Home Latest ഷാരൂഖ് തന്റെ ഭാര്യക്ക് വാങ്ങിക്കൊടുത്ത സാരിയുടെ വില കേട്ട് ബോളിവുഡ് ഞെട്ടി

ഷാരൂഖ് തന്റെ ഭാര്യക്ക് വാങ്ങിക്കൊടുത്ത സാരിയുടെ വില കേട്ട് ബോളിവുഡ് ഞെട്ടി

0

ഷാരൂഖ് തന്റെ ഭാര്യക്ക് വാങ്ങിക്കൊടുത്ത
സാരിയുടെ വില കേട്ട് ബോളിവുഡ് ഞെട്ടി!

ബോളിവുഡിൽ ഭാര്യമാരെ സ്നേഹിക്കുന്ന ചുരുക്കം ചില ഭർത്താക്കന്മാരിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ഇത് പറയാൻ കാരണം ബോളിവുഡില്‍ കുടുംബത്തിനോട് ഏറ്റവുമധികം സ്‌നേഹം ആര്‍ക്കാണെന്ന് ചോദിച്ചാല്‍ എല്ലാവരും ആദ്യം പറയുക ഷാരുഖ് ഖാന്റെ പേര് ആയിരിക്കും. ഇതിനു കാരണം പലപ്പോഴും ഷാരുഖ് ഖാന്റെ പല അഭിമുഖത്തില്‍ നിന്നും വ്യക്തമായതാണ്. ഗൗരി ഖാന്‍ എന്ന സുന്ദരിയെ ഭാര്യയായി കിട്ടിയ കാലത്ത് താന്‍ അനുഭവിച്ച ദുരിതങ്ങള്‍ മുമ്പ് ഷാരുഖ് സംസാരിച്ചിരുന്നു. ശേഷം വിജയങ്ങള്‍ നേടിയ ഷാരുഖിന് ഇപ്പോള്‍ ഭാര്യ ഗൗരി ഖാനോട് ഉള്ള സ്‌നേഹം വീണ്ടും വാര്‍ത്തയായിരിക്കുകയാണ്. ഇത് പറയാൻ കാരണം വോഗ് വിമന്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാര വേദിയിലെത്തിയ ഇരുവരും ചടങ്ങില്‍ ശ്രദ്ധിക്കപ്പെട്ട താരദമ്പതികളായി മാറുകയായിരുന്നു.

ബോളിവുഡിലെ താരസുന്ദരിമാരെക്കാളും പ്രധാന്യത്തോടെയായിരുന്നു ഗൗരിയെ സ്വീകരിച്ചത്. കിങ്ങ് ഖാനും ഗൗരി ഖാനും വിവാഹം കഴിച്ചിട്ട് 26 വര്‍ഷമായിരിക്കുകയാണ്. സന്തുഷ്ട കുടുംബമായി ഇന്നും ജീവിക്കുന്ന ഇരുവരോടും എല്ലാവര്‍ക്കും അസൂയ തോന്നും അത്രയധികം സ്‌നേഹത്തിലാണ് ഇരുവരും കഴിയുന്നത്. പരിപാടിയ്‌ക്കെത്തിയ ഗൗരി ഖാന്റെ സാരി മുംബൈയിലെ പ്രശ്‌സത ഡിസൈനറായ മോനിഷ ജയ്‌സിംഗാണ് ഡിസൈന്‍ ചെയ്തത്. മാത്രമല്ല ഒരു ലക്ഷത്തിന് മുകളിലാണ് ഗൗരിയുടെ സാരിയുടെ വില. ഭാര്യയെ എപ്പോഴും ഹാപ്പിയായിരിക്കാനുള്ള തന്ത്രങ്ങളെല്ലാം ഷാരുഖ് ഖാന്‍ ചെയ്യാറുണ്ടെന്നാണ് ബോളിവുഡ് പറയുന്നത്. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് ഷാരുഖ് ഖാന്റെ കുടുംബം. മൂത്ത മകൻ ഉടൻ തന്നെ ബോളിവുഡിൽ നായകനായി അരങ്ങേറുമെന്നാണ് വാർത്തകൾ!

LEAVE A REPLY

Please enter your comment!
Please enter your name here