Home Latest കോടികൾ വിലമതിക്കുന്ന തന്‍റെ പ്രിയപ്പെട്ട കാ‍ർ കുഴിച്ചുമൂടുന്നൊരാൾ; എന്തിനെന്നോ… ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാക്കും ഇതിന്റെ...

കോടികൾ വിലമതിക്കുന്ന തന്‍റെ പ്രിയപ്പെട്ട കാ‍ർ കുഴിച്ചുമൂടുന്നൊരാൾ; എന്തിനെന്നോ… ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാക്കും ഇതിന്റെ പ്രധാന്യം

0

കോടികൾ വിലമതിക്കുന്ന തന്‍റെ പ്രിയപ്പെട്ട കാ‍ർ കുഴിച്ചുമൂടുന്നൊരാൾ; എന്തിനെന്നോ…
ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാക്കും ഇതിന്റെ പ്രധാന്യം

കോടികൾ വിലമതിക്കുന്ന തന്‍റെ ബെന്‍ലി കാ‍ർ കുഴിച്ചുമൂടുകയാണ് താനെന്ന് ബ്രസീലിലെ ഏറ്റവും വലിയ ധനികനായ താനെ ചിക്യുനോ സ്കാർപ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

തന്‍റെ മരണാനന്തരജീവിതത്തിൽ കാ‍ർ ഓടിച്ചുനടക്കുന്നതിനുവേണ്ടിയായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനായി അദ്ദേഹം ഒരു വലിയ കുഴിയും തന്‍റെ ബംഗ്ലാവിനോട് ചേ‍ർന്ന് തയ്യാറാക്കിയിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതിനെതിരെ ആളുകൾ എതിരഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.

ഇത്രയും വിലയേറിയ കാ‍ർ വെറുതെ കുഴിച്ചുമൂടാതെ പരോപകാര പ്രവൃത്തിക്കും മറ്റുമായി സംഭാവനചെയ്തുകൂടെയെന്നും മറ്റും പലരും അഭിപ്രായം പറഞ്ഞു. അവസാനം കാ‍റിന്‍റെ ശവസംസ്കാര ദിനമടുത്തു. കുഴിക്കുമുന്നിൽ നിന്നുകൊണ്ട് താനെ ചിക്യുനോ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ താൻ കാ‍ർ കുഴിച്ചുമൂടുമെന്ന് പറഞ്ഞതിന്‍റെ സത്യാവസ്ഥ ളിപ്പെടുത്തി-‘ഇതെന്‍റെയൊരു നാടകമായിരുന്നു. അവയവദാനത്തിനായുള്ള ബോധവത്കരണം ആളുകൾക്ക് നൽകുകയായിരുന്നു എൻ്‍റെ ലക്ഷ്യം’, അദ്ദേഹം പറഞ്ഞു.

‘ഞാൻ കോടികൾ വിലമതിക്കുന്ന കാ‍ർ കുഴിച്ചുമൂടാനൊരുങ്ങിയപ്പോൾ ആളുകൾ പരിഹസിച്ചു, പക്ഷേ ഈ കാറിനേക്കാൾ വിലപിടിപ്പുള്ളതാണ് പലരും കുഴിച്ചുമൂടുന്നത്. അനേകം ജീവിതങ്ങൾക്ക് പുതുവെളിച്ചമായേക്കാവുന്ന ഹൃദയം, കരൾ, കണ്ണുകൾ, വൃക്കകൾ, ശ്വാസകോശങ്ങൾ, ഇവയൊക്കെ വെറുതെ കുഴിച്ചുമൂടുകയാണ്, ആ‍ർക്കും ഉപകരിക്കാതെ.

