Home Article കൂടെ വന്നത് മകനാണോ, ഭര്‍ത്താവിനെ നോക്കി ചോദിച്ച ആ ചോദ്യം സഹിച്ചില്ല, ആ സമയങ്ങളിൽ അനുഭവിച്ച...

കൂടെ വന്നത് മകനാണോ, ഭര്‍ത്താവിനെ നോക്കി ചോദിച്ച ആ ചോദ്യം സഹിച്ചില്ല, ആ സമയങ്ങളിൽ അനുഭവിച്ച വിഷമങ്ങളെ കുറിച്ച് ദേവി ചന്ദന

0

അമിത വണ്ണം കൊണ്ട് അനുഭവിച്ച വിഷമങ്ങളെ കുറിച്ച് ദേവി ചന്ദന – ദേവി ചന്ദന മലയാളികൾക്ക് ഏറെ സുപരിചിത ആയ കലാകാരി ആണ് .കോമഡി സ്കിറ്റുകളിലൂടെ കടന്നു വന്നു മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച അപൂർവ കലാകാരന്മാരിൽ ഒരാൾ ആണ് നടി ദേവി ചന്ദന .
ചില സിനിമകളിലും വേഷം ലഭിച്ചിട്ടുണ്ട് .

 

ഒരു നല്ല നർത്തകി കൂടി ആയ ദേവി ചന്ദന ഇപ്പോൾ സീരിയലുകളിൽ നിറ സാന്നിദ്യം ആണ് .ഗായകനായ കിഷോർ വർമയെ ആണ് ദേവി ചന്ദന വിവാഹം ചെയ്തത് .
ആരെയും അസൂയിപ്പിക്കുന്ന പ്രണയ ജോഡികൾ ആയിരുന്നു ഇരുവരും .എന്നാൽ മെലിഞ്ഞു സുന്ദരിയായിരുന്നു ദേവി ചന്ദന പെട്ടെന്നായിരുന്നു തടി വച്ചതു .

വിവാഹം കഴിഞ്ഞാൽ ശരീര ഭംഗിക്ക് യാതൊരു പ്രാധാന്യം കൊടുക്കാത്തവർ ആണ് മലയാളി സ്ത്രീകൾ എന്നൊരു വസ്തുത ഉണ്ട് .നന്നായി വണ്ണം വെച്ചല്ലോ എന്ന് ആരെങ്കിലും പറഞ്ഞാലും എനിക്കും എന്റെ ഭർത്താവിനും കുഴപ്പമില്ലെങ്കിൽ തനിക്കെന്താ എന്ന മറുപടി ആണുണ്ടാവുക .അങ്ങനെ ശരീര കാര്യത്തിന് യാതൊരു ശ്രദ്ധ പുലർത്താത്തത് കൊണ്ടും നല്ലവണ്ണം ഭക്ഷണം കഴിച്ചും ദേവി ചന്ദന നന്നായി വണ്ണം വെച്ചു .

എന്നാൽ ഭർത്താവാകട്ടെ സിക്സ് പാക്ക് ബോഡിയുമായി ചെത്തി നടക്കുകയായിരുന്നു .അങ്ങനെ ഇരുവരും കൂടി പരിപാടികൾക്ക് പോകുമ്പോൾ ചോദ്യങ്ങൾ ഉയരാൻ തുടങ്ങി .കൂടെ ഉള്ളത് സഹോദരനാണോ എന്ന ചോദ്യം പിന്നീട് അനിയൻ ആണോ എന്നായി.
അതെല്ലാം സഹിച്ചു ദേവി ചന്ദന .എന്നാൽ വീണ്ടും വണ്ണം വെച്ചപ്പോൾ കൂടെ ഉള്ളത് മകൻ ആണോ എന്ന് ചോദിച്ചത് ദേവി ചന്ദനയിൽ വാശി വളർത്തി .അങ്ങനെ കഠിനാധ്വാനം നിറഞ്ഞ ഒന്നര വർഷം കൊണ്ട് ഇരുപതു കിലോ ഭാരം കുറച്ചു .

വ്യായാമത്തിലൂടെയും ഡയറ്റിങ്ങിലൂടെയും ആണ് ഇത് സാധിച്ചത് . വസ്ത്രം വാങ്ങാൻ പോകുമ്പോൾ പാകമുള്ള വസ്ത്രം ലഭിക്കാത്തതൊക്കെ ആണ് മെലിയാൻ പ്രചോദനം ഏകിയതെന്നു ദേവി ചന്ദന പറയുന്നു .ആരോഗ്യത്തോടെ ഇരിക്കുവാൻ അമിത വണ്ണം ഒഴിവാക്കുന്നത് തന്നെ ആണ് നല്ലത് .

LEAVE A REPLY

Please enter your comment!
Please enter your name here