Home Latest മുഖത്തെ കറുത്ത പാടുകൾ ഓർമിച്ചു ഇനി വിഷമിക്കണ്ട.2 മിനിറ്റ് കൊണ്ട് ഇതിനൊരു ഉഗ്രൻ ഒറ്റമൂലി 

മുഖത്തെ കറുത്ത പാടുകൾ ഓർമിച്ചു ഇനി വിഷമിക്കണ്ട.2 മിനിറ്റ് കൊണ്ട് ഇതിനൊരു ഉഗ്രൻ ഒറ്റമൂലി 

1

മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ആദ്യപടിയായി അവരവരുടെ ചർമത്തിന്റെ സ്വഭാവം അറിയണം.അല്ലാതെ കയ്യിൽക്കിട്ടിയതും കൂട്ടുകാർ പറഞ്ഞതുമൊക്കെ വാങ്ങിത്തേച്ച് മുഖത്തെ പരീക്ഷണശാലയാക്കരുത്. തലയിലെഴുത്ത് തിരുത്താൻ ബുദ്ധിമുട്ടാണെന്നു സ്വയം പറഞ്ഞോളൂ, എന്നാൽ മുഖത്തെഴുത്തുകളെ ആ കൂട്ടത്തിൽ പെടുത്തേണ്ട. മുഖക്കുരു, കറുത്തപാട്, വെളുത്തപാട്, എണ്ണമയം എന്നിങ്ങനെയുള്ള ചർമപ്രശ്നങ്ങൾ പലരുടേയും ഉറക്കംകെടുത്തുന്നു. വികൃതി നിറഞ്ഞ ഈ മുഖത്തെഴുത്ത് മനസുവച്ചാൽ അടക്കിനിർത്താം.

കർമം ചെയ്തു ഫലം ഇച്ഛിക്കാതിരിക്കുക എന്ന രീതിയിലാണു മിക്കവരും ചർമപ്രശ്നങ്ങൾക്കു ചികിൽസകൾ നടത്തുന്നത്. പരസ്യങ്ങളിൽ കാണുന്ന ലേപനങ്ങൾ ഒന്നൊഴിയാതെ മുഖത്ത് തേച്ചുപിടിപ്പിക്കും. ആ ക്രീം പുരട്ടിയതിൽപിന്നെ എന്റെ മുഖത്തിനു തിളക്കം കൂടി എന്നു സുഹൃത്തുക്കളിലാരെങ്കിലും പറഞ്ഞാൽ പിന്നെ വൈകാതെ ആ ക്രീമും വാങ്ങി പ്രയോഗിക്കും. ഇവയൊന്നും ഉദ്ദേശിച്ച ഫലം തന്നില്ലെങ്കിൽ ഓ..സാരമില്ല, നമ്മളൊന്നും ചെയ്തില്ല എന്നു വരരുതല്ലോ എന്നു നെടുവീർപ്പിടും.

ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിന്റെ ആദ്യപടിയായി നമ്മുടെ ചർമത്തെ അറിയണം. ചർമത്തിനു പ്രധാനമായും മൂന്ന് പാളികളാണുള്ളത്.

1. പുറംതൊലി (എപിഡേർമിസ് )

2. പുറംതൊലിക്കടിയിലുള്ള തൊലി (ഡേർമിസ്)

3. കൊഴുപ്പ് ആവരണം (ഫാറ്റ് ലെയർ)

ഏറ്റവും മുകളിലായി മൃതകോശങ്ങളുടെ ഒരു ആവരണവും ഉണ്ട്. ശരീരത്തിന്റെ വീടാണ് ചർമം. വെയിലേറ്റു വാടാതെ, മഴ നനഞ്ഞു കുളിരാതെ വീട് അതിനുള്ളിലുള്ളവരെ സംരക്ഷിക്കാറില്ലേ, സമാനമായ ജോലിയാണ് ചർമവും ചെയ്യുന്നത്. ശരീരത്തിന്റെ ഊഷ്മാവ് സ്ഥിരതയോടെ നിലനിർത്തുന്നതു ചർമത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന വിയർപ്പാണ്. അൾട്രാവയലറ്റ് രശ്മികളിൽനിന്നു ശരീരത്തെ സംരക്ഷിക്കുന്നതു ചർമത്തിൽ ഉൽപാദിപ്പിക്കുന്ന മെലാനിൻ എന്ന പിഗ്മന്റും.

