Home Latest “നീ ഭാര്യയുമായി സംസാരിക്കുകയായിരുന്നില്ലേ..?”

“നീ ഭാര്യയുമായി സംസാരിക്കുകയായിരുന്നില്ലേ..?”

0

കഴിഞ്ഞ ദിവസം കൂട്ടുകാരനെ കാണാൻ
വേണ്ടിയാണ് ഞാൻ അവൻറെ റൂമിലേക്ക്
ചെന്നത്. വാതിലിൽ മുട്ടി അകത്തേക്ക്
കയറിയപ്പോൾ അവൻ ഫോണിൽ ഭാര്യയോട്
സംസാരിക്കുകയാണ്. വെറുതെ
കട്ടുറുമ്പ് ആവണ്ടാലോ ന്ന് വിചാരിച്ച് ഞാൻ
വേഗം തിരിച്ച് പോന്നു. പിറ്റേ ദിവസം അവൻ
എന്നെ കണ്ടപ്പോൾ ചോദിച്ചു.
” നീയെന്താടാ ഇന്നലെ വന്നിട്ട്
പെട്ടെന്ന് പോയത്.?
ഞാൻ പറഞ്ഞു. “നീ ഭാര്യയുമായി
സംസാരിക്കുകയായിരുന്നില്ലേ..?
” അതിനെന്താടാ.. നീ നല്ല ആളാ..
എൻറെ ഫോൺ വിളി അഞ്ച് മിനിറ്റ്
കൊണ്ട് തീരും.. പണിക്കാര്
വന്നോ..?
എത്ര പണിക്കാര് ഉണ്ട്..?
പണി എവിടെ വരെ ആയി..?
(അവൻറെ വീട് പണി നടക്കുന്നുണ്ട്.)
ഇങ്ങനെയുള്ള അത്യാവശ്യ കാര്യങ്ങൾ
ചോദിച്ചാൽ ഞാൻ ഫോൺ വെക്കും.!
ചായ കുടിച്ചോ..?
ചോർ തിന്നോ..?
ചോറിനെന്താ കറി..?
ഇങ്ങനെയുള്ള ‘പഞ്ചാര’ വർത്താനം
പറയാനൊന്നും എന്നെ
കിട്ടൂല..”
അവൻ ഇച്ചിരി അഭിമാനത്തോടെ
ഇത്രയും പറഞ്ഞു നിർത്തി.
സത്യത്തിൽ അത് കേട്ടപ്പോൾ എനിക്കവനോട്
ദേഷ്യമാണ് തോന്നിയത്. തൽകാലം
ഞാനെൻറെ ദേഷ്യത്തേയും
പറയാനുള്ളതിനെയും
ഒരു പുച്ച സ്മൈലിയിൽ മുക്കിക്കളഞ്ഞു .

