Home Article മലയാളികൾക്ക് അഭിമാനമായി യുംന അജിൻ

മലയാളികൾക്ക് അഭിമാനമായി യുംന അജിൻ

0

സീ ടീവിയിലൂടെ താരമായി മാറിയ കൊച്ചു സുന്ദരി യുംന അജിന്‍. ടെലിവിഷനിലെ ഒന്നാം നിര റിയാലിറ്റി ഷോയായ സരിഗമപ ലിറ്റില്‍ ചാംപിലൂടെയാണ് യുംന പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചതും അവരുടെ ഇഷ്ട താരമായി മാറിയതും. ഇത് വരെ നടന്ന മത്സരങ്ങളില്‍ നിന്നും ഈ മിടുക്കി കൈവരിച്ചത് ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണ് മത്സരിച്ച ഭൂരിഭാഗം മത്സരങ്ങളിലും 100 മാര്‍ക്കാണ് യുംന സ്വന്തമാക്കിയിരിക്കുന്നത്. ഇതിലൂടെ യുംന പ്രോഗ്രാമിന്‍റെ Highest Chartbusters Trophy സ്വന്തമാക്കുകയും ചെയ്തു.

ആകെ പാടിയത് 40 പാട്ടുകള്‍ മുഴുവന്‍ മാര്‍ക്ക വാങ്ങിയത് 26 പാട്ടുകള്‍ക്ക്, ആര് കേട്ടാലും അത്ഭുതപ്പെട്ട് പോകും. പത്ത് മാസത്തോളമായി റിയാലിറ്റി ഷോ നടന്ന് കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഒരു റിയാലിറ്റി ഷോ കണ്ടസ്റ്റന്റ്സിനും സ്വപ്നം കാണാന്‍ പോലും പറ്റാത്തത്ര ദൂരത്തായിരിക്കുന്നു യുംനയുടെ നേട്ടം.

എ.ആര്‍ റഹ്മാന്‍, ആശാ ബോസ്‌ലെ, ഷാരൂഖ്ഖാന്‍, സല്‍മാന്‍ഖാന്‍, അനില്‍ കപൂര്‍, കത്രീന കൈഫ്, സഞ്ജയ് ദത്ത്, രണ്‍ബീര്‍ കപൂര്‍, കുമാര്‍ സാനു, ഉഭിത് നാരായണന്‍, അല്‍താജി ഉള്‍പ്പടെ ബോളിവുഡിടിലെയും സംഗീത ലോകത്തെയും പ്രമുഖരും ഈ പ്രോഗ്രാമിന്‍ സാക്ഷികളായിരുന്നു. അതോടൊപ്പം ഇവരില്‍ നിന്നെല്ലാം വന്‍ അഭിനന്ദന പ്രവാഹമാണ് യുംനക്ക് കിട്ടി കൊണ്ടിരുന്നത്.

ഇത്ര നേട്ടം കൈവരിച്ചിട്ടും ടൈറ്റില്‍ വിന്നറാകാന്‍ മാത്രം ഈ കൊച്ചു മിടുക്കിക്ക് കഴിയാതെ പോയി. പക്ഷെ പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണ കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും മാര്‍ക്കില്‍ പാടി തോല്‍പ്പിച്ച് ട്രോഫി സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും, തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും പിന്തുണക്കുകയും ചെയ്ത പ്രേക്ഷകര്‍ക്ക് നന്ദിയുണ്ടെന്നും യുംന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here