എണ്ണഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന എണ്ണ (സെബം) യ്ക്ക് ബാക്ടീരിയയെയും ഫംഗസിനെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. നമ്മെ ചിറകിനുള്ളിൽ ഒതുക്കി സൂക്ഷിക്കുന്ന വീടിനോട് കാണിക്കുന്ന അതേ ശ്രദ്ധ ചർമത്തോടും കാണിക്കണം. അടിച്ചു തുടച്ചു വൃത്തിയാക്കുന്ന ശുഷ്കാന്തി ചർമസംരക്ഷണത്തിലും വേണം. ചർമം നാലു സ്വഭാവത്തിലുണ്ട്.

1.എണ്ണമയമുള്ള ചർമം

2.വരണ്ട ചർമം

3.സാധാരണ ചർമം

4.എണ്ണമയമുള്ള ചർമത്തിന്റെയും വരണ്ട ചർമത്തിന്റെയും മിശ്രരൂപം

വ്യത്യസ്ത ചർമമുള്ളവർക്ക് അതിനു ചേർന്ന സംരക്ഷണ രീതികളാണ് ആവശ്യം. എണ്ണമയമുള്ളതും വരണ്ടതുമായ ചർമമുളളവരാണു സാധാരണയായി ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തുന്നത്.

വരണ്ട ചർമം: പ്രതിവിധി എണ്ണയല്ല

ചർമം വരണ്ടിരിക്കുകയാണ്. കുളിക്കുന്നതിനു മുൻപു കൂടുതൽ എണ്ണ തേച്ച് ആ പ്രശ്നം ശരിയാക്കിക്കളയാം എന്നു കരുതേണ്ട. കുളിക്കുന്നതിനു മുൻപ് കൈകാലുകളിലും മുഖത്തുമെല്ലാം എണ്ണ തേച്ചുപിടിപ്പിക്കുമ്പോൾ ചർമത്തിനു ജലാംശം ആഗിരണം ചെയ്യാൻ കഴിയില്ല. സോപ്പ് ഉപയോഗം കുറയ്ക്കണം. സോപ്പിനു പകരം ചെറുപയർ പൊടി, കടലമാവ്, കുതിർത്തിയ തേങ്ങാപിണ്ണാക്ക് എന്നിവ ഉപയോഗിക്കാം.കുളി കഴിഞ്ഞതിനുശേഷം മോയിസ്ചറൈസിങ് ക്രീം പോലുള്ളവ തേയ്ക്കുന്നതാണ് ഉത്തമം.

തണുത്ത വെള്ളത്തിൽ മുഖം കഴുകാം

സ്വന്തമായി ഓയിൽ ഫാക്ടറി തുടങ്ങാമല്ലോ എന്ന കളിയാക്കൽ പതിവായി കേൾക്കുന്നവരാണ് ഈ വിഭാഗത്തിൽ വരുന്നത്. മുഖം തണുത്ത വെള്ളത്തിൽ നന്നായി കഴുകി വൃത്തിയായി തുടക്കാം. കഠിനമായ വേദനയോ, ഉപദ്രവമോ ഒന്നും ചെയ്യാത്ത ചില പ്രശ്നങ്ങളാണു ചർമസംബന്ധമായി പലരെയും ആകുലപ്പെടുത്തുന്നത്.

കഥയിലെ പ്രധാന വില്ലൻ മുഖക്കുരുതന്നെ. എണ്ണമയമുള്ള ചർമം ഉള്ളവരിലാ മുഖക്കുരു കൂടുതലായി കാണുന്നത്.

