Home Article താല്പര്യം ഉള്ളവർ ഇതൊന്നു ഇ ജീവിതം ഒന്ന് വായിച്ചു നോക്കണം. നമുക്ക് ഒരുപാട് പഠിക്കാനുണ്ട്

താല്പര്യം ഉള്ളവർ ഇതൊന്നു ഇ ജീവിതം ഒന്ന് വായിച്ചു നോക്കണം. നമുക്ക് ഒരുപാട് പഠിക്കാനുണ്ട്

0

പ്രണയം ദിവ്യമാണ്. പ്രണയം എന്നത് ബാഹ്യസൌന്ദര്യത്തിലല്ലാ എന്നത് ജയപ്രകാശിൻറെയു സുനിതയുടേയും ജീവിതത്തിലൂടെ ലോകം അത് മനസ്സിലാക്കുന്നു.. സുനിതയെ തന്റെ ജീവിത സഖിയാക്കിയ ആ കഥ ജയപ്രകാശ് പറയുന്നതിങ്ങനെ.. ” വർഷങ്ങൾക്ക് മുൻപ് എന്റെ ക്ളാസ്സ് മുറിയുടെ മുന്നിലൂടെ നടന്നു പോയ ഒരു പെൺകുട്ടിയുടെ സൌന്ദര്യം എന്നെ വല്ലാതെ ആകർഷിച്ചു.അവളിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല, അതു വരെ അങ്ങനെ സൌന്ദര്യമുള്ള ഒരു പെൺകുട്ടിയെ കണ്ടിരുന്നില്ല, അവളുടെ പേര് സുനിത എന്നായിരുന്നു. അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കളായ് മാറി.. പിന്നീടെപ്പഴൊ അവൾക്ക് പോലും കാര്യമറിയാതെ ഞാൻ അവളോട് സംസാരിയ്കാതെ ഒഴിഞ്ഞു മാറി തുടങ്ങി, അവൾക്കെന്നോട് സംസാരിയ്കണമെന്ന് പുസ്തകത്തിൽ എഴുതി തന്നു. പക്ഷെ അത് സംഭവിച്ചില്ല.

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഞാൻ കോളേജിലെത്തി അവിടെ ഒന്നും അവളെപ്പോലെ സുന്ദരിയായ ഒരു പെണ്ണിനെ കാണുവാൻ എനിയ്ക് കഴിഞ്ഞില്ല ഞങ്ങൾ രണ്ട് നഗരങ്ങളിലായ്കഴിഞ്ഞിരുന്നു, ” “വർഷങ്ങൾക്ക് ശേഷം ,2007ൽ എന്റെ ജന്മദിനത്തിൽ എന്നെ തേടി ഒരു കോൾ വന്നു. അത് അവൾ ആയിരുന്നു ..എന്റെ ഹൃദയം അന്നത്തെ ആ 17 വയസ്സുകാരന്റെതു പോലെ സ്പന്ദിച്ചു…വെറും രണ്ട് മിനിട്ട് മാത്രം ദൈർഘ്യമുള്ള ഒരു കോൾ എങ്കിലും അത് എനിയ്ക് പ്രിയപ്പെട്ടതായിരുന്നു… പിന്നീട് വല്ലപ്പോഴും വിശേഷ ദിവസങ്ങളിൽ മാത്രം ഞങ്ങൾ സംസാരിച്ചു…

എല്ലാവരെയും പോലെ ഞങ്ങളുടെയും ജീവിതം തിരക്കേറിയതായ്..” സുനിതയോട് ജയപ്രകാശിന് പ്രണയമായിരുന്നു എന്ന് തോന്നിയ നിമിഷങ്ങൾ …. ജയപ്രകാശ് തന്നെ അത് ഓർത്തെടുക്കുന്നു….. ” വർഷങ്ങൾക്ക് ശേഷം ഒര് ദിവസം 2011 നവംബറിൽ എന്റെയും സുനിതയുടേയും സുഹൃത്തായ ഒരാൾ എന്നെ വിളിച്ച് പറഞ്ഞു സുനിതയ്കെന്തോ അപകടം പറ്റി എന്നും ഇപ്പോൾ അവൾ കോയമ്പത്തൂർ ആണെന്നും പറഞ്ഞു.അങ്ങനെ ഞാൻ അവളെ കാണാൻ എത്തി. പക്ഷെ , സുന്ദരിയായിരുന്ന സുനിതയ്ക് പകരം എനിയ്കവിടെ കാണാൻ കഴിഞ്ഞത് തലമുടി ഒന്നുമില്ലാത്ത , മൂക്കും വായും പല്ലുകളുമൊന്നുമില്ലാത്ത ഒരു രൂപം ,അതും 90 വയസ്സ് തോന്നിയ്കുന്ന ഒരു വൃദ്ധയെപ്പോലെ നടന്ന് പോകുന്നു അവൾ.

ആ ഒരു നിമിഷം എന്റെ കണ്ണുകളിലേയ്ക് ഇരുട്ട് കയറി എന്ത് ചെയ്യണമെന്നറിയാതെ ഞെട്ടിയ നിമിഷങ്ങൾ.. ആ നിമിഷം ഞാൻ മനസ്സിലാക്കി എന്റെ ഉള്ളിൽ അവളോടുള്ള അടങ്ങാത്ത സ്നേഹമായിരുന്നു എന്ന്…അന്ന് തന്നെ ഞാൻ അവളോട് പറഞ്ഞു എനിയ്ക് നിന്നെ കല്യാണം കഴിയ്കണമെന്ന് നിന്റെ ജീവിതത്തിൽ എന്നും ഒര് കൂട്ടായിരിയ്കാൻ… പക്ഷെ അവൾ ഒന്ന് ചിരിച്ചതേയുള്ളു അത് കേട്ട് ,അതിന് മാത്രമെ അവൾക്ക് കഴിഞ്ഞിരുന്നുള്ളു……, പിന്നീടവളുടെഎല്ലാ സർജറികൾക്കും കൂട്ടിന് അവളോടൊപ്പം ഞാനും ആശുപത്രിയിൽ ഉണ്ടായിരുന്നു… പിന്നെ ഞാൻ അവളെ ബാംഗ്ളൂരിലേയ്ക് കൂട്ടിക്കൊണ്ട് വന്നു. അങ്ങനെ ജയപ്രകാശും സുനിതയും ഒന്നായ്,

ജീവിതത്തിലെ സുഖദുഃഖങ്ങൾ പങ്കുവെച്ചവർ ഒന്നിച്ച് ജീവിച്ച് തുടങ്ങി…. അവരുടെ സന്തോഷങ്ങൾക്കിടയിൽ പിറന്നത് രണ്ട് കുട്ടികൾ… അവരുടെ പ്രണയത്തിന് കിട്ടിയ സമ്മാനം.. ആത്മിയ, ആത്മിക്. ഭൂമുഖത്ത് ഇനിയും മനുഷ്യത്വം നശിച്ചിട്ടില്ലാ എന്ന് ജയപ്രകാശ് എന്ന ചെറുപ്പക്കാരൻ നമുക്ക് കാട്ടിത്തരുന്നു… സുഹൃത്തേ എല്ലാ നന്മകളും നിങ്ങൾക്കുണ്ടാകട്ടേ എന്ന് പ്രാർത്ഥിയ്കുന്നു ആത്മാർത്ഥമായ്… അനുഗ്രഹങ്ങൾ, ആശംസകൾ..

LEAVE A REPLY

Please enter your comment!
Please enter your name here