Home Viral നവവധു ഭര്‍ത്താവിനായി ഒരുക്കിയ വിഷക്കെണി ; വിവാഹപ്പന്തല്‍ മരിച്ചു വീണത് 13 പേര്‍

നവവധു ഭര്‍ത്താവിനായി ഒരുക്കിയ വിഷക്കെണി ; വിവാഹപ്പന്തല്‍ മരിച്ചു വീണത് 13 പേര്‍

0

ഇഷ്ടമില്ലാത്ത വിവാഹത്തെ തുടര്‍ന്ന് നവവരനെ കൊല്ലാനുള്ള വധുവിന്റെ ശ്രമം പാളി. നവവധു നല്‍കിയ വിഷം ചേര്‍ത്ത പാല്‍ കുടിച്ച് ബന്ധുക്കളായ 13 പേര്‍ മരിച്ചു.

കാമുകനെ തേടി പോകുന്നതിനു വേണ്ടി, ഭര്‍ത്താവിന്റെ ശല്യം ഒഴിവാക്കാന്‍ ശ്രമിച്ച പാകിസ്താന്‍ ലാഹോറിലെ നവവധുവാണ് പാലില്‍ വിഷം കലര്‍ത്തിയത്.

ലാഹോറിന് സമീപം ദൗലത് പൗര്‍ സ്വദേശി ആസിയയാണ് ഭര്‍ത്താവിനായി കെണിയൊരുക്കിയത്.

ഇവരുടെ സമ്മതമില്ലാതെ വിവാഹം നടത്തിയതിലുള്ള എതിര്‍പ്പ് പിന്നീട് കലഹത്തിലേക്ക് എത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ സല്‍ക്കാരത്തിനിടെ പാലില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാനായിരുന്നു ശ്രമം.

എന്നാല്‍ അംജത്ത് പാലുകുടിക്കാത്തതിനാല്‍ ആ പാലുകൂടി ചേര്‍ത്തു തയ്യാറാക്കിയ ലെസ്സി ബന്ധുക്കള്‍ ഉണ്ടാക്കി കുടിക്കുകയായിരുന്നു.

വധു മറ്റൊരാളുമായി പ്രണയത്തിലായിരുന്നെന്നും പോലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here