മുഖക്കുരു സ്ഥിരതാമസം തുടങ്ങിയാൽ

ഓ..ഒരു മുഖക്കുരുവല്ലേ,അതിലും വലിയ എത്രയോ രോഗങ്ങളുണ്ട് ,അത്തരം നിസാര കാര്യങ്ങൾ ഓർത്ത് സമയം കളയരുത് എന്നാണ് പണ്ട് പലരും പറഞ്ഞിരുന്നത് . മുഖക്കുരുവിനെ ഓർത്ത് ഊണും ഉറക്കവും കളയേണ്ട കാര്യമില്ല, പക്ഷേ മതിയായ ചികിൽസ നൽകി മുഖക്കുരുവിനെ അടക്കി നിർത്തി മുഖത്തിന് തെളിച്ചം നൽകാനാണു മാറിയ കാലത്ത് എല്ലാവരും ഇഷ്ടപ്പെടുന്നത്.തുടക്കത്തിലേ കൃത്യമായ ചികിൽസ നൽകിയാൽ മുഖക്കുരുവിന്റെ ശല്യം ഇല്ലാതാക്കാം.എണ്ണയുടെ അധികസ്രവം കാരണം രോമകൂപങ്ങൾ അടഞ്ഞാണ് മുഖക്കുരു ഉണ്ടാവുന്നത്.കൗമാരപ്രായത്തിലാണ് മുഖക്കുരു കണ്ടു തുടങ്ങുക. 15മുതൽ 23 വയസുവരെ പ്രായമുള്ളവരിലാണ് മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്. ഈ പ്രായത്തിൽ ശരീരത്തിലെ ആൻഡ്രജൻ ഹോർമോണിന്റെ ഉൽപാദനം കൂടും.ആൻഡ്രജൻ ഹോർമോണിന്റെ പ്രവർത്തനം പലരിലും പല രീതിയിലായിരിക്കും. ചിലർക്ക് ഒന്നോ രണ്ടോ മുഖക്കുരുക്കൾ തലകാണിച്ചു മടങ്ങുമ്പോൾ ചിലരുടെ മുഖത്ത് മുഖക്കുരു സ്ഥിരതാമസം തുടങ്ങും.

കറുത്തകുത്തുപോലെ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഹെഡിൽനിന്നാണ് മുഖക്കുരു വളർച്ച ആരംഭിക്കുന്നത്. രോമകൂപങ്ങളിൽ എണ്ണ അടിഞ്ഞുകൂടി വണ്ണം വച്ച് ചെറിയ കുരുക്കൾ ഉണ്ടാകും. ഈ ഘട്ടത്തിൽ പ്രൊപ്പിയോണി ബാക്ടീരിയം ആക്നസ് എന്ന ബാക്ടീരിയ ഇവിടെ കൂടുതലായി വളർന്ന് കൊഴുപ്പിനെ വിഭജിക്കും. ചെറിയ കുരുക്കൾ വികസിച്ചു ചുവന്ന കുരുവായി മാറുന്നു. പിന്നീടു പഴുപ്പ് നിറഞ്ഞ കുരുക്കൾ ആയി മാറുന്നു. മുഖക്കുരുവിനു ചികിൽസ തേടുന്നെങ്കിൽ പഴുപ്പ് നിറയുന്നതിനു മുൻപാകുന്നതു കൂടുതൽ പ്രയോജനം ചെയ്യും. പഴുപ്പുള്ള കുരുക്കൾ പൊട്ടുമ്പോഴാണു മുഖത്ത് പാടുകളും കുഴികളും വരുന്നത്. മുഖക്കുരുവും അമിത രോമവളർച്ചയും ഉണ്ടെങ്കിൽ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും മറക്കരുത്.

മുഖക്കുരു ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നു നോക്കാം

സോപ്പ് ഏതു വേണം? 1.സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. ക്ലിന്റാമൈസിൻ, ഹെക്സാക്ലോറോഫെയ്ൻ എന്നിവ അടങ്ങിയ സോപ്പുകൾ ഉപയോഗിക്കുന്നതു കൂടുതൽ പ്രയോജനം ചെയ്യും.

2.പഴുപ്പ് നിറഞ്ഞ കുരുക്കൾ വരുമ്പോൾ തീർച്ചയായും ചികിൽസ തേടുക.

3.വെറുതെയിരിക്കുമ്പോൾ മുഖക്കുരു പൊട്ടിക്കുന്ന ശീലം ഒഴിവാക്കുക

4.കൈ നഖങ്ങൾ എപ്പോഴും വൃത്തിയായി വെട്ടുകനഖങ്ങൾ ഉപയോഗിച്ചു കുരു പൊട്ടിക്കുന്നതു പാടും കുഴിയുമുണ്ടാകാൻ കാരണമാകും.

5.എണ്ണമയമുള്ള ക്രീമുകൾ ഉപയോഗിക്കരുത്.

