …. ഇനിക്ക് പകലും അന്നെ സ്നേഹിക്കാൻ കയ്യുന്ന്.. ഞാൻ കാണിച്ച് തരാ … ‘”
അവളെ തടഞ്ഞ് നിർത്തി ഫൈസൽ പറഞ്ഞു ….

“” അയ്യടാ … ആ സ്നേഹം ഇക്ക് തൽക്കാലം വേണ്ടാ… “”
അതും പറഞ്ഞ് അവൾ അവനെ തള്ളി മാറ്റി പോവാൻ നിന്നതും … അവളെ വലിച്ച് അവനിലേക്കടുപ്പിച്ച് കവിളിൽ അമർത്തി ഒരു കടി കൊട്ത്ത് അവൻ പറഞ്ഞു …..

“” ഇപ്പോ പറയ് ഇനിക്ക് അനോട് സ്നേഹല്ലെ ….. “”

അവന്റെ കൈയ്യിൽ കിടന്ന് കുതറി മറാൻ ശ്രമിച്ച് കൊണ്ട് അവൾ നാണത്തോടെ പറഞ്ഞു …
“” ഇങ്ങക്ക് ഇന്നെ പെര്ത്തിഷ്ട്ടാന്ന് ഇക്ക് മനസ്സിലായി … വിട് ഇക്കാ… “”

അവൻ കൈയ് അയച്ചതും അവൾ കുതറി മറി … തിരിച്ച് അവന്റെ കയ്യിനിട്ട് ഒരു കടി കൊടുത്ത് …. ഉച്ചത്തിൽ ചിരിച്ച് കൊണ്ട് കൊലുസും കിലുക്കി അകത്തേക് ഓടി … അവൾക്ക് പിറകെ അവനും ഓടി… അവളോടുള്ള അവന്റെ സ്നേഹം കാണിക്കാൻ ….

രചന ; ഐശ റാഫി (ഫമൽ )

(NB .. ) [രാത്രിയുടെ അന്തിയാമങ്ങളിൽ അല്ലാതെ … എപ്പോഴും കഴിയില്ലെങ്കിലും ഇടക്കെങ്കിലും ആ നെഞ്ചോട് ഒന്ന് ചേർത്ത് നിർത്തു അപ്പോ ക്കണാം … ഒരനുസരണയുള്ള കുഞ്ഞിനെ പോലെ അവൾ ആ നെഞ്ചോട് മുഖം ചേർത്ത് കിടക്കുന്നതും … ആ നെഞ്ചിലെ ചുടും ചൂരും ആസ്വദിക്കുന്നതും … ]

LEAVE A REPLY

Please enter your comment!
Please enter your name here