ഇനി എനിക്ക് പറയാനുള്ളത് ഇവിടെ പറയാം..
കാരണം ഇത് പോലെയുള്ള ‘മസ്സിൽ
പിടുത്തക്കാരായ ഭർത്താക്കന്മാർ’ നമുക്ക്
ചുറ്റും നിരവധിയുണ്ടല്ലോ.!
സുഹൃത്തേ, നിൻറെ ഭാര്യയോട് നീ
‘പഞ്ചാര’ വർത്താനം
പറഞ്ഞില്ലെങ്കിൽ പിന്നെ ആരാണ്
പറയുക. ? ഭാര്യയോടും, മക്കളോടും
ഒക്കെ മസ്സിലും പിടിച്ച് നടന്നിരുന്ന
കാലമൊക്കെ കഴിഞ്ഞത് നിങ്ങൾ
അറിഞ്ഞില്ലേ. ?
ഇത് ഇന്റർനെറ്റ് യുഗമാണ്.
ഫേസ്ബുക്കിൻറെയും, വാട്ട്സ്അപ്പിൻ
റെയും ഒക്കെ കാലം. നീ
പഞ്ചാര പറഞ്ഞില്ലേൽ പറയാൻ വേറെ
ആൺകുട്ടികൾ പിൻവാതിലിലൂടെ വരും.
അത് കൊണ്ടാണ് രണ്ട് കുട്ടികളുടെ
മാതാവായ യുവതി കാമുകനോടൊപ്പം
ഒളിച്ചോടി, മകളുടെ വിവാഹത്തലേന്ന്
സ്വർണവുമായി മാതാവ് കാമുകനോടോപ്പം ഒളിച്ചോടി’
എന്നൊക്കെയുള്ള വാർത്തകൾ
നമുക്ക് ഇടക്കിടക്ക് വായിക്കേണ്ടി വരുന്നത്.!
മനസ്സിലെ സ്നേഹം പ്രകടിപ്പിക്കാന
ുള്ളതാണ്. അത് കാണിക്കേണ്ടത്
വാക്കിലൂടെയും, പ്രവർത്തിയിലൂടെ
യും ആണ്.അല്ലാതെ
ഉള്ളിൽ പൂട്ടി വെച്ചാൽ തുറന്ന് നോക്കാനുള്ള
താക്കോലൊന്നും ആരുടെയും
കയ്യിൽ ഇല്ല. ദിവ്യ ദൃഷ്ടിയും ഇല്ല.
‘മുത്തേ’ എന്ന ഒരു വിളിയിൽ പോലും അവളോടുള്ള
സ്നേഹം പ്രകടിപ്പികാനും, അവളെ
സന്തോഷിപ്പിക്കാനും കഴിയുമെന്നിരിക്
കെ എന്തിന് പിശുക്ക് കാണിക്കണം
സുഹൃത്തേ..?
ഭാര്യയെ തനിച്ചാക്കി ഒന്നും രണ്ടും
വർഷം ഗൽഫിൽ നിൽക്കുന്നത്
തന്നെ നമ്മൾ അവരോട് ചെയ്യുന്ന
വലിയ തെറ്റാണ്. അതിനെ
പ്രാരാബ്ധമെന്നോ, ഗതികേടെന്നോ
പറഞ്ഞ് തൽക്കാലം സമാധാനിക്കാം.
സ്നേഹത്തോടെ ‘മോളേ’ എന്നൊരു വിളി..
‘നിനക്ക് സുഖമല്ലേ മുത്തേ’ എന്നൊരു
ചോദ്യം അതൊക്കെ
മതിയാകും അവർക്ക്, വർഷങ്ങൾ നമുക്കായി
മാത്രം പ്രാർത്ഥനയോടെ കാത്തിരിക്കാൻ..
മക്കളെ പ്രസവിക്കാനും,
വീട്ടിലെ ജോലികൾ ചെയ്യാനും
മാത്രമുള്ളതാണ് ഭാര്യ എന്ന് ചിന്തിക്കുന്നവർ
ക്ക് ഇതൊക്കെ ഓവറല്ലേ ,
ഇതൊക്കെ വെറും
‘പഞ്ചാര’ ആല്ലേ,
ഇങ്ങനെയൊക്കെ
ചെയ്താൽ ഞാൻ അവളുടെ മുന്നിൽ
ചെരുതാവില്ലേ എന്നൊക്കെ
തോന്നിയേക്കാം.. കുറച്ചൊക്കെ
പഞ്ചാര ഉണ്ടെങ്കിലേ ജീവിതത്തിന്
ഒരു മധുരമൊക്കെ ഉണ്ടാകൂ..മാഷേ..
അതുകൊണ്ട് തൽക്കാലം
മസ്സിലൊക്കെ വിട്ട് ഭാര്യയോട്
കളിതമാശകൾ പറയാനും, അവളുടെ
സുഖവിവരങ്ങൾ അന്വേഷിക്കാനും സമയം
കണ്ടെത്തുക. അവളുടെ
പരിഭവങ്ങളും, പരാതികളും ക്ഷമയോടെ
കേൾക്കാനും പരിഹരിക്കാനും ശ്രമിക്കുക,
അവളുടെ കുസൃതികളെ
ആസ്വദിക്കുക.. വീട്ട് ജോലികളിൽ
അവളെ സഹായിക്കുക,
അങ്ങനെയുള്ള കുടുംബത്തിൽ
സ്നേഹമുണ്ടാകും.. സന്തോഷമുണ്ടാകും..
സമാധാമുണ്ടാകും.. എല്ലാത്തിലും ഉപരിയായി
നന്മയുള്ള മക്കളും ആ കുടുംബത്തിൽ
നിന്നാണ് ഉണ്ടാകുക..

LEAVE A REPLY

Please enter your comment!
Please enter your name here