Home Viral വര്‍ഷങ്ങളോളം നരക ജീവിതം നയിച്ച മൂന്നര വയസ്സുകാരിയുൾപ്പടെ നാല് കുട്ടികളെ രക്ഷപ്പെടുത്തി

വര്‍ഷങ്ങളോളം നരക ജീവിതം നയിച്ച മൂന്നര വയസ്സുകാരിയുൾപ്പടെ നാല് കുട്ടികളെ രക്ഷപ്പെടുത്തി

0

[ad_1]

വീട്ടിൽ ഭക്ഷണം കിട്ടാതെയും പീഡനമേറ്റും അവശനിലയിലായ മൂന്നര വയസ്സുകാരി ഉൾപ്പെടെ 4 കുട്ടികളെ ചൈൽഡ് ലൈൻ ഇടപെട്ട് മോചിപ്പിച്ചു. മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖലയിലാണ് സംഭവം. വീട്ടിൽനിന്ന് ഒരു പെൺകുട്ടിയുടെ നിർത്താതെയുള്ള നിലവിളി കേട്ടതായി നാട്ടുകാർ പറഞ്ഞതനുസരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി പരിശോധന നടത്തുകയായിരുന്നു.

യുവതിയും അവരുടെ പ്രായമായ മാതാപിതാക്കളും മക്കളായ ഒൻപതും നാലരയും വയസ്സുള്ള 2 ആൺകുട്ടികളും രണ്ടും മൂന്നരയും വയസ്സുള്ള 2 പെൺകുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിൽ 9 വയസ്സുകാരൻ യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ്.

പതിവായി മർദനമേറ്റ് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ചൈൽഡ് ലൈൻ പ്രവർത്തകരെത്തുമ്പോൾ മൂന്നര വയസ്സുകാരി. വീട്ടിലെ ഇരുട്ടുമുറിയിൽ തള്ളിയ കുട്ടിയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചപ്പോഴാണ് ഒരു പെൺകുട്ടി കൂടി വീട്ടിലുണ്ടെന്ന വിവരം പലരും അറിയുന്നത്. ആൺകുട്ടികളെ ഇടയ്ക്കു പുറത്തുകാണാറുണ്ടെങ്കിലും ഇളയ പെൺകുട്ടിയെ കണ്ടിട്ടില്ലെന്ന് പരിസരവാസികൾ പറഞ്ഞു.

സമീപത്തെ ആരാധനാലയത്തിൽനിന്ന് സൗജന്യമായി നൽകുന്ന ഭക്ഷണം കഴിക്കാൻ യുവതിയും 3 മക്കളും എത്താറുണ്ട്. നാട്ടുകാരെ വീട്ടിലേക്ക് കയറ്റാറില്ല. യുവതിയുടെ മാതാവ് മൂന്നര വയസ്സുകാരിയെ ക്രൂരമായി മർദിക്കാറുണ്ടെന്നും ഭക്ഷണം നൽകാറില്ലെന്നും പുറത്തിറങ്ങാൻ അനുവദിക്കാറില്ലെന്നുമാണ് സഹോദരങ്ങളുടെ മൊഴി. പലപ്പോഴായി മന്ത്രംചൊല്ലി ഊതിയ വെള്ളം നൽകിയിരുന്നതായും പറയുന്നു.

സിഡബ്ല്യുസി മുൻപാകെ ഹാജരാക്കിയ മൂന്നരവയസ്സുകാരിയെ ശിശുപരിചരണ കേന്ദ്രത്തിലേക്കും രണ്ടു കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കും മാറ്റി. രണ്ടുവയസ്സുകാരിയെ മാതാവിനൊപ്പം മറ്റൊരു മന്ദിരത്തിലേക്കു വിട്ടു.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here