Home Latest കല്യാണ തലേന്ന് പതിനെഴുകരനോപ്പം യുവതി ഒളിച്ചോടി !! ചങ്ക് തകര്‍ന്നു കാന്‍സര്‍ രോഗിയായ അമ്മ 

കല്യാണ തലേന്ന് പതിനെഴുകരനോപ്പം യുവതി ഒളിച്ചോടി !! ചങ്ക് തകര്‍ന്നു കാന്‍സര്‍ രോഗിയായ അമ്മ 

0

ഒരുപാട് പ്രതീക്ഷകളോടെ നമ്മൾ വളർത്തുന്ന മക്കൾ നമ്മളെ തള്ളി പറഞ്ഞു പോകുന്നത് ഒരു അമ്മയ്ക്കും അച്ഛനും സഹിക്കാൻ ആവില്ല .കൗമാരത്തിൽ വികാരങ്ങൾ മനസിനെ കീഴടക്കുമ്പോൾ മറ്റൊരു ചിന്തയും മനസിലേക്ക് കടന്നു വരില്ല.

വർഷങ്ങളോളം കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ രക്ഷിതാക്കളെ കുറിച്ച് ഓർക്കാതെ സ്വന്തം സുഖം തേടി പോകുന്ന മക്കൾ ഉള്ള കാലം .

മക്കൾ ഇല്ലാത്തതിനാൽ രണ്ടു വയസുള്ള ഒരു കുട്ടിയെ ദത്തെടുത്ത വള്ളികുന്നം കാരാഴ്മ സ്വദേശിയായ വീട്ടമ്മയാണ് വളർത്തു മകൾ കാരണം ഒരു ഗതിയുമില്ലാതെ ആശുപത്രി കിടക്കയിൽ കിടക്കുന്നത് .സ്വന്തം ചോര അല്ലാതിരുന്നിട്ടും തന്റെ പുത്രിയെ പൊന്നു പോലെ തന്നെ ആണ് ആ ‘അമ്മ വളർത്തിയത് .

പന്ത്രണ്ടു വർഷം മുമ്പ് ഭർത്താവ് അർബുദം ബാധിച്ചു മരിച്ചപ്പോഴും മകൾക്ക് യാതൊരു പ്രയാസവും അനുഭവപ്പെടാതിരിക്കാൻ നന്നേ കഷ്ടപ്പെട്ടു ഈ ‘അമ്മ.പഞ്ചായത്തു നിന്ന് ലഭിച്ച അഞ്ചു സെന്റും വീടും ആയിരുന്നു ആകെ ഉള്ള സമ്പത്തു .മകളെ നല്ല രീതിയിൽ വിവാഹം ചെയ്തയക്കുവാൻ ആയി ഈ സമ്പാദ്യവും വിറ്റു .

കല്യാണത്തിനുള്ള മുല്ലപ്പൂ വാങ്ങിക്കുവാൻ വീട്ടിൽ നിന്ന് ഇറങ്ങിയ മകളെ പിന്നെ കാണാതെ ആയി . മുറിയിൽ പരിശോധിച്ചപ്പോൾ കാമുകനൊപ്പം പോവുകയാണ് എന്നൊരു കത്തും ലഭിച്ചു . തകർന്നു പോയി ആ ‘അമ്മ.താൻ ജീവനെകാൾ ഏറെ സ്നേഹിച്ച പുത്രി തിരിച്ചു നൽകിയത് വഞ്ചന മാത്രം .പ്രായപൂർത്തിയാവാത്ത കാമുകനൊപ്പം തുടർന്ന് ജീവിച്ചാൽ മതി എന്ന് കോടതിയിൽ പറഞ്ഞതോടെ മകളെ എന്നെന്നേക്കുമായി അമ്മയ്ക്ക് നഷ്ടമായി .

42 വയസ് പ്രായമായുള്ള ഈ ‘അമ്മ അർബുദത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ് .ആരും തിരിഞ്ഞു നോക്കാനില്ലാതെ തെരുവോരങ്ങളിൽ തീരേണ്ട ഒരു ജീവിതത്തിൽ നിന്നും സുഖ സൗകര്യങ്ങൾ ഒരുക്കി തന്ന ഒരു അമ്മയെ രോഗാവസ്ഥയിൽ തിരിഞ്ഞു നോക്കാൻ ഉള്ള മനുഷ്യത്വം പോലും ആ വളർത്തു പുത്രി കാണിക്കുന്നില്ല .

അമ്മയുടെ അളവറ്റ സ്നേഹം തള്ളി പറഞ്ഞു മറ്റൊരു സ്നേഹത്തിനായി പോയ ഈ മകൾ ഒന്ന് ചിന്തിക്കണം .ഒരിക്കൽ അവളും ഒരു ‘അമ്മ ആകും എന്നും .അന്ന് അവളുടെ മക്കൾ ഇങ്ങനെ ചെയ്യുമ്പോൾ എന്ത് മാത്രം വിഷമം ഉണ്ടാകും എന്നും .

LEAVE A REPLY

Please enter your comment!
Please enter your name here