Home Latest പരീക്ഷ എഴുതാന്‍ പോയ യുവാവിന്‍റെ ജീവിതത്തില്‍ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ അവസാനം കല്ല്യാണം വരെ എത്തി.

പരീക്ഷ എഴുതാന്‍ പോയ യുവാവിന്‍റെ ജീവിതത്തില്‍ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ അവസാനം കല്ല്യാണം വരെ എത്തി.

0

ബസ്_യാത്ര

“കാസർഗോഡ് നിന്നുമുളള ബസ് യാത്രയിലാണു ഞാനവനെ പരിചയപ്പെടുനത്.ഹരിപ്പാട് വരെ അത്യാവശ്യമായി ഒന്നു പോകണമായിരുന്നു.ഒരു കൂട്ടുകാരിയുടെ കല്യാണം കൂടാനായിരുന്നു..
തലേദിവസം ധൃതിവെച്ചു എല്ലാം പായ്ക്കു ചെയ്തുവെച്ചു.പക്ഷേ മൊബൈൽ ചാർജ്ജ് ചെയ്യുന്ന കാര്യം മറന്നു പോയി.പവ്വർബാങ്കും ഇല്ലാതാനും.ആകെ പത്തു ശതമാനം ചാർജ്ജെയുളളൂ.എന്താണൊരു വഴിയെന്നു ചിന്തിച്ചു ഇരിക്കുമ്പോഴാണു എതിർ സീറ്റിലൊരു ചെറുപ്പക്കാരൻ പവ്വർബാങ്ക് ഉപയോഗിക്കുന്നു.അപരിചിതനായ ചെറുപ്പക്കാരന്റെ കയ്യിൽ നിന്നും അതുവാങ്ങാനായി ഞാനാദ്യം മടിച്ചുവെങ്കിലും വേറെ വഴിയൊന്നും ഇല്ലായിരുന്നു..

” എക്സ്കൂസ് മീ ആ പവർ ബാങ്ക് ഒന്നു തരാമോ എന്റെ ഫോണിപ്പോൾ ഓഫാകും”

“അതിനെന്താ തരാലോ.എന്റെ ഫോൺ ചാർജാകാറായി”

അയാൾ അതെനിക്കു തന്നു.മൊബൈൽ ചാർജിലിട്ടപ്പോളാണു എനിക്കു സമാധാനമായത്…

ഹരിപ്പാട്ട് ആദ്യമായിട്ടാണു വരുന്ന്നത്.കല്യാണത്തിനു ഒരാഴ്ച മുന്നെ എത്തണമെന്ന് അവൾ പറഞ്ഞിരുന്നു.തിരുവനന്തപുരം ലോകോളേജിലെ ഏറ്റവും അടുത്ത കൂട്ടുകാരിയാണു ത്രയ.ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദമാണു നില നിന്നിരുന്നത്….

ത്രയ എപ്പോഴും പറയും

“ടീ എന്റെ വീട്ടിലേക്ക് വാ.എന്തായാലും നീ പോകുന്ന വഴിയല്ലേ ഹരിപ്പാട്.. രണ്ടീസം കഴിഞ്ഞു പോകാം. മണ്ണാറശ്ശാല അമ്പലവും ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രവും അടുത്താണ്. പിന്നെ അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ അമ്പലത്തിലും ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലും ചക്കുളത്തുകാവിലും നമുക്ക് പോകാം.അതൊക്കെ ഇവിടെ വളരെ അടുത്താണ്”

“എന്തായാലും കല്യാണം കൂടാൻ ഞാൻ വരണമല്ലോ ഹിമേ.ഒരാഴ്ച മുന്നേ ഞാൻ വരാം.നമുക്കവിടെയെല്ലാം ഒന്നു പോയിക്കാണാം.ടീ അവിടെ അടുത്തല്ലേ എടത്വാപള്ളിയും പരുമലപളളിയും .എനിക്ക് അവിടെ കൂടിയൊന്നു പോകണം”

“നീ വന്നിട്ട് രണ്ടു ദിവസമായി നമുക്ക് ഇവിടെയെല്ലാം പോകാം”

ഹിമ കല്യാണം വിളിച്ചപ്പഴേ എല്ലാം ഓർമിപ്പിച്ചിരുന്നു.എന്തായാലും അവളുടെ നാടൊന്നു കാണണം.അവൾ വിവരിച്ചിട്ടുളള ഹരിപ്പാടിന്റെ ഗ്രാമഭംഗികളൊക്കെ ഒന്നാസ്വദിക്കണം.കഴിയുമെങ്കിൽ കായംകുളം താപനിലയവും ഒന്നു കാണണം…

ചിന്തകളിൽ മുഴുകിയിരുന്നതിനാൽ സമയം പോയതറിഞ്ഞില്ല.തല പുറത്തേക്കിട്ടു നോക്കിയപ്പോൾ കോഴിക്കോട് കഴിഞ്ഞു.ചറപറാന്നു സംസാരിക്കുന്നയെനിക്ക് കൂട്ടില്ലാത്തതിൽ വിഷമം തോന്നി..