നിരവധിപേ‍ർ അവയവമാറ്റത്തിനായി കാത്തിരിക്കുന്നുണ്ട്. അതിനാൽ ഏറെ വിലമതിക്കുന്ന നിങ്ങളുടെ അവയവങ്ങൾ ആരും കുഴിച്ചുമൂടരുത്’, അദ്ദേഹം പറഞ്ഞുനിർത്തി. ബ്രസീലിലെ ഏറ്റവും വലിയ ധനികനായ താനെ ചിക്യുനോ സ്കാർപ പെട്ടെന്ന് ഒരു ദിവസം പ്രഖ്യാപിക്കുകയുണ്ടായി തന്റെ കോടികൾ വിലമതിക്കുന്ന കാർ താൻ കുഴിച്ചു മൂടുവാൻ പോവുകയാണെന്ന് .തന്റെ മരണാനത്ര ജീവിതത്തിൽ തനിക്കു സഞ്ചരിക്കാൻ വേണ്ടി ആണിത് ഇന്നത്തെ പറഞ്ഞു തന്റെ ബംഗ്ലാവിൽ കാർ കുഴിച്ചു മൂടുവാൻ വേണ്ടിയുള്ള വലിയ കുഴിയും ഉണ്ടാക്കി .ഇദ്ദേഹത്തിന്റെ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ ഏറെ കോളിളക്കം സൃഷ്ടിച്ചു .

അവർക്കു ഭ്രാന്താണെന്ന് പറഞ്ഞ ആളുകൾ ഉണ്ട് . .ഇത്ര മാത്രം വില മതിക്കുന്ന കാർ കുഴിച്ചു മൂടുന്നതിനേക്കാൾ വല്ല കാരുണ്യ പ്രവർത്തികളിൽ മുഴുകിക്കൂടെ എന്നായിരുന്നു പലരുടെയും വാദം .അല്ലെങ്കിലും ആളുകളുടെ പൊതുവായുള്ള സ്വഭാവം അങ്ങനെ ആണല്ലോ .മറ്റുള്ളവവരുടെ ജീവിതത്തിൽ ഇടപെടാൻ ആണല്ലോ എല്ലാവര്ക്കും താല്പര്യം .അങ്ങനെ കാറിന്റെ ശവസംസ്കാരദിനം വന്നെത്തി .കാറിനെ കുഴിച്ചു മൂടാനുള്ള കുഴിക്ക് മുന്നിൽ നിന്ന് കൊണ്ട് ചിക്യുനോ വിട വാങ്ങൽ പ്രസംഗം നടത്തി .

അപ്പോഴാണ് കാര് കുഴിച്ചു മൂടും എന്ന് പറഞ്ഞതിന്റെ സത്യാവസ്ഥ പുറത്തു വന്നത് .വളരെ മഹത്തായ ഒരു സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാൻ വേണ്ടി ആണ് ചിക്യുനോ അത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത് .അവയവ ദാനത്തിനെ കുറിച്ച് മറ്റുള്ളവരെ ബോധവത്കരിക്കാൻ വേണ്ടിയാണ് ഇത്തരം ഒരു നാടകം കാലിച്ചതെന്നു ചിക്യുനോ സമ്മതിച്ചു .

കോടികൾ വിലമതിക്കുന്ന കാർ കുഴിച്ചു മൂടാൻ പോയപ്പോൾ ആളുകൾ പരിഹസിക്കുകയും വിഷമിക്കുകയും ചെയ്തു .എന്നാൽ ഇതിനേക്കാൾ ഏറെ വിലപിടിപ്പുള്ള മനുഷ്യ ജീവനുകളെ രക്ഷിക്കാൻ ആവുന്ന പല അവയവങ്ങളും ആണ് കുഴിച്ചു മൂടുന്നത് .മരണം കൊണ്ട് മറ്റൊരാൾക്ക് ജീവൻ ലഭിക്കുക ആണെങ്കിൽ അത് ഒരു വലിയ പുണ്യം തന്നെ ആണ് .വളരെ നല്ല ഒരു സന്ദേശം നൽകിയ ചിക്യുനോ അഭിനന്ദങ്ങൾ അർഹിക്കുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here