Home Article ഭര്‍ത്താവ് ഗള്‍ഫിലെന്ന് പറഞ്ഞ് അടുപ്പത്തിലാകും, സുറുമി പണം തട്ടിയെടുക്കുന്ന മാർഗ്ഗം ഇങ്ങനെ

ഭര്‍ത്താവ് ഗള്‍ഫിലെന്ന് പറഞ്ഞ് അടുപ്പത്തിലാകും, സുറുമി പണം തട്ടിയെടുക്കുന്ന മാർഗ്ഗം ഇങ്ങനെ

0

മോഷണം,പിടിച്ചു പറി ,തട്ടിപ്പ് എന്നെല്ലാം നിത്യ സംഭവങ്ങൾ ആയി മാറിയിരിക്കുന്ന ഒരു കാലം ആണിന് .പണ്ട് രാത്രി കാലങ്ങളിൽ വേഷം മാറിയും കരി തേച്ചും വന്നു മോഷ്ടാക്കൾ.ഇന്ന് ഒളിയും മറയുമില്ലാത്ത മോഷണങ്ങളും തട്ടിപ്പും ആണ് .തന്ത്രപരമായ നീക്കങ്ങളിലൂടെ തട്ടിപ്പ് നടത്തുകയാണ് ഇന്നത്തെ കുറ്റവാളികൾ.ഇതിൽ സ്ത്രീകളും ഉണ്ട് എന്നത് ഒരു പരമാർത്ഥം .

പലപ്പോഴും സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാറുണ്ട് .പണ്ട് മുതലേ അടിച്ചമർത്തപ്പെട്ടതിനാൽ മിക്ക സന്ദർഭങ്ങളിലും സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകൾക്ക് ഒരുപാടു ആനുകൂല്യങ്ങൾ അനുവദിച്ചു കൊടുക്കുന്നു .എന്നാൽ ചിലരെങ്കിലും ഇത് മുതലെടുക്കാറുണ്ട് .

അത്തരത്തിൽ ഒരു യുവതി ആണ് പോലീസ് പിടിയിലായത് .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്വർണവും പണവും തട്ടിയെടുക്കുന്ന രാമമംഗലം മാറാടി കുരുവിപ്പനാല്‍ സുറുമി ഷമീറിനെയാണ് പോലീസ് പിടികൂടിയത് .ഓഹരി വിപണിയില്‍ നിക്ഷേപിച്ചും, പലിശക്ക് നല്‍കിയും പണം ഇരട്ടിപ്പിക്കാമെന്ന സുറുമിയുടെ കപട വാഗ്ദാനങ്ങൾ വഴി ആണ് തട്ടിപ്പ് നടത്തുന്നത് .കോട്ടയം താഴത്തങ്ങാടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടത്തു വെച്ചാണ് സുറുമിയെ പോലീസ് പിടികൂടിയത് .

31 പവൻ സ്വർണവും പത്തു ലക്ഷം രൂപയും ആണ് കോട്ടയത്ത് നിന്നും തട്ടിയെടുത്തത് എന്ന് പോലീസ് വ്യക്തമാക്കി .ഭർത്താവ് ഗൾഫിലാണെന്നു പറഞ്ഞാണ് സുറുമി ബന്ധം സ്ഥാപിക്കാറ് .ആ പ്രദേശത്തുള്ള ഒരു ഓട്ടോ ഡ്രൈവറെ ഇങ്ങനെ പരിചയപ്പെട്ടു ഏഴര പവൻ സ്വർണം തട്ടി എടുത്തിരുന്നു സുറുമി .ആളുകളുടെ വിശ്വാസം നേടിയെടുത്തു അവരിൽ നിന്നും കൂടുതൽ പണവും സ്വർണവും തട്ടിയെടുത്തു സ്ഥലം വിടുകയാണ് സുറുമിയുടെ പതിവ് എന്ന് പോലീസ് പറയുന്നു .കാസര്‍കോട് നിന്നും കോടിക്കണക്കിന് രൂപ ആണ് സുറുമി തട്ടിയെടുത്തിരുന്നത് .ഇതിനെ തുടർന്ന് സുറുമിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here