Home Beauty തലകുത്തനെ നിൽക്കുന്ന ലിസിയുടെ ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടി; ഇതായിരുന്നല്ലേ.. ആ സൗന്ദര്യ രഹസ്യം

തലകുത്തനെ നിൽക്കുന്ന ലിസിയുടെ ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടി; ഇതായിരുന്നല്ലേ.. ആ സൗന്ദര്യ രഹസ്യം

0

തലകുത്തനെ നിൽക്കുന്ന ലിസിയുടെ ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടി;
ഇതായിരുന്നല്ലേ.. ആ സൗന്ദര്യ രഹസ്യം

പ്രിയദര്‍ശനുമായുള്ള ലിസിയുടെ വിവാഹമോചന വാര്‍ത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വിവാഹിതരായി വര്‍ഷങ്ങള്‍ക്ക് ശേഷം വഴി പിരിഞ്ഞത് പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ വിവാഹ മോചനമൊന്നും താരത്തെ എവിടെയും ബാധിച്ചിട്ടില്ല. അടുത്തിടെയാണ് താരം സ്വന്തമായി ഡബ്ബിങ്ങ് സ്റ്റുഡിയോ തുടങ്ങിയത്. ഉലകനായകന്‍ കമലഹാസനായിരുന്നു ഉദ്ഘാടനം ചെയ്തത്.

24 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രമയത്തിനൊടുവില്‍ വിവാഹിതരായ ഇരുവരും വേര്‍പിരിഞ്ഞത് വാര്‍ത്തയായിരുന്നു. വിവാഹ മോചനത്തിന് ശേഷം താരം സിനിമയില്‍ സജീവമാവുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അടുത്തൊന്നും തിരിച്ചു വരില്ലെന്ന് പിന്നീട് താരം വ്യക്തമാക്കുകയായിരുന്നു. സിനിമയിലേയ്ക്ക് ഉടനെങ്ങുമില്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. മലയാളികളുടെ ഹൃദയം കവർന്ന താര സുന്ദരിയുടെ വാർത്തകൾക്ക് ഏറെ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്കില്‍ ലിസി ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കറുത്ത വസ്ത്രവും കൂളിങ്ങ് ഗ്ലാസുമൊക്കെയായി സ്‌റ്റൈലിഷ് ലുക്കിലാണ് ലിസി പ്രത്യക്ഷപ്പെട്ടത്.

അതിന് ശേഷം ഇതാ ജിമ്മിൽ വർക്ക്ഔട് ചെയുന്ന  താരത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഫേസ്ബുക്ക് പേജിൽ. താരത്തിന്റെ ചിത്രങ്ങൾ കണ്ട ആരാധകർ ആദ്യമൊന്ന് ഞെട്ടി.. അമ്പതാം വയസിലും ലിസയുടെ സൗന്ദര്യ രഹസ്യം ഇതായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here