അടുത്തിരുന്ന ചെറുപ്പക്കാരൻ ഏതോ വലിയ വായനയിലാണ്.ഞാൻ പതിയെ മുരടനക്കി..

“എന്താ പേര്”

“ഹരി”

“എവിടേക്കാണ് മാഷേ”

“എനിക്കു കാസർഗോഡ് ഒരു എക്സാം ഉണ്ടായിരുന്നു. അതുകഴിഞ്ഞു വീട്ടിലേക്ക് പോകുന്നു”

“എവിടാ നാട്”

“ഹരിപ്പാട്”

“അയ്യോ ഞാനും ഹരിപ്പാട്ടേക്കാണു.അവിടെ കൂട്ടുകാരീടെ കല്യാണത്തിനു കൂടാൻ പോകുന്നു.ഒരാഴ്ച മുന്നെ ചെല്ലണമെന്ന് അവൾ പറഞ്ഞിരുന്നു”

ഞാനവളുടെ അഡ്രസ്സ് പറഞ്ഞില്ല.എന്തിനാ അതൊക്കെ ഇയാളോട് പറയുന്നത്..അതുകൊണ്ട് ഞാൻ പറഞ്ഞതുമില്ല.അയാളൊട്ടു തിരക്കിയതുമില്ല

ഞങ്ങൾ പെട്ടന്നു തന്നെ സൗഹൃദത്തിലായി.ഓരോ വിശേഷങ്ങൾ പരസ്പരം പങ്കുവെച്ചു.ഞങ്ങൾ പുരോഗനപരമായ പല ആശയങ്ങളും പങ്കുവെച്ചു.തലേന്നു വൈകുന്നേരം ബസിൽ കയറിയതാണു.ഹരിപ്പാട് എത്തുമ്പോൾ രാവിലെ മണി പത്തു കഴിഞ്ഞിരുന്നു.പിരിയാൻ നേരം എന്തോ ഒരാത്മബന്ധം ഞങ്ങളിൽ ഉടലെടുത്തിരുന്നു.മടിച്ചിട്ടാണെങ്കിലും ഹരിയെന്നോട് മൊബൈൽ നമ്പർ ചോദിച്ചിരുന്നു.ഒന്നു മടിച്ചെങ്കിലും ഞാൻ കൊടുത്തു. ആ സ്വരവും മുഖവും മനസ്സിൽ നിന്നും മായുന്നില്ല്.പ്രണയമാണോ എന്ന് ചോദിച്ചാലെനിക്ക് അറിയില്ലായിരുന്നു.പ്രിയപ്പെട്ട ഒരാൾ മിസ്സാവുന്നതു പോലെയൊരു തോന്നൽ.

ഹരിയോട് ഹിമയുടെ കാര്യങ്ങളും അവളുടെ അഡ്രസ്സും പറഞ്ഞിരുന്നു.കൊണ്ട് വിടണോന്നു എന്നോട് ചോദിച്ചു.

“വിളിച്ചാൽ അവൾ ആക്ടീവയുമായി വരും”

ഞങ്ങൾ പരസ്പരം പിരിഞ്ഞു.കുറച്ചു കൂടി മുന്നോട്ട് ഞാൻ നടന്നിട്ട് പിന്തിരിഞ്ഞു നോക്കി.ഹരി അപ്പോഴേക്കും അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു.വയറു വല്ലാതെ വിശക്കുന്നു.വല്ലതും കഴിച്ചിട്ടാകാം അവളെ വിളിക്കുന്നത്.പല്ലൊക്കെ അവിടെ ചെന്നു തേക്കാം.അല്ലെങ്കിലും വിശന്നാൽ എനിക്ക് കണ്ണു കാണില്ല.തൊട്ടടുത്ത ഹോട്ടലിൽ കയറി വയറു നിറയെ കഴിച്ചു…

ഫോണെടുത്ത് ഹിമയെ വിളിച്ചു. പത്ത് മിനിറ്റു കഴിഞ്ഞപ്പോൾ ആക്ടീവയുമായി അവൾ വന്നു.അവളുട സ്കൂട്ടറിൽ ഞങ്ങൾ അവളുടെ വീട്ടിലെത്തി..