6.അനാവശ്യമായി സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കരുത്.

7.ആവി പിടിക്കുന്നത് പ്രയോജനപ്പെടും.

കോട്ടൺ വസ്ത്രങ്ങൾ ഉചിതം

പോഷകസമ്പുഷ്ടമായ, പ്രത്യേകിച്ചു വിറ്റമിൻ എ അടങ്ങിയ ഭക്ഷണം കഴിക്കുക. കോട്ടൺ വസ്ത്രങ്ങളാണു ചർമത്തിന്റെ ആരോഗ്യത്തിന് ഉത്തമം. പോളിയെസ്റ്റർ വസ്ത്രങ്ങൾ ഉപയോഗിക്കുന്നവർ നിർബന്ധമായും കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. നന്നായി ഉണങ്ങാത്തതും ഇറുകിയതുമായ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതു ശരീരത്തിൽ ഫംഗസ് അണുബാധയ്ക്കു കാരണമാകും.

കണ്ണിനു ചുറ്റും കറുത്ത നിറം

തലയിൽ താരനുള്ളതുകൊണ്ടാണു മുഖക്കുരു വരുന്നത് എന്നു പലരും കരുതുന്നു. ഇതു തെറ്റാണ്. തലയിൽ താരനുള്ളവർക്കു മുഖക്കുരുവും ഉണ്ടാകാറുണ്ട്. അതുകൊണ്ടാണു പലരും തെറ്റിദ്ധരിച്ചു താരനെ പ്രതിയാക്കുന്നത്. മുഖക്കുരു ഉണ്ടാവുന്ന അതേ കാരണങ്ങൾകൊണ്ടു തന്നെയാണു താരനും വരുന്നത്. അല്ലാതെ താരൻ കാരണം മുഖക്കുരു വരില്ല.

കണ്ണിനു ചുറ്റും കറുത്ത നിറം വരുന്നതു പലരെയും അലട്ടുന്ന പ്രശ്നമാണ്. ഉറക്കക്കുറവ്, കണ്ണിനു ക്ലേശമുണ്ടാക്കുന്ന ജോലികൾ, പോഷകാഹാരക്കുറവ്, മറ്റു രോഗങ്ങൾ എന്നിവ കാരണം കറുത്ത പാട് ഉണ്ടാകും. മുഖത്തു കാണുന്ന വെളുത്ത പാടുകളും സമാനമായ കാരണങ്ങളാൽ ഉണ്ടാകാം.

കോസ്മെറ്റിക്സ് ഉപയോഗം അമിതമാകരുത്

അമിതമായി സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നത് അപകടമാണ്. വിപണിയിൽ കാണുന്ന ലേപനങ്ങൾ സ്വന്തം ചർമത്തിന്റെ സ്വഭാവത്തിനു ചേരുന്നതാണോ എന്ന് അന്വേഷിച്ചറിഞ്ഞു മാത്രം പുരട്ടുക. എണ്ണമയമുള്ള സൗന്ദര്യവർധക വസ്തുക്കൾ മുഖക്കുരു വർധിപ്പിക്കും. ശരീരത്തിൽനിന്ന് അനാവശ്യ രോമങ്ങൾ കളയാനായി പതിവായി ക്രീമുകൾ (ഹെയർ റിമൂവിങ് ക്രീം) ഉപയോഗിക്കുന്നതു നല്ലതല്ല.

അലർജിയുണ്ടാക്കുമോ എന്നു പരിശോധിക്കുക

പുതിയ ക്രീമുകളും മറ്റും വാങ്ങുമ്പോൾ ചെവിക്കു പുറകിൽ ഒരു തുള്ളി തേച്ച് 48 മണിക്കൂറിനുശേഷം നോക്കുക. ചൊറിച്ചിലോ തടിപ്പോ ഉണ്ടെങ്കിൽ ലേപനം നിങ്ങൾക്ക് അലർജിയുണ്ടാക്കും എന്നറിയുക. ആസ്മ, തുമ്മൽ എന്നീ രോഗങ്ങളുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

വീഡിയോ കാണാം

1 COMMENT

  1. മുഖക്കുരുവിന ക്കുറിച്ച് ആകുലപ്പെടുന്നവർക്ക് ഗുണംചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here