അവിടെ ചെന്ന് പെട്ടന്നു തന്നെ ഞാൻ ഫ്രഷായി പുതിയ ഒരു ചുരീദാറുമെടുത്തിട്ടു.അവൾ അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തി.

“ടീ ഏട്ടൻ കുളിക്കുവാ…വന്നിട്ട് പരിചയപ്പെടുത്താം.പാവം ഏട്ടൻ ജോലിയൊന്നും ശരിയായിട്ടില്ല എക്സാം എഴുതി നടക്കുവാ.പറമ്പിൽ അത്യാവശ്യം കൃഷിപ്പണിയൊക്കെ ചെയ്യുന്നുണ്ട് പാവം”

ഞങ്ങൾ വിശാലമായ വീട്ടു പറമ്പിലൂടെയൊന്നു ചുറ്റി കറങ്ങി വരുമ്പോൾ മുറ്റത്ത് ഹരി നിൽക്കുന്നു.

ഞാനാകെ വണ്ടറടിച്ചു.മനസ്സിൽ ഇപ്പോൾ വിചാരിച്ചതേയുള്ളൂ ഈ മുഖം പെട്ടന്ന് കാണുവാൻ കഴിയുമെന്ന് വിചാരിച്ചില്ല…

“ഹായ് ഹരി എന്താ ഇവിടെ”

“ഞാനെന്റെ വീട്ടിൽ നിന്നും താമസം മാറ്റണോ ഹിമേ”

ഹരിയൊരു ചെറു പുഞ്ചിരിയോടെ പറഞ്ഞു

ഞാനറിയാതെയൊന്നു ഞെട്ടി

“ആഹാ രണ്ടാൾക്കും പരിചയമുണ്ടോ”

അപ്പോൾ ഹരി നടന്ന സംഭവങ്ങളെല്ലാം ത്രയയോടു പറഞ്ഞു

അപ്പോളാണു എനിക്ക് മനസ്സിലായത് ത്രയ പറയാറുളള ഹരിയേട്ടൻ ഇതായിരുന്നെന്ന്.ത്രയയുടെ ആങ്ങള ആയിരുന്നു ഹരി..

“എന്നിട്ടും ഹരിയെന്നോടൊന്നും പറഞ്ഞില്ലല്ലോ”

“അത് ഹിമക്ക് ഒരു സർപ്രൈസ് ആകട്ടെയെന്നു വിചാരിച്ചു”

“എന്നാലും ആളു കൊളളാമല്ലോ”

“കൊളളാം അല്ലേ.എങ്കിൽ എന്നെ കെട്ടി ഇവിടങ്ങു കൂടിക്കോ”

ഹരിയുടെ മറുപടി പെട്ടന്നായിരുന്നതു കൊണ്ട് എന്താ പറയണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു

ത്രയയ പൊട്ടിച്ചിരിക്കുകയാണ്..കൂടെ ഹരിയും

“എന്താ ഒന്നു കൂടി പറഞ്ഞെ”

ഞാൻ ചോദ്യം ആവർത്തിച്ചു

“കൃഷിപ്പണി നാണക്കേട് അല്ലെങ്കിൽ ഞാൻ കെട്ടിക്കോട്ടെയെന്ന്”

“എനിക്കൊരു നാണക്കേടുമില്ല.കെട്ടുന്ന പെണ്ണിനെ പോറ്റാനുളള കഴിവ് ഉണ്ടായാൽ മതി”

“അതുണ്ട് കേട്ടോ”

“അപ്പോഴെനിക്ക് പൂർണ്ണസമ്മതം ഈ കൃഷിക്കാരന്റെ ഭാര്യയാകാൻ”

എന്റെ മറുപടിയിൽ ആദ്യം അവരൊന്ന് അമ്പരന്നു…

ഈ പ്രാവശ്യം ചിരിച്ചത് ഞാനായിരുന്നു.പിന്നീടെന്റെ ചിരിയിൽ ഹരിയും ത്രയയും പങ്കു ചേർന്നു.

ത്രയയുടെ വിവാഹം കഴിഞ്ഞു ഒരു വർഷം കൂടി കഴിഞ്ഞു ഹരി എന്നെത്തന്നെ കെട്ടി…ഇപ്പോൾ രണ്ടു കുട്ടികളുമായി ഞങ്ങൾ ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്നു ട്ടാ”

രചന: വന്ദന_നന്ദു & സുധീമുട്ടം

LEAVE A REPLY

Please enter your comment!
Please enter your name here